സത്യമതപ്രബോധനം തടസ്സപ്പെടുത്തുന്നതിനായി രണ്ടുതരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. ഒന്ന് ആശയപരമായ വിമര്‍ശനമാണ്. ആദര്‍ശാധിഷ്ഠിത വിമര്‍ശനങ്ങള്‍ക്കു നേരെ ഇസ്ലാം ഒരിക്കലും പു റംതിരിഞ്ഞുനിന്നിട്ടില്ല. ആശയത്തെ ആശയംകൊണ്ടു നേരിടുന്നതാണ് ഇസ്ലാമിന്റെ ശൈലി.ആദര്‍ശ വിമര്‍ശനങ്ങളെ കായികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ് മുസ്ലിംകള് ചെയ്യാറുള്ളതെന്ന മീഡിയയുടെ വിലയിരുത്തലില്‍ യാതൊരു കഴമ്പുമില്ല. ഈ വിലയിരുത്തലിന് ഉപോല്‍ബലകമായ തെളിവുകളൊന്നും പ്രമാണങ്ങളില്നിന്നോ സത്യസന്ധമായ ചരിത്ര പാഠങ്ങളില്നിന്നോ ഉദ്ധരിക്കാന്‍ ഇവര്‍ക്കൊന്നും കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇസ്ലാമികാദര്‍ശം പ്രോജ്ജ്വലവും അപ്രമാദിതവും അജയ്യവുമാണ്. പ്രസ്തുത ആദര്‍ശത്തെ തകര്‍ക്കുവാന്‍ എത്രതന്നെ ബുദ്ധിരാക്ഷസന്മാര് ഒന്നിച്ചുകൂടി പ്രവര്‍ത്തിച്ചാലും സാധ്യമാവുകയില്ല. ദൈവദത്തമായ ആദര്‍ശത്തെ മനുഷ്യധിഷണയുപയോഗിച്ച് തകര്‍ക്കാനാകുമെന്നു കരുതുന്നത് എന്തുമാത്രം വലിയ മൗഢ്യമാണ്! കോടിക്കണക്കിനു ബുദ്ധിജീവികള്‍ ഒന്നിച്ചൂതിയാലും കെട്ടുപോകാത്ത ദിവ്യപ്രകാശത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് വിമര്‍ശകരോട് സഹതാപം മാത്രമെ തോന്നൂ. ഈ ദിവ്യപ്രകാശത്തെക്കുറിച്ച് പടച്ചതമ്പുരാന് നല്കുന്ന വാഗ്ദാനം അവരുടെ വിശ്വാസത്തെ ദൃഢീകരിക്കുകയും മറുപടി പരതി പ്രമാണങ്ങളിലൂടെ മാത്രം ചരിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ വിശദീകരണം നല്കാന് അവെര പ്രാപ്തരാക്കുകയുമാണ് ചെയ്യുക. അല്ലാഹു നല്കുന്ന വാഗ്ദാനം ശ്രദ്ധേയമാണ് ''അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും''(വി.ഖുര്‍ആന്‍ 9:32 ).

ആശയപരമായ വിമര്‍ശനങ്ങള്‍ പരാജയപ്പെടുമ്പോള്‍ വ്യക്ത്യാധിഷ്ഠിത വിമര്‍ശനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് തര്‍ക്കശാസ്ത്രത്തില്‍ പടുക്കളായ വിമര്ശകന്മാര് ചെയ്യുക. പ്രവാചകന്മാരുടെ കാലം മുതല്‍ തന്നെ ആരംഭിച്ചതാണ് ഈ വിമര്‍ശനരീതി. മാന്യതയോ സംസ്കാരേമാ ഇല്ലാത്ത (?) ഒരുപറ്റം 'താഴ്ന്നവര്‍' മാത്രമാണ് നൂഹ് നബി(അ)ക്കുചുറ്റും കൂടിയവരെന്നായിരുന്നു അേദ്ദഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. ''അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്പറഞ്ഞു: ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടുമാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്മാരായിട്ടുള്ളവര് പ്രഥമ വീക്ഷണത്തില്‍ (ശരിയായിട്ടു ചിന്തിക്കാതെ) നിന്നെ പിന്തുടര്ന്നതായിട്ടു മാത്രമാണ് ഞങ്ങള്‍ കാണുന്നത്''(11:27).
അന്തിമ പ്രവാചകന്റെ ആദര്‍ശപ്രബോധന ദൗത്യത്തിനുമുമ്പില് പിടിച്ചുനില്‍ക്കാനാവാത്ത മക്കാമുശ്രിക്കുകള്‍ അദ്ദേഹം ഭ്രാന്തനും മാരണക്കാരനും കവിയും ജേ്യാത്സ്യനുമെല്ലാം ആണെന്ന വിമര്‍ശനങ്ങള്‍ മാറിമാറി പ്രയോഗിക്കുകയാണ് ചെയ്ത്.
''സത്യനിഷേധികള്‍ പറഞ്ഞു: ഇവന് കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു'' (38:4).
''അല്ല; അവനൊരു കവിയാണ്'' (21:5).
മുഹമ്മദ് നബി(സ്വ)ക്കു ശേഷവും പ്രബോധകര്‍ ഇതേരൂപത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദര് ശത്തെ തമസ്കരിക്കുവാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആദര്‍ശം സമര്‍പ്പിക്കുന്ന കൈകളുടെ വൈകല്യത്തെ പെരുപ്പിച്ചുകാട്ടിക്കൊണ്ട് അതിനെ കൊച്ചാക്കുവാനാണ് പിശാച് തന്റെ കൂട്ടാളികള്‍ക്ക് ബോധനം നല്‍കുക. ആദര്‍ശ പ്രബോധനത്തിലേര്പ്പെട്ടിരിക്കുന്നവരുടെ സമയവും ഊര്‍ജവും മറ്റു തലങ്ങളിലേക്ക് തിരിച്ചുവിടുകയും അങ്ങനെ പരമാവധി ഇരുട്ട് നിലനിര്‍ത്തുകയുമാണ് പിശാച് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കുതകുന്ന വിധത്തിലായിക്കൂടാ ഇത്തരം വിഷയങ്ങളില്‍ ഒരാളുടെ പ്രതികരണം. പിശാചിനെ പരാജയപ്പെടുത്തുകയും അവന്റെ കൈപ്പിടിയില്‍നിന്ന് മനുഷ്യരെ മോചിപ്പിച്ച് ദിവ്യസ്വര്ഗത്തിന്റെ പാതയിലേക്ക് ആനയിക്കുകയുമാണ് നമ്മുടെ ലക്ഷ്യമെന്ന വസ്തുത ഒരു പ്രബോധകനും മറന്നുകൂടാത്തതാണ്.
ഇവിടെ നമ്മുടെ സജീവമായ ശ്രദ്ധയ്ക്ക് പാത്രമാവേണ്ട ചില അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങള്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ ശപിക്കപ്പെട്ട പിശാചിന്റെ കെണിയില്‍ നമ്മളെല്ലാം പെട്ടുപോകും.
ഒന്നാമതായി, അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കുവാന്‍ ലഭിച്ചിരിക്കുന്ന അവസരം അവന്റെ പ്രത്യേകമായ അനുഗ്രഹമാണെന്ന ബോധം നമുക്കുണ്ടായിരിക്കണം. ഈ ബോധമില്ലാതാകുമ്പോഴാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാം ചെയ്യുന്ന വളരെ വലിയ ഒരു സേവനമാണെന്നും നമ്മളില്ലെങ്കില്‍ ഈ സേവനം നിലനില്‍ക്കുകയില്ലെന്നുമുള്ള വിചാരമുണ്ടാവുന്നത്. ഈ വിചാരം അഹങ്കാരത്തിലേക്കും അഹങ്കാരം നരകത്തിലേക്കും നയിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈവികമതത്തിന്റെ നിലനില്പ് അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. അതിന്ന് ഒരു കൂട്ടരെയല്ലെങ്കില് മറ്റൊരു കൂട്ടരെ അല്ലാഹു കൊണ്ടുവരികതന്നെ ചെയ്യും. സര്വശക്തന് പഠിപ്പിച്ച ദൈവിക പാതയെലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യം പ്രവാചകന്മാരെല്ലം നിര്‍വഹിച്ചതാണ്. ദൈവദൂതന്മാരുടെ പിന്‍ഗാമികളാവാന്‍ കഴിയുകയെന്നത് ഒരു മഹാഭാഗ്യമാണ്. ഈ ഭാഗ്യത്തിന് നമ്മെ തെരഞ്ഞെടുത്ത അല്ലാഹുവിനോടുള്ള കൃതജ്ഞതയാണ് ഓരോ പ്രബോധകനും ഒന്നാമതായി ഉണ്ടാവേണ്ടത്. അപ്പോള്‍, നാം ചെയ്യുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു വലിയ േസവനമാണെന്ന അഹങ്കാരം നമ്മുടെ മനസ്സുകളില്‍നിന്ന് നിഷ്കാസിതമാവും.
അല്ലാഹുവിന്റെ മതത്തിക്കേ് നാം ജനങ്ങളെ ക്ഷണിക്കുമ്പോള്‍ നാം ആ മതപ്രകാരം ജീവിക്കുന്നവരാണോയെന്ന് സ്വയം വിലയിരുത്താന്‍ നമുക്കെല്ലാം കഴിയണം. വിശ്വാസങ്ങളും കര്‍മങ്ങളും സ്വഭാവരീതികളും ദിനചര്യകളും േവഷഭൂഷാതികളുമെല്ലാം ഇസ്ലാമികമാക്കുവാന്‍ നമുക്കു കഴിയ ണം. എവിടെയെങ്കിലും തിരുത്തലുകളാവശ്യമുണ്ടെങ്കില് തിരുത്തുവാന്‍ നാം സദാ സന്നദ്ധരാവണം. നമ്മുടെ മനസ്സും ശരീരവും വിമലമായിരിക്കുവാന് ഓരോ നിമിഷവും നാം ശ്രദ്ധിക്കണം. ആത്മപരിശോധന ഒരു ജീവിത ചര്യയാവണം. ഞാന്‍ പൂര്‍ണ മുസ്ലിമാണെന്നു പറയുവാന്‍ നമുക്കു കഴിയ ണം. പ്രബോധകരെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്: ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്കു പറയുന്ന മറ്റാരുണ്ട്?'' (41:33).
സ്വയം തിരുത്തുന്നവനേ മറ്റുള്ളവരെ തിരുത്താന്‍ കഴിയൂ. പ്രബോധകര്‍ക്കിടയില്‍ വിമര്‍ശനത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് കഴിയണം. തെറ്റുകള്‍ സ്വയം തിരുത്തുവാനും സഹപ്രവര്‍ത്തകന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുവാനും നാം സന്നദ്ധരാകണം. ഒരു സുഹൃത്തില്‍ ഇസ്ലാമികമല്ലാത്ത സ്വാഭാവ രീതികളോ മറ്റോ ഉണ്ടെങ്കില്‍ അയാളുടെ അഭിമാനത്തിന് ക്ഷതം വരുത്താത്ത രീതിയില്‍, എന്നാല്‍ കണിശവും നിഷ്കൃഷ്ടവുമായി തിരുത്തുവാന്‍ നമുക്ക് കഴിയുമ്പോള്‍ പ്രബോധകര്‍ തമ്മിലുള്ള പരസ്പരബന്ധവും കാരുണ്യവും ഗുണകാംക്ഷയുമെല്ലാം പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതു കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാകും.
നമ്മുടെ സഹോദരനെക്കുറിച്ച് അപകീര്‍ത്തികരമായ എന്തെങ്കിലും കേട്ടാല്‍ അതിന്റെ ച്രാരകരായിത്തീരാന് പ്രബോധകര്‍ ഒരിക്കലും മെനക്കെട്ടുകൂടാ. ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും കേട്ടാല്‍ അയാളെ വിളിച്ച് അന്വേഷിക്കുവാനും തിരുേത്തണ്ടതുണ്ടെങ്കില് തിരുത്തുവാനുമാണ് നാം സന്നദ്ധരാവേണ്ടത്. ആദര്‍ശപരമായ അബദ്ധങ്ങളാണ് അയാളിലുള്ളതെങ്കില്, അത് തിരുത്തുവാന്‍ അയാള്‍ തയാറല്ലെങ്കില്‍, മറ്റുള്ളവരെ പ്രസ്തുത വ്യതിയാനത്തെക്കുറിച്ച് ബോധവല്ക്കരിക്കണമെന്നത് ശരിയാണ്. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും നമ്മുടെ നന്മയുടെ തുലാസിനല്ല കനമുണ്ടാക്കുകയെന്ന് തിരിച്ചറിയുവാന്‍ നമുക്കാവണം. പ്രബോധകര്‍ തമ്മില്‍ നിലനില്ക്കേണ്ട ഏറ്റവും വലിയ ഗുണകാംക്ഷയാണിത്. ഇത് നിലനിന്നിട്ടില്ലെങ്കില്‍ പിശാച് നമ്മുടെ മനസ്സുകളെ തമ്മില്‍ ഭിന്നിപ്പിക്കും. വമ്പിച്ച വിടവുകള്‍ സൃഷ്ടിക്കപ്പെടുകയായിരിക്കും ഇതിന്റെ ഫലം. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം വൃഥാവിലായിപ്പോകും. പിശാചിന്റെ കുതന്ത്രങ്ങളില്‍നിന്ന് അല്ലാഹു നമ്മെ രക്ഷിക്കട്ടെ (ആമീന്‍)
0 comments:
Post a comment