'ദഅ്വത്ത് നടത്തണമെങ്കില്‍ അറിവ് അനിവാര്യമാണെന്ന് പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലുമുള്ള അറിവാണല്ലോ യഥാര്‍ത്ഥ ജ്ഞാനം. ഖുര്‍ആനിലും സുന്നത്തിലും അറിവുണ്ടാകണമെങ്കില്‍ അറബി ഭാഷ അറിയല്‍ നിര്‍ബന്ധമാണല്ലോ. അപ്പോള്‍ അറബി അറിയാത്തവര്‍ ദഅ്വത്ത് നടത്താന്‍ പാടുണ്ടോ?'
'ദഅ്വത്തിന് മാത്രമല്ല അറിവ് അനിവാര്യമായിട്ടുള്ളത്. മുസ്ലിമാകുവാന്‍ തന്നെ ഇല്മ് വേണം. ഇവ്വിഷയകമായി മൗലികമായ അറിവ് നല്‍കുന്നതാണ് ഖുര്‍ആനിലെ നൂറ്റിമൂന്നാമത്തെ അധ്യായം. അതിന്റെ സാരം ഇങ്ങനെയാണല്ലോ: ''കാലംതന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ'' (103:1-3). നഷ്ടക്കാരില്‍ ഉള്പ്പെടാതിരിക്കണമെങ്കില്, രക്ഷപ്പെട്ട കൂട്ടായ്മയില്‍ (ഫിര്‍ഖത്തുന്നാജിയ)പെടണമെങ്കില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം ഉപദേശിക്കുകയും ക്ഷമ ഉപദേശിക്കുകയും ചെയ്യണമെന്നാണ് ഈ അധ്യായം നല്കുന്ന പാഠം. അപ്പോള്‍ രക്ഷപ്പെട്ടവരോടൊപ്പമാകണമെങ്കില് ഒന്നാമതായി ആവശ്യം വിശ്വാസ(ഈമാന്‍)മാണ്. എന്തൊക്കെയാണ് ഈമാന്‍ കാര്യങ്ങളെന്ന് ഖുര്‍ആനും നബിവചനങ്ങളും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അത് അറിയാവുന്നവന് മാത്രമെ വിശ്വാസിയാകാനാവൂ. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തന്നെ നേരിട്ട് വിശ്വാസകാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അറബി പഠിച്ചേ മതിയാവൂ. എന്നാല്‍ ഒരാള്‍ വിശ്വാസിയാകണമെങ്കില്‍ അയാള്‍ അറബിഭാഷ പഠിച്ചിരിക്കണമെന്ന നിബന്ധനയുണ്ടോ? രക്ഷപ്പെട്ടവരോടൊപ്പമാകണമെങ്കില്, വിശ്വാസത്തോടൊപ്പം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഒരു പ്രവൃത്തി സല്‍കര്‍മമാകണമെങ്കില്‍ മൂന്ന് നിബന്ധനകളുണ്ട്. ഈമാന്‍, ഇഖ്ലാസ്, ഇത്തിബാഅ് എന്നിവയാണവ. ഈമാനും ഇഖ്ലാസും (അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാതിരിക്കുക)ഉണ്ടായതുകൊണ്ടുമാത്രം ഒരു കര്‍മവും സല്കര്മമാവുകയില്ല; ഇത്തിബാഅ് കൂടിയുണ്ടാവണം. മുഹമ്മദ്(ല) നബി പഠിപ്പിച്ച കര്‍മങ്ങള്‍ പഠിപ്പിച്ച രീതിയില്‍ അനുഷ്ഠിക്കുന്നതിനാണ് ഇത്തിബാഅ് എന്ന് പറയുക. മുഹമ്മദ് നബി(ല) പഠിപ്പിച്ച കര്മങ്ങളെന്തൊക്കെയാണ്, അവ എങ്ങനെയാണ് അദ്ദേഹം അനുഷ് ഠിച്ചതെന്നും മനസ്സിലാവുക ഹദീഥ് ഗ്രന്ഥങ്ങളില്‍നിന്നാണ്. ഹദീഥ് ഗ്രന്ഥങ്ങള്‍ പരിശോധിച്ച് ഏതെല്ലാ സല്‍കര്‍മങ്ങള്‍ എങ്ങനെയാണ് നബി(ല) അനുഷ്ഠിച്ചതെന്ന് മനസ്സിലാക്കണമെങ്കില്‍ അറബി അറിയുക അനിവാര്യമാണ്. എന്നാല്‍ ഒരാള്‍ മുസ്ലിമാകണമെങ്കില്‍ അറബിഭാഷ പഠിച്ചേ തീരൂവെന്ന് പറയാന്‍ കഴിയുമോ? ഈമാനിനും ഇത്തിബാഇനും അറബി പഠനം നിര്ബന്ധമല്ലെങ്കില് പിന്നെയെങ്ങനെയാണ് ദഅ്വത്തിന് അറബി പഠിച്ചേ മതിയാവൂയെന്ന് നിബന്ധന വെക്കുക'?
'അപ്പോള്‍ അറബി പഠനത്തെ നിരുല്‍സാഹപ്പെടുത്തുകയാണോ താങ്കള്‍ ചെയ്യുന്നത്?''തീര്‍ച്ചയായും അല്ല! ഖുര്‍ആനിന്റെ ഭാഷയാണ് അറബി. അത് പഠിക്കുവാന്‍ കഴിയുന്നവരെല്ലാം അറബി പഠിക്കുകതന്നെ വേണം. അതിനുവേണ്ടി സമൂഹം പ്രോത്സാഹനങ്ങള്‍ നല്‍കണം. അതിന്നായുള്ള സ്ഥാപനങ്ങളുണ്ടാവണം. അറബി അവഗാഹമായി പഠിച്ച പണ്ഡിതന്മാരെ വാര്‍ത്തെടുക്കണം. അറബി പഠിക്കുന്നതില്‍ നിരവധി നന്മകളുണ്ടെന്ന് പറഞ്ഞ് അത് പ്രോത്സാഹിപ്പിക്കുന്നതും അറബി പഠിക്കാതെ മുസ്ലിമാവുകയില്ലെന്ന് പറയുന്നതും രണ്ടാണ്. എല്ലാമു സ്ലിംകളും ചെയ്യേണ്ടതാണ് ഒന്നാമത്തേത്. പ്രാമാണികരായ പണ്ഡിതന്മാരൊന്നും പറഞ്ഞിട്ടില്ലാത്ത തീവ്രവാദമാണ് രണ്ടാമത്തേത്. ഇതേപോലെതന്നെയാണ് ദഅ്വത്തിന്റെയും കാര്യം. പ്രബോധന രംഗത്തുള്ളവര്‍ അറബി പഠിക്കുന്നത് നല്ലതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും കാര്യങ്ങള്‍ നേര്‍ക്കുനേരെ മനസ്സിലാക്കി അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അതിന് ഏറെ ജീവനുണ്ടാവുമെന്ന കാര്യത്തിലും പക്ഷാന്തരമില്ല. എന്നാല്‍ അറബി പഠിച്ചവര്‍ മാത്രമെ ഖുര്‍ആനിലോ സുന്നത്തിലോ പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പാടുള്ളൂവെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല'.
'അറബി അറിയാത്തവര്‍ ദഅ്വത്ത് ചെയ്യരുതെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടല്ലോ'. 'ഒന്നാമതായി, പണ്ഡിതന്മാരുട അഭിപ്രായങ്ങള്‍ ഇസ്ലാമില്‍ പ്രമാണമല്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഉപോല്‍ബലകമായി അവര്‍ ഉദ്ധരിക്കുന്ന തെളിവുകള്‍ ബലവത്താണെങ്കില്മാത്രമെ പ്രസ്തുത അഭിപ്രായങ്ങള്‍ സ്വീകരിക്കുവാന്‍ മുസ്ലിംകള് ബാധ്യസ്ഥരാവൂ. രണ്ടാമതായി, താങ്കള്‍ പറഞ്ഞ പണ്ഡിതന്മാര് 'ദഅ്വത്ത്' എന്ന് പ്രയോഗിച്ചിരിക്കുന്നത് ഏത് അര്‍ഥത്തിലാണെന്ന് സൂക്ഷ്മമായി പരിശോധിക്കണം. മതവിധികളുടെ വിഷയത്തില്‍ മുസ്ലിം സമൂഹത്തിലുണ്ടാകുന്ന അഭിപ്രായാന്തരങ്ങള്‍ക്ക് തീര്‍പ്പ് കല്പിച്ച് അവരെ യഥാര്‍ഥമായ സത്യദീനിന്റെ പാതയിലേക്ക് വിളിക്കുകയെന്ന വിവക്ഷയിലാണ് ചില പണ്ഡിതന്മാര് ദഅ്വത്ത് എന്ന് പ്രയോഗിച്ചിരിക്കുന്നത്. 'ഫത്വ' നല്കുവാന് അധികാരമുള്ള പണ്ഡിതന്മാര് നിര്‍വഹിക്കേണ്ട ദൗത്യമാണിത്. അവര്‍ക്ക് അറബി ഭാഷയിലും പ്രമാണങ്ങളിലുമെല്ലാം അഗാധജ്ഞാനം അനിവാര്യമാണെന്നതില്‍ സംശയമില്ല. ഭാഷാ പരിജ്ഞാനം പോലുമില്ലാത്തവര്‍ ഇസ്ലാമിക വിഷയങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്നതിനെ ശക്തമായ ഭാഷയില്‍ പണ്ഡിതന്മാര് വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനം ഏറെ പ്രസക്തവുമാണ്. പക്ഷേ, ഏകനായ സ്രഷ്ടാവിനെയല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് സ്വര്‍ഗപ്രവേശം നിഷിദ്ധമാക്കുന്ന ദുഷ്കര്മമാണെന്ന് പൂര്‍ണ ബോധമുള്ള ഒരു സാധാരണക്കാരന്, ബഹുദൈവാരാധന നടത്തുന്ന ഒരാളോട് അതിന്റെ നിരര്‍ഥകതയെക്കുറിച്ച് തെര്യപ്പെടുത്തുവാന്‍ പാടില്ലെന്ന് പണ്ഡിതന്മാരുടെ ഈ വിമര്‍ശനങ്ങളിലൊന്നും കാണാനാവില്ല. ഫത്വ നല്കുന്നതുപോലെയുള്ള, പണ്ഡിതന്മാര് മാത്രം നിര്‍വഹിക്കേണ്ട ദൗത്യത്തെ 'ദഅ്വത്ത്' എന്ന് വിശേഷിപ്പിച്ച പണ്ഡിതന്മാരില് ചിലര്‍ സാധാരണക്കാര്‍ നിര്‍വഹിക്കേണ്ടത് നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്'.
'അറബി അറിയാത്തവര്‍ പ്രബോധനരംഗം കൈയാളുന്നതുകൊണ്ട് ഒരുപാട് കുഴപ്പങ്ങളുണ്ടാവുന്നുണ്ടല്ലോ. ലോകപ്രശസ്തരായ പല പ്രബോധകന്മാരും നിരവധി അബദ്ധങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിച്ച് ഫിത്നയുണ്ടാക്കുന്നുണ്ട്. ഇത് അവര്‍ക്ക് അറബി അറിയാത്തതുകൊണ്ടല്ലേ?'
'ശരിയാണ്. ലോകപ്രശസ്തരായ പല പ്രബോധകര്‍ക്കും പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് അറബി അറിയാത്തതും അതിനുള്ള കാരണമാവാം. എന്നാല്‍ അടിസ്ഥാന കാരണമതല്ല. ഖുര്‍ആനിനെയും സുന്നത്തിനെയും അവര്‍ മനസ്സിലാക്കുന്ന രീതിശാസ്ത്രത്തില്‍ വന്ന പിഴവാണ് മുഖ്യം. പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് അവ സമര്‍പ്പിക്കപ്പെട്ട ആദിമ തലമുറക്കാര്‍ (സലഫുകള്‍) മനസ്സിലാക്കിയതുപോലെയാവണം. സ്വന്തം യുക്തിക്കും ബുദ്ധിക്കുമനുസരിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിച്ചാല്‍ ആര്‍ക്കും തെറ്റുപറ്റും; അറബി അറിയുന്നവര്ക്കായാലും അറബി അറിയാത്തവര്ക്കായാലും. അങ്ങനെ ചെയ്യുന്നതുവഴി വ്യാപകമായ ഫിത്നകള്‍ ഉണ്ടാവുകയും ചെയ്യും. ഖവാരിജുകള്‍ക്കും മുഅ്തസിലികള്‍ക്കും ജഹ്മികള്ക്കും റാഫിദികള്ക്കുമൊന്നും അറബി അറിയാത്തതായിരുന്നില്ലല്ലോ പ്രശ്നം. അറബി ഭാഷയില്‍ അഗാധജ്ഞാനവും പ്രമാണങ്ങളില്‍ വിവരവുമെല്ലാം ഉണ്ടെങ്കിലും ആദിതലമുറക്കാരുടെ രീതിശാസ്ത്രത്തില്‍ (മന്ഹജ്)നിന്ന് വ്യതിചലിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിക്കാനാരംഭിച്ചാല് വ്യാപകമായ കുഴപ്പങ്ങള്‍ തന്നെയായിരിക്കും ഫലം. 'അല്ലാഹുവിനല്ലാതെ വിധിക്കുവാനധികാരമില്ല'യെന്ന് പറഞ്ഞ് മുസ്ലിം ലോകത്ത് കുഴപ്പങ്ങളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തവരും 'അറബി അറിയാത്തവരൊന്നും പ്രബോധന രംഗത്തുണ്ടാവരുത്' എന്ന് ദഅ്വത്ത് ചെയ്യുന്ന ഇന്നുള്ളവരും പ്രമാണങ്ങളെ സലഫുകളുടെ മന്‍ഹജില്‍നിന്ന് തെറ്റിച്ച് വ്യാഖ്യാനിക്കുന്നവരാണ്. ഭാഷാപരിജ്ഞാനത്തിന്റെ അഭാവമല്ല ഉള്‍ക്കൊള്ളേണ്ട രീതിശാസ്ത്രത്തില്നിന്നുള്ള വ്യതിയാനമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നര്‍ഥം'.

0 comments:
Post a Comment