ഈയിടെ ഇസ്ലാം സ്വീകരിച്ച ഒരു സുഹൃത്തിന്റെ അനുഭവം. തന്റെ ഇസ്ലാം പഠനത്തിന്റെ സമയത്ത് ഏതാനും 'പ്രബോധകര്‍' വീട്ടിലെത്തി. താന്‍ ഇസ്ലാമിനെക്കുറിച്ച് ഗൗരവതരമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്വീകരിക്കുവാന്‍ സന്നദ്ധമാണെന്നും മനസ്സിലാക്കിക്കൊണ്ടാണ് വരവ്. പുതുതായി രൂപീകരിച്ച പ്രബോധക സംഘത്തിന് വിലാസമുണ്ടാക്കുവാന്‍ തന്റെ ഇസ്ലാം ആശ്ലേഷത്തെ ഉപയോഗപ്പെടുത്താനാവുമോയെന്ന 'ഗവേഷണ'മാണ് സന്ദര്‍ശനത്തിനു പിന്നിലെ യഥാര്‍ഥ പ്രചോദനമെന്ന് അല്പനേരത്തെ സംഭാഷണത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തങ്ങള്‍ പുതു മുസ്ലിംകള്ക്കായി പെയ്തുവരുന്ന സേവനങ്ങളും നമ്മുടെ സുഹൃത്തിന് ഇസ്ലാം പഠനത്തിന് പ്രേരകമായി വര്‍ത്തിച്ച സ്ഥാപനത്തിന്റെ പോരായ്മകളും വാക്കുകള്ക്കിടയിലെല്ലാം തിരുകിവെച്ചുകൊണ്ടായിരുന്നു 'പ്രബോധക'രുടെ വര്‍ത്തമാനം മുഴുവന്‍. സ്വതവേ ശാന്തശീലനായ സുഹൃത്തിന് വല്ലാതെ ദേഷ്യം വന്നെങ്കിലും പുറത്തു കാണിച്ചില്ല. തനിക്ക് ഇസ്ലാമിനെക്കുറിച്ച് അത്യാവശ്യം കാര്യങ്ങള്‍ അറിയാമെന്നും സംശയങ്ങളുണ്ടെങ്കില്‍ വിവരമുള്ളവരോട് ചോദിച്ചു പഠിച്ചുകൊള്ളാമെന്നും പറഞ്ഞ് സുഹൃത്ത് പ്രബോധകസംഘത്തെ യാത്രയയച്ചു.
അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതെന്തിനെന്ന് ചിന്തിച്ചിരുന്ന മുസ്ലിം സമുദായത്തിന്റെ പൊതു ഭൂതകാലത്തിന് ഒരു പതിറ്റാണ്ട് പഴക്കമേയുള്ളൂ.
ആദര്ശപ്രബോധനത്തിലൂടെ ഇസ്ലാമിലേക്ക് ആരെയെങ്കിലും ആകര്‍ഷിക്കുവാന്‍ കഴിയുമെന്ന് കരുതുന്നതില്‍ കഴമ്പില്ലെന്ന മട്ടില്‍ സംസാരിക്കുന്ന നിരവധി 'ഭക്ത'രായ മുസ്ലിംകളുമായി വര്‍ത്തമാനം പറയാന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രബോധകജീവിതത്തിനിടയ്ക്ക് എനിക്കുതന്നെ അവസരമുണ്ടായിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് മാറ്റമുണ്ടാവുന്നത് എന്തുകൊണ്ടും ഈ രംഗത്തുള്ളവരെ സന്തോഷിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ തന്നെ ഇന്ന് ഒരുപാട് പ്രബോധക സംഘങ്ങളുണ്ട്; തങ്ങളുടേതായ രീതിയിലും രൂപത്തിലും അവരെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. എന്തെന്തു പാളിച്ചകളുണ്ടെങ്കിലും അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ വഴി നിരവധി പേര്‍ക്ക് സത്യമതത്തെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനും അവസരങ്ങളുണ്ടാകുന്നുമുണ്ട്. സമുദായം മൊത്തത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്റെ അനിവാര്യത അംഗീകരിക്കുകയും ഇസ്ലാം ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുവാന്‍ പറ്റുന്നതാണെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നതുതന്നെ വലിയ കാര്യമാണ്. അതിന്ന് നിമിത്തമായതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കൂട്ടായ്മയുടെയും സേവനം അമൂല്യമാണ്. അല്ലാഹു എല്ലാവര്ക്കും തങ്ങളുടെ ഉദ്ദേശ ശുദ്ധിക്കനുസരിച്ച് തക്കതായ പ്രതിഫലം നല്കട്ടെ (ആമീന്‍).
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മുസ്ലിം സംഘടനകളുണ്ട്; അവ തമ്മില്‍ പല വിഷയങ്ങളിലും ഗുരുതരമായ അഭിപ്രായാന്തരങ്ങളുണ്ട്. പ്രസ്തുത അഭിപ്രായാന്തരങ്ങളെക്കുറിച്ച ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം പൊതുവേദികളില്‍ നടക്കാറുമുണ്ട്. കേരളീയ മുസ്ലിം സമൂഹത്തിന്റെ ധൈഷണിക മുന്നേറ്റത്തിന് അനല്പമായ സംഭാവനകള്‍ നല്കിയിട്ടുള്ളവയാണ് ഇത്തരം ചര്‍ച്ചകളും സംവാദങ്ങളുമെല്ലാമെന്ന വസ്തുത നിഷേധിക്കുവാന്‍ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്നവര്ക്കൊന്നും കഴിയില്ല. മുസ്ലിം സംഘടനകള്‍ തമ്മിലുള്ള അഭിപ്രായാന്തരങ്ങളുടെ സ്വാധീനം അവയുടെ അനുബന്ധങ്ങളായി നിലനില്‍ക്കുന്ന പ്രബോധക സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും ശൈലിയിലുമെല്ലാം പ്രകടമായിത്തന്നെ നിലനില്ക്കും. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ മറന്നുകൊണ്ട് അമുസ്ലിംകള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഒന്നിക്കണമെന്ന അഭിപ്രായം അപ്രായോഗികമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. അഭിപ്രായാന്തരങ്ങള്‍ ഗുരുതരവും അടിസ്ഥാനപരവുമായതുെകാണ്ടു തന്നെ അവ മറച്ചുവെക്കുന്നത് ഒരുതരം കാപട്യമാണ്. ഒരു കൂട്ടര് നരകത്തിലേക്ക് നയിക്കുന്ന പ്രവൃത്തിയായിക്കരുതുന്ന കാര്യം മറ്റൊരു കൂട്ടര് സ്വര്ഗത്തിലെത്തിക്കുന്നതെന്നു വിചാരിക്കുന്നതാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടുള്ള ഒരു പ്രബോധനം അപ്രായോഗികമാണ്. ഒാരോ കൂട്ടായ്മയുടെയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സ്വര്ഗത്തിലേക്കെത്തിക്കുന്നതെന്നു കരുതുന്ന കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കമുണ്ടാവുക. മറ്റേയാളെ സംബന്ധിച്ചിടത്തോളം അത് ശാഖാപരവും നിസ്സാരവുമാവും. അതുകൊണ്ടുതന്നെ ഓരോ കൂട്ടായ്മയും തങ്ങളുടേതായ രീതിയിലും രൂപത്തിലും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പ്രായോഗികവും ആത്മാര്‍ഥവുമായ രീതി.
പ്രബോധനരംഗത്ത് ഒന്നിലധികം സംഘങ്ങളുണ്ടാവുമ്പോള് മത്സരങ്ങള്‍ സ്വാഭാവികമാണ്. ഈ മത്സരങ്ങള്‍ സൃഷ്ടിപരമാവുകയാണെങ്കില് സമുദായത്തിനും ആദര്‍ശ പ്രബോധനത്തിനും ഏറെ ഗുണം ചെയ്യും. പക്ഷേ, ഈ മത്സരങ്ങള്‍ എല്ലാവരും അംഗീകരിക്കുന്ന ഇസ്ലാമിക മൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ടായിക്കൂടാ. തങ്ങള്‍ മുന്നോട്ടു വെക്കുന്ന ആദര്‍ശത്തിന്റെ ഉജ്വലതയെക്കുറിച്ച് പ്രബോധിത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലാണ് ഓരോരുത്തരും മത്സരിക്കേണ്ടത്. അതല്ലാതെയുള്ള മത്സരങ്ങള്‍ ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ തങ്ങള്‍ക്കുതന്നെയോ നേട്ടമുണ്ടാക്കുകയില്ലെന്ന തിരിച്ചറിവ് ഓരോരുത്തര്ക്കുമുണ്ടാവേണ്ടതാണ്. ഏതാനും ദൈവിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക:
''നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള് തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാെളയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (31218).
''സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍''(49:11).
''സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന് മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (49:12).
''ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന് എത്ര ദുഷിച്ച കൂട്ടുകാരന്!'' (4:38).
''പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (5:2).
ഒരു നബിവചനം കാണുക: ഇബ്നുഉമറില്‍നിന്ന് നിവേദനം: നബി(ല) പറഞ്ഞു: '' രണ്ടു കാര്യങ്ങളിലല്ലാതെ അസൂയവെക്കാന്‍ പാടില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആനില്‍ പാണ്ഡിത്യം നല്കി. എന്നിട്ട് അവന് രാവും പകലും ഖുര്‍ആന്‍ ഓതിക്കൊണ്ട് നമസ്കരിക്കുന്നു. ഒരാള്‍ക്ക് അല്ലാഹു സമ്പത്ത് നല്കി. എന്നിട്ട് (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) രാത്രിയിലും പകലിലും പെലവഴിക്കുന്നു'' (ബുഖാരി, മുസ്ലിം). എനിക്കും ഇവരെപ്പോലെയാകണമെന്നു കരുതി നന്മയില് മത്സരിക്കലാണ് അസൂയ എന്ന പദംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

0 comments:
Post a comment