അബൂഹുറയ്റ()േയില്നിന്ന് നിവേദനം. നബി (ﷺ)
അതിപുരാതന കാലംമുതല്ക്കേ ലോക ത്തെങ്ങുമുള്ള ജനവിഭാഗങ്ങളില്‍ ഏതെങ്കി ലുമൊരു വിധത്തിലുള്ള വ്രതാനുഷ്ഠാനം നിലനിന്നുപോന്നിട്ടുണ്ട്. വിവിധ മതക്കാര്‍ ക്കിടയില് വ്യത്യസ്ത രൂപങ്ങളില്‍ ഇന്നും വ്രതാ നുഷ്ഠാനം നിലവിലുണ്ട്. എന്നാല്‍ ഇസ്ലാം അനുശാസിക്കുന്ന വിധത്തി ലുള്ള കണിശതയും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഫലങ്ങളുമുള്ള ഒരു നിര്‍ബന്ധ കര്‍മമായി വ്രതാനുഷ്ഠാനത്തെ മറ്റൊരു മതവും കാണുന്നില്ല. ഇസ്ലാം വരച്ചുകാണിക്കുന്ന വ്രതത്തിന്റെ രൂപം തികച്ചും സമ്പൂര്‍ണ മാണ്; ഏത് നിലയ്ക്കും.
മാനവരാശിയെ സര്‍വവിധ അന്ധകാര ങ്ങളില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കു വാന്വേണ്ടിയാണ് സര്‍വശക്തനായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി (ﷺ) മുഖേന ലോകത്തിനു നല്കി യത്. ആ മഹത്തായ ഗ്രന്ഥത്തിന്റെ അവ തീര്ണ മാസമായ റമദാനിനെയാണ് വ്രതാനുഷ്ഠാനത്തിനുവേണ്ടി ദൈവം പ്രത്യേകമാക്കിയത്. ആ മാസത്തിന്റെ പകലുകളില്‍ ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധവും അനനുവദനീയവും രാത്രികളില്‍ അനുവദനീയവുമാണ്. റമദാന് മാസപ്പിറവിയെ വിളംബരം ചെയ്തു കൊണ്ട് പടിഞ്ഞാറെ ചക്രവാളത്തില്‍ ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടാല്‍ അടുത്ത പ്രഭാതം മുതല്‍ വ്രതാനുഷ്ഠാനം ആരംഭി ക്കുകയായി. അന്ന് സൂര്യാസ്തമയത്തോ ടുകൂടി ഒരു നോമ്പ് പൂര്‍ത്തിയായി. ശവ്വാല്‍ മാസം പിറക്കുന്ന-തുവരെ ഇത് തുടരും.
ദൃഢവിശ്വാസവും പ്രതിഫലേഛയും നോമ്പിന്റെ സ്വീകാര്യതക്ക് അനിവാര്യ മാണ്; മറ്റിതര ആരാധനകള്‍ക്കും. തന്റെ കര്‍മങ്ങള്‍ക്ക് സ്രഷ്ടാവിന്റെ പ്രതിഫലം കാംക്ഷിക്കുക; ആ കര്‍മത്തിന് അവന് വാഗ്ദാനം ചെയ്തിരിക്കുന്ന പാപമോചന വും പ്രീതിയും സത്യമാണെന്ന് ഉറച്ച് വിശ്വ സിക്കുക, ഇതാണ് വിശ്വാസവും പ്രതിഫ ലേഛയും എന്നു പറഞ്ഞതിന്റെ ഉദ്ദേ ശ്യം. അത്തരത്തിലുള്ള വ്രതം മാത്രമാണ് പ്രതിഫലാര്‍ഹമായ വ്രതം. അങ്ങനെ വ്രതമനുഷ്ഠിക്കുന്നവര്ക്കേ പാപമോച നവും അതുവഴി സ്വര്‍ഗപ്രവേശവും സാ ധ്യമാവൂ.
താന്‍ മുസ്ലിം സമൂഹത്തില്പെട്ടവനാ ണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാ നോ ആരോഗ്യപരമായ നേട്ടത്തിനോ ഭൗതികമായ മറ്റെന്തെങ്കിലും കാര്യലാഭ ത്തിനോ വ്രതമനുഷ്ഠിച്ചാല്‍ ആ ലക്ഷ്യ ങ്ങള് സഫലീകൃതമായേക്കാമെന്ന ല്ലാതെ പാരത്രിക ലോകത്ത് അതുകൊണ്ട് യാ തൊരു നേട്ടവുമുണ്ടായിരിക്കില്ല. നോമ്പ് അനുഷ്ഠിക്കാത്തവന്നും നോമ്പുകാരനാ യി അഭിനയിക്കാന്‍ കഴിയും. ഒരാള്‍ നോമ്പുകാരനാണോ അല്ലേയെന്ന് അവ നും ദൈവത്തിനും മാത്രമെ അറിയൂ. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു: ''നോമ്പ് എനിക്കുള്ളതാണ്. അവന് ദേഹേ ഛകളും അന്നപാനീയങ്ങളും ഉപേക്ഷിക്കു ന്നത് എനിക്കുവേണ്ടിയാണ്''. അല്ലാ ഹുവിനും അവന്റ ദാസനും ഇടക്കുള്ള ഒ രു രഹസ്യാരാധനയാണ് നോമ്പ് എന്നര്‍ഥം.
അന്നപാനീയങ്ങള്‍ വെടിയുകയും വാ ഗ്വിചാര കര്‍മങ്ങളില്‍ സൂക്ഷ്മത പുല ര്ത്താതിരിക്കുകയും ചെയ്യുന്നവരെപ്പറ്റി നബി (ﷺ) പറഞ്ഞ വാചകമാണ് മുകളില്‍ ഉദ്ധരിച്ചത്.
ദൈവ പ്രീതിമാത്രം ലക്ഷ്യമാക്കി ആത്മനിയന്ത്രണം പാലിച്ച് ദോഷബാധ യെ മനസാവാചാകര്‍മണാ സൂക്ഷിക്കുക യെന്ന താണ് നോമ്പിന്റെ കാതലായ വശം.
സൂക്ഷ്മതയോടെ നോമ്പ് അനുഷ്ഠി ക്കുന്നവന് പാരത്രിക പ്രതിഫലത്തിന് പുറമെ ഐഹിക നേട്ടങ്ങളും ലഭിച്ചേക്കാം. ശാരീരിക രോഗങ്ങളുടെ കാരണമായി ഗണിക്കപ്പെടുന്ന ആമാശയത്തെ അത് ശുദ്ധീകരിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം നല്കുന്നു. ശരീരത്തിനകത്തെ പല ഘടകങ്ങളുടെയും അസന്തുലിതാ വസ്ഥയെ അത് ക്രമീകരിക്കുന്നു.

ചെയ്തുപോയ തെറ്റുകളില്‍ അവന് പശ്ചാത്തപിക്കുന്നു. അവന് വിശപ്പിന്റെ കാഠിന്യം അറിയുന്നു. പട്ടിണിക്കാരന്റെ നോവറിയുന്നു; അതവന്റെ മനസ്സിനെ ആര്‍ദ്രമാക്കുകയും അതില്‍ സഹാനുഭൂതി നിറക്കുകയും ചെയ്യുന്നു. സര്‍വോപരി ഐ ഹിക ജീവിതത്തോടുള്ള അമിതാസക്തി യില്നിന്ന് അവന് മോചിതനാവുകയും മണ്ണിലേക്ക് മടങ്ങേണ്ടവനാണ് താനെന്ന ബോധം അവനില്‍ വളരുകയും ചെയ്യുന്നു.
0 comments:
Post a comment