Friday, 13 February 2015

സമൂഹസംസ്‌കരണത്തിന്റെ പ്രവാചക മാതൃക


തങ്ങള്‍ ജീവിച്ചിരുന്ന സമൂഹത്തെ സകലമാന തിന്മകളില്‍ നിന്നും മോചിപ്പിച്ച് വിശുദ്ധിയിലേക്കും അങ്ങനെ വിമോചനത്തിലേക്കും നയിക്കുന്നതിനുവേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. പ്രവാചകന്മാരെക്കാള്‍ മഹാന്മാരായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ ചരിത്രം കണ്ടിട്ടില്ല. സ്വയം കഷ്ടനഷ്ടങ്ങള്‍ സഹിച്ചും സമൂഹത്തിന്റെ ഭല്‍സനങ്ങളേറ്റുവാങ്ങിയും തങ്ങള്‍ നിയോഗിക്കപ്പെട്ട സമൂഹത്തെ സംസ്‌കരിക്കുവാന്‍ വേണ്ടി ശ്രമിച്ചവരായിരുന്നു അവര്‍. യാതൊരുവിധ ഭൗതികതാല്‍പര്യങ്ങളുമില്ലാതെ തങ്ങളുടെ സഹജീവികളെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചവര്‍. മുഹമ്മദ് നബിയോടുള്ള അല്ലാഹുവിന്റെ ഉദ്‌ബോധനം നോക്കുക: ''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ ന്നുകൊള്ളുക. (നബിയേ,) പറയുക: ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെ ടുന്നില്ല. ഇത് ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉദ്‌ബോധനമല്ലാതെ മറ്റൊന്നുമല്ല'' (6:90). സമൂഹത്തെ സംസ്‌കരിക്കുവാനുള്ള തങ്ങളുടെ യത്‌നത്തിനിടയില്‍ ദൈവദൂതന്മാര്‍ സഹിച്ച പ്രയാസങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവര്‍ മര്‍ദിക്കപ്പെട്ടു; പീഡിപ്പിക്കപ്പെട്ടു. അപഹസിക്കപ്പെട്ടു. സമൂഹസംസ്‌കരണത്തിന്റെ പാതയില്‍ കൊല്ലപ്പെട്ടവരും പ്രവാചകന്മാരുടെ പട്ടികയിലുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക: ''നിനക്ക് മുമ്പ് പല ദൂതന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെചെയ്തു'' (6:10).
''തീര്‍ച്ചയായും നിനക്കുമുമ്പ് പൂര്‍വികന്മാരിലെ പല കക്ഷികളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല'' (15:10,11). ജനങ്ങളെ സംസ്‌കരിക്കുവാനും വിമലീകരിക്കുവാനും ശ്രമിച്ചതിനാലാണ് പ്രവാചകന്മാര്‍ക്ക് ഈ പ്രയാസങ്ങ ളെല്ലാം നേരിടേണ്ടിവന്നത്. എങ്ങനെയാണ് ദൈവദൂതന്മാര്‍ തങ്ങളുടെ സമൂഹത്തെ സംസ്‌കരിക്കാന്‍ ശ്രമിച്ചത്? എന്തുകൊണ്ടാണ് അവര്‍ പീഡിപ്പിക്കപ്പെട്ടതും തിരസ്‌കരിക്കപ്പെട്ടതുമെല്ലാം? ദൈവദൂതന്മാര്‍ ജനങ്ങളെ സംസ്‌കരിക്കാന്‍ ശ്രമിച്ച പ്രസ്തുത സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വഴി അവര്‍ക്ക് ആളാകുവാനോ ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടുന്നതിന്നോ അവരുടെ നേതൃത്വത്തിലെത്തിച്ചേരുന്നതിനോ ആയിരുന്നില്ല. സകലമാന തിന്മകളില്‍ നിന്നും സമൂഹത്തെ സംസ്‌കരിച്ച് അവരെ ദൈവാനുഗ്രഹത്തിന് പാത്രമാക്കുകയായിരുന്നു പ്രവാചകന്മാരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവരെല്ലാം നയിച്ച സംസ്‌കരണ സംരംഭങ്ങള്‍ തിന്മകളുടെ അടിവേരറുക്കുന്നതിനും അങ്ങനെ ജനങ്ങളെ ആമൂലാഗ്രം സംസ്‌കരിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു. തിന്മകളുടെ അടിവേരറുക്കണമെങ്കില്‍ സകലമാന അധര്‍മങ്ങളുടെയും മാതാവായ ശിര്‍ക്കിനെ സമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യേണ്ടതുണ്ട് അധര്‍മങ്ങള്‍ ഇല്ലാതാവണമെങ്കില്‍ അല്ലാഹുവും മനുഷ്യരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ബഹുദൈവാരാധന നിലനില്‍ക്കുമ്പോഴാണ് മനുഷ്യഹൃദയത്തില്‍ നിന്ന് സ്രഷ്ടാവായ തമ്പുരാന്‍ നിഷ്‌കാസിതനാവുന്നത്. അതുകൊണ്ടുതന്നെ ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കു ന്നതിന്നാണ് പ്രവാചകന്മാര്‍ ഒന്നാമതായി പരിഗണന നല്‍കിയത്. ബഹുദൈവാരാധനയുടെ അധമത്വത്തില്‍നിന്നും ദൈവനിഷേധത്തിന്റെ അഹങ്കാരത്തില്‍നിന്നും മനുഷ്യരെ മുക്തരാക്കി ഏക ദൈവാരാധനയുടെ ഔന്നത്യത്തിലേക്ക് അവരെ നയിക്കുവാന്‍ വേണ്ടിയാണ് മുഴുവന്‍ പ്രവാച കന്മാരും പരിശ്രമിച്ചത്. പ്രവാചക പ്രബോധനങ്ങളില്‍ ഏറ്റവും പ്രമുഖമായത് 'ലാഇലാഹ ഇല്ലല്ലാഹു' എന്ന തത്ത്വ മായിരുന്നു. ''തീര്‍ച്ചയായും ഒാരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണമെന്ന് (പ്രബോധനം ചെയ്യുന്നതിനു വേണ്ടി)'' (16:36). ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (21:25). പ്രവാചകന്മാരെല്ലാം പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്ത ഏകദൈവാരാധന പ്രബോധനം ചെയ്യാ നാണ് അന്തിമപ്രവാചകനായ മുഹമ്മദും (ൃ) കല്‍പിക്കപ്പെട്ടത്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ''പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ കീഴ്‌പ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടി രിക്കുന്നു. പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു. പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്; എന്റെ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട്. എന്നാല്‍, നിങ്ങള്‍ അവന്നു പുറമെ നിങ്ങളുദ്ദേശിച്ചതിന് ആരാധന ചെയ്തു കൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രേ തീര്‍ച്ചയായും നഷ്ടക്കാര്‍. അതുതന്നെയാകുന്നു വ്യക്തമായ നഷ്ടം'' (39: 11-14). ''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പി ക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്'' (6:162,163). ഇസ്‌ലാമിക പ്രബോധനത്തിനായി നിയോഗിക്കപ്പെടുന്നവരോട് മുഹമ്മദ്‌നബി(ൃ) കല്‍പിച്ചത് ജനങ്ങളെ പ്രഥമമായി ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുവാനാണ്. യമനില്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ട മുആദി()േ നോടുള്ള പ്രവാചകന്റെ ഉപദേശം ശ്രദ്ധേയമാണ്. ''ഇബ്‌നു അബ്ബാസി()േല്‍നിന്ന് നിവേദനം: യമനിലേക്ക് നിയോഗിക്കപ്പെട്ട മുആദി()േനോട് പ്രവാചകന്‍ (ൃ) പറഞ്ഞു: 'വേദക്കാരുടെ അടുത്തേക്കാണ് നീ പോകുന്നത്. നീ ആദ്യം ക്ഷണിക്കേണ്ടത് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന സാക്ഷ്യത്തിലേക്കാണ്. അതിനവര്‍ താങ്കളെ അനുസരിച്ചാല്‍ രാവും പകലുമായി ദിവസവും അഞ്ചു നേരം നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നവരെ അറിയിക്കുക. അതിനുമവര്‍ അനുസ രണം കാണിച്ചാല്‍ അവരുടെ പണക്കാരില്‍നിന്നും ശേഖരിച്ച് പാവങ്ങള്‍ക്ക് വീതിച്ചു കൊടുക്കാനുള്ള സകാത്ത് അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് പറയുക. അതും അവര്‍ അനുസരിച്ചാല്‍ ഏറ്റവും മെച്ചപ്പെട്ട മുതലുകള്‍ മാത്രം എടുക്കുന്നത് നീ സൂക്ഷിക്കുക. മര്‍ദിതന്റെ പ്രാര്‍ഥന സൂക്ഷിക്കുക. അതിനും അല്ലാഹുവിനു മിടയില്‍ യാതൊരു മറയുമില്ല'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്:1365, സ്വഹീഹു മുസ്‌ലിം, ഹദീഥ്:28). ആദ്യകാല സ്വഹാബിമാരില്‍ ചിലര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതും ക്രൂരമായ പീഡനങ്ങളേല്‍ക്കേണ്ടിവന്ന തുമെല്ലാം ഏകദൈവാരാധനയെ തങ്ങളുടെ ജീവിതാദര്‍ശമായി സ്വീകരിച്ചതുകൊണ്ടായിരുന്നു. സാമൂഹിക സംസ്‌കരണ സംരംഭങ്ങള്‍ തുടങ്ങേണ്ടത് തിന്മകളുടെ അടിവേരറുത്തുകൊണ്ടായിരിക്കണം. ശിര്‍ക്കാ ണ് സകല അധര്‍മങ്ങളുടെയും അടിവേര്. ശിര്‍ക്കില്‍നിന്ന് ജനത്തെ കരകയറ്റുവാനും തൗഹീദില്‍ ഉറപ്പിക്കുവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും വലിയ സാമൂഹിക സേവന പ്രവര്‍ത്തനമെന്ന് പറയാനുള്ള കാരണ മിതാണ്. തിന്മകളില്‍നിന്നും അധര്‍മങ്ങളില്‍നിന്നും സഹജീവികളെ സംസ്‌കരിക്കുവാന്‍ വേണ്ടിയുള്ള ശ്രമം മാത്രമല്ല അത്; ശാശ്വതമായ നരകശിക്ഷയില്‍നിന്ന് തനിക്ക് ചുറ്റുമുള്ളവരെ രക്ഷിക്കുവാന്‍ വേണ്ടിയുള്ള ശ്രമം കൂടിയാണത്. ഈ കാരുണ്യ പ്രവര്‍ത്തനത്തിനാണ് പ്രവാചകന്മാരെല്ലാം പ്രഥമ സ്ഥാനം നല്‍കിയത്; പ്രവാചകന്മാരുടെ പാത പിന്‍പറ്റുന്നവരും ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഇക്കാര്യംതന്നെയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

0 comments:

Post a Comment