പരീക്ഷ, പരീക്ഷണം, കുഴപ്പം എന്നീ അര്ത്ഥകല്പനകളുള്ള ഫ,ത,ന ത്രയാക്ഷരങ്ങളില്നിന്ന് നിര്‍ധരിക്കപ്പെട്ട ‘ഫിത്ന’യെന്ന പദം പരീക്ഷ, പരീക്ഷണം,കുഴപ്പം, സമ്പത്ത്, മക്കള്‍, അവിശ്വാസം, ജനങ്ങള്‍ക്കിടയിലുള്ള ചേരിതിരിവ്, കത്തിച്ചുകളയുക എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കാറുണ്ടെന്ന് പ്രസിദ്ധ അറബി ഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബ് വ്യക്തമാക്കുന്നുണ്ട്. പരീക്ഷണം (29:2), വഴി മുടക്കുകയും തെറ്റിച്ചു കളയുകയും ചെയ്യുക, (5:49), പീഢനം (16:110), കുഴപ്പം (57:14), മര്‍ദനം (85:10) എന്നീ അര്‍ത്ഥങ്ങളിലെല്ലാം ക്വുര്‍ആന്‍ ഫിത്നയെ പ്രയോഗിച്ചത് കാണാനാകും. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാവുകയും ശാരീരികവും മാനസികവുമായി സത്യവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അവ അല്ലാഹുവില്‍നിന്നുള്ള പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കുകയും പതറുകയോ പിഴയ്ക്കുകയോ ചെയ്യാതെ ക്ഷമിക്കുകയും അനിവാര്യമായ അവസരങ്ങളില്‍ മാത്രം പ്രമാണങ്ങള്‍ പഠിപ്പിച്ചുതന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്യേണ്ടവനാണ് മുസ്ലിം. കുഴപ്പങ്ങളും നാശങ്ങളുമുണ്ടാകുമ്പോള് അവയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് മുസ്ലിമിനെ സംബന്ധിച്ചിടത്തോളമുള്ള പരീക്ഷണം. അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഉത്തമ മാതൃകയായി പരിശുദ്ധ ക്വുര്‍ആന്‍ (33:21) ഉയര്‍ത്തിക്കാണിച്ച പ്രവാചകന്റെ(സ) മൊഴികളും ചെയ്തികളും തന്നെയാകണം കുഴപ്പങ്ങളുടെ സന്ദര്‍ഭങ്ങളിലും മുസ്ലിംകളെ വഴി നടത്തേണ്ടത്. കുഴപ്പക്കാര്‍ ഉപയോഗിക്കുന്ന ഭാഷയുടെ ശൈലിയും രീതിയും രൂപവും തന്നെയാണ് ഒരാള്‍ തന്റെ പ്രതികരണമായി സ്വീകരിക്കുന്നതെങ്കില്‍ ആ രംഗത്തെ പരീക്ഷണത്തില്‍ അയാള്‍ പരീജയപ്പെടുന്നുവെന്നാണ് അര്‍ത്ഥം.
മാന്യതയും വിനയവും കൈവിടാതിരിക്കുക: പ്രവാചകന്റെ (സ) വിനയത്തോടും മാന്യതയോടു കൂടെയുമുള്ള പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് ‘നീ പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞു പോയേക്കുമായിരുന്നു’(3:159) വെന്നാണ് എന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്. ഉഹ്ദില്‍വെച്ച് തന്റെ നിര്‍ദേശത്തെ അവഗണിക്കുകയും സമരാര്‍ജിത സമ്പത്തിന്റെ ശേഖരണത്തില്‍ അമിതാവേശം കാണിക്കുകയും യുദ്ധരംഗത്ത് പരാജയമുണ്ടായപ്പോള്‍ പ്രവാചകനെ (സ) വിട്ട് പിന്തിരിഞ്ഞോടുകയും ചെയ്തവരോടുള്ള പ്രവാചക പെരുമാറ്റത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ക്വുര്‍ആന്‍ ഇക്കാര്യം എടുത്തുപറയുന്നതെന്നുകൂടി മനസ്സിലാകുമ്പോഴാണ് ആ മഹത്വ്യക്തിത്വത്തിന്റെയും പെരുമാറ്റം എത്രത്തോളം മാന്യമായിരുന്നുവെന്ന് ബോധ്യപ്പെടുക. “ഏതു കാര്യത്തെയും വിനയം മനോഹരമാക്കിത്തീര്‍ക്കും; വിനയത്തിന്റെ അഭാവം എന്തിനെയും മ്ലേച്ഛമാക്കിത്തീര്ക്കും.” (സ്വഹീഹു മുസ്ലിം) എന്ന പ്രവാചകവചനം നല്കുന്ന വെളിച്ചമായിരിക്കണം ഫിത്നകള്ക്കു നടുവില്‍ ജീവിക്കുന്ന മുസ്ലിമിന് വഴി കാണിക്കേണ്ടത്. മാന്യതയില്ലാത്ത പെരുമാറ്റങ്ങളും വിനയമില്ലാത്ത വര്‍ത്തമാനങ്ങളും കുഴപ്പങ്ങളെ തീവ്രമാക്കുക മാത്രമെയുള്ളു. അഭിപ്രായവ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന കുഴപ്പത്തില്‍ തന്റേതല്ലാത്ത അഭിപ്രായങ്ങളുള്ക്കൊള്ളുന്നവരോട് മാന്യവും വിനയാന്വിതവുമായി പെരുമാറുവാനും വിയോജിക്കുന്നതെവിടെയെന്ന് അവധാനതയോടെ പറഞ്ഞുകൊടുക്കുവാനും സന്നദ്ധമാവുകയാണെങ്കില്‍ തന്നെ കുഴപ്പത്തിന്റെ തീവ്രതയില്ലാതാകും. “സംയമനം, അവധാനത എന്നീ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങള്‍ താങ്കളിലുണ്ട്” എന്ന് അശ്ശാജ് അബ്ദുല്ഖൈസി(റ) നോട് പ്രവാചകന് (സ) പറഞ്ഞതില്‍നിന്ന് നമുക്കെല്ലാം പഠിക്കുവാന്‍ നിരവധി പാഠങ്ങളുണ്ട്. “സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.” (മുവത്വ,അഹ്മത്) എന്നു പഠിപ്പിച്ച പ്രവാചകന്റെ (സ) അനുയായികള്‍ എത്ര വലിയ പരീക്ഷണത്തിന് വിധേയമായാലും തങ്ങളില്‍ സ്വാഭാവികമായി നിലനില്ക്കേണ്ട സ്വഭാവഗുണങ്ങളൊന്നും തന്നെ കൈവിട്ടുപോകാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ക്ഷമിക്കുക: അല്ലാഹുവിന്റെ പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ ‘ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുക’ (2:155) യെന്ന ക്വുര്‍ആനിക നിര്‍ദേശം ക്ഷമയുടെ പ്രാധാന്യത്തെയും അനിവാര്യതയെയും കുറിച്ച് വ്യക്തമാക്കുന്നുണ്ട്. “നിങ്ങള്‍ക്കുശേഷം ക്ഷമ അനിവാര്യമായിത്തീരുന്ന നാളുകള്‍ വരാനുണ്ട്; അന്ന് ക്ഷമിക്കുകയെന്നാല്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന തീക്കട്ടയില്‍ കൈവെക്കുന്നതു പോലെയായിരിക്കും അക്കാലത്ത് അല്ലാഹുവിന്റെ കല്പനകള് മുറുകെ പിടിക്കുന്നവര്‍ക്ക് (സമാധാനകാലത്ത്) അക്കാര്യം ചെയ്ത അമ്പതുപേരുടെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലമുണ്ടാവും” (അബൂദാവൂദ്, ഇബ്നുമാജ,ഇമാം അല്‍ബാനി സ്വഹീഹാണെന്ന് പറഞ്ഞത് സില്‍സിലത്തു സ്വഹീഹ് ഹദീഥ് 494) എന്ന് അബൂഥഅ്ലബ അല്‍ ഖുശാനിയോട് പ്രവാചകന്(സ) പറഞ്ഞതായി വ്യക്തമാക്കുന്ന ഹദീഥ് ഫിത്നകളുണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുകയും അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുകയും ചെയ്യുന്നവര്‍ക്ക് നല്കുന്ന പ്രതീക്ഷ അപാരമാണ്. ശത്രുക്കളാല്‍ പീഡിപ്പിക്കപ്പടുമ്പോള് മാത്രമല്ല, അനുയായികളാല്‍ അവമതിക്കപ്പെടുമ്പോഴും ക്ഷമയോടെത്തന്നെ നിലനില്ക്കണമെന്ന പാഠമാണ് പ്രവാചകജീവിതം വിശ്വാസികള്‍ക്ക് നല്‍കുന്നത്. ഹൂദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍, അല്ലാഹുവിന്റെ കല്പനയനുസരിച്ചുകൊണ്ട് യുദ്ധമില്ലാ കരാറില്‍ ഒപ്പ്വെക്കുകയും മക്കാമുശ്രിക്കുകള്‍ക്ക് ഏകപക്ഷീയമായി അനുകൂലമെന്ന് തോന്നുന്ന കരാര്വ്യവസ്ഥകളെ അംഗീകരിക്കുകയും ചെയ്ത പ്രവാചക നടപടിയില്‍ അനുയായികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും അനുസരണക്കേടിന്റെ പടി കയറാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ ക്ഷമയോടെ നില്‍ക്കുകയും ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ച് അനുയായികള്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്ത പ്രവാചകനിലപാട് നല്കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ഏത് പ്രതികൂലമായ പരീക്ഷണഘട്ടത്തിലും ക്ഷമയോടെ നില്ക്കാന് വിശ്വാസികള്‍ക്ക് സാധിക്കും. ഹജ്ജാജ്ബ്നു യൂസുഫിന്റെ പീഢനങ്ങളെക്കുറിച്ച് പരാതി പറഞ്ഞവരോട് പ്രവാചകവചനമുദ്ധരിച്ചു കൊണ്ട് ‘ക്ഷമിക്കുക’യെന്ന് ഉപദേശിച്ച അനസുബ്നു മാലിക്കിന്റെ നടപടിയില്‍ (സ്വഹീഹുല്‍ ബുഖാരി) എക്കാലത്തെയും മുസ്ലിംകള്ക്ക് മാതൃകയുണ്ട്. “നീയുമായി ബന്ധം വിഛേദിച്ചവരുമായി നീ ബന്ധം സ്ഥാപിക്കുക; നിന്നെ അവഗണിച്ചവന് നീ നല്‍കുക; നിന്നോട് തെറ്റു ചെയ്തവനോട് നീ ക്ഷമിക്കുക; നിന്റെ നാവിനെ നിയന്ത്രിക്കുക; നിന്റെ പാപങ്ങളെയോര്‍ത്ത് നീ കണ്ണീര് പൊഴിക്കുക; നീ നിന്റെ വീട്ടില്‍ അടങ്ങിക്കഴിയുക; എന്നിങ്ങനെ ഉഖ്ബത്തുബ്നു അംറിന്(റ) പ്രവാചകന്(സഃ നല്കിയ നിര്‍ദേശങ്ങള്‍ (അഹ്മദ് സില്സിലത്തുസ് സ്വഹീഹ്, ഹദീഥ് 1699) പ്രാവര്‍ത്തികമാക്കുവാന്‍ സന്നദ്ധമായാല്‍ കുഴപ്പങ്ങള്‍ക്ക് നടുവില്‍ അവയ്ക്ക് ഊര്‍ജ്ജം നല്കുന്നവരായിത്തീരുന്ന ഗതികേടിലേക്ക് ആരും ആപതിക്കുകയില്ലെന്ന് ഉറപ്പാണ്.
നീതിക്കുവേണ്ടി നിലനില്ക്കുക:
സ്വന്തത്തിനും സ്വന്തക്കാര്‍ക്കും ബന്ധുക്കള്ക്കുമെതിരാണ് നീതിയെങ്കില്‍ പോലും നീതിക്കുവേണ്ടി നിലനില്ക്കേണ്ടവനാണ് മുസ്ലിംകള് എന്ന് നിഷ്കര്‍ഷിക്കുന്ന ക്വര്‍ആന്‍ വചനം അവസാനിക്കുന്നത് “അതിനാല്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്; നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം സൂക്ഷമമായി അറിയുന്നവനാകുന്നു അല്ലാഹു.” (4:135) എന്നു പറഞ്ഞുകൊണ്ടാണെന്ന കാര്യം ശ്രദ്ധേയമാണ്. “ഒരു കൂട്ടരോടും നിങ്ങളുടെ വിരോധം അവരോട് നീതി ചെയ്യുന്നതിനുള്ള പ്രചോദകമായിരിക്കരുത്.” (5:8) എന്ന ക്വുര്‍ആന്‍ കല്പന അക്ഷരംപ്രതി പാലിക്കുവാന്‍ മുസ്ലിംകള് സന്നദ്ധമാവുകയാണെങ്കില്‍ ഒരു വിധം സാമൂഹിക കുഴപ്പങ്ങളെല്ലാം ഇല്ലാതെയാകുമെന്നുറപ്പാണ്. തന്റെ കക്ഷിക്കുവേണ്ടി അല്പം അനീതിയൊക്കെ ആകാമെന്ന വിചാരവും സ്വന്തം പാര്‍ട്ടിയുടെ വിജയത്തിന് അനീതിക്കൊപ്പം നില്ക്കാം എന്ന ആശയവുമാണ് ഏത് അവസരത്തിലും നീതിക്കൊപ്പമാകണം മുസ്ലിം നിലിനില്ക്കേണ്ടതെന്നു പഠിപ്പിക്കുന്ന ക്വുര്ആനികാശയത്തിന് പകരമായി പലരുടെയും മനസ്സുകളെ ഭരിക്കുന്നത്. താന്‍ അനീതി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തപ്പെട്ടപ്പോള്‍ അത് സര്‍വാത്മനാ സ്വീകരിക്കുകയും പ്രതിക്രിയ സ്വീകരിക്കാന്‍ സന്നദ്ധനായി കുപ്പായമൂരി നിന്നുകൊടുക്കുകയും ചെയ്ത പ്രവാചകമാതൃക പ്രസംഗിക്കുവാന്‍ മാത്രമുള്ളതല്ലെന്ന് മനസ്സിലാക്കുവാന്‍ മുസ്ലിംകള് സന്നദ്ധമാണെങ്കില്‍ ഫിത്നകളുടെ വക്താക്കളോ ഗുണഭോക്താക്കളോ ആകുന്ന ആപതനത്തില്നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കും. “എന്റെ മകള്‍ ഫാത്വിമ കളവു നടത്തിയാല്‍ ഞാന്‍ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും” (സ്വഹീഹുല്‍ ബുഖാരിഃ എന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ (സ) മാനസികാവസ്ഥ വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ഫിത്നകള്‍ക്ക് കുഴലൂത്ത് നടത്തുന്നവരില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ എല്ലാവര്ക്കും കഴിയും. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).

0 comments:
Post a Comment