പ്രകൃതിയെ ഉപയോഗിക്കാന്‍ കഴിയുന്ന ഏകജീവിയായ മനുഷ്യന് ഇവ്വിഷയകമായ ദൈവിക മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമാണ്. ദൈവികമാര്ഗ നിര്‍ദേശങ്ങളുടെ അടി സ്ഥാനത്തിലല്ലാതെയുള്ള പ്രകൃതിയുടെ ഉപഭോഗം മനുഷ്യവര്‍ഗത്തിന്റെ തന്നെ നാശത്തിന് മാത്രമേ ഹേതുവാകുകയുള്ളൂ. മനുഷ്യന് എങ്ങനെ മനുഷ്യനായി ജീവിക്കണമെന്ന് മനുഷ്യനല്ലാത്ത ഒരു ഉന്നതാസ്തിത്വത്തിന് മാത്രമേ പറഞ്ഞു തരാനാവൂ. സ്രഷ്ടാവല്ലാതെ സൃഷ്ടികളിലൊന്നും തന്നെ മനുഷ്യരെക്കാള്‍ ഉന്നതരല്ലെന്ന് നമുക്കറിയാം. അപ്പോള്‍ സ്രഷ്ടാവിന്റെ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കണം നമുക്ക്. ഇസ് ലാമിന്റെ കാഴ്ചപ്പാടില്‍ പ്രവാചകന്മാര് മുഴുവന്‍ അവതീര്‍ണമായത് ഈയൊരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു.
മനുഷ്യര്‍ എങ്ങനെ മനുഷ്യരായി ജീവിക്കണമെന്ന് പറഞ്ഞുകൊടു-ക്കാന്‍ ദൈവികമാര്ഗനിര്ദേശങ്ങ
മനുഷ്യര്‍ എങ്ങനെ മനുഷ്യരായി ജീവിക്കണമെന്ന് പറഞ്ഞുകൊടു-ക്കാന്‍ ദൈവികമാര്ഗനിര്ദേശങ്ങ
ള്‍ പ്രായോഗികമായി ജീവിതത്തില്‍ പകര്‍ത്തി തങ്ങളുടെ സഹജീവിക
ള്‍ക്ക് മാതൃകകളാവാന്‍ വേണ്ടിയാ
ണ് ദൈവിക ബോധനം ലഭിച്ച അസംഖ്യം പ്രവാചകന്മാര് ഈ ലോകത്തിലേക്ക് വന്നത്. ഇസ്ലാ
മിന്റെ സാങ്കേതിക ശബ്ദമായ 'രിസാലത്ത്' പ്രതിനിധീകരിക്കുന്നത് ഈ ആശയത്തെയാണ്. ദൈവവും മനുഷ്യരും തമ്മില്‍, ആകാശവും ഭൂമിയും തമ്മില്‍, രിസാലത്തിലൂടെ ബന്ധപ്പെടുന്നു.
പ്രവാചകന്മാര് ദൈവങ്ങളോ ദിവ്യാംശമുള്ളവരോ ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. 'മനുഷ്യര്‍ ഭൂമിയില്‍ എന്തായിത്തീരണമോ, ആകാശത്തിലുള്ള ദൈവം ഇറങ്ങിവന്ന് അതായിത്തീര്ന്ന് മാതൃകയാവുക'യെന്ന അവതാരസങ്കല്പവുമായി ഇസ്ലാമിലെ പ്രവാചകത്വത്തിലുള്ള വിശ്വാസം താത്വികവൈരുധ്യം പുലര്‍ത്തുന്നു. മനുഷ്യരുടെ സകലവിധ ചപലതകളോടുംകൂടി ദൈവം ഇറങ്ങി വരുന്നുവെന്ന വാദം സര്‍വശക്തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് ദൈവം മനുഷ്യരൂപം പൂണ്ടുകാണി ച്ചു തരികയെന്ന സങ്കല്പം തന്നെ അര്ഥമില്ലാത്തതാണ്. സര്‍വശക്തനാണ് ദൈവം. അവന്ന് ഭക്ഷണമോ വികാരപൂര്ത്തീകരണമോ ആവശ്യമില്ല. അവന് മനുഷ്യരൂപത്തി ല്‍ ഇറങ്ങിവന്നാലും വികാരങ്ങളോ മാനുഷ്യകമായ ചോദനകളോ ഇല്ലാതെ നിലനില്ക്കാം. എന്നാല്‍ മനുഷ്യനോ? ദൈവത്തെ അനുകരിച്ചുകൊണ്ട് ഭക്ഷണപാനീയങ്ങളോ വൈകാരിക പൂര്‍ത്തീകരണമോ ഇല്ലാതെ ജീവിക്കുക അവന്ന് അസാധ്യം. ദൈവമല്ല; മനുഷ്യരാണ് മനുഷ്യര്‍ക്കുള്ള മാതൃകകളായി വരേണ്ടത്. ദൈവിക മാര്‍ഗനിര്‍ദേശത്തി
നൊത്ത് മനുഷ്യന് എങ്ങിനെ ജീവിക്കണമെന്ന് പ്രായോഗികമായി കാണിച്ചുകൊടുക്കേണ്ടത് മനുഷ്യരില്‍നിന്നുള്ള പ്രതിനിധി കളാണ്.
പൂര്‍ണരായ മനുഷ്യര്‍!
പ്രവാചകന്മാര് പച്ചയായ മനുഷ്യരായിരുന്നു. അവര്‍ക്കും വിശപ്പും ദാഹവുമുണ്ടായിരുന്നു. ഉറക്കവും വിശ്രമവുമാവശ്യമായിരുന്നു. സന്തോഷവും സന്താപവുമുണ്ടായിരുന്നു. ഭാര്യമാരും കുട്ടികളുമുണ്ടായിരുന്നു: മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, വിശക്കുമ്പോള്‍ അന്യന്റെ സമ്പത്ത് അപഹരിക്കാന്‍ അവര്‍ തയാറായില്ല. ലൈംഗികദാഹം ശമിപ്പിക്കാന്‍ വ്യഭിചാരത്തിലവര് ഏര്‍പ്പെട്ടില്ല. സന്തോഷത്തില്‍ മതിമറന്ന് അവര്‍ കൂത്താടിയില്ല. സന്താപാവസരങ്ങളില് മദ്യത്തിലും മയക്കുമരുന്നുകളിലും അവര്‍ അഭയം തേടിയില്ല. ഭാര്യമാര്‍ക്കുവേണ്ടി അപരനോടവര് അനീതി പ്രവര്‍ത്തിച്ചില്ല. കുട്ടികളെ പോറ്റാനായി അക്രമമാര്ഗങ്ങളിലവര് പണം സമ്പാദിച്ചില്ല. അവര്‍ മനുഷ്യരായിരുന്നു. പൂര്‍ണ രായ മനുഷ്യര്‍!
വ്യത്യസ്ത സമൂഹങ്ങളില്‍ പ്രവാചകന്മാര് വന്നു, അവരുടെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. മനുഷ്യധിഷണയുടെ വളര്‍ച്ചക്കനുസരിച്ച് നിയമനിര്‍ദേശങ്ങളില്‍ നിസ്സാരമായ മാറ്റങ്ങളുണ്ടായി. പക്ഷേ, അടിസ്ഥാനപരമായി ദൈവത്തിന്റെ പ്രവാചകന്മാരെല്ലാം പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'അഖിലാണ്ഡവും പടച്ച് പരിപാലിക്കുന്നവനെ മാത്രം ആരാധിക്കുക; അവന് അയച്ച പ്രവാചകന്മാരെ അനുസരിക്കുക'. സമൂഹം വളര്‍ന്നുകൊണ്ടിരുന്നു. പ്രവാചകന്മാരെല്ലാം തങ്ങളുടെ പ്രബോധനങ്ങളോടൊപ്പം തന്നെ അവസാനം വരാനിരിക്കുന്ന, ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്ക് മുഴുവന്‍ മാതൃകയാവാന്‍ കെല്പ്പുറ്റ ഒരു മഹാപ്രവാചകനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തു.
മുഹമ്മദ് (ൃ) ഈ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലരുടെയും പ്രവാചകനാണ്. അദ്ദേഹത്തിന്റെ രഹസ്യവും പരസ്യവുമായ ജീവിതം മുഴുവന്‍ നമുക്ക് മുന്നില്‍ തുറന്ന് വെക്കപ്പെട്ടിരിക്കുന്നു. ലോകത്ത് മറ്റൊരു നേതാവിന്റെയും ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തെപ്പോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അങ്ങനെ രേഖപ്പെടുത്തപ്പെട്ടാല്‍ ആദരണീയരായ പല വ്യക്തിത്വങ്ങളും അനാദരണീയരായി മാറും. പക്ഷേ, പ്രവാചകന്റെ ജീവിതം നോക്കൂ. അദ്ദേഹത്തിന്റെ കുളിമുറി മുതല്‍ കിടപ്പറവരെയുള്ള ജീവിതം മുഴുവന്‍ നമുക്ക് മാതൃകായോഗ്യമാണ്. അദ്ദേഹം പൂര്‍ണനായ ഒരു മുസ്ലിമായിരുന്നു. അഥവാ, മാനുഷിക ഗുണങ്ങളെല്ലാം പ്രതിബിംബിച്ചിരുന്ന മഹാനായ ഒരു മനുഷ്യന്. തന്നില്‍ ദൈവികതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. അതിമാനുഷഗുണങ്ങളുള്ള വ്യക്തിയാണ് താനെന്ന് അദ്ദേഹം വാദിച്ചിട്ടുമില്ല. അദ്ദേഹം പറഞ്ഞു. താനൊരു മുസ്ലിമാണെന്ന്; ദൈവത്തിന് സ്വജീവിതത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുകവഴി മനുഷ്യത്വത്തിന്റെ ഉദാത്തീകരണം സാധിച്ച ഒരു മനുഷ്യനാണെന്ന്. സ്വജീവിതത്തിന്റെ മാതൃകയിലൂടെ അനേകം മുസ്ലിംകള്ക്ക് ജന്മം നല്കിയ മഹാനായ പ്രവാചകനായിരുന്നു മുഹമ്മദ് (ൃ).
മുഹമ്മദി(ൃ)ലൂടെ ലോകത്തിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാകട്ടെ ഒരേസമയത്ത് മാര്ഗദര്ശകവെളിപാടും അതോടൊപ്പം അമാനുഷികദൃഷ്ടാന്തവുമാണ്. അതില്‍ പ്രതിപാദിക്കപ്പെട്ട തത്ത്വങ്ങള്‍ മനുഷ്യന്റെ ഭൗതികപുരോഗതിക്കെതിരല്ല. പക്ഷേ, 'പുരോഗമിച്ചു' മൃഗമാവാന്‍ സാധ്യതയുള്ള മനുഷ്യന്റെ ജീവിതത്തിന്റെ ഓരോ രംഗങ്ങളിലും സ്വീകരിക്കേണ്ട നിയമനിര്ദേശങ്ങളത് ഉള്‍ക്കൊള്ളുന്നു. അതിലെ ഏതെങ്കിലുമൊരു നിയമം അപ്രായോഗികമാണെന്ന് പറയുക സാധ്യമല്ല. കാലഹരണപ്പെട്ട ഒരു നിര്‍ദേശവും അത് ഉള്‍ക്കൊള്ളുന്നില്ല. അവസാനനാളുവരെയുള്ളവര്ക്ക് മാര്‍ഗദര്‍ശനം നല്കാന് കഴിയുന്ന ഒരേയൊരു ഗ്രന്ഥം! അതാണ് ഖുര്‍ആന്‍. വേദഗ്രന്ഥങ്ങളുടെ പുറം ചട്ടയണിഞ്ഞ മറ്റൊരു ഗ്രന്ഥത്തിനും ഈ പരിശുദ്ധി അവകാശപ്പെടാന്‍ കഴിയില്ല. അത് ഒന്നുകില്‍ 'വിശുദ്ധ'ന്മാരുടെ അല്ലെങ്കില്‍ പുരോഹിതന്മാരുടെ അതുമല്ലെങ്കില്‍ ഋഷിമാരുടെ രചനകളാണ്. ഖുര്‍ആനാകട്ടെ ദൈവിക വെളിപാടുകളുടെ സമാഹാരമാണ്. മുഹമ്മ ദ് (ൃ) നിര്‍മിച്ച ഒരൊറ്റെ വചനംപോലും ഖുര്‍ആനിലില്ല. ദൈവം അദ്ദേഹത്തിന് അവതരിപ്പിച്ചുകൊടുത്തതത്രെ അതിലെ ഓരോ അക്ഷരങ്ങളും. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന് കുതിച്ചുയരുംതോറും ഖുര്‍ആനിന്റെ അപ്രമാദിത്വവും അതുല്യതയും ദൈവികതയും കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഖുര്‍ആനും നബിചര്യയുമനുസരിച്ച് ജീവിക്കുകയത്രെ മനുഷ്യന് വിമോചിതരാവാനുള്ള മാര്‍ഗം. അവ രണ്ടിനും മാത്രമേ മാനവികതയെ ദീപ്തമാക്കാനാവൂ. മനുഷ്യവര്‍ഗത്തെ നയിക്കാന്‍ കഴിയൂ.
അന്തിമപ്രവാചകനായ മുഹമ്മദ് നബി യോട് പടച്ചതമ്പുരാന് പ്രഖ്യാപിക്കാന്‍ കല്പിക്കുന്ന വചനം ഇവിടെ പ്രസക്ത മാണ്:
''പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന് മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാണെന്ന് എനിക്ക് ബോധനം നല്കപ്പെടുന്നു'' (വി.ഖുര്‍ആന്‍ 18:20). പ്രവാചകന്മാരെല്ലാം എല്ലാ അര്‍ഥ ത്തിലും മനുഷ്യരായിരുന്നു; ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാനാവശ്യ മായ ബോധനം നല്കപ്പെട്ടിരുന്നവരായിരു ന്നു അവര്‍ എന്നുമാത്രം.
ശാസ്ത്രത്തിന്റെ അപര്യാപ്തത
നന്മയും തിന്മയും വേര്‍തിരിക്കുന്ന അതിര് കണ്ടുപിടിക്കാന്‍ ഭൗതിക തത്ത്വ ശാസ്ത്രങ്ങള്‍ ഉപയോഗിച്ചത് ശാസ്ത്രത്തി ന്റെ സാങ്കേതിക മാര്‍ഗങ്ങളെയാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കപ്പുറത്ത് ഒന്നുമില്ലെന്ന് ശാഠ്യംപിടിച്ച ഭൗതികവാദ ത്തിന് മുമ്പില്‍ മറ്റ് മാര്ഗങ്ങളൊന്നുമില്ലാ യിരുന്നുവെന്ന് പറയുന്നതാവും ശരി. ശാസ് ത്രത്തിന്റെ പാത നന്മയും തിന്മയും വേര് തിരിച്ചറിയുന്നതിന് തീരെ അപര്യാപ്തമാ ണെന്ന് കൂടുതലൊന്നും ചിന്തിക്കാതെത ന്നെ മനസ്സിലാക്കാനാവും. അധ്വാനിച്ച് സമ്പാദിക്കുന്ന ധാന്യമണികളും അന്യ ന്റെ പത്തായപ്പുരയില്‍നിന്ന് കട്ടെടുക്കുന്ന ധാന്യമണികളും തമ്മില്‍ രസതന്ത്രത്തിന്െ റയോ ഭൗതികശാസ്ത്രത്തിന്റെയോ ഒന്നും മാര്‍ഗങ്ങളുപയോഗിച്ച് വ്യത്യാസം കണ്ടു പിടിക്കുക സാധ്യമല്ല. എന്നാല്‍ നമ്മിലെ ധാര്‍മികബോധം പറയുന്നത് ഒന്ന് നന്മയും മറ്റേത് തിന്മയുമാണെന്ന് തന്നെയാണ്. ഭാര്യാഭര്തൃബന്ധത്തിലൂടെയുണ്ടാവുന്ന കുഞ്ഞും വ്യഭിചാരത്തിലൂടെയുണ്ടാവുന്ന കുഞ്ഞും തമ്മില്‍ ജീവശാസ്ത്ര സാങ്കേതി കത്വങ്ങളുപയോഗിച്ച് പരിശോധിച്ചാല്‍ വ്യത്യാസമൊന്നും കാണുകയില്ല. വൈ വാഹിക ബന്ധത്തിലും വ്യഭിചാരത്തിലും ഒരേ ജൈവനിയമങ്ങളാണ് പാലിക്കപ്പെടു ന്നത്. പക്ഷേ, വിവാഹം പരിശുദ്ധമാണെ ന്നും വ്യഭിചാരം നികൃഷ്ടമാണെന്നും നമ്മി ലെ മൂല്യബോധം പറയുന്നു. നന്മയും തിന്മ യും വിവേചിക്കുന്നതിന് ശാസ്ത്രത്തിന്റെ മാര്‍ഗങ്ങള്‍ തീരെ അപര്യാപ്തമാണെന്ന വസ്തുതയാണിവിടെ അനാവൃതമാവു ന്നത്.
അല്ലാഹുവിന്റെ ബോധനത്തിനനുസ രിച്ചാണ് പ്രവാചകന്മാര് ജീവിച്ചതെന്ന് പറ ഞ്ഞുവല്ലോ. ധര്‍മത്തെയും അധര്‍മത്തെ യും വ്യക്തമായ അതിര്‍വരമ്പ് തിരിച്ച് വേര്‍തിരിക്കുവാന്‍ സാധിച്ചിട്ടുള്ള ഏകദര് ശനം ഇസ്ലാമത്രെ. പ്രവാചകന് അനുവ ദിച്ച കാര്യങ്ങളെല്ലാം നന്മയും നിരോധിച്ച കാര്യങ്ങളെല്ലാം തിന്മയുമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നന്മതിന്മകളെ പ്രവാചകജീവിതവുമായി ബന്ധിപ്പിക്കാ ത്ത ഏതൊരു രീതിശാസ്ത്രവും പരാജയ പ്പെടും. ദേശീയതക്കോ വംശീയതക്കോ ഭാഷക്കോ യുക്തിക്കോ ഒന്നുംതന്നെ സ്ഥാ യിയായ നന്മയെക്കുറിച്ച് പറയാനാവില്ല. അതിന് ദൈവികദര്‍ശനം തന്നെ വേണം; അല്ലാഹുവിന്റെ ബോധനത്തിനനുസരിച്ച് ജീവിച്ച പ്രവാചകനിലാണ് നമുക്ക് ഉത്തമ മാതൃക കണ്ടെത്താനാവുകയെന്നാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നത്.
''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹു വിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയു ണ്ട്'' (33:21). ആ മാതൃകയാണ് നന്മയെയും തിന്മയെയും വേര്‍തിരിക്കുന്നത്. അന്ത്യപ്ര വാചകന്റെ ചെയ്തികളും മൊഴികളുമെ ല്ലാം നമുക്ക് മുന്നില്‍ തുറന്ന് കിടക്കുന്നു ണ്ട്. ഓരോ വിഷയങ്ങളിലുമുള്ള നന്മ തിന്മ കളെക്കുറിച്ച മാര്‍ഗദര്‍ശനം നമുക്ക് അവയി ല്‍നിന്ന് ലഭിക്കും. ദൈവികബോധനത്തി ന്റെ അടിസ്ഥാനത്തിലല്ലാതെ നന്മതിന്മ ളെ വിവേചിക്കാന്‍ പുറപ്പെട്ടാല്‍ ദിവസ ങ്ങള് കഴിയുംതോറും നന്മതിന്മകളെ മാറ്റി നിര്‍വചിക്കേണ്ടിവരും.
പ്രവാചകന്മാര് മനുഷ്യരാകാനാണ് ജനങ്ങളെ ഉപദേശിച്ചിരുന്നതെന്ന് പറഞ്ഞു വല്ലോ. ഇവിടെ ഒരു കാര്യം വ്യക്തമാക്കേ ണ്ടതുണ്ടെന്ന് തോന്നുന്നു. മാലാഖമാരുടെ അവസ്ഥയിലേക്ക് മനുഷ്യരെ 'ഉയര്‍ത്തുക' യാണ് മതങ്ങള്‍ ചെയ്യേണ്ടതെന്ന ഒരു ധാര ണ പൊതുവെയുണ്ട്. ഇത് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ശരിയല്ല. മാലാഖ മാരുടെ വികാരങ്ങളില്ലാത്ത അവസ്ഥയി ലേക്ക് മനുഷ്യന് എത്തിച്ചേരാന്‍ കഴിയില്ല. അങ്ങനെ എത്തുവാന്‍ ആരെങ്കിലും ശ്രമി ക്കുന്നുണ്ടെങ്കില്, അത് മനുഷ്യന്റെ സവി ശേഷാസ്തിത്വത്തോട് ചെയ്യുന്ന അക്രമ മാണ്. സ്വതന്ത്രമായ അസ്തിത്വത്തോടു കൂടി ഭൂമിയിലെ ഭാഗധേയം നിര്‍വഹിക്കുക യെന്ന ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടം മാത്രമാണത്. വികാരങ്ങളുടെ നിര്മൂലനത്തിലൂടെയുള്ള ഉദാത്തീകരണം എന്ന ആശയം ചില ഷണ്ഡന്മാരുടെ ദൗര് ബല്യം മറച്ചുവെക്കാന്‍ സഹായകമാവു മെങ്കിലും പൊതുവെ അപ്രായോഗികവും അസ്വീകാര്യവുമാണത്. മാനവികമായ അര് ഥത്തിലൂടെയുള്ള ഉദാത്തീകരണം സാധ്യ മാവേണ്ടത് സ്വന്തമായ അസ്തിത്വത്തിന്റെ പൂര്‍ണമായ പ്രകാശനത്തിലൂടെയാണ്; അഥവാ, സമ്പൂര്‍ണനായ മനുഷ്യനാകുന്ന തിലൂടെയാണ്; നല്ലതെല്ലാം അനുഭവിക്കാ നും ദുഷിച്ചതെല്ലാം വര്‍ജിക്കാനും സന്ന ദ്ധനായ മുസ്ലിമാകുന്നതിലൂടെയാണ്.
പ്രതീക്ഷയോടെയുള്ള ജീവിതം
ഭൗതിക ദര്‍ശനങ്ങളുടെ പിന്നില്‍ പോയവര്‍ക്കെല്ലാം അവസാനം ദുഃഖവും നിരാശയുമാണ് ലഭിച്ചിട്ടുള്ളത്. ഭൂമിയില്‍ സ്വര്‍ഗരാജ്യം പണിയാനായി തങ്ങളൊഴു ക്കിയ വിയര്‍പ്പ് മുഴുവന്‍ വൃഥാവിലായിപ്പോ യല്ലോ എന്ന നിരാശാബോധം വിപ്ലവങ്ങള്‍ ക്ക് കൊടിപിടിച്ചവരെ പലപ്പോഴും മയക്കുമ രുന്നുകള്‍ക്ക് അടിമകളാക്കി മാറ്റിയിട്ടുണ്ട്. ഭൂതകാലത്തെക്കുറിച്ച ദുഃഖസ്മരണകളും ഭാവിയെക്കുറിച്ച ഭയപ്പാടും അവരെ വേട്ട യാടിക്കൊണ്ടിരിക്കുന്നു. ഈ ഭൂമിയില്‍ ദുഃഖവും നിരാശയും നാളെ പരലോകത്ത് ശാശ്വതമായ ഭയപ്പാടും കഷ്ടപ്പാടുമാണവര് ക്ക് ലഭിക്കുന്നത്.
ദൈവിക ദര്‍ശനപ്രകാരമുള്ള ജീവിത മാകട്ടെ, ദുഃഖങ്ങളും ദുരിതങ്ങളുമില്ലാതെ മുന്നോട്ടുപോകാന്‍ മനുഷ്യരെ പ്രാപ്തരാ ക്കുന്നു. ജീവിതത്തില്‍ അനുഭവിക്കേണ്ടിവ രുന്ന പ്രശ്നങ്ങളെ ധീരമായി നേരിടുവാന്‍ അവന്ന് കരുത്ത് നല്കുന്നു. പ്രയാസങ്ങളു ണ്ടാവുമ്പോള്‍ ക്ഷമിക്കുവാന്‍ അത് മനു ഷ്യരെ പ്രേരിപ്പിക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച പ്രതീക്ഷ മനുഷ്യരെ എല്ലാ അര്‍ഥത്തിലും ധാര്‍മികബോധമുള്ള വരാക്കി മാറ്റുന്നു. ഈ ലോകത്ത് ദുഃഖങ്ങ ളില്ലാത്ത ഒരു ജീവിതവും പരലോകത്ത് ശാശ്വതമായ സുഖവുമാണ് അവര്‍ക്ക് ലഭി ക്കുന്നത്. അല്ലാഹു പറയുന്നു: ''എന്നിട്ട് എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (2:38).
ശാരീരികമായ പ്രയാസങ്ങളെക്കാള്‍ പലപ്പോഴും മാനസിക പ്രയാസങ്ങളാണ് മനുഷ്യജീവിതം ദുരിതപൂര്‍ണമാക്കുന്നത്. അധാര്‍മിക ജീവിതത്തിന്റെ സ്വാഭാവിക മായ പരിണതി മനഃസാക്ഷിക്കുത്തും മാന സിക വിക്ഷോഭങ്ങളുമായിരിക്കും. സര്‍വശ ക്തനെക്കുറിച്ച സ്മരണയും അവന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ടു ള്ള ജീവിതവുമാണ് മനുഷ്യന് മനസ്സമാ ധാനം നല്‍കുന്നത്. ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിനെക്കുറിച്ച സ്മരണകൊ ണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (13:28). ബഹുദൈവ വിശ്വാസവും ദൈവനി ഷേധവും മനുഷ്യമനസ്സില്‍ ഹീനത്വവും അഹങ്കാരവും സൃഷ്ടിക്കുന്ന അപച്യുതിക ളാണ്. അവ സ്വീകരിക്കുന്നതിലൂടെ മാന സികമായ പിരിമുറുക്കവും അന്തഃസംഘര് ഷവുമാണ് മനുഷ്യരിലുണ്ടാവുക. യഥാര്‍ഥ ദൈവത്തിലുള്ള വിശ്വാസമാകട്ടെ അവന്െ ഉല്‍കൃഷ്ടവും വിനയാന്വിതനുമാക്കുന്നു. അങ്ങനെ മനുഷ്യമനസ്സിനെ ശാന്തമാ ക്കുന്നു.
സുന്ദരമായൊരു ലോകം
ആര് എന്തൊക്കെപ്പറഞ്ഞാലും മൃഗമാ കുവാന്‍ മനുഷ്യന് സ്വാഭാവികമായ ഒരു ത്വരയുണ്ട്. ദൈവികമായ വിലക്കുകള്‍ തക ര്‍ത്ത് പൈശാചികമായ ശീലങ്ങള്‍ സ്വീക രിക്കുവാനുള്ള ആവേശം. അവന്ന് മുമ്പില്‍ ദൈവിക നിര്‍ദേശങ്ങള്‍ക്ക് യാതൊരു വില യുമില്ല. ''ദൈവനിര്ദേശങ്ങള് പാലിച്ച് മനു ഷ്യനായി ജീവിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?' എന്നവന് ചോദിക്കുന്നു. 'മൃഗമായി ജീവിച്ച് നൈമിഷിക സുഖമനു ഭവിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം?' എന്നവന് അന്വേഷിക്കുന്നു. ഇതിന്റെ മറു വശത്ത്, ഒരു തിന്മയുമില്ലാത്ത ഒരു ലോക ത്തെക്കുറിച്ച സ്വപ്നം എല്ലാ മനുഷ്യര്‍ക്കു മുണ്ട്. 1516ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തോമ സ് മൂറിന്റെ 'ഉട്ടോപ്പിയ' എന്ന നോവലില്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്നത് അത്തരമൊരു ലോകമാണ്. അക്രമവും അനീതിയുമില്ലാ ത്ത 'ഉട്ടോപ്പിയ' ദ്വീപില്‍ സദ്സ്വഭാവിയും സത്യസന്ധനുമായ 'ഉട്ടോപ്പസ്' രാജാവി ന്റെ പ്രജകള്‍ സഹകരണത്തോടെയും സമാധാനത്തോടെയും ജീവിച്ചുകൊണ്ടിരി ക്കുന്നു. ഇതാണ് 'ഉട്ടോപ്പിയ'യുടെ ഇതിവൃ ത്തം. 'അസമത്വങ്ങളും അക്രമങ്ങളുമില്ലാ ത്ത നാളെ'യെന്ന മനുഷ്യമനസ്സിന്റെ സ്വാ ഭാവികമായ തേട്ടത്തിന്റെ കഥാവിഷ്കാര മാണ് 'ഉട്ടോപ്പിയ'യെന്ന് പറയാം. 1623ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് കാംപനെ ല്ലായുടെ 'ദി സിറ്റി ഓഫ് ദി സണ്‍' എന്ന രചനയും 'സുന്ദരമായൊരു ലോകം' എന്ന മനുഷ്യധിഷണയുടെ തേട്ടത്തിന്റെ ആവി ഷ്കാരമാണ്. കാറല്‍ മാര്‍ക്സ് മനുഷ്യമന സ്സുകളില്‍ വളര്‍ത്തിയ 'വര്‍ഗരഹിത കമ്യൂ ണിസ്റ്റ് സമൂഹം' എന്ന സ്വപ്നത്തിന് പിന്നിലും അത്തരമൊരു സങ്കല്പമാണു ള്ളത്. സമത്വസുന്ദരമായ ഒരു ലോകം നേടി യെടുക്കാനായി എന്ത് ത്യാഗവും സഹിക്കാ ന് മനുഷ്യന് സന്നദ്ധരാവും. റഷ്യന്‍ വിപ്ല വത്തില്‍ മരിച്ച പതിനായിരങ്ങളുടെ സ്വപ് നം ഈ 'സമത്വസുന്ദര ലോക'മായിരുന്നു വല്ലോ. കയ്യൂരിലും വയലാറിലും ചിന്തിയ ചോരയും ഈ ലോകത്തിന് വേണ്ടിത്ത ന്നെ.
'സമത്വ സുന്ദരമായൊരു ലോകം' എന്ന സ്വപ്നത്തിന്റെ സാക്ഷാല്കാരത്തി നുവേണ്ടി ബലിയാടുകളായി മാറിയ പതിനായിരക്കണക്കിന് മനുഷ്യമനസ്സുക ളെക്കുറിച്ച് പറയാന്‍ ഭൂതകാല ചരിത്രത്തി ന് സാധിക്കും. അങ്ങനെയൊരു ലോക ത്തെക്കുറിച്ച മിഥ്യാസ്വപ്നങ്ങളുടെ മുദ്രാ വാക്യങ്ങളില്‍ ആകൃഷ്ടരായി, വരാന്‍പോ കുന്ന 'നല്ല നാളെ'കളില്‍ 'പറക്കാനിരിക്കു ന്ന' കൊടി വഹിച്ച് രക്തസാക്ഷികളായി മാറിയവര്‍ എന്ത് നേടിയെന്ന ചോദ്യത്തിന് കൊടിയും വടിയും മുദ്രാവാക്യങ്ങളും നിര്‍മിച്ചുകൊടുത്ത ഭൗതികദര്ശനങ്ങളുടെ വക്താക്കള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്കാന് കഴിഞ്ഞിട്ടില്ല. സ്വയം ത്യാഗം സഹിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി എന്തിന് പ്രവര്‍ത്തിക്കണം എന്ന പ്രശ്നത്തിനും അവരുടെ കൈകളില്‍ ഉത്തരമൊന്നുമില്ല.
അനശ്വരനാകണമെന്ന ആഗ്രഹം മനു ഷ്യജീവിയുടെ മാത്രം പ്രത്യേകതയാണ്. ആയുസ്സിന്റെ നശ്വരതയെക്കുറിച്ച് നന്നാ യി ബോധമുള്ളവരാണെങ്കിലും തങ്ങളുടെ കര്‍മങ്ങളുടെ ഫലം അനശ്വരമാകണമെ ന്നും മറ്റുള്ളവരുടെ മനസ്സിലെങ്കിലും തങ്ങ ള്‍ ജീവിച്ചിരിക്കണമെന്നും ആഗ്രഹിക്കുന്ന വരാണ് മനുഷ്യരെല്ലാം. മരം വച്ചു പിടിപ്പി ക്കുന്ന പാവപ്പെട്ട ഒരു പടുവൃദ്ധനും മരണ ശയ്യയില്കിടന്ന് തന്റെ പേരില്‍ 'മഹല്‍' നിര്‍മിക്കാന്‍ ഒസ്യത്ത് നല്കുന്ന ചക്രവര് ത്തിയും ഈ ആഗ്രഹമാണ് പ്രകടിപ്പിക്കു ന്നത്; താന്‍ മരിച്ചാലും ഏതെങ്കിലുമൊരര് ഥത്തില് ജീവിക്കണമെന്ന ആഗ്രഹം. മരണത്തോടുകൂടി മനുഷ്യജീവിതം പൂര് ണമായിത്തന്നെ അവസാനിക്കുമെന്ന് ദൃഢമായി വിശ്വസിക്കുന്ന ഭൗതികവാദി കള്‍പോലും തങ്ങള്‍ അനന്തമായി നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. രക്തസാക്ഷി മന്ദിരങ്ങള്‍ക്ക് മുന്നില്‍വെച്ച് 'രക്തസാക്ഷി മരിക്കുന്നില്ല; അവന് എന്നെന്നും ജീവിക്കുന്നു'വെന്ന് പ്രഖ്യാപി ക്കുന്നവരുടെ ഹൃദയങ്ങള്‍ക്കകത്ത് എന്നെ ന്നും ജീവിച്ചിരിക്കണമെന്ന ആഗ്രഹമാണു ള്ളതെന്ന് പറയേണ്ടതില്ലല്ലോ.
അനശ്വരനാകണമെന്ന മനുഷ്യജീവി യുടെ ആഗ്രഹത്തെ ചൂഷണം ചെയ്ത് രക്തസാക്ഷിത്വത്തിന് അവരെ സജ്ജമാ ക്കുകയല്ലാതെ, പ്രസ്തുത ആഗ്രഹത്തി ന്റെ പൂര്‍ത്തീകരണത്തെക്കുറിച്ച് ഒന്നും ഉരിയാടുവാന്‍ ഭൗതിക ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നല്ലൊരു നാളെയ്ക്കുവേണ്ടി സ്വന്തം ജീവന് കൊടുക്കാന്‍ സന്നദ്ധമാവ ണമെന്ന തത്ത്വം പ്രസംഗിക്കുന്ന ഭൗതിക ദര്‍ശനത്തിന്റെ വക്താക്കളോട് 'എന്തിന്?' എന്ന ചോദ്യമുന്നയിക്കുമ്പോള്‍ അവര്‍ നിശ്ശബ്ദരാവുന്നു. സഹജീവികളുടെ നന്മയ്ക്കുവേണ്ടി താന്‍ എന്തിന് ബലിയാവ ണമെന്ന ഓരോ വ്യക്തികളുടെയും ചോദ്യ ത്തിന് ഉത്തരം നല്കാന് ഭൗതികദര്ശന ങ്ങള്‍ക്ക് കഴിയില്ല. നല്ലൊരു നാളെ പടു ത്തുയര്ത്തുവാന് വേണ്ടി യത്നിക്കുന്നതി ന്നിടക്ക് രക്തസാക്ഷിത്വം വരിച്ചവര്‍ക്കും വരാനിരിക്കുന്ന 'സ്വര്ഗലോക'ത്ത് ജീവി ക്കുവാന്‍ അവസരമുണ്ടെന്ന് വരുമ്പോള്‍ മാത്രമാണല്ലോ പ്രസ്തുത രക്തസാക്ഷിത്വം നീതീകരിക്കപ്പെടുവാന്‍ കഴിയുക!
പ്രതിഫലവേദി
സ്വന്തം ചെയ്തികള്‍ക്ക് തങ്ങളുടെ ആയുസ്സിനപ്പുറം നീണ്ടുനില്‍ക്കുന്ന ഫല ങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാ ണ് മനുഷ്യരെന്ന് പറഞ്ഞുവല്ലോ. ഈ ആഗ്രഹം മാത്രമല്ല, ആയുസ്സിനപ്പുറം നീണ്ടുനില്‍ക്കുന്ന ഫലങ്ങളുണ്ടാക്കാന്‍ പോന്ന കര്‍മങ്ങള്‍ ചെയ്യുവാനുള്ള കഴിവും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. തന്റെ ജീവിതത്തിന്റെ അതിരുകള്ക്കക ത്ത് മാത്രം ഒതുങ്ങുന്ന ഫലങ്ങളുണ്ടാക്കു ന്ന കര്‍മങ്ങള്‍ ചെയ്യാനേ ജീവികള്‍ക്ക് കഴിയൂ. മനുഷ്യചെയ്തികള് അങ്ങനെയല്ല. അവയുടെ ഫലങ്ങള്‍ നല്ലതായാലും ചീത്തയായാലും അവന്റെ ആയുസ്സിനപ്പു റത്തേക്ക് കൂടി നീളുന്നു. റേഡിയോ കണ്ടു പിടിച്ച ശാസ്ത്രജ്ഞന്റെ കര്‍മങ്ങളുടെ സദ്ഫലവും ആറ്റോമികബോംബ് കണ്ടുപി ടിച്ച ശാസ്ത്രജ്ഞന്റെ കര്‍മങ്ങളുടെ ദുഷ് ഫലവും അവരുടെ ആയുസ്സിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ജനം അനുഭ വിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യരുടെ കര്‍മങ്ങള്‍ ഭൂമിയിലുണ്ടാ ക്കുന്ന ഫലങ്ങള്‍ അനശ്വരമാണെങ്കില്‍ പ്രസ്തുത കര്‍മം ചെയ്തതിന് അവന് ലഭി ക്കുന്ന പ്രതിഫലവും അനശ്വരമാകേണ്ട തല്ലേ? മാനവരാശിക്കാകമാനം ദോഷം ചെയ്യാന്‍പോന്ന കര്‍മങ്ങള്‍ ചെയ്തവന് അവന്റെ ഇഹലോക ജീവിതത്തില്‍ മാത്ര മൊതുങ്ങുന്ന ശിക്ഷകൊണ്ട് എന്ത് ഫലം? മനുഷ്യസമുദായത്തിന്റെ നന്മക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്ന പ്രതിഫലം തീരെ അപ ര്യാപ്തമല്ലേ? മൃഗങ്ങളുടെ കര്‍മങ്ങളുടെ ലക്ഷ്യം ഭക്ഷണവും പാനീയവും പ്രത്യു ല്പാദനവും മാത്രമാണ്. അവ നേടിയെടു ക്കുന്നതോടുകൂടി അവയുടെ കര്‍മത്തിന്റെ ഫലം സിദ്ധിക്കുന്നു. മനുഷ്യകര്മങ്ങള്ക്കാ കട്ടെ അനന്തമായ ലക്ഷ്യമാണുള്ളത്; അതി നാല് പ്രസ്തുത കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും അനന്തമായിരിക്കണം.
അനശ്വരതയെ പുല്കുവാനുള്ള മനു ഷ്യമനസ്സിന്റെ അഭിവാഞ്ചയെയും തിന്മ കളില്ലാത്ത ലോകത്തെക്കുറിച്ച മനുഷ്യാത് മാവിന്റെ ആശയെയും മനുഷ്യജീവിയുടെ പ്രയോജനവാദത്തെയും സമന്വയിപ്പിക്കുക യാണ് ഇസ്ലാം പരലോക വിശ്വാസത്തി ലൂടെ ചെയ്യുന്നത്. ഈ ലോകത്തെ നൈ മിഷികമായ ജീവിതത്തില്‍ നന്മ ചെയ്താല്‍ മരണാനന്തരം സുന്ദരമായ സ്വര്‍ഗരാജ്യം പ്രതിഫലമായി ലഭിക്കും. തിന്മ ചെയ്തവ നോ ഭയാനകമായ നരകജീവിതമാണ് ലഭി ക്കുക. എന്തിന് നന്മ ചെയ്യണമെന്ന മനു ഷ്യജീവിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ലഭിക്കുന്നു. 'പരലോക ജീവിത ത്തില്‍ സ്വര്‍ഗം കരസ്ഥമാക്കുവാന്‍'. തിന്മ കളും പ്രയാസങ്ങളുമില്ലാത്ത സുന്ദരലോക മെന്ന മനുഷ്യാത്മാവിന്റെ അടങ്ങാത്ത ആശയും സ്വര്ഗലോകമെന്ന വിശ്വാസത്തി ല്‍ സാക്ഷാല്‍കൃതമാവുന്നു.
നന്മകള്ക്കും തിന്മകള്ക്കും തക്കതായ പ്രതിഫലം ലഭിക്കുന്നവേദി വരാനിരിക്കു ന്നുവെന്ന ബോധം മനുഷ്യരെ തെറ്റുകളില്‍ നിന്ന് അകറ്റുന്നു. നന്മ ചെയ്യാനവന്ന് പ്രേര ണ നല്‍കുന്നതും പ്രസ്തുത ബോധം ത ന്നെ. നന്മയുടെയും തിന്മയുടെയും തക്ക തായ പ്രതിഫലം നല്‍കുന്നത് പടച്ച തമ്പു രാനാണ് എന്നതിനാല്‍ തന്നെ അവിടെ യാതൊരു അനീതിയുമുണ്ടാവുകയില്ല.
''അപ്പോള്‍ ആര് ഒരു അണുവിന്റെ തൂ ക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അതുമവന് കാ ണും'' (വി.ഖുര്‍ആന്‍ 99:7,8).
വിമോചനമെന്നാല്‍
മനുഷ്യരുടെ വിമോചനമാണ് ദര്‍ശന ങ്ങളുടെയെല്ലാം വിഷയം. തങ്ങളുടെ സമൂ ഹത്തില്‍ നിലനിന്നിരുന്ന അക്രമങ്ങളും അഴിമതിയും അരാജകത്വവുമെല്ലാമാണ് ദാര്ശനികന്മാരെ ചിന്തിപ്പിച്ചത്. പ്രസ്തുത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടിയാണ് അവര്‍ തത്ത്വങ്ങള്‍ പടച്ചത്. സമൂഹത്തെ ഗ്രസിച്ചിരുന്ന പ്രശ്നങ്ങളുടെ കാരണത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവന്ന പ്പോഴാണ് മനുഷ്യനെ മനസ്സിലാക്കുവാന്‍ വേണ്ടി അവര്‍ ശ്രമിച്ചത്. മനുഷ്യന്റെ പ്രശ്നങ്ങളുടെ വേര് കണ്ടുപിടിക്കണമെ ങ്കില്‍ അവന്റെ അസ്തിത്വത്തെ അപഗ്ര ഥിച്ചു പഠിക്കണമെന്ന തിരിച്ചറിവാണ് മനു ഷ്യനെക്കുറിച്ച പഠനത്തിലേക്ക് അവരെ നയിച്ചത്. ഈ തിരിച്ചറിവ് ശരിയായിരുന്നു വെന്ന് പറയാം. ശാസ്ത്രജ്ഞന്റെ അളവു കോലുകള്‍ക്ക് വഴങ്ങാത്ത മനുഷ്യന്റെ സവിശേഷമായ അസ്തിത്വത്തെ ഭൗതിക മായി മാത്രം വ്യാഖ്യാനിക്കണമെന്ന ശാഠ്യ മാണ് ദാര്ശനികന്മാരെ പിഴപ്പിച്ചതെന്ന് പറയുന്നതാവും ശരി.
ഈ പിഴവാണ് ദര്‍ശനങ്ങളുടെ പരാജയ ത്തിനുള്ള മുഖ്യമായ കാരണം. മനുഷ്യരെ മനസ്സിലാക്കാതെ മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എങ്ങനെ സാധിക്കും? മാര്‍ക്സിസത്തിന് സംഭവിച്ചത് ഈ സ്വാഭാ വികമായ മരണമല്ലാതെ മറ്റൊന്നുമായിരു ന്നില്ല. നമ്മുടെ നൂറ്റാണ്ടിന്റെ തത്ത്വചിന്ത യെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്യൂണിസ ത്തിന് ശാസ്ത്രം മുതല്‍ സാഹിത്യംവരെ യുള്ള വ്യത്യസ്ത മേഖലകളില്‍ തങ്ങളുടേ തായ പ്രഭാവം തെളിയിക്കാന്‍ കഴിഞ്ഞിട്ടും ഭൗതിക തത്ത്വശാസ്ത്രങ്ങളുടെ അനിവാ ര്യമായ പതനം അതിന്നുമുണ്ടായി. മഹ ത്തായ വിപ്ലവത്തിന്റെ മന്ത്രധ്വനികളില്‍ മാലോകരെ മത്തുപിടിപ്പിച്ച മാര്‍ക്സിസം ദാര്‍ശനിക ചരിത്രത്തിന്റെ വിശാലമായ ചവറ്റുകൊട്ടയില്‍ അനന്തമായ ശയനത്തി നുള്ള തയാറെടുപ്പിലാണിന്ന്. എന്തുകൊ ണ്ടിത് സംഭവിച്ചു? പല രൂപത്തിലുമുള്ള വിശകലനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മാര്‍ക്സിസത്തിന്റെ പതനം പ്രായോഗിക മായ പാളിച്ചകളുടെ മാത്രം ഫലമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സോഷ്യലിസ്റ്റ് ബുദ്ധിജീവികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ത്. മനുഷ്യന്റെ സവിശേഷമായ അസ്തി ത്വത്തെക്കുറിച്ച് മനസ്സിലാക്കാതെ, കേവലം പദാര്‍ഥലോകത്തിന്റെ നിയമങ്ങള്‍ മനു ഷ്യനും ബാധകമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചതാണ് മാര്‍ക്സിസത്തിന് പറ്റിയ ഏറ്റ വും വലിയ തെറ്റ്. മനുഷ്യനെ മനസ്സിലാ ക്കുന്നതില്‍ സംഭവിച്ച പാളിച്ചകളുടെ അനി വാര്യമായ അനന്തര ഫലമായിരുന്നു മാന വമോചനത്തെക്കുറിച്ച വിശദീകരണത്തില്‍ പ്രസ്തുത ദര്‍ശനത്തിന് പറ്റിയ അബദ്ധങ്ങ ളെന്ന വസ്തുത പലപ്പോഴും വിസ്മരിക്ക പ്പെടുന്നു.
സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായ വിപ്ലവത്തോടനുബന്ധിച്ച്, കെ.ജി.ബി. തലവനായിരുന്ന സെഷന്‍സ് കിയുടെ പ്രതിമ തല്ലിപ്പൊളിച്ചുകൊണ്ടിരു ന്ന യുവാവിന്റെ വചനങ്ങള്‍ അന്ന് പത്ര ങ്ങളില്‍ വന്നിരുന്നു. 'മനുഷ്യര്‍ കഷ്ടപ്പെടു ന്നിടത്താണ് കമ്യുണിസ്റ്റുകള്‍ തഴച്ചുവള രുകയെന്ന് നിങ്ങള്‍ക്കറിയില്ല?' ശരിയാണ്. കഷ്ടപ്പാടുകളാണ് കമ്യുണിസത്തെ വളര് ത്തുന്നത്. കാരണമുണ്ട്. ദാരിദ്ര്യമനുഭവി ക്കുന്നവന് മനസ്സിലാക്കുന്നത് ഈ ഭൂമിയി ലെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യമാണെ ന്നാണ്. കിടപ്പാടമില്ലാത്തവന്റെ കണ്ണില്‍ അതാണ് ഏറ്റവും വലിയ പ്രശ്നം. തൊഴി ലില്ലാത്തവനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ് നം തൊഴിലില്ലായ്മയാണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ഈ ലോകത്തിലെ സകലവിധ പ്രശ്നങ്ങള്‍ക്കും കാരണം സ്വകാര്യസമ്പത്താണെന്നാണ് മാര്‍ക്സ് പറഞ്ഞത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരി ക്കുവാന്‍ അദ്ദേഹത്തിന്റെ വീക്ഷണത്തി ല്‍ ഏക മാര്‍ഗമേയുള്ളൂ. ''സ്വകാര്യസ്വത്തി നെ ഇല്ലാതാക്കുക''. പട്ടിണിയുടെയും പരി വട്ടത്തിന്റെയും ലോകത്തിലേക്ക് സ്വകാര്യ സ്വത്തിന്റെ നിഷ്കാസനത്തിലൂടെ സമത്വ ത്തിന്റെ ലോകം കൈയെത്തിപ്പിടിക്കാ മെന്ന മുദ്രാവാക്യവുമായി മാര്‍ക്സിസം കടന്നുവന്നപ്പോള്‍ പ്രസ്തുത മുദ്രാവാക്യ ത്തിന്റെ വാഹകരായി പീഡിതരും നിന്ദിത രുമായ ജനലക്ഷങ്ങള്‍ അണിനിരന്നു. അത് സ്വാഭാവികമായിരുന്നു. ലെനിനും മാവോ സേതൂങ്ങിനും പിന്നില്‍ അണിനിരന്നത് അധ്വാനിക്കുന്ന മനുഷ്യരായിരുന്നു. അവര്‍ ക്കുവേണ്ടി ചുരുക്കിയ മുഷ്ടികളില്‍ തൂമ്പ യും ചുറ്റികയും അരിവാളും പിടിച്ച തഴമ്പു കളുണ്ടായിരുന്നു. പക്ഷേ, എന്താണുണ്ടായ ത്? പോളണ്ടിലെ തൊഴിലാളി നേതാവായി രുന്ന ലെക്വലേസയുടെ വരികള്‍ ശ്രദ്ധി ക്കുക: 'അധികാരം കിട്ടുന്നതിന് മുമ്പ് കമ്യൂണിസ്റ്റുകള്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം കിട്ടുന്നില്ല; വസ്ത്രം ലഭി ക്കുന്നില്ല; പാര്‍പ്പിടവുമില്ല; നിങ്ങള്‍ ഞങ്ങ ളെ അധികാരത്തിലേറ്റൂ. നിങ്ങള്‍ക്ക് ഭക്ഷ ണം തരാം; വസ്ത്രം തരാം; പാര്‍പ്പിടം തരാം; പക്ഷേ, അധികാരം കിട്ടിയപ്പോള്‍ ഞങ്ങള്‍ ക്ക് ഭക്ഷണം കിട്ടിയില്ല'. പതിറ്റാണ്ടുകളോ ളം കമ്യൂണിസ്റ്റ് ഭരണം അനുഭവിച്ചറിഞ്ഞ ആയിരങ്ങളുടെ അഭിപ്രായത്തെയാണ് ലെക്വലേസ പ്രതിനിധീകരിക്കുന്നത്. മോ ചനത്തിന്റെ എന്തെന്ത് സുന്ദരമുദ്രാവാക്യ ങ്ങള് മുഴക്കിക്കൊണ്ടാണ് മാര്‍ക്സിസം കട ന്നുവന്നത്. പട്ടിണി കിടക്കുന്നവന്റെ ദുഃ ഖം തീര്‍ക്കാന്‍ സ്വകാര്യസമ്പത്ത് നശിപ്പി ച്ചാല്‍ മതിയെന്ന സിദ്ധാന്തം പ്രയോഗവല്‍ ക്കരിക്കാന് ശ്രമിച്ചപ്പോള്‍, കത്തിക്കരിഞ്ഞ ആമാശയത്തിന് അല്പമെങ്കിലും ആശ്വാ സം ലഭിക്കുമല്ലോയെന്ന് കരുതി അവരെ പിന്തുണച്ച മനുഷ്യമക്കള്‍ക്ക് ലഭിച്ചത് ആ ത്മാവിനെ വരിഞ്ഞുമുറുക്കുവാന്‍ പോന്ന ചങ്ങലക്കെട്ടുകള്‍ മാത്രമായിരുന്നു. മാന വിക പ്രശ്നങ്ങളെ സമഗ്രമായി അപഗ്രഥി ച്ച മാര്‍ക്സിസത്തിന്റെ സ്ഥിതി ഇതാണെ ങ്കില്‍ പ്രശ്നങ്ങളുടെ ഓരോ വശങ്ങളെ മാ ത്രം പഠനത്തിന് വിധേയമാക്കിയ ദര്‍ശന ങ്ങളുടെ സ്ഥിതി ഇതിലും കഷ്ടമാണ്. ഇവിടെയാണ്, അടിസ്ഥാനപരമായി പരിഹ രിക്കപ്പെടേണ്ട പ്രശ്നങ്ങളെന്താണെന്ന പ്രസക്തമാവുന്നത്. മനുഷ്യ വിമോചന ത്തിന്റെ ആത്യന്തികമായ അര്ഥമെന്തായി രിക്കണമെന്ന ചര്‍ച്ചയില്‍ നിന്നാണ് പരിഹ രിക്കപ്പെടേണ്ട പ്രശ്നങ്ങളെന്തൊക്കെയാ ണെന്ന പ്രശ്നത്തിനുള്ള ഉത്തരം ഉരുത്തി രിയുക.
എല്ലാവരും പറയാറുള്ള പട്ടിണി തന്നെ നോക്കുക. എന്താണ് പട്ടിണിക്കുള്ള കാര ണം? സമ്പത്ത് ഏതാനും വ്യക്തികളില്‍ മാത്രം കേന്ദ്രീകരിച്ചതാണെന്ന് പറയുക സാധ്യമാണോ? ഈ ഭൂമിയിലെ സമ്പദ് വി തരണത്തിന്റെ രീതിശാസ്ത്രമെന്താണെന്ന് നിര്‍വചിക്കുക സാധ്യമല്ല. ഇന്നലത്തെ പണക്കാരില്‍ പലരും ഇന്ന് പാപ്പരാണ്. നേരെ തിരിച്ചുമുണ്ട്. സമ്പത്തിന്റെ വിതര ണത്തില്‍ ഐക്യരൂപ്യമുണ്ടാവുക അസാ ധ്യമാണെന്ന് അല്പം ചിന്തിച്ചാല്‍ ബോധ്യ മാകും. പിതാവില്‍നിന്ന് ഒരേ സംഖ്യ തന്നെ അനന്തരാവകാശമായി കിട്ടിയ മക്കളില്‍ ചിലര്‍ പണക്കാരായി മാറുകയും മറ്റുചിലര്‍ പാപ്പരാവുകയും ചെയ്തതിന് നമ്മുടെയെ ല്ലാം അയല്പക്കത്ത് തന്നെ ഉദാഹരണങ്ങ ളുണ്ടാവും. ചിലര്‍ ജന്മനാതന്നെ അധ്വാനി ക്കാന്‍ കഴിവില്ലാത്തവരാണ്. മറ്റുചിലര്‍ ധൂര് ത്തന്മാരാണ്. ചിലരാകട്ടെ സൂത്രത്തില്‍ പ ണം സമ്പാദിക്കാന്‍ കഴിവുള്ളവരാണ്. ഈ മൂന്ന് വിഭാഗത്തിലുംപെട്ട ഓരോരുത്തര് ക്കും ഒരു നിശ്ചിത സംഖ്യ വീതം കൊടു ത്താല്‍ അല്പദിവസങ്ങള്ക്കുശേഷം എന്ത് സംഭവിക്കുമെന്ന് അല്പം ചിന്തിച്ചാ ല്‍ ബോധ്യമാകും. അതുകൊണ്ടുതന്നെ, പട്ടിണിക്കുള്ള പരിഹാരമായി നിര്ദേശിക്ക പ്പെടാറുള്ള സമ്പത്തിന്റെ തുല്യമായ വിത രണമെന്ന ആശയം തീരെ അപ്രായോഗിക മാണ്.
സമ്പാദിക്കുവാനുള്ള മനുഷ്യന്റെ ആര്‍ത്തി അവന്റെ പ്രകൃതിയുമായി ഒട്ടി ച്ചേര്ന്നിട്ടുള്ളതാണ്. ഇതിന് 'സാമ്പത്തിക സ്വാര്‍ഥത' എന്ന് പറയുമെങ്കില്‍ ഈ 'സ്വാ ര്‍ഥത'യാണ് ഭൂമിയിലെ പുരോഗതിക്കെ ല്ലാം നിമിത്തമായിട്ടുള്ളത്. ഈ സ്വാര്‍ഥ തയെ നശിപ്പിക്കാനായി 'വടി'യെടുത്തതാ ണ് മാര്‍ക്സിസത്തിന് പറ്റിയ ഒരു തെറ്റ്. സമ്പാദിക്കുവാനുള്ള ആഗ്രഹം മനുഷ്യ ന്റെ മാത്രം സവിശേഷതയായ സ്വാതന്ത്ര്യ ത്തിന്റെ ഭാഗമാണ്. ആ അവകാശം നിഷേ ധിക്കപ്പെടുമ്പോള് സ്വാഭാവികമായും സമൂ ഹത്തിന്റെ പുരോഗതി നിലയ്ക്കുന്നു. താന്‍ വേല ചെയ്തിട്ട് തനിക്ക് കൂലി കിട്ടു ന്നില്ലെങ്കില് പിന്നെയെന്തിന് പാടുപെടണ മെന്ന ചിന്ത അവനെ മടിയനാക്കുന്നു. ഈ മടിയില്‍നിന്നും അവനെ ഉണര്‍ത്താന്‍ ഭരണകൂടം വടിയെടുക്കേണ്ടിവരുന്നു. ഇതാ ണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സംഭവി ച്ചത്.
പട്ടിണി മാറ്റുവാന്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഒന്ന് പട്ടി ണി കിടക്കുന്നവന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടതെങ്കില് മറ്റേത് പണക്കാര ന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. സമ്പത്തിന്റെ ദുര്‍വിനിയോഗവും ധൂര് ത്തും അമിതവ്യയവും തടയേണ്ടതുണ്ട്. മദ്യവും മയക്കുമരുന്നുകളുമുപയോഗിച്ച് പാപ്പരായി മക്കളെ പട്ടിണിയിലേക്ക് തള്ളി യിടുന്ന രക്ഷിതാക്കളുണ്ട്. ചൂതുകളിച്ച് തറ വാട് പണയപ്പെടുത്തുകയും മക്കളെയും കൂ ട്ടി തെരുവിലിറങ്ങേണ്ടിവരികയും ചെയ്ത 'ഉന്നത കുലജാതന്'മാരും അത്യാവശ്യത്തി ന് കടം വാങ്ങിയതിന്റെ പേരില്‍ പലിശ കൊടുത്ത് തുലഞ്ഞവരും നമ്മുടെയെല്ലാം സമൂഹത്തിലുണ്ട്. പട്ടിണി തുടച്ചുമാറ്റുന്ന തിന്റെ ഭാഗമായി ആദ്യമായി ചെയ്യാനുള്ള ത് ദുര്‍വ്യയവും ധൂര്‍ത്തും മദ്യവും മയക്കുമ രുന്നുകളും ചൂതുകളിയും പലിശയുമെല്ലാം ഇല്ലാതെയാക്കുകയാണ്. അങ്ങനെ പട്ടിണി യും പരിവട്ടവും കടന്നുവരാനുള്ള മാര്‍ഗ ങ്ങള് അടക്കുകയാണ്.
സമ്പാദിക്കുവാനുള്ള എല്ലാ അവകാശ ങ്ങളും നല്കുന്നതോടൊപ്പംതന്നെ അന്യാ യമായ മാര്‍ഗങ്ങളിലൂടെയുള്ള സമ്പാദ്യ ത്തെ പൂര്‍ണമായി നിരോധിക്കുകയും ചെ യ്യണം. സമ്പാദിക്കുന്നവന്റെ കൈവശം മാത്രം സ്വത്ത് സ്വരൂപിക്കപ്പെടുന്ന അവസ് ഥയുണ്ടാവരുത്. സമൂഹത്തിന്റെ നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് വിനിയോഗി ക്കപ്പെടണം. പണം കൈവശമുള്ളവര്‍ പിശുക്ക് കാണിക്കരുത്. ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാന്‍ അവന് തയാറാവണം. തന്റെ ചുറ്റുപാടുമുള്ള പാവങ്ങളുടെ വിഷമങ്ങള്‍ കാണുവാനും അവരെ സഹായിക്കുവാനും അവന് സന്ന ദ്ധനാവണം. തന്റെ കീഴിലുള്ള തൊഴിലാ ളികളോട് കാരുണ്യത്തോടുകൂടി പെരുമാറു വാനും അര്‍ഹമായ വേതനം നല്കുവാ നും അവന് സാധിക്കണം. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കോ അധാര്‍മിക വൃത്തി കള്‍ക്കോ പണം ചെലവഴിക്കപ്പെടരുത്. ഇതിന് ആദ്യമായി വളര്‍ന്നുവരേണ്ടത് സാ ഹോദര്യമാണ്. പട്ടിണികിടക്കുന്ന അയല്‍ ക്കാരനും തന്നെപ്പോലെതന്നെ വിശപ്പും ദാഹവും വികാരവുമെല്ലാമുള്ള സൃഷ്ടിയാ ണെന്നും അടിസ്ഥാനപരമായി തങ്ങള്‍ സ ഹോദരന്മാരാണെന്നുമുള്ള ബോധം. രണ്ടാ മതായി, താന്‍ പണക്കാരനാണെന്ന അഹ ങ്കാരത്തില്നിന്ന് മുക്തമാവുകയാണ് വേ ണ്ടത്. തന്റെ സമ്പാദ്യം തന്റെ അധ്വാന ത്തിന്റെയും ബുദ്ധിയുടെയും ഫലമായി മാത്രം ലഭിച്ചതല്ലെന്നും അത് ആകാശഭൂമി കളുടെ ഉടമസ്ഥന്റെ ദാനമാണെന്നും അവന് വിചാരിച്ചാല്‍ അത് തിരിച്ചെടുക്കു ന്നതിന് യാതൊരു പ്രയാസവുമില്ലെന്നു മുള്ള ബോധം വരുന്നതിലൂടെ മാത്രമെ പണക്കാരന് വിനയാന്വിതനും നിസ്വാര്‍ഥ നുമായി മാറൂ.
വിശുദ്ധ ഖുര്‍ആനിന്റെ വിമോചന സങ്കല്പം
ഇവിടെയാണ് വിശുദ്ധ ഖുര്‍ആനിന്റെ വിമോചന സങ്കല്പം പ്രസക്തമാവുന്നത്. പട്ടിണിയില്‍നിന്നും പരിവട്ടത്തില്നിന്നും ഭൗതികമായ പരാധീനതകളില്നിന്നുമുള്ള മോചനത്തിന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഹ മായ സ്ഥാനം നല്‍കിയിട്ടുണ്ട്. അതിന്നാവ ശ്യമായ സാമൂഹിക നിയമങ്ങളുണ്ടാക്കിയി ട്ടുണ്ട്. എന്നാല്‍ പ്രസ്തുത വിമോചനമാണ് ഏറ്റവും അടിസ്ഥാനപരമായി ആവശ്യമു ള്ളത് എന്ന ഭൗതിക ദര്‍ശനങ്ങളുടെ കാഴ്ച പ്പാടിനോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും വിമലീകരണ (തസ്കിയത്ത് മെഹ്മശേീി) ത്തിലൂടെയാണ് വിമോചന(തഹീരീറ് ഘശയലൃമശേീി) മുണ്ടാവേണ്ടതെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ കാഴ്ചപ്പാട്. അങ്ങനെയു ള്ള വിമോചനത്തിന് മാത്രമെ സ്ഥായീഭാ വമുണ്ടാവൂ. ഇവിടെ വിശുദ്ധ ഖുര്‍ആന്‍ ഭൗതിക ദര്‍ശനങ്ങളുമായി ആശയപരമായ വ്യതിരിക്തത പുലര്‍ത്തുന്നു. വ്യക്തിയുടെ യും സമൂഹത്തിന്റെയും വിമലീകരണം വിപ്ലവത്തിലൂടെയാണ് ഉണ്ടാവേണ്ടതെന്ന് ഭൗതിക ദര്‍ശനങ്ങള്‍ സമര്‍ഥിക്കുന്നു. വിപ്ല വം വ്യക്തിയുടെയും സമൂഹത്തിന്റെയും വിമലീകരണത്തിലൂടെയാണ് കരഗതമാവു കയെന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്.
പ്രവാചക നിയോഗത്തിന്റെ പരമപ്ര ധാനമായ ലക്ഷ്യം മനുഷ്യരെ വിമലീകരി ക്കുകയായിരുന്നു. ദുസ്വഭാവങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും മുക്തമാകുവാന്‍ സമൂഹത്തെ സജ്ജമാക്കുകയാണ് പ്രവാച കന്മാര് ചെയ്തത്. സ്വന്തം അസ്തിത്വത്തെ വിമലീകരിക്കാനായിരുന്നു പ്രവാചകന്മാര് മനുഷ്യരോട് ആവശ്യപ്പെട്ടത്. വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത് നോക്കൂ: 'തീര്‍ച്ചയായും അതിനെ (മനുഷ്യാസ്തിത്വത്തെ) പരിശു ദ്ധമാക്കിയവന് വിജയിച്ചു. അതിനെ കള ങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യ മടയുകയും ചെയ്തു' (91: 9,10).
ഇവിടെ 'മനുഷ്യാസ്തിത്വം' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'നഫ്സ്' എന്ന അറബിപദത്തെയാണ്. ആത്മാവ് (റൂ ഹ്), മനസ്സ് (ക്വല്‍ബ്), ജഡം (ജസദ്) എന്നി വ മൂന്നും അടങ്ങിയതാണ് നഫ്സ്. വിശു ദ്ധ ഖുര്‍ആന്‍ 'നഫ്സ്' എന്ന് പ്രയോഗിച്ചി രിക്കുന്നത് മനുഷ്യനെ സമഗ്രമായി സൂചി പ്പിക്കുവാനാണ്. ആത്മാവും മനസും ജഡ വും കൂടിച്ചേരുമ്പോഴാണ് മനുഷ്യന് എന്ന സവിശേഷമായ സൃഷ്ടിയുണ്ടാവുന്നത്. 'മനുഷ്യാസ്തിത്വത്തെ പരിശുദ്ധമാക്കിയവ നാണ് വിജയിക്കുക'യെന്ന ഖുര്‍ആനിക പ്രസ്താവനയില്‍ മനുഷ്യന്റെ സമഗ്രമായ വിമലീകരണമാണ് വിവക്ഷിക്കുന്നതെന്ന ര്‍ഥം. ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും വിമലീകരണത്തോടു കൂടി മാത്രമെ മനുഷ്യന് വിജയിക്കാനാവൂ എന്ന ഖുര്‍ആനിക വീക്ഷണം മാത്രമാണ് വിമോചനത്തെ സംബന്ധിച്ച് വ്യക്തവും ആധികാരികവുമായ രേഖ പ്രദാനം ചെയ്യു ന്നത്.
വ്യക്തികള്‍ നന്നാവാതെ സമൂഹം നന്നാവുകയില്ലെന്ന വസ്തുത ഇന്ന് എല്ലാ വരും അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ശരീര ത്തിന്റെയും മനസ്സിന്റെയും ആത്മാവി ന്റെയും സമഗ്രമായ പരിശുദ്ധിയിലൂടെ മാത്രമെ വ്യക്തികള്‍ നന്നാവുകയുള്ളൂ. ഇത് മൂന്നിനെയും ഒരെപോലെ പരിഗണി ക്കുന്നുവെന്നത് ഇസ്ലാമിനെ മറ്റ് ഭൗതിക ദര്‍ശനങ്ങളില്‍നിന്നും സ്ഥാപനമതങ്ങളില് നിന്നും ഒരെപോലെ വ്യതിരിക്തമാക്കുന്നു. ആത്മാവിനെ അവഗണിച്ചുകൊണ്ട് ശരീര ത്തിന്റെ പുഷ്ടിക്കുവേണ്ടിയാണ് ഭൗതിക ദര്‍ശനങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നേരെ മറി ച്ച് ശരീരത്തെ അവഗണിച്ചുകൊണ്ട് ആത് മീയ മോക്ഷത്തിലെത്തിച്ചേരാനാണ് സ്ഥാ പനമതങ്ങള് ആഹ്വാനം ചെയ്യുന്നത്. ഖുര്‍ ആനാകട്ടെ 'നഫ്സിന്റെ വിമലീകരണ ത്തിലൂടെ വിജയികളാവുകയെന്നാണ് പഠി പ്പിക്കുന്നത്. ശരീരവും മനസും ആത്മാവും ഒരെപോലെ പരിഗണിക്കപ്പെടണമെന്ന ര്‍ഥം.
ഇവിടെ 'വിമലീകരണം' എന്ന് അര്‍ഥം നല്‍കിയിരിക്കുന്നത് 'തസ്കിയത്ത്' എന്ന അറബി പദത്തിനാണ്. ഈ പദത്തിന് വിമ ലീകരണം എന്നും വികസനം എന്നും രണ്ട ര്ഥങ്ങളുണ്ട്. മനുഷ്യാസ്തിത്വത്തിന്റെ വിശുദ്ധിയിലൂടെയാണ് വികസനമുണ്ടാവു കയെന്നും ഈ ദ്വയാര്ഥപദത്തിന്റെ ഉപ യോഗത്തില്‍നിന്ന് അനുമാനിക്കാവുന്ന താണ്. ഇന്ന് ശാസ്ത്രലോകം എത്തിപ്പെട്ടി രിക്കുന്ന പ്രധാനപ്പെട്ട പ്രതിസന്ധിക്കുള്ള പരിഹാരവും വിമലീകരണത്തിലൂടെയുള്ള വികസനമാണെന്നാണ് ആധുനിക ശാസ് ത്ര ദാര്ശനികന്മാര് ചൂണ്ടിക്കാണിക്കുന്നത്. കേവല ശാസ്ത്രത്തിന്റെ വക്താക്കള്‍ സ്വ തന്ത്രമായ ഗവേഷണം അനുവദിക്കണമെ ന്നും മാനവതാ വാദക്കാര്‍ ഗവേഷണങ്ങ ള്‍ക്ക് വിലക്ക് കല്പിക്കണമെന്നും അലമു റയിട്ടുകൊണ്ടിരിക്കുന്നതിനിടയില് ശാസ്ത്ര ലോകം വ്യക്തമായൊരു പ്രതിസന്ധിയി ലാണിന്ന്. ഒരുഭാഗത്ത് ശാസ്ത്രപുരോഗതി പ്രകൃതിയെയും പരിസ്ഥിതിയെയും അങ്ങ നെ മനുഷ്യനെയും തകര്‍ക്കുന്നതിന് നിമി ത്തമായിക്കൊണ്ടിരിക്കുന്നു. മറുഭാഗത്താ കട്ടെ ശാസ്ത്രത്തെ ഒഴിച്ചുനിര്ത്തിക്കൊ ണ്ടുള്ള നാഗരികതയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ മനുഷ്യര്‍ ശാസ്ത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തെ എങ്ങനെ മാനവീകരിക്കാം എന്ന ചര്‍ച്ചയിലാണ് ശാസ്ത്രദാര്ശനിക ന്മാര്‍ ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. ഇവിടെയാ ണ് 'വിമലീകരണത്തിലൂടെയുള്ള വികസ നം' എന്ന ഖുര്‍ആനികമായ ആശയം പ്രസ ക്തമാവുന്നത്.
സാമ്പത്തികരംഗത്തെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിശുദ്ധ ഖുര്‍ആന്‍ മു ന്നോട്ടുവെക്കുന്ന പദ്ധതികള്‍ ഈ ആശ യത്തെ കൂടുതല്‍ വ്യക്തമാക്കുവാനുതകു ന്നതാണ്. മുതലാളിയെയും തൊഴിലാളിയെ യും പണക്കാരനെയും പണിക്കാരനെയുമെ ല്ലാം മനുഷ്യസമൂഹത്തിന്റെ അനിവാര്യ ഘടകങ്ങളെന്ന നിലയ്ക്ക് ഖുര്‍ആന്‍ അംഗീകരിക്കുന്നു. അവര്‍ തമ്മില്‍ സംഘട്ട നമാണുണ്ടാവേണ്ടതെന്ന വീക്ഷണം ഇസ് ലാമിനില്ല. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മി ലുള്ള പാരസ്പര്യത്തിന്നാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിനുമുമ്പ് വേതനം നല്ക ണമെന്ന് പഠിപ്പിക്കുന്ന പ്രവാചകന് തൊഴി ലെടുക്കുന്നതിന്റെ മാഹാത്മ്യത്തെയും അതോടൊപ്പംതന്നെ തൊഴിലാളിയുടെ ബാധ്യതകളെയും കുറിച്ച് ബോധവാന്മാരാ ക്കുന്നുണ്ട്. സാമ്പത്തിക രംഗത്തെ ചൂഷണ ങ്ങളെയും ധൂര്‍ത്തിനെയും പിശുക്കിനെ യും ഇസ്ലാം വിമര്‍ശിക്കുന്നു. ശാരീരിക മോ മറ്റോ ആയ കഴിവുകേടുകളാല് സാമ്പ ത്തികരംഗത്ത് വിഷമമനുഭവിക്കുന്ന വ്യക് തികളെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹ ത്തിനാണുള്ളതെന്നാണ് പ്രവാചകന് പഠി പ്പിച്ചത്. ഇസ്ലാമിലെ 'സകാത്ത്' വ്യവസ് ഥയുടെ ലക്ഷ്യമതാണ്. മുതലാളി തന്റെ സമ്പത്തിന്റെ രണ്ടരശതമാനം നിര്‍ബന്ധ മായി ദാനം ചെയ്യണമെന്നാണ് ഇസ്ലാമി ന്റെ ശാസന. സകാത്ത് ധനികന്റെ ഔ ദാര്യമല്ല; ദരിദ്രന്റെ അവകാശമത്രെ. മുത ലാളി പാവപ്പെട്ടവന് നല്കുന്ന നാണയ ത്തുട്ടുകളല്ല സകാത്ത്. സമ്പന്നന്റെ അടു ത്തുനിന്ന് രാഷ്ട്രമോ സമൂഹം ഉത്തരവാ ദപ്പെടുത്തിയ മറ്റ് സ്ഥാപനങ്ങളോ പിരി ച്ചെടുക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് വിത രണം നടത്തുകയും ചെയ്യുകയാണ് സകാ ത്തിന്റെ രൂപം. സകാത്ത് ദൈവികമായ ശാസനകളുടെ അടിസ്ഥാനത്തില്‍ സംഘ ടിപ്പിച്ച് വിതരണം ചെയ്യാന്‍ സമൂഹം സന്ന ദ്ധമായാല് ലോകത്തുനിന്ന് ദാരിദ്ര്യമെന്ന പ്രശ്നം ഏതാണ്ട് പൂര്‍ണമായിത്തന്നെ പരി ഹരിക്കാന്‍ കഴിയും. ഇസ്ലാമിക രാഷ്ട്ര ത്തില്‍ സകാത്ത് വാങ്ങുവാന്‍ ആരുമില്ലാ തിരുന്ന അവസ്ഥയുണ്ടായിട്ട് അടുത്ത രാഷ്ട്രത്തിലേക്ക് അവ വിതരണം ചെയ്ത സംഭവം ചരിത്രത്തിലുണ്ടായിട്ടുണ്ട്.
നിര്‍ബന്ധദാനമായ സകാത്ത് സമ്പ ത്തിന്റെ ശുദ്ധീകരണമാണെന്നാണ് ഖുര്‍ ആന്‍ പഠിപ്പിക്കുന്നത്. നടേ സൂചിപ്പിച്ചതു പോലെ വികസനമെന്നും വിമലീകരണമെ ന്നും അര്‍ഥമുള്ള 'സകാത്ത്' എന്ന പദമാ ണ് നിര്‍ബന്ധദാനത്തിന് ഖുര്‍ആന്‍ നല് കിയിരിക്കുന്ന സാങ്കേതിക പദമെന്ന കാ ര്യം ശ്രദ്ധേയമാണ്. സകാത്ത് വ്യവസ്ഥ സമൂഹത്തില്‍ വിതരണം ചെയ്യാന്‍ അവനെ നിര്‍ബന്ധിപ്പിക്കുകയും ചെയ്യുന്നു. എത്ര വലിയ സമ്പത്ത് അനന്തരമായി ലഭിച്ച വ്യക്തിയായിരുന്നാലും അത് കെട്ടിപ്പൂട്ടി വെച്ചാല്‍ വര്‍ഷംതോറും രണ്ടരശതമാനം നിര്‍ബന്ധദാനം നല്കുന്നപക്ഷം നാല്പ ത് വര്‍ഷത്തിനുള്ളില്‍ ആ സമ്പത്ത് തീര് ന്നുപോകുമെന്ന ചിന്ത അലസത അകറ്റു കയും സമ്പത്തിന്റെ ഉല്പാദനരംഗത്തി റക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സകാത്ത് വ്യവസ്ഥ വ്യക്തിയു ടെ വിമലീകരണത്തിനും സാമ്പത്തിക വികസനത്തിനും നിമിത്തമാകുന്നു.
ഇതുതന്നെയാണ് എല്ലാ രംഗത്തെയും അവസ്ഥ. വ്യക്തിയുടെ വിശുദ്ധിയിലൂടെ യാണ് സാമൂഹിക വിപ്ലവവും നടക്കേണ്ട തെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. നഫ് സിന്റെ വിമലീകരണമെന്ന ഖുര്‍ആനിക പരാമര്‍ശം ഇനിയും ഒരുപാട് വിശദീകരണ ങ്ങളര്ഹിക്കുന്നതാണ്. ശാരീരികവും മാന സികവും ആത്മീയവുമായ വിശുദ്ധിയാണ് മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്ന ത്; ഭൗതികവും പാരത്രികവുമായ പുരോഗ തിയാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. വിമലീകരണത്തിലൂടെയുള്ള വികസനം എന്ന ഖുര്‍ആനിക സങ്കല്പത്തിലേക്ക് ലോകം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. എന്താണ് സമഗ്രമായ വിമലീകരണം എന്ന് വിശദീകരിക്കുവാന്‍, ശാസ്ത്ര ദാര്‍ശനിക ന്മാര്‍ക്ക് കഴിയുന്നില്ലെന്നതാണ് ഈ രംഗ ത്തെ ഏറ്റവും വലിയ പ്രതിസന്ധി. അവര്‍ ക്ക് മാര്‍ഗനിര്‍ദേശം നല്കാന് കഴിയുന്ന ഏക ഗ്രന്ഥം ഖുര്‍ആനത്രെ.
മനുഷ്യനിലെ മൃഗത്തെ കാണുവാന്‍ മാത്രമാണ് ശാസ്ത്രത്തിന് കഴിഞ്ഞിട്ടുള്ളത്. മനുഷ്യത്വം പ്രദാനം ചെയ്യുന്ന ആത്മാവി ന്റെ അസ്തിത്വത്തെക്കുറിച്ച് ശാസ്ത്രത്തി ന് ഒന്നും പറയാന്‍ കഴിയില്ല. ആത്മജ്ഞാ നം പഞ്ചേന്ദ്രിയ ജ്ഞാനത്തിന് പുറത്താണ്. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് മനുഷ്യാസ്തിത്വത്തിന്റെ രച നാത്മകവും നിഷേധാത്മകവുമായ വശ ങ്ങളെ കണിശമായി അവതരിപ്പിക്കുന്ന, ഇന്ന് നിലനില്‍ക്കുന്ന ഏക ആധികാരിക ഗ്രന്ഥം. ഈ വിശുദ്ധ ഖുര്‍ആനിന് മാത്ര മെ മനുഷ്യരെ പൈശാചികതയില്നിന്ന് അകറ്റി മാനവികതയിലേക്ക് നയിക്കാനാ വൂ. യുഗപ്പകര്ച്ചകള്ക്കുമുമ്പില് കാലഹര ണപ്പെടാതെ, പ്രസക്തി നഷ്ടപ്പെടാതെ അജയ്യമായി നില്ക്കുന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം എത്ര ശരി!
''അതാകുന്നു ഗ്രന്ഥം! അതില്‍ സംശ യമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്'' (2:2).