Sunday, 22 February 2015

മനുഷ്യന്‍ പരിണാമവാദത്തിന് വഴങ്ങാത്ത സവിശേഷ സൃഷ്ടി

'അറിവ്' എന്ന് അര്‍ഥംവരുന്ന 'സയ ന്റിയ'യെന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് 'സയന്‍സി'ന്റെ ഉല്‍പത്തി. സയന്‍സി ന്റെ ഏറ്റവും പ്രാചീനമായ അര്‍ഥം 'വിജ് ഞാനം' എന്നാണെങ്കിലും പാദാര്‍ഥികമാ യ അറിവ് മാത്രമെ ആധുനിക ശാസ്ത്ര ത്തിന്റെ വരുതിയില്‍ വരുന്നുള്ളൂ. പദാ ര്‍ഥവും ദ്രവ്യാധിഷ്ഠിതമായ ഈ പ്രപ ഞ്ചവുമാണ് ശാസ്ത്രത്തിന്റെ മേഖല. 
സാമാന്യമായിപ്പറഞ്ഞാല്‍ 'പദാര്‍ഥം എങ്ങനെ പെരുമാറുന്നു'വെന്നതാണ് ശാസ്ത്രത്തിന്റെ വിഷയം. പ്രഗത്ഭ ശാസ്ത്രദാര്‍ശനികനായ സര്‍ വില്യം സെ സിന്‍ ഡാംപിയര്‍ ശാസ്ത്രത്തിന് നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക: 'പ്രകൃതി പ്രതിഭാ സങ്ങളെക്കുറിച്ച അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറി ച്ച യുക്തിനിഷ്ഠമായ പഠനവുമാണ് ശാസ്ത്രം' (W.C. Dampier: A history of Science Page: 13)
പ്രകൃതിയിലെ ചെറുതും വലുതുമായ പ്രതിഭാസങ്ങളെയെല്ലാം വിശദീകരിക്കു വാന്‍ ശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചിട്ടുണ്ട്. പ്രസ്തുത വിശദീകരണങ്ങളില്‍ ചിലതെ ല്ലാം ഇന്നും അനുമാനം (ഒ്യുീവേലശെ)െ മാത്രമായി തുടരുന്നുണ്ടെങ്കിലും മിക്കതും ശരിയാണെന്ന് പ്രായോഗികമായി തെളിയി ക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിച്ചിട്ടു ണ്ട്. അവിഭാജ്യമെന്ന് കരുതപ്പെട്ടിരുന്ന ആറ്റങ്ങള്‍ക്കകത്തെ അതിസൂക്ഷ്മങ്ങ യളായ അറ്റോമിക- സബ് ആറ്റോമിക കണികകളുടെ സ്വഭാവത്തെയും നിലനില്‍ പിന്റെ നിയമങ്ങളെയുംകുറിച്ച് ഒരു വിധ മെല്ലാ കാര്യങ്ങളും ഇന്ന് മാനവരാശിക്ക് അറിയാം. അതിബൃഹത്തായ സ്ഥൂലപ്രപ ഞ്ചത്തിലെ ഗ്രഹങ്ങള്‍ മുതല്‍ നക്ഷത്ര ജാലങ്ങള്‍വരെയും ക്വാസാറുകള്‍ മുതല്‍ പള്‍സാറുകള്‍വരെയും സൂപ്പര്‍ നോവ മുതല്‍ തമോഗര്‍ത്തങ്ങള്‍വരെയുമുള്ള ഖഗോളവസ്തുക്കളെക്കുറിച്ച് പഠിക്കാനും അവയുടെ നിലനില്‍പിന് പിന്നിലുള്ള നിയമങ്ങളെ നിര്‍ധാരണം ചെയ്‌തെടുക്കാ നും ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള സചേതനങ്ങളും അചേ തനങ്ങളുമായ വസ്തുക്കളെക്കുറിച്ചെല്ലാം ഒട്ടൊക്കെ വസ്തുനിഷ്ഠമായി പഠിക്കുവാ ന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സാധിച്ചിട്ടില്ലാ ത്തവയെക്കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
മാനവശരീരവും ശാസ്ത്രജ്ഞന്റെ ഗവേഷണത്തിന് പുറത്തല്ല. മനുഷ്യന്റെ ജനനം മുതല്‍ മരണംവരെയുള്ള ശാരീരി ക പ്രക്രിയകളെക്കുറിച്ചെല്ലാം ഏകദേശം സമഗ്രമായ ജ്ഞാനം നേടിയെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ, മനുഷ്യശരീരത്തെക്കുറിച്ച ഏക ദേശ ജ്ഞാനമായിരുന്നു മനുഷ്യശരീര ശാസ്ത്രം (Human Physiology) കൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്നത് അനേകം ശാഖകളുള്ള അതിബൃഹത്താ യ വിജ്ഞാനീയമാണ്. കര്‍ണവിജ്ഞാ നീയം (Othology) മുതല്‍ നേത്രവിജ്ഞാ നീയം (Opthalmology) വരെയുള്ള ബാഹ്യാവയവങ്ങളെക്കുറിച്ച പഠനശാഖ കളും ഹൃദയവിജ്ഞാനീയം (Cardiology) മുതല്‍ നാഡീവിജ്ഞാനീയം (Neurology)വരെയുള്ള ആന്തരാവയവങ്ങളെ ക്കുറിച്ച വിജ്ഞാനശാഖകളും ലൈംഗിക ശാസ്ത്രം (Sexology) മുതല്‍ അസ്ഥി വ്യൂഹ ശാസ്ത്രം(Osteology) വരെയുള്ള ആന്തരിക വ്യൂഹങ്ങളെക്കുറിച്ച വിജ്ഞാ നീയങ്ങളുമുള്‍ക്കൊള്ളുന്ന വളരെ ബൃഹ ത്തായ ഒരു വിജ്ഞാനശാഖ തന്നെയാ ണത്.
 അഥവാ, മനുഷ്യന്റെ ആന്തരിക- ബാഹ്യാവയവങ്ങളെക്കുറിച്ചും അവന്റെ ശരീരത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥക ളെക്കുറിച്ചുമെല്ലാം ഏകദേശം പൂര്‍ണമാ യിത്തന്നെ പഠിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മാറാവ്യാധികളെന്ന് കരുതപ്പെട്ടിരുന്ന ഒട്ടനവധി രോഗങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാന്‍ ആധുനിക ശാസ് ത്രത്തിന് സാധിച്ചത് ഈ സമഗ്രമായ അറി വുള്ളതുകൊണ്ടാണ്. ആധുനിക മനുഷ്യ ന്റെ സ്വാസ്ഥ്യം കെടുത്തുന്ന പുതിയ രോഗങ്ങളെക്കുറിച്ച് അറിയാതെയല്ല ഇത് പറയുന്നത്. പ്രസ്തുത രോഗങ്ങളെപ്പോ ലും തോല്‍പിക്കുവാന്‍ തങ്ങള്‍ക്ക് സാധി ക്കുമെന്ന ശുഭാപ്തിവിശ്വാസം ശാസ്ത്ര ജ്ഞനില്‍ സൃഷ്ടിക്കുന്നതും മനുഷ്യശരീ രത്തെക്കുറിച്ച അവന്റെ അറിവാണെന്ന് സൂചിപ്പിക്കുക മാത്രമാണ്.
മനുഷ്യാസ്തിത്വത്തിന്റെ രചനാത്മ കവും നിഷേധാത്മകവുമായ സാധ്യതക ളെക്കുറിച്ച് വിശദീകരിക്കുവാനും ശാസ് ത്രം ശ്രമിച്ചിട്ടുണ്ട്. കേവല ശാസ്ത്രത്തി ന്റെ അളവുകോലുകള്‍ ഉപയോഗിച്ചു കൊണ്ട് നടത്തിയ പ്രസ്തുത ശ്രമങ്ങളെ ല്ലാം പരാജയപ്പെട്ടതായാണ് ശാസ്ത്രചരി ത്രം പഠിച്ചാല്‍ മനസ്സിലാവുക. 'ആരാണ് മനുഷ്യന്‍?' എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിച്ച ഭൗതികദര്‍ശനങ്ങളില്‍ പലതും പരാജയപ്പെടുവാനുള്ള പ്രധാന പ്പെട്ട കാരണങ്ങളിലൊന്ന് ഭൗതികശാസ് ത്രത്തിന്റെ അളവുകോലുകള്‍ മാത്രമുപ യോഗിച്ച് മനുഷ്യനെ വിശദീകരിക്കാന്‍ ശ്രമിച്ചതാണെന്ന് കാണാന്‍ കഴിയും.
പ്രഗത്ഭ തത്ത്വശാസ്ത്രജ്ഞനായ സി. ഇ.എം. ജോഡ് തന്റെ Guide to the Philosophy of morals and politics എന്ന ഗ്രന്ഥത്തില്‍ ഹവാര്‍ഡിന്റെ സാമാന്യം ദീര്‍ഘമായ കവിതയില്‍ നിന്നൊരു ഭാഗം ഉദ്ധരിക്കുന്നുണ്ട്. അതിന്റെ ആശയം ഇങ്ങനെയാണ്: 'പത്ത് ഗാലന്‍ ജലവും ഏഴ് ബാര്‍സോപ്പുകള്‍ക്കാവശ്യമായ കൊഴുപ്പും ഒന്‍പതിനായിരം പെന്‍സിലുകള്‍ ക്കുള്ളിലെ കാര്‍ബണും രണ്ടായിരത്തി ഇരുന്നൂറ് തീപ്പെട്ടിക്കോലിലുള്ള ഫോസ് ഫറസും സാമാന്യം വലിയ ഒരു ആണിയി ലെ ഇരുമ്പും കോഴിക്കൂട് വെള്ളയടിക്കു വാനാവശ്യമായ ചുണ്ണാമ്പും കുറച്ച് സള്‍ ഫറും മെഗ്‌നീഷ്യവും ശരിയായ അനുപാ തത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യശരീരമാ യി മാറി' (പേജ് 251).
രസതന്ത്രജ്ഞന്റെ വീക്ഷണത്തിലു ള്ള മനുഷ്യനാണിത്. ഏതാനും രാസപദാ ര്‍ഥങ്ങളുടെ മിശ്രിതം. ജീവശാസ്ത്ര വിശാരദന് ഇതില്‍ അല്‍പംകൂടി കൂട്ടിച്ചേര്‍ക്കാ നുണ്ടായിരിക്കും. ക്രോമസോമുകളെക്കു റിച്ചും ജീനുകളെക്കുറിച്ചും അയാള്‍ക്ക് പറയുവാനുണ്ടാകും. ഊര്‍ജതന്ത്രജ്ഞന് കുറച്ചുകൂടി സംസാരിക്കുവാനുണ്ടായിരിക്കും. മനുഷ്യ മസ്തിഷ്‌കത്തിന്റെയും ശാരീരിക വ്യവസ്ഥകളുടെയും സങ്കീര്‍ണ തയെക്കുറിച്ചും ഭൗതിക-രാസ ഘടനയെ സംബന്ധിച്ചും കൂടി അയാള്‍ പറയും. മനുഷ്യനെക്കുറിച്ച കാഴ്ചപ്പാടില്‍ പാരമ്പ ര്യശാസ്ത്രത്തിനും പരിണാമവാദത്തിനുമെല്ലാം അവയുടെ പങ്ക് വഹിക്കുവാനുണ്ട്. അതും കൂടി അനുവദിച്ചുകൊടുക്കുക- എങ്കില്‍ തന്നെ മനുഷ്യനെക്കുറിച്ച പൂര്‍ണ മായ ചിത്രം നമുക്ക് ലഭിക്കുമോ? 'ഇല്ല' എന്നാണുത്തരം. മനുഷ്യന്റെ മാത്രമായ പല പ്രത്യേകതകളും ശാസ്ത്രശാഖകളു ടെ ഗവേഷണ മേഖലക്ക് അതീതമായി നിലകൊള്ളുകയാണ്. മൈക്രോസ്‌കോ പ്പുകളും ടെലസ്‌കോപ്പുകളും എത്ര തന്നെ പുരോഗമിച്ചാലും ഈ അപര്യാപ്തത നിലനില്‍ക്കുകതന്നെ ചെയ്യും- തീര്‍ച്ച.

ഇതുതന്നെയാണ് ഭൗതിക ദര്‍ശനങ്ങളുടെയും അവസ്ഥ. പണ്ട് അന്ധന്മാര്‍ ആനയെ കാണാന്‍പോയ കഥയിലേതു പോലെ ഓരോ ദാര്‍ശനികന്നും കാണാന്‍ കഴിഞ്ഞത് മനുഷ്യന്റെ ഓരോ ഭാഗങ്ങളെ മാത്രമാണ്. ഉദാഹരണത്തിന് സിഗ്മണ്ട് ഫ്രോയിഡിന്റെ മനഃശാസ്ത്രതത്ത്വങ്ങള്‍ നോക്കുക. മനഃശാസ്ത്രരംഗത്തെ അദ്ദേഹ ത്തിന്റെ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക റിയാം, അദ്ദേഹത്തിന് ലഭിച്ചിരുന്ന രോഗി കളിലധികവും ലൈംഗിക കാരണങ്ങളാല്‍ രോഗികളായവരായിരുന്നു  എന്ന്. അതി നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന മനഃപീഡക ള്‍(Obsessions)ക്കും  ഭീതിരോഗ Phobias) ങ്ങള്‍ക്കും മനസ്താപങ്ങള്‍ (Anxiety Neurosis) ക്കും ഞരമ്പുരോഗങ്ങള്‍ (Neuro Psychosis) ക്കുമെല്ലാം  പ്രധാന പ്പെട്ട കാരണം ലൈംഗികവും ദാമ്പത്യസം ബന്ധവുമായ പ്രശ്‌നങ്ങളാണെന്ന് അദ്ദേ ഹം മനസ്സിലാക്കി. ഈ ലൈംഗികപ്രസ ക്തി സ്വപ്നങ്ങള്‍ക്കുകൂടി ബാധകമാക്കു കയാണ് അദ്ദേഹം തന്റെ മാസ്റ്റര്‍പീസെ ന്ന് വിശേഷിപ്പിക്കപ്പെടുന്ന The Interpretation of dreams എന്ന ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.  ഗോവണി കയറുന്ന സ്വപ്ന ത്തില്‍ നിന്നുപോലും ലൈംഗികവികാ രവും ഉത്തേജനവും നിര്‍ധാരണം ചെയ്ത് എടുക്കുന്നുണ്ടദ്ദേഹം. ഇക്കാര്യം മനുഷ്യ രുടെ സാമൂഹ്യജീവിതത്തില്‍കൂടി പ്രയോ ഗിക്കാനൊരുമ്പെടുമ്പോളാണ് അദ്ദേഹ ത്തിന്റെ ഏറ്റവും ഗുരുതരവും അക്ഷന്ത വ്യവുമായ അബദ്ധങ്ങള്‍ മറനീക്കി വെളി വാകുന്നത്. തന്റെ ഈഡിപ്പസ് കോംപ്ല ക്‌സ്, ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ സങ്ക ല്‍പങ്ങളിലൂടെ മനുഷ്യരുടെ സകല മാന പ്രവര്‍ത്തനങ്ങളിലും ലൈംഗികത ദര്‍ശി ക്കുന്നുണ്ടദ്ദേഹം. അമ്മയും കുഞ്ഞും തമ്മി ലുള്ള ബന്ധത്തില്‍ പോലും ലൈംഗിക തയുടെ ലാഞ്ചന കണ്ടെത്തുന്ന അദ്ദേഹം മനുഷ്യനെ ഒരു ലൈംഗികജീവി മാത്രമാ യി അധഃപതിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനെ മനസ്സിലാക്കാന്‍ ചെന്ന അദ്ദേ ഹത്തിന് പിടുത്തം കിട്ടിയത് 'ലൈംഗികത' യെന്ന ഒരൊറ്റ 'അവയവം' മാത്രമായിരു ന്നു. ഭൗതികവാദത്തിന്റെ അന്ധത ഗ്രസി ച്ചിരുന്ന അദ്ദേഹം വിളിച്ചു പറഞ്ഞു: 'മനു ഷ്യന്‍ ഒരു ലൈംഗിക ജീവി മാത്രമാണ്'.
ഈ നൂറ്റാണ്ടിന്റെ തത്ത്വശാസ്ത്രമെ ന്ന് സാര്‍ത്ര് വിശേഷിപ്പിച്ച മാര്‍ക്‌സിസ ത്തിന് സംഭവിച്ചതും മറ്റൊന്നല്ല. എപ്പിക്യൂ റസിന്റെ പരമാണുവാദത്തിന്റെയും ഫോയര്‍ ബാക്കിന്റെ ഭൗതികവാദത്തി ന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് പ്രപഞ്ചവ്യാഖ്യാനത്തിന് ശ്രമിച്ച കാള്‍മാര്‍ ക്‌സിന് പദാര്‍ഥത്തിന്റെ മാത്രം സ്വഭാവ ങ്ങളെ മനുഷ്യനിലും കണ്ടെത്താന്‍ കഴി ഞ്ഞുള്ളൂ. പരിസ്ഥിതിയിലുണ്ടാവുന്ന പരി വര്‍ത്തനങ്ങള്‍ പദാര്‍ഥത്തിന്റെ സ്വഭാവ ങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെങ്കില്‍ മനു ഷ്യന്റെ വര്‍ത്തനങ്ങളിലും അങ്ങനെയു ണ്ടാവുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. മനു ഷ്യനെന്ന പദാര്‍ഥത്തിന്റെ സങ്കീര്‍ണമാ യ സങ്കലിത രൂപങ്ങളില്‍ മാറ്റംവരുത്തുന്ന പരിസ്ഥിതിഘടകം ഉല്‍പാദന ബന്ധങ്ങ ളാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചരിത്രത്തിന്റെ ദശാസന്ധിക ളിലുണ്ടായ നാഗരിക മുന്നേറ്റങ്ങളില്‍ സമ്പത്തിന് അഥവാ ഉല്‍പാദനബന്ധ  ങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനങ്ങളെ തന്റെ സിദ്ധാന്തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുവാന്‍ മാര്‍ക്‌സിന് കഴിഞ്ഞു. ഉല്‍പാദനോപകരണങ്ങളുടെ മാറ്റത്തിന നുസരിച്ച് മാറ്റം വരുന്ന ഒരു ജീവി മാത്രമാ ണ് അദ്ദേഹത്തിന്റെ വീക്ഷണത്തിലെ മനുഷ്യന്‍. അദ്ദേഹവും മനുഷ്യനെ കണ്ട ത് അന്ധന്‍ ആനയെ കണ്ടതുപോലെ ത്തന്നെ! ഫ്രോയിഡ് പിടിച്ചത് ലൈംഗിക തയെന്ന വാലിലായിരുന്നുവെങ്കില്‍ മാര്‍ക് സ് പിടിച്ചത് സ്വകാര്യ സമ്പത്തെന്ന കാലി ലായിരുന്നുവെന്ന് മാത്രം. ഇരുവരെയും അന്ധരാക്കിയത് ഭൗതികവാദംതന്നെ.
ആരാണ് മനുഷ്യന്‍? പദാര്‍ഥത്തിന്റെ പരിണാമചക്രം അനുസ്യൂതം കറങ്ങിയ പ്പോള്‍ ഉരുത്തിരിഞ്ഞ സങ്കീര്‍ണ ഘടനയു ള്ള ഒരു സംയുക്തം മാത്രമാണോ?  ഒരു ലൈംഗികജീവിയോ? സാമ്പത്തിക ജീവി യോ? അതല്ല മാലാഖയോ?
ഒന്നാമതായി, മനുഷ്യന്‍  പ്രപഞ്ചത്തി ലെ ഒരു അംഗമാകുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പോലെ യുള്ള ഒരു അംഗം. കല്ലിനെയും പാറയെ യും ചുണ്ണാമ്പിനെയും പോലെയുള്ള ഒരു അംഗം. കല്ലിലും വെള്ളത്തിലും കരിക്കട്ട യിലുമുള്ള മൂലകങ്ങള്‍ തന്നെയാണ് മനു ഷ്യശരീരത്തിലുമുള്ളത്. പക്ഷേ, മനുഷ്യന്‍ കല്ലും വെള്ളവും കരിക്കട്ടയുമല്ല. അവന്ന് മറ്റ് പദാര്‍ഥങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു അസ്തിത്വമുണ്ട്. അവന്‍ ചേതനയു ള്ളവനാണ്. അപ്പോള്‍ എന്താണ് ജീവന്‍? വ്യക്തമായി നിര്‍വചിക്കാനാവാത്ത പദ ങ്ങളിലൊന്നായി 'ജീവന്‍' ഇന്നും ശാസ്ത്ര നിഘണ്ടുവില്‍ അവശേഷിക്കുകയാണ്.
രണ്ടാമതായി, മനുഷ്യന്‍ സചേതന വസ്തുക്കളുടെ ഗണത്തിലെ ഒരു അംഗമാ കുന്നു. റോസാചെടിയെയും ആല്‍മരത്തെയും പോലെയുള്ള ഒരു അംഗം. അമീബ യെയും ഹൈഡ്രയെയും പോലെയുള്ള ഒരു അംഗം. അമീബ ഒരു ഏകകോശ ജീവി യാണെങ്കില്‍ മനുഷ്യന്‍ ഒരു ബഹു കോശ ജീവിയാണെന്ന വ്യത്യാസം മാത്രമാണോ അവ തമ്മിലുള്ളത്? റോസാചെടിയില്‍ പൂവുണ്ടാവുന്നുവെങ്കില്‍ മനുഷ്യനില്‍ അതു ണ്ടാവില്ലെന്ന വ്യത്യാസം മാത്രമാണോ അവ തമ്മിലുള്ളത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 'അല്ല' എന്നാണെങ്കില്‍ പിന്നെ യെന്താണ് മനുഷ്യനെ ഇതര സചേതന വസ്തുക്കളില്‍ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകമെന്ന് വിശദീകരിക്കുവാന്‍ കഴിയണം.
മൂന്നാമതായി, ജന്തുവര്‍ഗങ്ങളിലൊ ന്നാകുന്നു നരവര്‍ഗം. ആനയെയും ആടി നെയും ഉറുമ്പിനെയും ഉടുമ്പിനെയും നായയെയും നരിയെയും കുരങ്ങിനെയും കുതിരയെയും പോലെയുള്ള ഒരു ജീവി. ആനക്കുള്ളതുപോലെ കണ്ണുകളും ആടി നുള്ളതുപോലെ കാതുകളും ഉറുമ്പിനുള്ള തുപോലെ കാലുകളുും ഉടുമ്പിനുള്ളതു പോലെ വായയും നായക്കുള്ളതുപോലെ നാക്കും നരിക്കുള്ളതുപോലെ നഖങ്ങളും കുരങ്ങിനുള്ളതുപോലെ പല്ലുകളും കുതി രക്കുള്ളതുപോലെ നാസാരന്ധ്രങ്ങളു മെല്ലാം മനുഷ്യനുണ്ട്. മറ്റൊരു ജന്തുവിനു മില്ലാത്ത ഏതെങ്കിലുമൊരു അവയവം മനുഷ്യനില്ല. എങ്കില്‍ മനുഷ്യനും മറ്റ് മൃഗ ങ്ങളുടെ ഗണത്തില്‍പെടുത്താവുന്ന ഒരു ജീവവര്‍ഗം മാത്രമാണോ?
ശാസ്ത്രജ്ഞന്റെ ഉത്തരം 'അല്ല, മനു ഷ്യന്‍ സൂപ്പര്‍ ആനിമലാണ്' എന്നാണ്. അതുതന്നെയാണിവിടത്തെ പ്രശ്‌നം. എന്താണ് മനുഷ്യനെ സൂപ്പര്‍ ആനിമലാ ക്കുന്നത്?
അവന്റെ കണ്ണുകളാണോ? എങ്കില്‍ മനുഷ്യനേക്കാളധികം കാഴ്ചശക്തിയുള്ള ജന്തുക്കളെന്തേ 'സൂപ്പര്‍ ആനിമല്‍' ആകാ ത്തത്? രാത്രിയില്‍ കാണാന്‍ കഴിയുന്ന മൂങ്ങയും അള്‍ട്രാവയലറ്റ് രശ്മികള്‍ കാ ണാന്‍ കഴിയുന്ന തേനീച്ചയുമല്ലേ മനുഷ്യ നെക്കാള്‍ ആ പേരിന് അര്‍ഹത നേടുക?
അവന്റെ കാതുകളാണോ? എങ്കില്‍ മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്തത്ര ഉയര്‍ന്ന ആവൃത്തിയിലുള്ള (20000-100,000 Hz)) ശബ്ദവീചികള്‍ പുറപ്പെടുവിക്കാനും അവ പ്രതിബന്ധങ്ങളില്‍ തട്ടി പ്രതിഫലി ക്കുമ്പോള്‍ പ്രതിധ്വനി പിടിച്ചെടുക്കുവാ നും കഴിയുന്ന വവ്വാലുകളെയല്ലേ ആ പേര് വിളിക്കേണ്ടത്?
അവന്റെ നാസാരന്ധ്രങ്ങളാണോ? എങ്കില്‍ മനുഷ്യനെക്കാള്‍ മണംപിടിക്കു വാനും മണങ്ങള്‍ തിരിച്ചറിയുവാനും വൈ ദഗ്ധ്യമുള്ള നായ്ക്കളാണല്ലോ ആ പേര് വിളിക്കപ്പെടാന്‍ അര്‍ഹരാവേണ്ടത്?
അവന്റെ കാലുകളാണോ? എങ്കില്‍, മനുഷ്യനെക്കാള്‍ ഉറച്ച കാലുകളും വേഗ തയുമുള്ള ചീറ്റപ്പുലിയല്ലേ ആ പേരില്‍ വിളിക്കപ്പെടേണ്ടത്?
അല്ല! ഇതൊന്നുമല്ല മനുഷ്യനെ 'സൂപ്പര്‍ ആനിമല്‍' ആക്കുന്നത്. അവയവങ്ങളു ടെ ആകെത്തുകയല്ല മനുഷ്യന്‍. അതില്‍ കവിഞ്ഞ എന്തൊക്കെയോ ആണ്. അവ നെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കു കയും ഉല്‍കൃഷ്ടനാക്കുകയും ചെയ്യുന്നത് അവയവങ്ങളുടെ കഴിവുകളല്ല; മറ്റെന്തോ ആണ്. എന്താണത്?ഭൗതിക ദര്‍ശനങ്ങളെല്ലാം അവയവ ങ്ങളുടെ ആകെത്തുകയായാണ് മനുഷ്യ നെ കണ്ടിട്ടുള്ളത്. അതുതന്നെയാണ് അവ യുടെ പരാജയത്തിന്റെ മുഖ്യകാരണം. ജീവപരിണാമമെന്ന ആശയത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഭൗതിക ദാര്‍ശനികന്മാര്‍ മനുഷ്യനെ വിശദീകരി ക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. ഫോസില്‍ റിക്കാര്‍ഡിന്റെ അതീവ ദുര്‍ബലമായ പിന്‍ബലത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു അനുമാനം മാത്രമാണ് ജീവപരിണാ മം എന്ന ആശയം. നിരീക്ഷണ യോഗ്യമ ല്ലാത്ത ഊഹങ്ങളുടെ അടിത്തറയിന്മേ ലാണ് അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെ ന്ന് പരിണാമ സിദ്ധാന്തത്തിന്റെ ആധുനി ക വക്താക്കളില്‍ പ്രമുഖനായ സ്റ്റീഫന്‍- ജെ-ഗോള്‍ഡ് പോലും എഴുതിയിട്ടുണ്ട്. (ചലം ടരശലിശേേെഉലരലായലൃ 1986) സൃഷ് ടികള്‍ തമ്മില്‍ ജൈവശാസ്ത്രപരമായ കുറെ സാജാത്യങ്ങളുണ്ടെന്നും ജീവജാതി കള്‍ക്കിടയില്‍ ഒരു ശ്രേണി നിലനില്‍ക്കു ന്നുവെന്നും, ഒരു പരിധിവരെ ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നുണ്ടെന്നത് ശരിയാണ്. പരിണാമം അതിന്റെ കാര ണം വിശദീകരിക്കുവാന്‍ വേണ്ടി മുന്നോട്ടു വെക്കപ്പെട്ട ഒരു ആശയം മാത്രമാണ്. ഈ ആശയത്തിന് പകരം മറ്റൊരു ആശയം മുന്നോട്ടു വെക്കപ്പെടാം. അതിന് കൂടുതല്‍ തെളിവുകളുദ്ധരിക്കപ്പെടാം. 'തര്‍ക്കശാസ് ത്രപരമായ വിജയ'മാണ് പരിണാമവാദ ത്തിന് ശാസ്ത്രലോകത്ത് പ്രതിഷ്ഠനേടി ക്കൊടുത്തത്. ആ പ്രതീക്ഷക്ക് ഒരിക്കലും സ്ഥായീഭാവം അവകാശപ്പെടാന്‍ കഴിയി ല്ല. തര്‍ക്കശാസ്ത്രപരമായി ഒരിക്കലും ചോദ്യം ചെയ്യപ്പെടാതിരുന്ന പലതും ഇന്ന് ശാസ്ത്രലോകത്തിലെ ചവറുകള്‍ മാത്രമാ ണെന്നോര്‍ക്കുക.
ഭൗതിക പ്രത്യയശാസ്ത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു വീക്ഷണമാ ണ് മനുഷ്യാസ്തിത്വത്തെക്കുറിച്ച് ഇസ്‌ലാ മിനുള്ളത്. മനുഷ്യസൃഷ്ടിക്കുമുമ്പ് അല്ലാ ഹു മാലാഖമാരോട് പറഞ്ഞതായി ഖുര്‍ആ ന്‍ ഉദ്ധരിക്കുന്ന വരികള്‍ ശ്രദ്ധേയമാണ്.
'ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കുവാന്‍ പോകുകയാണെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം' (2:30).
'ഖലീഫ'യെന്ന പദത്തിന് പിന്‍ഗാമി, പകരം നില്‍ക്കുന്നവന്‍, പ്രതിനിധി തുട ങ്ങിയ അര്‍ഥങ്ങളുണ്ട്. ഇവിടെ ഈ പദം പ്രയോഗിച്ചിരിക്കുന്നത് വളരെ വിശാല മായ അര്‍ഥത്തിലാണെന്നാണ് മനസ്സിലാ വുന്നത്. 'സ്വതന്ത്രമായ കൈകാര്യകര്‍തൃ ത്വമുള്ള സൃഷ്ടി' എന്ന ആശയമാണ് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ 'ഖലീഫ'യെ നിശ്ചയിക്കുവാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്ക് മല ക്കുകള്‍ പ്രതികരിച്ചത്' കുഴപ്പമുണ്ടാക്കു കയും രക്തം ചിന്തുകയും ചെയ്യുന്നവരെ യാണോ നീ അവിടെ നിശ്ചയിക്കുന്നത്' എന്നായിരുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 'ഖലീഫ'യെന്നാല്‍ 'രക്തം ചിന്തുന്നവന്‍' എന്ന് അര്‍ഥമില്ല. പിന്നെ എന്തുകൊണ്ടാണ് മലക്കുകള്‍ അങ്ങനെ പറഞ്ഞത്? ഇതില്‍നിന്ന് 'ഖലീഫ'യെന്ന പദം മനുഷ്യരുടെ സ്വതന്ത്രമായ കൈകാ ര്യകര്‍തൃത്വത്തെ കുറിക്കുന്നുവെന്ന് മന സ്സിലാക്കാവുന്നതാണ്. ഏറെ സാധ്യത കളും ബാധ്യതകളുമുള്ള സ്വതന്ത്രമായ കൈകാര്യകര്‍തൃത്വമെന്ന ഉത്തരവാദിത്ത ത്തിന്റെ നീതിപൂര്‍വകമായ നിര്‍വഹ  ണത്തില്‍ മനുഷ്യന്‍ ഉപേക്ഷവരുത്തു വാനും അതുമൂലം ഭൂമി കലാപകലുഷിത മാകുവാനുമുള്ള സാധ്യതയെപ്പറ്റിയാവണം മലക്കുകള്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാ ല്‍ മനുഷ്യാസ്തിത്വത്തിന്റെ സൃഷ്ടിപ രമായ സാധ്യതകളെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്ന മറുപടി 'നിങ്ങള്‍ക്കറി ഞ്ഞുകൂടാത്തത് എനിക്കറിയാം' (2:30) എന്നാണ്.
മനുഷ്യന്റെ വ്യതിരിക്തത
ഭൂമിയിലെ ഖലീഫയാണ് മനുഷ്യന്‍. സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വവും അധീശാധികാരങ്ങളുമുള്ള ഏക ജീവി. പ്രപഞ്ചത്തെ ഉപയോഗിക്കുവാനും പ്രകൃ തിയെ സ്വാധീനിക്കുവാനും കഴിവുള്ള ഒരേയൊരു സൃഷ്ടി. അതാണ് ഖുര്‍ആ നിക വീക്ഷണത്തിലെ മനുഷ്യന്‍. ഭൂമുഖ ത്ത് മനുഷ്യനുള്ള സകല സ്ഥാനങ്ങളെ യും ദ്യോതിപ്പിക്കുന്ന പദമത്രെ 'ഖലീഫ'. സ്ഥാനപതി, പിന്‍ഗാമി, പ്രതിനിധി തുട ങ്ങിയ അര്‍ഥങ്ങള്‍ പ്രസ്തുത പദത്തിനു ണ്ടെന്ന് പറഞ്ഞുവല്ലോ. തന്റെ മുന്‍ഗാമി യുടെ പൈതൃകമേറ്റെടുത്ത് നാഗരികത യെ പരിപോഷിപ്പിക്കുവാനും സ്വതന്ത്രമാ യ ഒരു ദൗത്യമേറ്റെടുത്ത് നടത്തുവാനും തന്റെ സമൂഹത്തെ മൊത്തത്തില്‍ പ്രതി നിധീകരിക്കുവാനും കഴിയുന്ന ഏക ജീവി യാണ് മനുഷ്യന്‍.
പ്രകൃതിയിലെ സൗകര്യങ്ങളെ ഉപജീ വിച്ച് മാത്രം നില്‍ക്കാന്‍ കഴിയുന്ന മനു ഷ്യേതര സൃഷ്ടികളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് മനുഷ്യന്‍. അവന്ന് നല്‍ കപ്പെട്ട 'ഖിലാഫത്ത്' ഉപയോഗിച്ച് പ്രകൃ തിയെ സ്വാധീനിക്കുവാന്‍ അവന് സാധി ക്കും. മനുഷ്യന്‍ ചരിത്രത്തിന്റെ സൃഷ്ടി യാണെന്ന ഭൗതിക ദര്‍ശനങ്ങളുടെ കാഴ് ചപ്പാടുമായി ഖുര്‍ആന്‍ വിയോജിക്കുന്നു. ഖുര്‍ആനിക വീക്ഷണത്തില്‍, മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്ന ജീവിയാണ്. പ്രാപ ഞ്ചിക നിയമങ്ങള്‍ക്കനുസരിച്ച് മാത്രം വര്‍ ത്തിക്കാന്‍ വിധിക്കപ്പെട്ട ഒരു 'ഇരുകാലി പദാര്‍ഥം' മാത്രമായി മനുഷ്യനെ കാണു ന്ന രീതിയോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയു ന്ന ജീവിയാണ് മനുഷ്യനെന്നാണ് അതി ന്റെ അധ്യാപനം.

സ്വതന്ത്രമായ കൈകാര്യകര്‍തൃത്വ മെന്ന ഉത്തരവാദിത്തം മനുഷ്യന്‍ സ്വയം ഏറ്റെടുത്തതാണെന്നാണ് ഖുര്‍ആന്‍ പഠി പ്പിക്കുന്നത്. ആകാശഗോളങ്ങള്‍ക്കും ഭൂമി ക്കും പര്‍വതങ്ങള്‍ക്കും മനുഷ്യനൊഴിച്ചു ള്ള ജീവജാലങ്ങള്‍ക്കുമെല്ലാം അല്ലാഹു നിശ്ചയിച്ച പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായി വര്‍ത്തിക്കാനേ കഴിയൂ. പ്രപഞ്ച ഘടനയില്‍ അവയ്ക്ക് വഹിക്കുവാനുള്ള പങ്ക് സ്വയം നിര്‍ണയിക്കുവാന്‍ അവയ്ക്ക് കഴിയില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെ യല്ല. ഒരു പരിധിവരെ പ്രകൃതിയുടെ മേല്‍ ആധിപത്യം നേടാന്‍ അവന് സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ കര്‍മ ങ്ങളിലൂടെ സ്വന്തം ഭാഗധേയം നിര്‍ണയി ക്കാന്‍ മനുഷ്യന് സാധിക്കും. ഈ കഴിവു കളുപയോഗിക്കേണ്ടത് എങ്ങനെയാ ണെന്ന് തീരുമാനിക്കേണ്ടതും അവന്‍ തന്നെ. നീതിപൂര്‍വകമായി ഉപയോഗിച്ചാ ല്‍ സ്വന്തത്തിന്റെയും സമൂഹത്തിന്റെ യും പുരോഗതിക്ക് അത് കാരണമാകും. പ്രസ്തുത സ്വാതന്ത്ര്യം ദുരുപയോഗപ്പെടു ത്തുമ്പോഴാണ് അക്രമവും അരാജകത്വ വും അധാര്‍മികതയും വ്യാപിക്കുന്നത്. മനുഷ്യന്റെ സ്വതന്ത്രമായ കൈകാര്യകര്‍ ത്തൃത്വത്തിനുള്ള കഴിവിന്റെ ദുരുപയോ ഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലേക്കും ഖുര്‍ആന്‍ വിരല്‍ചൂണ്ടിയിട്ടുണ്ട്.
'തീര്‍ച്ചയായും നാം ആ ഉത്തരവാദി ത്തം (അമാനത്ത്) ആകാശങ്ങളുടെയും ഭൂമിയുടെയും  പര്‍വതങ്ങളുടെയും മുമ്പാ കെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതി ക്കുകയും അതിനെപ്പറ്റി അവയ്ക്ക് ഭയം തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടു ത്ത അക്രമിയും അവിവേകിയുമായിരിക്കു ന്നു' (33:72).
മനുഷ്യനും മറ്റ് സൃഷ്ടികളും തമ്മിലു ള്ള അടിസ്ഥാനപരമായ അന്തരം എത്ര സുന്ദരമായാണ് ഈ സൂക്തത്തില്‍ പ്രതീ കാത്മകമായി അവതരിപ്പിക്കപ്പെട്ടിരിക്കു ന്നത്. സ്വതന്ത്രമായ കൈകാര്യകര്‍തൃത്വ ത്തെ ഒരു ഉത്തരവാദിത്ത(അമാനത്ത്)മാ യാണ് ഈ സൂക്തത്തില്‍ വിവരിച്ചിരിക്കു ന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാ ണ്. പ്രസ്തുത ഉത്തരവാദിത്തം സൃഷ്ടി പരമായി നിര്‍വഹിക്കപ്പെടുമ്പോഴാണ് പുരോഗതിയുണ്ടാവുക; അല്ലെങ്കില്‍ അധോഗതിയും.
'ഒന്നുമില്ലാതെ ജനിക്കുകയും പലതും നേടിക്കൊണ്ട് മരിക്കുകയും ചെയ്യുന്ന ജീവിയാണ് മനുഷ്യന്‍; മറ്റ് ജീവികളെല്ലാം പലതുമുണ്ടായിക്കൊണ്ട് ജനിക്കുകയും പുതുതായി ഒന്നും നേടാതെ മരിക്കുകയും ചെയ്യുന്നവയാണ്' എന്ന് സാധാരണയായി പറയപ്പെടാറുണ്ട്. എന്തുമാത്രം അര്‍ഥവ ത്താണീ മൊഴി. എല്ലാ ജീവികളും ജനി ക്കുന്നത് അവയ്ക്കാവശ്യമായ എല്ലാവിധ അറിവുകളോടും കഴിവുകളോടും കൂടി യാണ്. എന്നാല്‍, മനുഷ്യന്‍ ജനിക്കുന്നത് ഒന്നുമില്ലാത്തവനായിക്കൊണ്ടാണ്. പക്ഷേ, അവന്‍ പ്രകൃതിയില്‍നിന്നും തന്റെ ചുറ്റു പാടുകളില്‍നിന്നും പലതും പഠിക്കുകയും നേടിയെടുക്കുകയും ചെയ്യുന്നു.
ജീവികളുടെ ജന്മവാസന (Instinct) നമ്മെയെല്ലാം അത്ഭുതപ്പെടുത്താന്‍ പോ ന്നതാണ്. നൂറ്റാണ്ടുകളുടെ വിജ്ഞാന വിനിമയത്തിലൂടെ മനുഷ്യന്‍ നേടിയെടു ത്ത കഴിവുകളില്‍ പലതും ജീവികള്‍ക്ക് ജന്മനാ ലഭിച്ചിട്ടുണ്ടെന്നതാണ് വസ്തുത.
കാട്ടിലെ എഞ്ചിനീയര്‍ എന്ന് വിളിക്ക പ്പെടുന്ന ബീവറിനെ നോക്കുക. ശരാശരി ഒരു മീറ്റര്‍ നീളവും പതിനേഴ് കിലോഗ്രാം തൂക്കവുമുള്ള ബീവറിനെ യൂറോപ്യന്‍ വനങ്ങളിലും വടക്കെഅമേരിക്കയിലെ ചില കാടുകളിലുമാണ് സാധാരണ കണ്ടു വരുന്നത്. വളരെയധികം വണ്ണമുള്ള മര ങ്ങള്‍ തന്റെ ഉളിപ്പല്ലുകള്‍കൊണ്ട് കാര്‍ ന്നുമുറിച്ച് തള്ളിയിട്ടശേഷം ചെറുതായി മുറിച്ച് അരുവിയിലെ ജലത്തിലിട്ട് ഒഴുക്കി നനുകൂലമായി താഴോട്ട് തനിക്ക് വീടു ണ്ടാക്കാന്‍ നിശ്ചയിക്കപ്പെട്ട സ്ഥല ത്തേക്ക് ബീവര്‍ കൊണ്ടുപോകുന്നു. അവ കല്ലും ചളിയുമുപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തിവെച്ചുകൊണ്ട് അതിന്നാവശ്യ മായ ഉയരത്തിലേക്ക് ജലവിതാനം ഉയര്‍ ത്തുകയും അത് അണകെട്ടി നിര്‍ത്തു കയും ചെയ്യുന്നു. ഈ അണക്കെട്ടിനകത്ത് മരച്ചില്ലകള്‍ ചളി കൂട്ടി ഒട്ടിച്ചുകൊണ്ടാണ് ചിരട്ട കമിഴ്ത്തിവെച്ച ആകൃതിയിലുള്ള തന്റെ ഭവനം ബീവര്‍ നിര്‍മിക്കുന്നത്. വായുസഞ്ചാരത്തിനായി കൂടിന്റെ മുക ള്‍ഭാഗം തുറന്നിട്ടിരിക്കും. കൂട്ടില്‍നിന്നും വെള്ളത്തിനടിയിലേക്ക് തുറന്ന തുരങ്കത്തി ലൂടെ മാത്രമെ വീട്ടിനകത്തേക്ക് പ്രവേശന മാര്‍ഗമുണ്ടാവുകയുള്ളൂ. ആധുനിക മനു ഷ്യന്റെ എയര്‍കണ്ടീഷണറുകളെ പോ ലും വെല്ലുന്ന രീതിയിലാണത്രെ ബീവറി ന്റെ കൂടിനുള്ളിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം. ഇതൊന്നും ബീവറിന് ആരും പഠിപ്പിച്ചുകൊടുത്തതല്ല; ജന്മസിദ്ധ മായ ബോധം മാത്രം.
നമുക്കെല്ലാം പരിചയമുള്ള തേനീ ച്ചകളും പാര്‍പ്പിട നിര്‍മാണരംഗത്തെ അതി കായന്മാരാണ്. സ്വന്തം ചിറകുകള്‍ക്ക് ഇട യില്‍നിന്ന് നിര്‍ഗളിക്കുന്ന മെഴുകുപയോ ഗിച്ച് കൃത്യമായ ആറു കോണുകളുള്ള അറകളോടുകൂടിയ കൂടുണ്ടാക്കുന്ന തൊഴിലാളി തേനീച്ചക്ക് അതിന്റെ നിര്‍മാ ണത്തെപ്പറ്റി ആരും പറഞ്ഞുകൊടുത്തി ട്ടില്ല. ജ്യാമിതീയ കണിശതയോടെയും ഒട്ടും മെഴുക് അധികച്ചെലവ്‌വരാതെയും നിര്‍മിക്കപ്പെടുന്ന തേനീച്ചക്കൂടുകള്‍ എഞ്ചിനീയര്‍മാരെ അത്ഭുതപ്പെടുത്തുന്നു. തേനീച്ചയുടെ നൈസര്‍ഗികജ്ഞാനം മാത്രമാണ് ഇതിന് പിന്നിലെ ശക്തി.
ആരല്‍ (ഋലഹ) മത്‌സ്യത്തിന്റെ സമുദ്ര യാത്ര ജന്തുശാസ്ത്രജ്ഞന്മാരെ ഇന്നും അത്ഭുതപ്പെടുത്തുന്നു. ബെര്‍മുഡയുടെ തെക്കുകിഴക്ക് 950 കിലോമീറ്റര്‍ മാറി സര്‍ ഗാസോ കടലില്‍വെച്ചാണ് ആരലുകള്‍ പുനരുല്‍പാദനം നടത്തുന്നത്. യൂറോപ്യന്‍ സമുദ്രങ്ങളില്‍ വസിക്കുന്ന ആരലുകള്‍ തങ്ങളുടെ പ്രജനന കാലമെത്തിയാല്‍ ശരാശരി നാലായിരം കിലോമീറ്റര്‍ സഞ്ചരി ച്ച് സര്‍ഗാസോ കടലിലെത്തുന്നു. സര്‍ഗാ സോയുടെ അഗാധതകളില്‍ ചെന്ന് ലക്ഷ ക്കണക്കിന് മുട്ടകളിട്ടശേഷം ഈ ആരലു കള്‍ അവിടെത്തന്നെ ജീവിതമവസാനിപ്പി ക്കുന്നു. ഈ മുട്ടകളില്‍നിന്ന് വിരിയുന്ന ആരല്‍ക്കുഞ്ഞുങ്ങള്‍ അമ്മ വന്നവഴി മുഴു വന്‍ താണ്ടി യൂറോപ്യന്‍ സമുദ്രങ്ങളില്‍ എവിടെ നിന്നാണോ അമ്മ യാത്രതിരിച്ചത് അവിടെത്തന്നെ കൃത്യമായി എത്തിച്ചേ രുന്നു. എന്തൊരത്ഭുതം! ആരും വഴി കാണിക്കാനില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി കൃത്യസ്ഥലത്തെത്തി ച്ചേരുക. അതും മുമ്പൊരിക്കലും പോയിട്ടി ല്ലാത്ത വഴികളിലൂടെ എങ്ങനെയിത് സാധിക്കുന്നു? ആരലുകളുടെ നൈസര്‍ഗി ക കഴിവുകൊണ്ടുതന്നെ.
ദേശാടനപ്പക്ഷികളുടെ യാത്രയെപ്പറ്റി അത്ഭുതം കൂറുന്ന കണ്ണുകളോടെയല്ലാതെ നമുക്ക് കേട്ടിരിക്കാന്‍ കഴിയില്ല. ഏറ്റവും ദീര്‍ഘമായ ദേശാടനം നടത്തുന്ന ആര്‍ടി ക്‌ടേണ്‍, ശൈത്യകാലത്ത് ആര്‍ടിക്കില്‍ നിന്ന് പുറപ്പെട്ട് പതിനേഴായിരം കിലോമീ റ്റര്‍ പറന്ന് വേനലാകുമ്പോഴേക്ക് അന്റാര്‍ ട്ടിക്കിലെത്തിച്ചേരുന്നു. അവിടെ അല്‍പ ദി വസം തങ്ങിയശേഷം താന്‍ വന്ന അതേ വഴിയിലൂടെ തന്നെ പുറപ്പെട്ട് കൃത്യസ്ഥ ലത്ത് തിരിച്ചെത്തുന്നു. ആരാണിവയ്ക്ക് വഴി കാണിച്ചുകൊടുക്കുന്നത്? ജന്മവാസ ന മാത്രം!
ചില പ്രത്യേകതരം നൃത്തങ്ങളിലൂടെ തങ്ങളുടെ കൂട്ടാളികള്‍ക്ക് പൂക്കളുള്ള സ്ഥലത്തെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കുന്നവരാണ് തേനീച്ചകള്‍. നാര്‍സിന്‍, ടോണ്‍പിഡോ തുടങ്ങിയ മത്‌സ്യവര്‍ഗ ങ്ങള്‍ ശരീരത്തില്‍നിന്ന് അറുനൂറ് വാട്ട് വരെയുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വയാണ്. ചുറ്റുപാടിലെ താപനിലയിലുള്ള വ്യതിയാനങ്ങള്‍ മനസ്സിലാക്കുവാന്‍ 'ഇന്‍ ഫ്രാറെഡ് സ്വീകരണി'കള്‍ ഉപയോഗിക്കു ന്നവരാണ് 'ക്രോട്ടോലിഡേക്ക്, ബെയ്‌ഡേ ക്ക്' എന്നീ കുടുംബങ്ങളില്‍ പെട്ട പാമ്പുക ള്‍. തന്റെ പിന്നില്‍വരുന്നവര്‍ക്ക് വഴികാ ട്ടാനായി ഫെറോമോണുകള്‍ എന്ന രാസ സന്ദേശം ഉല്‍പാദിപ്പിക്കുന്നവരാണ് ഉറു മ്പുകള്‍. മരുഭൂമിയില്‍ ജീവിക്കാനാവശ്യമാ യ എല്ലാ അനുകൂലനങ്ങളും ഒട്ടകത്തിനു ണ്ട്. മിന്നാമിനുങ്ങുകള്‍, ഏകകോശജീവി യായ നോക്ടിലൂക്ക, ചിലയിനം മത്‌സ്യ ങ്ങള്‍ എന്നിവയ്ക്ക് ശരീരത്തിലെ ചില രാസപ്രവര്‍ത്തനങ്ങള്‍ വഴി പ്രകാശം പ്രസ രിപ്പിക്കുവാനുള്ള കഴിവുണ്ട്. സൂര്യനെ ആ സ്പദമാക്കി ശരിയായ ദിശ മനസ്സിലാക്കാ ന്‍ സാധിക്കുന്നവയാണ് രാജഞണ്ടുകള്‍ (King Grabs). എല്ലാം നൈസര്‍ഗികമായ കഴിവുകള്‍.
ഇനി നാം ചിന്തിക്കുക, ഓരോ ജീവി യും അവക്കാവശ്യമായ എല്ലാവിധ കഴിവു കളോടെയുമാണ് ജനിക്കുന്നത്. ബീവറിന് എഞ്ചിനീയറിംഗിലോ തേനീച്ചക്ക് ജ്യാമി തിലോ ആരല്‍മത്‌സ്യങ്ങള്‍ക്ക് സമുദ്രാന്ത രമാര്‍ഗ വിജ്ഞാനീയമോ ആര്‍ടിക്‌ടേ ണിന് ആകാശവഴികളോ ടോര്‍പിഡോ മത്‌സ്യത്തിന് വിദ്യുത്‌വിജ്ഞാനീയമോ ക്രോട്ടോഡിലേക്ക് പാമ്പിന് താപഭൗതി കമോ മിന്നാമിനുങ്ങുകള്‍ക്ക് പ്രകാശരസ തന്ത്രമോ രാജഞണ്ടുകള്‍ക്ക് ദിശാവിജ് ഞാനീയമോ ആരും പഠിപ്പിച്ചുകൊടുത്തി ട്ടില്ല. ഇവയെല്ലാം അവയ്ക്ക് ജന്മനാ ലഭിക്കുന്ന കഴിവുകള്‍ മാത്രം!
എന്നാല്‍ മനുഷ്യന്റെ സ്ഥിതിയോ? ഇത്തരം യാതൊരു ജന്മവാസനവും അവ നില്ല. അവന്റെ കാലുകള്‍ക്ക് മുയലിനോ ടൊപ്പം ഓടിയെത്താനുള്ള കഴിവ് പോലു മില്ല. അവന്റെ കൈകള്‍ക്ക് ഭാരം വഹി ക്കുന്ന കാര്യത്തില്‍ ആനയുടെ തുമ്പിക്കൈ യേക്കാള്‍ തുലോം ശക്തി കുറവാണ്. ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനാവശ്യമാ യ ആമയെപ്പോലുള്ള ശരീരക വചങ്ങള്‍ അവനില്ല. തണുത്ത കാലാവസ്ഥയില്‍ സ്വശരീരത്തെ സംരക്ഷിക്കുവാന്‍ ധ്രുവക്ക രടിയുടേതുപോലുള്ള രോമങ്ങള്‍ അവന് നല്‍കപ്പെട്ടിട്ടില്ല. തേനീച്ചയുടേതുപോലു ള്ള കണ്ണുകളോ വവ്വാലിന്‍േറതുപോലു ള്ള കാതുകളോ നായയുടേത് പോലുള്ള നാസാരന്ധ്രങ്ങളോ അവന്നില്ല. ആകാശ ത്തിലൂടെ പറക്കാനാവശ്യമായ ചിറകുക ളോ സമുദ്രത്തില്‍ ഊളിയിടാനും നീന്തി ത്തുടിക്കുവാനും ആവശ്യമായ ചെകിളക ളോ ചിറകുകളോ ഒന്നും അവന്ന് നല്‍ക പ്പെട്ടിട്ടില്ല. സിംഹത്തിന്‍േറതു പോലുള്ള മാംസപേശികളോ പുലിയുടേതുപോലു ള്ള നഖങ്ങളോ അവനില്ല. ബീവറിനെപ്പോ ലെയോ തേനീച്ചയെപ്പോലെയോ പാര്‍പ്പിട മുണ്ടാക്കുവാനുള്ള ജന്മവാസന മനുഷ്യ നില്ല. ആര്‍ടിക്‌ടേണിനെപ്പോലെ വഴി കണ്ടുപിടിക്കുവാനുള്ള കഴിവ് ജന്മനാ അവന് നല്‍കപ്പെട്ടിട്ടില്ല. ടോര്‍പിഡോ മത് സ്യത്തെപ്പോലെ  ശരീരത്തില്‍ നിന്ന് വൈ ദ്യുതി ഉല്‍പാദിപ്പിക്കാനവന്ന് കഴിയില്ല. എന്തിനധികം, വെള്ളത്തില്‍ വീണാല്‍ നീന്തി രക്ഷപ്പെടാനുള്ള കഴിവു പോലും ജന്മനാ മനുഷ്യന് ലഭിക്കുന്നില്ല, അല്ലാഹു പറഞ്ഞതെത്ര ശരി!
''നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളി     ല്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറി ഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു'' (16:78). നൈസര്‍ഗികമായി കാര്യമായ ശാരീരിക കഴിവുകളൊന്നും മനുഷ്യന് അല്ലാഹു നല്‍കിയിട്ടില്ലെന്നര്‍ഥം.
നൈസര്‍ഗികമായി കാര്യമായ ശാരീ രിക കഴിവുകളൊന്നുമില്ലാതെ ജനിക്കുന്ന ഭൂമിയിലെ ഖലീഫക്ക് പക്ഷേ, ഈ കഴിവു കളിലെല്ലാം മറ്റ് മൃഗങ്ങളെ തോല്‍പിക്കു വാന്‍ പോന്ന വിദ്യ സമ്പാദിക്കുവാനാകും. ധ്രുവക്കരടിയുടെ തൊലിയെ വെല്ലുന്ന രോമക്കുപ്പായങ്ങളുണ്ടാക്കുവാനും മുയ ലിനെ തോല്‍പിക്കുന്ന വാഹനങ്ങള്‍ നിര്‍ മിക്കുവാനും വേണ്ട അറിവ് നേടിയെടു ക്കാന്‍ മനുഷ്യന് സാധിക്കും. ബീവറിനെ ക്കാള്‍ ഭംഗിയായി പാര്‍പ്പിടമുണ്ടാക്കുവാ നും തേനീച്ചയെക്കാള്‍ സുന്ദരമായി ആശ യവിനിമയം നടത്തുവാനുമുള്ള വിദ്യ സമ്പാദിക്കാന്‍ അവന് കഴിയും. പുലിയെ തോല്‍പിക്കുന്ന തോക്കുകളും കഴുകനെ വെല്ലുന്ന വിമാനങ്ങളും ടോര്‍പിഡോയെ ക്കാള്‍ ശക്തമായ വൈദ്യുതിയും ടെലസ് കോപ്പും മൈക്രോസ്‌കോപ്പും സോണാ ഗ്രാഫും ഡിറ്റെക്ടറുമെല്ലാം നിര്‍മിക്കുവാ നാവശ്യമായ വിജ്ഞാനം നേടുവാന്‍ അവ ന് കഴിയും. ഈ വിദ്യകളൊന്നും മനുഷ്യന് പാരമ്പര്യമായി ലഭിക്കുന്നതല്ല. ഒരു എഞ്ചി നീയറുടെ മകനെ കാട്ടില്‍കൊണ്ടുപോയി ട്ടാല്‍ അവന്‍ കാട്ടുമനുഷ്യനായി മാത്രമെ വളരൂ. അവന്‍ കാട്ടില്‍ സുന്ദരമായ ഒരു എയര്‍കണ്ടീഷന്‍ഡ് റൂമിനുള്ള പ്ലാനുണ്ടാ ക്കി അത് നിര്‍മിക്കുകയില്ല. പ്രകൃതിയി ല്‍നിന്നും പൂര്‍വികരില്‍നിന്നും നേടിയെടു ത്ത വിജ്ഞാനങ്ങളാണ് മനുഷ്യ കഴിവുക ളുടെയെല്ലാം നിദാനം.
പരിണാമവാദത്തിന് വഴങ്ങാത്ത മൗലികപ്രശ്‌നങ്ങള്‍
ജീവപരിണാമത്തിന്റെ അടിത്തറയി ല്‍നിന്നുകൊണ്ട് മാത്രം മനുഷ്യന്റെ കഴി വുകളെയൊന്നും വിശദീകരിക്കുക സാധ്യ മല്ല. പരിസ്ഥിതിയുമായി പൊരുത്തപ്പെടാ നായി ജീവികള്‍ നേടിയെടുത്തിട്ടുള്ള അ നുകൂലനങ്ങള്‍ പരിണാമം വഴി അനന്തര തലമുറകളിലേക്ക് സംക്രമിക്കുന്നുവെന്നാ ണല്ലോ പരിണാമസിദ്ധാന്തം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസര്‍ഗി കമായ കഴിവുകള്‍ ഏറ്റവുമധികം ഉണ്ടാ വേണ്ടത് മനുഷ്യനാണ്. പരിണാമ ചക്ര ത്തിലെ ഏറ്റവും പുരോഗമിച്ച ജീവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന് ധ്രുവക്ക രടിയെക്കാള്‍ നല്ല തൊലിയും പരുന്തിനെ ക്കാള്‍ നല്ല ചിറകും ബീവറിനെക്കാള്‍ ന ന്നായി പാര്‍പ്പിടമുണ്ടാക്കുവാനുള്ള ജന്മ വാസനയും ഉണ്ടാവേണ്ടതായിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് പ്രകൃതിയില്‍ ജീവിക്കുവാനാവശ്യമായ അനുകൂലനങ്ങ ള്‍ എങ്ങനെയാണ് മനുഷ്യനിലെത്തിയ പ്പോള്‍ നഷ്ടപ്പെട്ടുപോയതെന്ന പ്രശ്‌ന ത്തിന് തൃപ്തികരമായ ഉത്തരം നല്‍കുവാ ന്‍ പരിണാമവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. പരിണാമവാദികളില്‍ പ്രഗത്ഭനായ ഗോര്‍ ഡന്‍ ചൈല്‍ഡ് എഴുതുന്നത് നോക്കുക. 'ആപേക്ഷികമായി മോശമായ തന്റെ ശാരീരിക വിഭവങ്ങള്‍ക്ക് പകരം നഷ്ടപരി ഹാരമെന്നോണം മനുഷ്യന്  ലഭിച്ചിട്ടുള്ള ത് വിപുലവും സൂക്ഷ്മമൃദുലവുമായ ഒരു നാഡീപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണവുമായ ഒരു തലച്ചോറാണ്' (Gor don childe: Man makes himself, P. 35)  മസ്തിഷ്‌കം വളര്‍ന്നപ്പോള്‍ മറ്റ് കഴിവുകളെല്ലാം കൊഴിഞ്ഞുപോയി എന്ന തികച്ചും വിചി ത്രമായ ഒരു വാദമാണ് ഇവ്വിഷയകമായി പരിണാമവാദികള്‍ക്ക് അവതരിപ്പിക്കുവാ നുള്ളതെന്ന് സാരം. കൊഴിച്ചിലിന് തെളി വായി അവതരിപ്പിക്കാന്‍ പറ്റിയ ഫോസില്‍ റിക്കാര്‍ഡുകളോ ഭ്രൂണ ശാസ്ത്ര തെളിവു കളോ മുന്നോട്ടുവെക്കുവാന്‍ ഇതുവരെ പരിണാമവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ശാരീരിക കഴിവുകളില്‍ മൃഗങ്ങളെ ക്കാള്‍ പിന്നോക്കം നില്‍ക്കുന്ന മനുഷ്യ നെ തന്നെക്കാള്‍ എത്രയോ മടങ്ങ് ശക്തി യുള്ള മൃഗങ്ങളെപ്പോലും വരുതിയില്‍ നിര്‍ ത്തുവാന്‍ കഴിയുമാറാക്കുന്ന ശക്തിയാണ് ബുദ്ധി. മുകളില്‍ പറഞ്ഞതും പറയാത്ത തുമായ കഴിവുകളെല്ലാം നേടിയെടുക്കു വാന്‍ മനുഷ്യനെ പര്യാപ്തനാക്കിയത് അവന്റെ ബുദ്ധിശക്തിയാണ്. ഈ ബു ദ്ധിശക്തി ജീവപരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് മനുഷ്യന് കരഗതമായതെ ന്ന പ്രശ്‌നത്തിനും പരിണാമവാദികളുടെ പക്കല്‍ വ്യക്തമായ ഉത്തരമില്ല. 'താരത മ്യേന ഭാരമേറിയ മസ്തിഷ്‌കവും ത്രിമാന വസ്തുക്കള്‍ കാണാന്‍ കഴിയുന്ന കണ്ണുക ളും സൗകര്യാര്‍ഥം ചലിപ്പിക്കുവാന്‍ കഴി യുന്ന കൈകളുമാണ് മനുഷ്യനെ ബുദ്ധി ജീവിയാക്കി മാറ്റുന്നതെ'ന്നാണ് (Stephen jay gould; ever since darwin)  ആധുനിക പരിണാമവാദികളില്‍ അഗ്രഗണ്യനായ സ്റ്റീഫന്‍ ജെ. ഗോള്‍ഡ് പറയുന്നത്. മാര്‍ ക്‌സിന്റെ സഹപ്രവര്‍ത്തകനായ ഏംഗല്‍ സിന്റെ അഭിപ്രായത്തില്‍ 'കുരങ്ങില്‍ നി ന്ന് മനുഷ്യനിലേക്കുള്ള നിര്‍ണായകമായ ചുവട് കൈ സ്വതന്ത്രമാവുകയും അതു കൊണ്ട് അധ്വാനിക്കാന്‍ ആരംഭിക്കുകയും ചെയ്തതാണ്. (ഏംഗല്‍സ്: കുരങ്ങില്‍ നി ന്ന് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തി ല്‍ അധ്വാനത്തിനുള്ള പങ്ക്) ഇതൊന്നും പ്രശ്‌നത്തിന്റെ മര്‍മത്തിനുള്ള ഉത്തരമാ കുന്നില്ല. 'മസ്തിഷ്‌കം' എന്ന അനുകൂ ലനം നേടിയെടുക്കാന്‍ മനുഷ്യനെ പര്യാ പ്തമാക്കിയത് ഏതുരൂപത്തിലുള്ള പാരി സ്ഥിതിക ഘടകമാണെന്ന് പറയുവാന്‍ പരിണാമവാദികള്‍ക്കൊന്നും കഴിയുന്നില്ല. മനുഷ്യന്‍േറതെന്ന് പറയപ്പെടുന്ന പൂര്‍വി കനില്‍ ഇത്തരം ജൈവമാറ്റങ്ങളുണ്ടാക്കു വാന്‍ പര്യാപ്തമായ ഉല്‍പരിവര്‍ത്തനത്തിന് (Mutation)  പിന്നില്‍ പ്രവര്‍ത്തിച്ച ഉല്‍ പ്രേരക Catalyst) മെന്തായിരുന്നുവെന്നാ ണ് പരിണാമവാദികള്‍ വ്യക്തമാക്കേ ണ്ട ത്. പക്ഷേ, അവര്‍ക്കിതിന് കഴിയുന്നില്ലെ ന്നതാണ് വാസ്തവം.
'പരിണാമവൃക്ഷ'ത്തില്‍ ചിമ്പാന്‍സി യുടെ മുന്‍ഗാമിയില്‍നിന്ന് വാല് മുറിഞ്ഞാ ണ് 'മനുഷ്യന്‍' എന്ന അത്ഭുതമുണ്ടായ തെന്ന വാദം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അല്ലാഹുവിന്റെ അത്യുല്‍കൃഷ്ട സൃഷ്ടി യായാണ് ഖുര്‍ആന്‍ മനുഷ്യനെ അവതരി പ്പിക്കുന്നത്. അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കു ന്നത് കളിമണ്ണിന്റെ സത്തയില്‍നിന്നാണ്.
''തീര്‍ച്ചയായും മനുഷ്യനെ നാം കളിമ ണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കു ന്നു''(23:12) എന്നാണ് അല്ലാഹു പറയുന്ന ത്. മൃഗങ്ങളില്‍നിന്ന് തികച്ചും വ്യതിരിക് തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്. അത്യുല്‍കൃഷ്ട നായ സൃഷ്ടിയാണവന്‍.
''തീര്‍ച്ചയായും മനുഷ്യരെ നാം ഏറ്റ വും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരി ക്കുന്നു'' എന്നാണ് പടച്ചതമ്പുരാന്‍ പറയു ന്നത്. മനുഷ്യന്‍ അല്ലാഹുവിന്റെ പ്രത്യേ ക സൃഷ്ടിയാണ്. ഭൂമിയിലെ ഖലീഫ യാണവന്‍. സ്വതന്ത്രമായ കൈകാര്യ കര്‍ തൃത്വമുള്ള ഏക ജീവി.

0 comments:

Post a Comment