ഒരു റമദാന് കൂടി വിടപറയുകയാണ്. ആത്മസമര്‍പ്പണത്തിലൂടെ എങ്ങനെ ആത്മീയോല്ക്കര്ഷത്തിലെത്താമെന്ന് പരിശീലിച്ച് പഠിക്കുകയായിരുന്നു മുസ്ലിംകള്. സ്വയം ശുദ്ധീകരണത്തിനായുള്ള ഒരവസരം കൂടി അവരില്‍ നിന്ന് കൊഴിഞ്ഞ് പോവുകയാണ്. ഇനി സ്വയം വിമര്‍ശനത്തിനുള്ള സമയമാണ്; കഴിഞ്ഞുകൊണ്ടിരിക്കുന്ന റമദാനിലെ വ്രതാനുഷ്ഠാനവും നിശാനമസ്കാരവുമെല്ലാം നമുക്കെന്ത്്നേടിത്തന്നുവെന്ന് പരിശോധിക്കുവാനുള്ള സമയം. സ്വയം പരിശോധിക്കുമ്പോള്‍ തെറ്റുകള്‍ തിരുത്തുവാനും വരും നാളുകളെ കൂടുതല്‍ ധന്യമാക്കുവാനും കഴിയും.
എന്തിനാണ് വ്രതാനുഷ്ഠാനമെന്ന ചോദ്യത്തിന് അത് നിര്ബന്ധമാക്കിക്കെണ്ടുള്ള ഖുര്‍ആന്‍ സൂക്തം തന്നെ മറുപടി പറയുന്നുണ്ട്:
''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വ കൈക്കൊള്ളുവാന്‍ വേണ്ടിയ്രെത അത്'' (2:183).
എന്താണ് തഖ്വ? ഇസ്ലാമിക ജീവിതത്തിന്റെ ആണിക്കല്ലാണത്. തഖ്വ ഉള്‍ക്കൊള്ളുന്ന മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇട വരരുതെന്നുമാണ് എല്ലാ വിശ്വാസികളോടും ഖുര്‍ആന്‍ അനുശാസിക്കുന്നത്.

''സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോട് തഖ്വ കാണിക്കേണ്ട മുറപ്രകാരം തഖ്വ കാണിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാന്‍ ഇടവരരുത്'' (3:102).
തഖ്വയെന്നാല്‍ സൂക്ഷ്മതയെന്നാണ് അര്‍ഥം നല്കി വരാറുള്ളത്. കേവലമായ സൂക്ഷ്മതയെന്നതിലുപരിയായി ആരെ സൂക്ഷിക്കണമെന്നും എന്തിന് സൂക്ഷിക്കണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അടങ്ങിയിരിക്കുന്ന സാങ്കേതിക സംജ്ഞയാണ് തഖ്വ. അതുകൊണ്ടാണ് ഈമാനും ഇത്തിബാഉും ഇഖ്ലാസുമാണ് തഖ്വയുടെ മൂന്ന് സ്തംഭങ്ങളെന്ന് പണ്ഡിതന്മാരില് പലരും പറഞ്ഞിട്ടുള്ളത്.
അല്ലാഹുവിനെയാണ് ഒരു മുസ്ലിം സൂക്ഷിക്കേണ്ടത്. തന്റെ യജമാനനായ നാഥനെ സൂക്ഷിക്കണമെങ്കില്‍ അവനെക്കുറിച്ച അറിവ് അനിവാര്യമാണ്. ഈ അറിവാണ് ഈമാന്‍. അല്ലാഹുവിനെക്കുറിച്ച അറിവിനോടനുബന്ധമായി വരുന്നവയാണ് അവനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ജ്ഞാനവും. മലക്കുകളെയും ദൈവികഗ്രന്ഥങ്ങളെയും ദൈവദൂതന്മാരെയും പ്രതിഫലനാളിനെയും ദൈവികവിധിയെയും കുറിച്ച അറിവുകള്‍ അല്ലാഹുവെയൂം അവനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും കുറിച്ച അറിവിന്റെ ഭാഗം തന്നെയാണ്. അല്ലാഹുവിനെ അറിയേണ്ടതു പോലെ അറിയാതിരിക്കുന്നതുമൂലമുണ്ടാകുന്ന മാര്ഗഭ്രംശത്തെപ്പറ്റി ഖുര്‍ആന്‍ പലവുരു താക്കീതു ചെയ്തിട്ടുണ്ട്.
''അല്ലാഹുവെ, കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'' (22:74).
''ഒരു മനുഷ്യനും അല്ലാഹു യാതൊന്നും അവതരിപ്പിച്ച് കൊടുത്തിട്ടില്ല എന്നുപറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറ പ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്'' (6:91).
''അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതുകയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്! അവര്‍ പങ്കു ചേര്‍ക്കുന്നതിനെല്ലാം അവന് അതീതനായിരിക്കുന്നു''(39:67).
ദൈവിക മാര്‍ഗനിര്‍ദേശപ്രകാരമുള്ള ജീവിതമാണ് ഇത്തിബാഉ കൊണ്ടുള്ള വിവക്ഷ. പ്രസ്തുത ജീവിതത്തിനുള്ള നമ്മുടെ മാര്‍ഗദര്‍ശിയാണ് മുഹമ്മദ്നബി (സ). അദ്ദേഹത്തിന്റെ ജീവിതത്തെ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്നവനാകണം വിശ്വാസി. ആത്മീയ ജീവിതമെന്നാല്‍ ഭൗതിക ജീവിതത്തിന്റെ നിഷേധമാണെന്നല്ല മുഹമ്മദ്നബി(ല) പഠിപ്പിച്ചത്. ഭൗതികജീവിതത്തെ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആസ്വദിക്കുന്നതെങ്ങനെയെന്നാണ് അദ്ദേഹം സ്വന്തം ജീവിതത്തിലൂെട കാണിച്ചു തന്നത്. അദ്ദേഹം പഠിപ്പിച്ചതില്‍ കൂട്ടുകേയാ കുറയ്ക്കുകയോ ചെയ്യാതെ അനുധാവനം ചെയ്യുന്നവനായിരിക്കണം വിശ്വാസി. മുഹമ്മദ് നബി(സ) യുമായി ബന്ധപ്പെട്ട ഒരു സംഭവം ശ്രദ്ധിക്കുക.
''അനസ്ബ്നു മാലിക്(റ)നിവേദനം: മൂന്ന് ആളുകള്‍ നബി(സ)യുടെ ആരാധനകളെസംബന്ധിച്ച് അന്വേഷിച്ചറി യാനായി പ്രവാചകപത്നിമാരുടെ വീടുകളില്‍ ചെന്നു. അങ്ങനെ അവര്‍ അതേക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തിരുമേ നിയുടെ ആരാധനകള്‍ നന്നേ കുറവാണെന്ന് അവര്‍ക്ക് തോന്നി. ഞങ്ങളും നബി(സ)യും എവിടെനില്ക്കുന്നുവെന്നും തിരുമേനിക്ക് കഴിഞ്ഞതും വരാനുള്ളതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുകയാണല്ലോ എന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അവരിലൊരാള്‍ പറഞ്ഞു: 'ഞാന്‍ രാത്രി മുഴുവന്‍ നിന്ന് നമസ്കരിക്കും'. മറ്റൊരാള്‍ പറ ഞ്ഞു: 'ഞാന്‍ എന്നെന്നും നോമ്പ് അനുഷ്ഠിക്കും. അത് ഉപേക്ഷിക്കുകയേയില്ല'. ഇതരന് പറഞ്ഞു: 'ഞാന്‍ വിവാഹം കഴിക്കാതെ സ്ത്രീകളുമായി വിട്ടുനില്‍ക്കും'. വിവരമറിഞ്ഞപ്പോള്‍ നബി (സ) അവരുടെ അടുത്തു ചെന്ന് ചോദിച്ചു: 'ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍ നിങ്ങളില്‍ അല്ലാഹുവെ ഏറ്റവും അധികം ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനും ഞാനാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ചര്യ നിരാകരിക്കുന്നുവെങ്കില്‍ അവന് നമ്മില്‍പെട്ടവനല്ല'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 4675, സ്വഹീഹു മുസ്ലിം, ഹദീഥ്: 2487).
കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിക്കുന്നതിനാണ് ഇഖ്ലാസ് എന്നു പറയുക. മുസ്ലിമിന്റെ കര്‍മങ്ങളെയെല്ലാം പ്രകാശമാനമാക്കുന്നത് അത് അല്ലാഹു കാണുന്നുണ്ടെന്നും അവന് അതിന് പ്രതിഫലം നല്കുെമന്നുമുള്ള വിശ്വാസമാണ്. അല്ലാഹുവിന്റെ സംതൃപ്തിയല്ലാതെ, േലാകമാന്യമോ ഭൗതികവിഭവങ്ങളോ ആഗ്രഹിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക് യാതൊരു ഫലവുമുണ്ടവില്ല. അത്തരം കര്‍മങ്ങള്‍ ചെയ്തവര്‍ക്ക് നരകമാണ് ലഭിക്കുകയെന്നാണ് പ്രവാചകന്(സ)നല്കുന്ന മുന്നറിയിപ്പ്.
''അബൂഹുറയ്റ(റ) നിവേദനം: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്പിക്കപ്പെടുക രക്തസാക്ഷ്യം വരിച്ചയാളുടെ കാര്യത്തിലാണ്. അങ്ങനെ അയാളെ കൊണ്ടുവന്ന് അയാള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ അയാളെ അറിയിക്കുകയും അത് അയാള്‍ മനസ്സിലാക്കുകയും ചെയ്യും. അപ്പോള്‍, താങ്കള്‍ അത് എങ്ങനെ വിനിയോഗിച്ചുവെന്ന് അല്ലാഹു അന്വേഷിക്കും. രക്തസാക്ഷിത്വം വരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുവെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും:' നീ കള്ളം പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ യുദ്ധം ചെയ്തത്. അത് സംഭവിക്കുകയും ചെയ്തിട്ടുണ്ടല്ലോ.' പിന്നീട് അയാള്‍ ശിക്ഷിക്കാന്‍ വിധിക്കപ്പെടുകയും മുഖം നിലത്തിട്ട് വലിച്ച് നരകത്തില്‍ എറിയപ്പെടുകയും ചെയ്യും. വിജ്ഞാനം നേടുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്ത ആള് ഹാജരാക്കപ്പെടും. അയാള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ അയാളെ അറിയിക്കുകയും അത് അയാള്‍ക്ക് ബോധ്യമാവു കയും ചെയ്യും. അപ്പോള്‍ അത് എന്തിനുവേണ്ടി വിനിയോഗിച്ചുവെന്ന് അല്ലാഹു ചോദിക്കും: 'ഞാന്‍ നിനക്കുവേണ്ടി വിജ്ഞാനം നേടുകയും അത് അഭ്യസിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തു'വെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും: നീ കള്ളം പറയുകയാണ്. പണ്ഡിതനെന്ന് ആളുകള്‍ പറയാന്‍ വേണ്ടിയാണ് നീ പഠിച്ചത്. ഓത്തുകാരന് എന്ന് വിശേഷിപ്പിക്കപ്പെടാനാണ് നീ ഖുര്‍ആന്‍ പാരായണം ചെയ്തത്. അതെല്ലാം സംഭവിക്കുകയും ചെയ്തിട്ടുണ്ടല്ലോ'. അങ്ങനെ അയാള്‍ക്ക് ശിക്ഷ വിധിക്കപ്പെടുകയും മുഖം നിലത്ത് വലിച്ചിഴച്ച് നരകത്തില്‍ എറി യപ്പെടുകയും ചെയ്യും. അല്ലാഹു സാമ്പത്തിക സൗകര്യം ചെയ്തുകൊടുക്കുകയും വിവിധയിനം ധനം നല്‍കുകയും ചെയ്ത ആളെ ഹാജരാക്കും. അയാള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ ബോധ്യപ്പെടുത്തുകയും അത് അയാള്‍ക്ക് മനസ്സിലാവുകയും ചെയ്യും. പിന്നീട് അവയെല്ലാം ഏത് മാര്‍ഗത്തിലാണ് വിനിയോഗിച്ചതെന്ന് അല്ലാഹു ആരായും. ചെലവഴിക്കാന്‍ നീ ഇഷ്ടപ്പെടുന്ന ഒരു മാര്‍ഗവും ഞാന്‍ ചെലവഴിക്കാതെ വിട്ടിട്ടില്ലെന്ന് അയാള്‍ മറുപടി പറയും. അപ്പോള്‍ അല്ലാഹു പറയും: 'നീ കളവ് പറയുകയാണ്. വലിയ ധര്മിഷഠനെന്ന പേര് ലഭിക്കാനാണ് നീ അത് ചെയ്തത്. നിനക്ക് അത് കിട്ടുകയും ചെയ്തിട്ടുണ്ട്'. അങ്ങനെ അയാള്‍ക്കെതിരെ കല്പന നല്‍കുകയും മുഖം വലിച്ചിഴച്ച് അയാളെ നരകത്തിലെറിയുകയും ചെയ്യും'' (സ്വഹീഹു മുസ്ലിം, ഹദീഥ:് 3527).
ഈമാനും ഇത്തിബാഉം ഇഖ്ലാസും നമ്മില്‍ വളര്‍ത്തുവാന്‍ ഈ മാസത്തെ വ്രതാനുഷ്ഠാനം നമുക്ക് എത്രത്തോളം പ്രയോജനപ്രദമായെന്ന് നാം വിലയിരുത്തുക. നാഥാ...ഈ റമദാന് അനുകൂലസാക്ഷി നില്‍ക്കുന്നവരോടൊപ്പം ഞങ്ങളെയും നീ ചേര്‍ക്കേണമേ...(ആമീന്‍).
0 comments:
Post a Comment