Monday, 23 February 2015

സാമൂഹ്യമാറ്റത്തിന്റെ തൗഹീദീ മാര്‍ഗരേഖ

സ്രഷ്ടാവും സംരക്ഷകനുമായനാഥനെ അറിയുന്നതില്‍ നിന്നാരംഭിക്കുന്നു തൗഹീദ്. ഏകനായ അല്ലാഹുവിനെ അറിയുകയും രക്ഷാകര്‍തൃത്വത്തിലുള്ള അവന്റെ അദ്വിതീയത അംഗീകരിക്കുകയും അവ നെ മാത്രം ആരാധിക്കുകയും നാമഗുണ വിശേഷണങ്ങളില്‍ അവന്‍ അതുല്യനാ ണെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുക യാണ് തൗഹീദ്‌കൊണ്ട് വിവക്ഷിക്കു ന്നത്. സര്‍വശക്തനും സര്‍വോന്നതനും സര്‍വജ്ഞനുമായ തമ്പുരാനെ ശരിയാം വണ്ണം അറിയുകയും തന്റെ ജീവിതത്തെ പൂര്‍ണമായും അവനില്‍ ഭരമേല്‍പിക്കുക യും ചെയ്യുന്നവന്‍ സകലവിധ സങ്കുചിത ത്വങ്ങളില്‍ നിന്നും മുക്തമാവുകയും അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് ജീവി തത്തെ വിമലീകരിക്കുവാന്‍ സന്നദ്ധമാവു കയും ചെയ്യുന്നു. മുസ്‌ലിമിന്റെ കര്‍മ ങ്ങള്‍ ചൈതന്യവത്താകുന്നത് ഇവിടെയാണ്. പരമകാരുണികനും നീതിനിഷ്ഠനും പ്രതിഫല-നാളിന്റെ ഉടയവനും മനസ്സിന കത്ത് ഒളിപ്പിച്ചുവെച്ച വികാര വിചാരങ്ങള്‍ പോലും അറിയുന്നവനുമായ അല്ലാഹു വിന്റെ പ്രീതിക്കുവേണ്ടി ജീവിക്കുന്നവന് നൈരാശ്യമോ നഷ്ടബോധമോ ഉണ്ടാ വുന്ന പ്രശ്‌നമില്ല. തന്റെ കര്‍മങ്ങള്‍ ദൈവപ്രീതിക്ക് നിമിത്തമാവുന്നവ തന്നെ യാണോയെന്ന് അവന്‍ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കും; ദൈവപ്രീതിയല്ലാതെ മറ്റൊന്നുംതന്നെ ആഗ്ര-ഹിക്കാതിരിക്കാന്‍ സദാ ജാഗരൂകനായിരിക്കുകയും ചെയ്യും. പൂര്‍ണമായും വിമലീകരിക്കപ്പെട്ട മനസ്സാണ് തൗഹീദ് ഉള്‍ക്കൊ-ണ്ടവന് ഉണ്ടാവുക; അത്തരം മനസ്സില്‍നിന്നേ വിശുദ്ധമായ കര്‍മങ്ങള്‍ നിര്‍ഗളിക്കുകയുള്ളൂ.

രിസാലത്തിന്റെ അനിവാര്യത
ദൈവികബോധനങ്ങളടെ അടിസ്ഥാനത്തിലാണ് അല്ലാ-ഹു എങ്ങനെയുള്ളവനാണെന്ന് അറിയേണ്ടത്. ദൈവപ്രീതി ക്ക് നിമിത്തമാകുന്ന കര്‍മങ്ങളെ-ന്തൊക്കെയാണെന്ന് മനസ്സിലാ-ക്കുന്നതിനും ദൈവിക ബോധ-നം അനിവാര്യമാണ്. അല്ലാഹു വിനെ എങ്ങനെയാണ് ആരാധിക്കേണ്ട തെന്ന പ്രശ്‌നത്തിന്റെ ഉത്തരം കണ്ടെ ത്തല്‍ മുതല്‍ ആരംഭിക്കുന്നു ഈ അനി വാര്യത. എങ്ങനെയാണ് അല്ലാഹുവിനെആരാധി-ക്കേണ്ടത്? ഓരോരുത്ത-രും തങ്ങ ള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ദൈവത്തെ ആരാ-ധിച്ചാല്‍ മതിയോ? തന്നിഷ്ടപ്രകാരമുള്ള ആരാധനകളെ ന്യായീകരിക്കുന്ന വരുണ്ട്. അത് ശരിയല്ല. ഈ വീക്ഷണം ശരിവെച്ചാല്‍ ശവത്തിന്റെ അവയവങ്ങള്‍ പിഴുതെടുത്ത് സംഹാരനൃത്തം ചെയ്തുകൊണ്ട് 'ദൈവോപാസന' നടത്തുന്ന അഘോരമത സമ്പ്രദായവും ലൈംഗീകാവയവങ്ങളിലൂടെ ഒലിപ്പിക്കുന്ന ഋതുരക്ത-മദ്യലായനി നക്കിത്തുടച്ചുകൊണ്ട് 'ദൈവാരാധന' നടത്തുന്ന താന്ത്രികമത സമ്പ്രദായവും അംഗീകരിക്കേണ്ടതായി വരും. ഇങ്ങനെ എത്രയെത്ര മ്ലേച്ഛമായ ദൈവാരാധനാ മുറകള്‍! അവ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവയാണ് അവരുടെ വീക്ഷണത്തിലെ ദൈവാരാധന. നമുക്കിവയെ അംഗീകരിക്കാനാവുന്നില്ലെന്നത് വേറെ പ്രശ്‌നം. അവരുടെ ഇഷ്ടത്തിനനുസരിച്ച് അവരെ ദൈവാരാധന നടത്തുവാന്‍ അനു-വദിക്കണമെന്ന് നമുക്കൊന്നും അഭിപ്രായമില്ല. ഇതിനര്‍ഥമെ-ന്താണ്? ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരമുള്ള ദൈവാ-രാധനാ സമ്പ്രദായം സ്വീകരിക്കുകയല്ല വേണ്ടത്, പ്രത്യുത ദൈവം പഠിപ്പിച്ചുതന്നതെന്നുറപ്പുള്ള ആരാധനാസമ്പ്രദായങ്ങളിലൂടെയാ-വണം ഓരോരുത്തരും ദൈവത്തെ സമീപിക്കേണ്ടത്. അപ്പോള്‍ ഏകദൈവത്തെ ആരാധിക്കേണ്ടതെങ്ങനെയാണെന്ന് മനസ്സി-ലാക്കുന്നതിനുവേണ്ടി ദൈവികമെന്നുറപ്പുള്ള സ്രോതസ്സിനെത്ത-ന്നെ സമീപിക്കേണ്ടതാണെന്ന് വ്യക്തമാകുന്നു.
ഇതുതന്നെയാണ് നന്മതിന്മകളുടെ സ്ഥിതിയും. എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും മനസ്സിലാക്കുവാ ന്‍ മനുഷ്യബുദ്ധിയെ മാത്രം ആശ്രയിക്കു ന്നതുകൊണ്ട് കാര്യമില്ല. അറിവ് നേടി യെടുക്കാന്‍ നാം ഉപയോഗിക്കുന്ന ഇന്ദ്രിയങ്ങള്‍ക്ക് പരിമിതികളുള്ളതു പോലെതന്നെ ഇന്ദ്രിയങ്ങളിലൂടെ ലഭിച്ച അറിവിനെ സംശ്ലേഷണം ചെയ്യുകയും അപഗ്രഥിക്കുകയും ചെയ്ത് നിഗമനങ്ങളി ലെത്തിച്ചേരുന്ന മനുഷ്യമസ്തിഷ്‌ക ത്തിനും വ്യക്തമായ പരിമിതികളുണ്ട്. പദാര്‍ഥ ലോകത്തി-നപ്പുറത്തുള്ള കാര്യങ്ങ ളെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയുവാനോ വ്യക്തമായി നിര്‍വചിക്കു വാനോ മനുഷ്യമനസ്സിന് കഴിയില്ല. നന്മയെന്താണെന്നോ തിന്മയെന്താണെ ന്നോ കൃത്യമായി മനസ്സിലാക്കാന്‍ ബുദ്ധി മാത്രമുപയോഗിച്ചുകൊണ്ട് കഴിയില്ല. അങ്ങനെ മനസ്സിലാക്കാന്‍ തുനിഞ്ഞാല്‍ ഓരോരുത്ത-രും എത്തിച്ചേരുക വ്യത്യസ്ത നിഗമനങ്ങളിലായിരിക്കും. ഓരോരുത്തരും വളര്‍ന്നുവന്ന സാഹചര്യത്തിനനുസൃത മായിരിക്കും അവര്‍ കാര്യങ്ങളെ കാണുക. ഒരാള്‍ നന്മയെന്ന് കരുതുന്ന കാര്യങ്ങള്‍ മറ്റെയാള്‍ക്ക് തിന്മയായിരിക്കും. മനുഷ്യ ന്റെ നിലനില്‍പിന്നാവശ്യമായ നിയമ ങ്ങള്‍ മനുഷ്യര്‍ തന്നെ നിര്‍മിച്ചാല്‍ അവ യില്‍ പ്രമാദങ്ങളുണ്ടാകുമെന്നതിനുള്ള തെളിവാണത്. ശാസ്ത്രമോ സാങ്കേതികജ്ഞാനമോ മനുഷ്യയുക്തിയോ ചിന്തയോ ഒന്നും തന്നെ നന്മതിന്മകളുടെ വ്യവഛേദത്തില്‍ അവസാനത്തെ വാക്ക് പറയാന്‍ അശക്തമാണ്. അപ്പോള്‍ മനുഷ്യന ല്ലാത്ത, മനുഷ്യന്റെ സ്വഭാവങ്ങളെക്കു റിച്ച് ശരിക്കറിയാവുന്ന ഒരു വിദഗ്ധനായിരിക്കണം അവനാവശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നത്. അത്തരം നിയമങ്ങള്‍ക്കല്ലാതെ അപ്രമാദിത്വവും പൂര്‍ണ തയും അവകാശപ്പെടാന്‍ കഴിയില്ല. നന്മതി ന്മകള്‍ക്ക് കൃത്യവും സൂക്ഷ്മവുമായ അസ്തിത്വമുണ്ടാവണമെങ്കില്‍ അത് സര്‍വശക്തനായ അല്ലാഹു തന്നെ പഠിപ്പിച്ചു തരണം. മനുഷ്യരെ നന്മ തിന്മകളെക്കു റിച്ച് പഠിപ്പിക്കുവാനാണ് അല്ലാഹു പ്രവാ ചകന്മാരെ പറഞ്ഞയച്ചത്.
ധര്‍മമെന്താണെന്നും അധര്‍മമെന്താ ണെന്നും മനുഷ്യരെ പഠിപ്പിക്കുവാന്‍ ദൈവികമാര്‍ഗദര്‍ശനം കൂടിയേ കഴിയൂ. ആദിമനുഷ്യരായിരുന്ന ആദമും ഹവ്വയും സ്വര്‍ഗത്തില്‍നിന്ന് നിഷ്‌കാസിതരായ പ്പോള്‍തന്നെ ധര്‍മാധര്‍മ വ്യവഛേദനത്തി നായുള്ള മാര്‍ഗദര്‍ശനത്തെ സംബന്ധിച്ച അല്ലാഹുവിന്റെ സുവാര്‍ത്തയും അറിയ പ്പെട്ടിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയു ന്നത്.
''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോവുക. എന്നിട്ട് എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേ ണ്ടിവരികയുമില്ല'' (2:38).
എന്താണ് ധര്‍മമെന്നും എന്താണ് അധര്‍മമെന്നും പഠിപ്പിക്കാനായി പ്രവാച കന്മാര്‍ എല്ലാ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നു:
''തീര്‍ച്ചയായും നിന്നെ നാം അയച്ചിരി ക്കുന്നത് സത്യവേദവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായി. ഒരു താക്കീതുകാ രന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായ വുമില്ല'' (35:24).
''ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതികാണിക്ക-പ്പെടുന്നതല്ല'' (10:47).
''സത്യനിഷേധികള്‍ പറയുന്നു: ഇവ ന്റെ രക്ഷിതാവിങ്കല്‍നിന്ന് ഇവന്റെമേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാ ത്തത്. (നബിയേ), നീ ഒരു മുന്നറിയിപ്പുകാ രന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തി നുമുണ്ട് ഒരു മാര്‍ഗദര്‍ശി'' (13:7).
പ്രവാചകന്മാര്‍ മുഴുവന്‍ അയക്കപ്പെട്ടത് ഒരേയൊരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. മനുഷ്യര്‍ എങ്ങനെ മനുഷ്യരായി ജീവിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍; ദൈവികമാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികമായി ജീവിതത്തില്‍ പകര്‍ത്തി തങ്ങളുടെ സഹജീവികള്‍ക്ക് മാതൃകകളാവാന്‍ വേണ്ടിയാണ് ദൈവിക ബോധനം ലഭിച്ച അസംഖ്യം പ്രവാചകന്മാര്‍ ഈ ലോകത്തിലേക്ക് വന്നത്. ഇസ്‌ലാമിന്റെ സാങ്കേതിക ശബ്ദമായ 'രിസാലത്ത്' പ്രതിനിധീകരിക്കുന്നത് ഈ ആശയത്തെയാണ്. ദൈവവും മനുഷ്യരും തമ്മില്‍, ആകാശവും ഭൂമിയും തമ്മില്‍, രിസാലത്തിലൂടെ ബന്ധപ്പെടുന്നു.പ്രവാചകന്‍ അവതാരമല്ല
പ്രവാചകന്മാര്‍ ദൈവങ്ങളോ ദിവ്യാംശമുള്ളവരോ ആണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. 'മനുഷ്യര്‍ ഭൂമിയില്‍ എന്തായിത്തീരണമോ, ആകാശത്തിലുള്ള ദൈവം ഇറങ്ങിവന്ന് അതായിത്തീര്‍ന്ന് മാതൃകയാവുക'യെന്ന അവതാരസങ്കല്‍പവുമായി ഇസ്‌ലാമിലെ പ്രവാചകത്വം  താത്വികവൈരുധ്യം പുലര്‍ത്തുന്നു. മനുഷ്യരുടെ സകലവിധ ചപലതകളോടുംകൂടി ദൈവം ഇറങ്ങി വരുന്നുവെന്ന വാദം സര്‍വശക്തന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് ദൈവം മനുഷ്യരൂപംപൂണ്ടു കാണിച്ചു തരികയെന്ന സങ്കല്‍പംതന്നെ അര്‍ഥമില്ലാത്തതാണ്. സര്‍വശക്തനാണ് ദൈവം. അവന്ന് മനുഷ്യനെപ്പോലെ ഭക്ഷണമോ വികാര പൂര്‍ത്തീകരണമോ ആവശ്യമില്ല. എന്നാല്‍ മനുഷ്യനോ? ദൈവത്തെ അനുകരിച്ചുകൊണ്ട് ഭക്ഷണപാനീയങ്ങളോ വൈകാരിക പൂര്‍ത്തീകരണമോ ഇല്ലാതെ ജീവിക്കുക അവന്ന് അസാധ്യം. ദൈവമല്ല; മനുഷ്യരാണ് മനുഷ്യര്‍ക്കുള്ള മാതൃകകളായി വരേണ്ടത്. ദൈവികമാര്‍ഗനിര്‍ദേശത്തിനൊത്ത് മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പ്രായോഗികമായി കാണിച്ചുകൊടുക്കേണ്ടത് മനുഷ്യരില്‍നിന്നുള്ള പ്രതിനിധികളാണ്.
പ്രവാചകന്മാര്‍ പച്ചയായ മനുഷ്യരായിരുന്നു. അവര്‍ക്കും വിശപ്പും ദാഹവുമുണ്ടായിരുന്നു. ഉറക്കവും വിശ്രമവുമാവശ്യമായിരുന്നു. സന്തോഷവും സന്താപവുമുണ്ടായിരുന്നു. ഭാര്യമാരും കുട്ടികളുമുണ്ടാ യിരുന്നു.മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, വിശക്കു മ്പോള്‍ അന്യന്റെ സമ്പത്ത് അപഹരിക്കാന്‍ അവര്‍ തയാറായില്ല. ലൈംഗികദാഹം ശമിപ്പിക്കാന്‍ വ്യഭിചാരത്തിലവര്‍ ഏര്‍പ്പെട്ടില്ല. സന്തോഷത്തില്‍ മതിമറന്ന് അവര്‍ കൂത്താടിയില്ല. സന്താപാവസരങ്ങളില്‍ മദ്യത്തിലും മയക്കുമരുന്നുകളിലും അവര്‍ അഭയം തേടിയില്ല. ഭാര്യമാര്‍ക്കുവേണ്ടി അപരനോടവര്‍ അനീതി പ്രവര്‍ത്തിച്ചില്ല. കുട്ടികളെ പോറ്റാനായി അക്രമമാര്‍ഗങ്ങളിലവര്‍ പണം സമ്പാദിച്ചില്ല. അവര്‍ മനുഷ്യരായിരുന്നു. പൂര്‍ണരായ മനുഷ്യര്‍!
അന്തിമ പ്രവാചകന്‍
വ്യത്യസ്ത സമൂഹങ്ങളില്‍ പ്രവാചകന്മാര്‍ വന്നു. അവരുടെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. ഓരോ പ്രദേശത്തേക്കും നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ പഠിപ്പിച്ച നിയമനിര്‍ദേശങ്ങളില്‍ നിസ്സാരമായ മാറ്റങ്ങളുണ്ടായിരുന്നു. പക്ഷേ, അടിസ്ഥാനപരമായി ദൈവത്തിന്റെ പ്രവാചകന്മാരെല്ലാം പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'അഖിലാണ്ഡവും പടച്ച് പരിപാലിക്കുന്നവനെ മാത്രം ആരാധിക്കുക; അവന്‍ അയച്ച പ്രവാചകന്മാരെ അനുസരിക്കുക'. സമൂഹം വളര്‍ന്നുകൊണ്ടിരുന്നു. പ്രവാചകന്മാരില്‍ പലരും തങ്ങളുടെ പ്രബോധനങ്ങളോടൊപ്പം തന്നെ അവസാനം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്തു. മാനവരാശി കാത്തിരിക്കുകയായിരുന്നു; ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്ക് മുഴുവന്‍ മാതൃകയാവാന്‍ കെല്‍പ്പുറ്റ ആ മഹാനുഭാവന്റെ ആഗമനത്തിന് വേണ്ടി.
അറേബ്യക്കാണ് ആ ഭാഗ്യം സിദ്ധിച്ചത്. അവസാനത്തെ പ്രവാചകന്റെ ജന്മത്തിന് ഇടം നല്‍കാനുള്ള ഭാഗ്യം. ക്രിസ്താബ്ദം 571 ഏപ്രില്‍ 20 ന്, അറബി മാസം റബീഉല്‍ അവ്വല്‍ 9 ന് തിങ്കളാഴ്ച ആമിനയുടെയും അബ്ദുല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളര്‍ന്നു. അനാഥത്വത്തിന്റെ കയ്പുനീരുകുടിച്ച് വളര്‍ന്ന ആ കുട്ടി, ചെറുപ്പം മുതലേ സത്യസന്ധനും സൗമ്യശീലനുമെന്ന പേര് സമ്പാദിച്ചു. അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യത്തില്‍ ആകൃഷ്ടയായ ഖദീജയെന്ന നാല്‍പത് വയസ്സുകാരിയായ കുലീന സ്ത്രീയെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. സ്വഭാവ വൈശിഷ്ട്യംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം നാടിനും തറവാടിനും വേണ്ടപ്പെട്ടവനായി വളര്‍ന്നു; നാല്‍പത് വയസ്സുവരെ.
നാല്‍പതാം വയസ്സിലാണ് അദ്ദേഹ ത്തിന് പ്രവാചകത്വം ലഭിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം അദ്ദേഹം പ്രഖ്യാപിച്ചു: 'ഈ ലോകത്തെ പടക്കുകയും പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവന്‍ അയച്ച പ്രവാചകനാണ് ഞാന്‍. എന്നെ അനുസരിക്കുക. ഈ ജീവിതത്തിന്റെ അന്ത്യമായ മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാവുന്നു;മരണാനന്തര ജീവിതം. അവിടെ വെച്ചാണ് ഇഹലോകത്തിലെ ചെയ്തികള്‍ക്ക് പൂര്‍ണമായ പ്രതിഫലം ലഭിക്കുക. നന്മ ചെയ്തവന് സ്വര്‍ഗം. തിന്മ ചെയ്തവന് നരകം. പരലോകത്തില്‍ സ്വര്‍ഗം നേടിയെടുക്കുകയാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങാന്‍ ഈ ലോകത്തില്‍ ദൈവത്തി ന്റെ പ്രവാചകന്റെ ജീവിത രീതി പിന്‍പറ്റുകയാണ് വേണ്ടത്'. ഇതാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ രത്‌നച്ചുരുക്കം.
സത്യം പറഞ്ഞ മുഹമ്മദ്(ൃ) അപമാനിക്കപ്പെട്ടു. മര്‍ദിക്കപ്പെട്ടു. പക്ഷേ, സത്യത്തിന്റെ സ്വരംകേട്ട മനുഷ്യമക്കള്‍ അതില്‍ ആകൃഷ്ടരായി. ഇതുകണ്ട അസത്യത്തിന്റെ പിണിയാളുകള്‍ക്ക് കലികയറി. അവര്‍ മര്‍ദനങ്ങള്‍ക്ക് ഊക്കുകൂട്ടി. അദ്ദേഹത്തിന്റെ അനുയായികള്‍ പലരും കൊല്ലപ്പെട്ടു. ക്രൂരമായ മര്‍ദനങ്ങള്‍ക്കവര്‍ വിധേയമായി. പക്ഷേ, അചഞ്ചലമായി അവര്‍ നിലകൊണ്ടു. ജനിച്ചുവളര്‍ന്ന നാ ടും വീടും ഉപേക്ഷിച്ചുപോവാന്‍ പ്രവാചകനും അനുയായികളും തയാറാവേണ്ടിവന്നു. അതും നടന്നു. പലായനം-സ്വന്തം വിശ്വാസം സംരക്ഷിക്കാനായി നാടും വീടും കൂട്ടുകുടുംബാദികളെയുമെല്ലാം ഉപേ ക്ഷിച്ച് അവര്‍ യാത്രയായി മദീനയിലെത്തി താമസിച്ചു. ഇരുട്ടിന്റെ ഉപാസകര്‍ അവിടെയും അദ്ദേഹത്തിന് സൈ്വര്യം കൊടുത്തില്ല. സത്യവിശ്വാസം സംരക്ഷിക്കാനായി പ്രവാചകനും അനുയായികള്‍ക്കും അവസാനം വാളെടുക്കേണ്ടിവന്നു. യുദ്ധങ്ങള്‍! യുദ്ധങ്ങള്‍! സത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിരവധി പ്രവാചകാ നുചരന്മാര്‍ക്ക് ജീവന്‍കൊടുക്കേണ്ടിവന്നു. അവസാനം സത്യം ജയിക്കുകതന്നെ ചെയ്തു. അറേബ്യ മുഴുവന്‍ ഇസ്‌ലാമിന് കീഴിലായി.
ഇനി പ്രവാചകന്‍ ഇല്ല!
മുഹമ്മദ്(ൃ), ഈ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലരുടെയും പ്രവാചകനാണ്. അദ്ദേഹത്തിന്റെ രഹസ്യവും പരസ്യവുമായ ജീവിതം മുഴുവന്‍ നമുക്ക് മുന്നില്‍ തുറന്ന് വെക്കപ്പെട്ടിരിക്കുന്നു. ലോകത്ത് മറ്റൊരു നേതാവിന്റെയും ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തെപ്പോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അങ്ങനെ രേഖപ്പെടുത്തപ്പെട്ടാല്‍ ആദരണീയരായ പല വ്യക്തിത്വങ്ങളും അനാദരണീയരായി മാറും. പക്ഷേ, പ്രവാചകന്റെ ജീവിതം നോക്കൂ. അദ്ദേഹത്തിന്റെ കുളിമുറി മുതല്‍ പള്ളിമിമ്പര്‍വരെയുള്ള ജീവിതം മുഴുവന്‍ നമുക്ക് മാതൃകായോഗ്യമാണ്. അദ്ദേഹം പൂര്‍ണനായ ഒരു മുസ്‌ലിമായിരുന്നു. അഥവാ, മാനുഷിക ഗുണങ്ങളെല്ലാം പ്രതിബിംബിച്ചിരുന്ന മഹാനായ ഒരു മനുഷ്യന്‍. തന്നില്‍ ദിവ്യത്വമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. ദൈവാവ താരമാണ് താനെന്ന് അദ്ദേഹം വാദിച്ചിട്ടുമില്ല. അദ്ദേഹം പറഞ്ഞു; താനൊരു മുസ്‌ലിമാണെന്ന്, ദൈവത്തിന് സ്വജീവിതത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുകവഴി മനുഷ്യത്വത്തിന്റെ ഉദാത്തീകരണം സാധിച്ച ഒരു മനുഷ്യനാണെന്ന്. മാര്‍ക്‌സ്‌പോലും ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. എന്നാല്‍ മുഹമ്മദ്(ൃ) ഒരു മുസ്‌ലിമായിരുന്നു. പക്ഷേ, അവസാനത്തെ മുസ്‌ലിമായിരുന്നില്ല. സ്വജീവിതത്തിന്റെ മാതൃകയിലൂടെ അനേകം മുസ്‌ലിംകള്‍ക്ക് ജന്മം നല്‍കിയ മഹാനായ പ്രവാചകനായിരുന്നു.
പ്രവാചകന്മാരില്‍ അന്തിമനാണ് മുഹ മ്മദ്(ൃ).  
''മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാ ചകന്മാരില്‍ അവസാനത്തെ ആളുമാകു ന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (33:40).
''ജാബിര്‍()േ നിവേദനം: തിരുമേനി പറഞ്ഞു: ഞാനും ഇതരപ്രവാചകന്മാരും ഉപമിക്കപ്പെടുക ഒരാള്‍ ഒരു വീട് നിര്‍മിച്ച തിനോടാണ്. അയാള്‍ അതിന്റെ നിര്‍മാ ണമെല്ലാം പൂര്‍ത്തിയാക്കി. ഒരു ഇഷ്ടിക യുടെ സ്ഥാനംമാത്രം ബാക്കിവെച്ചു. ജനം ആ വീട്ടില്‍ പ്രവേശിച്ച് അത്ഭുതം രേഖ പ്പെടുത്താന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ഈ ഇഷ്ടികയുടെ സ്ഥാനം ബാക്കിവെ ച്ചിട്ടില്ലായിരുന്നുവെങ്കില്‍. തിരുമേനി പറ ഞ്ഞു: ഞാന്‍ ആ ഇഷ്ടികയുടെ സ്ഥാന ത്തേക്ക് വന്നവനാണ്. ഞാന്‍ മുഖേന പ്രവാചക (സൗധം) പൂര്‍ത്തീകരിച്ചുകഴി ഞ്ഞിരിക്കുന്നു'' (സ്വഹീഹു മുസ്‌ലിം, ഹദീഥ്: 4240).

സുന്നത്തും ശരീഅത്തും
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാ ഹു മാത്രമാണ് ആരാധനകളര്‍ഹിക്കുന്ന തെന്ന സാക്ഷ്യവാചകത്തിനു ശേഷം ഇസ്‌ലാമിലേക്കു പ്രവേശിക്കുന്ന വ്യക്തി രണ്ടാമതായി ഉരുവിടേണ്ട പ്രതിജ്ഞ 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു' വെന്നാണ്. മുഹമ്മദ്‌നബി(ൃ) കഴിഞ്ഞുപോയ പ്രവാ ചകന്മാരുടെയെല്ലാം പിന്‍ഗാമിയും അവ രുടെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തി നുവേണ്ടി അയക്കപ്പെട്ട അന്തിമപ്രവാചക നുമാണെന്ന് വിശ്വസിക്കുന്നതിലൂടെ മാത്രമെ ഒരാള്‍ക്ക് മുസ്‌ലിമാകുവാന്‍ സാധ്യമാവൂ. മുഹമ്മദ്‌നബിയും ഒരു പ്രവാ ചകനാണെന്നോ മഹാനാണെന്നോ ഉള്ള കേവലമായ അംഗീകാരത്തിലുപരിയായി അദ്ദേഹം ഒരു ദൈവദൂതനാണെന്ന് ഞാന്‍ എന്റെ ജീവിതം കൊണ്ട് സാക്ഷ്യം വഹി ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് രണ്ടാ മത്തെ കലിമ ഉച്ചരിക്കുന്ന വ്യക്തി ചെയ്യു ന്നത്.
'മുഹമ്മദ്‌നബി(ൃ) ദൈവദൂതനാണെ ന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നു' വെന്ന് പ്രതിജ്ഞ ചെയ്ത വ്യക്തി അദ്ദേഹത്തി ന്റെ ജീവിതരീതി പിന്തുടരാന്‍ നിര്‍ബ ന്ധിതനാണ്. മുഹമ്മദ്(ൃ) ദൈവിക ബോധനങ്ങള്‍ക്കനുസൃതമായി സംസാരി ക്കുകയും മാതൃകാപരമായി ജീവിക്കു കയും ചെയ്തയാളാണെന്ന് അംഗീകരി ക്കുകയാണ് അദ്ദേഹം ദൈവദൂതനാണെ ന്ന് വിശ്വസിക്കുന്നയാള്‍ ചെയ്യുന്നത്. അങ്ങനെയുള്ള ഒരു മുസ്‌ലിമിനെ സംബ ന്ധിച്ചിടത്തോളം നന്മയും തിന്മയും തമ്മി ലുള്ള വേര്‍തിരിവ് അത് പ്രവാചകന്‍ അനുവദിച്ചുവോ ഇല്ലയോ എന്നുള്ളതാ ണ്. ദൈവദൂതന്‍ ദൈവികബോധനപ്രകാ രമാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവിതം ദൈവികമാ ര്‍ഗനിര്‍ദേങ്ങള്‍ക്കനുസൃതമായി മാതൃകാ പരമായിരിക്കും. അദ്ദേഹമാണ് നന്മയും തിന്മയുമെന്താണെന്ന് നമുക്ക് വേര്‍തിരിച്ചു തരേണ്ടത്. ദൈവദൂതന്‍ നന്മയെന്ന് പഠിപ്പി ച്ചതെല്ലാം നന്മയും തിന്മയാണെന്ന് പറ ഞ്ഞുതന്നതെല്ലാം തിന്മയുമാണെന്ന് ഒരു മുസ്‌ലിം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ മുസ്‌ലിമിന്റെ ജീവിതം പ്രവാചക ന്റെ മാതൃക(സുന്നത്ത്)യുള്‍ക്കൊണ്ടു കൊണ്ടായിരിക്കും. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ജീവിതവും മൊഴികളും അംഗീകാരങ്ങളും അനുവാദവുമാണ് ഇസ്‌ലാമിക ജീവിത വ്യവസ്ഥ യുടെ അടിസ്ഥാനം. വ്യക്തിയും കുടുംബ വും സമൂഹവും രാഷ്ട്രവുമെല്ലാം ഇസ്‌ലാ മികമായി മാറുമ്പോള്‍ എങ്ങനെയായിരി ക്കണമെന്ന് അല്ലാഹുവും റസൂലൂം(ൃ) പഠിപ്പിച്ചിട്ടുണ്ട്. ഇതിന്നാണ് ഇസ്‌ലാമിക ജീവിതരീതി അഥവാ 'ശരീഅത്ത്' എന്നു പറയുന്നത്.
മുഹമ്മദ്(ൃ) ദൈവദൂതനാണെന്ന് അംഗീകരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ നിന്ന് പ്രവാചകന്‍ നിര്‍ബന്ധമായി കല്‍ പിച്ച കാര്യങ്ങളൊന്നും ഒഴിഞ്ഞു പോകു ന്നില്ല. അദ്ദേഹം നിരോധിച്ച കാര്യങ്ങളില്‍ നിന്നെല്ലാം അവന്‍ ഒഴിഞ്ഞു നില്‍ക്കുന്നു.  പ്രവാചക നിയോഗത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വചനങ്ങള്‍ ഇവിടെ സ്മരണീയമാണ്: 
''തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക് (ദൈവകാരുണ്യ മുണ്ടായിരിക്കും). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തി ല്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തു ക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹ ത്തെ പിന്തുണക്കുകയും സഹായിക്കു കയും അദ്ദേഹത്തോടൊപ്പം അവതരിക്ക പ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുക യും ചെയ്തവരാരോ അവര്‍ തന്നെയാണ് വിജയികള്‍'' (7:157).
ഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥം!
മുഹമ്മദി(ൃ)ലൂടെ ലോകത്തിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുര്‍ആന്‍,ഒരേസമയം മാര്‍ഗദര്‍ശക വെളിപാടും അതോടൊപ്പം ദൈവികദൃഷ്ടാന്തവുമാണ്. അതില്‍ പ്രതിപാദിക്കപ്പെട്ട തത്ത്വങ്ങ ള്‍ മനുഷ്യന്റെ ഭൗതിക പുരോഗതിക്കെതിരല്ല. പക്ഷേ, 'പുരോഗമിച്ചു' മൃഗമാവാന്‍ സാധ്യതയുള്ള മാനുഷ്യകത്തിന്റെ ജീവിതത്തിന്റെ ഓരോ രംഗങ്ങളിലും സ്വീകരിക്കേണ്ട നിയമനിര്‍ദേശങ്ങളത് ഉള്‍ക്കൊള്ളുന്നു. അതിലെ ഏതെങ്കിലുമൊരു നിയമം അപ്രായോഗികമാണെന്ന് പറയുക സാധ്യമല്ല. കാലഹരണപ്പെട്ട ഒരു നിര്‍ദേശവും അത് ഉള്‍ക്കൊള്ളുന്നില്ല. അവസാനനാളുവരെയുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഗ്രന്ഥമാണ് ഖുര്‍ആന്‍. വേദഗ്രന്ഥങ്ങളുടെ പുറം ചട്ടയണിഞ്ഞ  മറ്റൊരു ഗ്രന്ഥത്തിനും ഈ പരിശു ദ്ധി അവകാശപ്പെടാന്‍ കഴിയില്ല. അത് ഒന്നുകില്‍ 'വിശുദ്ധ'ന്മാരുടെ അല്ലെങ്കില്‍ പുരോഹിതന്മാരുടെ അതുമല്ലെങ്കില്‍ ഋഷിമാരുടെ രചനകളാണ്. ഖുര്‍ആനാകട്ടെ ദൈവിക വെളിപാടുകളുടെ സമാഹാരമാണ്. മുഹമ്മദ്(ൃ) നിര്‍മിച്ച ഒരൊറ്റെ വചനംപോലും ഖുര്‍ആനിലില്ല. ദൈവം അദ്ദേഹത്തിന് അവതരിപ്പിച്ചുകൊടുത്തതത്രെ അതിലെ ഓരോ അക്ഷരങ്ങളും.
മോശെ പ്രവാചകന്‍ കയ്യിലുള്ള വടി നിലത്തിട്ട് പാമ്പിനെയുണ്ടാക്കി! യേശു മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. തങ്ങള്‍ പ്രവാചകനാണെന്നതിനുള്ള തെളിവുകളായി അവര്‍ക്ക് ദൈവം നല്‍കിയ അമാനുഷിക ദൃഷ്ടാന്തങ്ങളായിരുന്നു അവ. അവ അവരുടെ അന്ത്യത്തോടെ അവസാനിച്ചു. കാരണം അവരുടെ ദൗത്യം പരിമിതമായിരുന്നു. സമകാലികരായ ജനങ്ങളും ഇസ്രാഈല്‍ തറവാട്ടിലെ നഷ്ടപ്പെട്ട ആളുകളുമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അവസാനനാളുവരെയുള്ള സകലരുടെയും പ്രവാചകനായ മുഹമ്മദി(ൃ)ന്ന് നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തം അദ്ദേഹത്തിന്റെ ദൗത്യംപോലെ, അന്ത്യനാളുവരെ നിലനില്‍ക്കുന്നതാണ്. ഖുര്‍ആന്‍ മഹത്തായ ഒരു അമാനുഷിക ദൃഷ്ടാന്തമാകുന്നു. അതിലെ ഒരു ചെറിയ അധ്യായത്തിന് തുല്യമായ രീതിയിലുള്ള ഒരു രചനപോലും നടത്താന്‍ ഇന്നുവരെ മനുഷ്യര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അറബിഭാഷയിലും സാഹിത്യത്തിലും അഗാധജ്ഞാനമുള്ള പല ഇസ്‌ലാംവിരോധികളും കഴിഞ്ഞുപോയി. ഇന്നും പലരും നിലനില്‍ക്കുന്നു. പക്ഷേ, പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ നടത്തിയ വെല്ലുവിളിക്കുമുമ്പി ല്‍ അവരെല്ലാം നിശ്ശബ്ദരാണ്. ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് തുല്യമായ ഒരു രചന നടത്തി ഖുര്‍ആന്‍ അതുല്യമല്ലെന്ന് തെളിയിക്കാനാണ് അതിന്റെ വെല്ലുവിളി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ കുതിച്ചുയരുന്തോറും അതിന്റെ അപ്രമാദിത്വവും അതുല്യതയും ദൈവികതയും കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഹിക്മത്ത്, സുന്നത്ത്; ഖുര്‍ആന്‍ വിവരണം
ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ ദൈവികഗ്രന്ഥത്തെ ജനങ്ങള്‍ക്ക് വിശദീ കരിച്ചുകൊടുക്കുകയും അതുപ്രകാരം ജീവിച്ച് പ്രായോഗികമാക്കി കാണിച്ചുകൊ ടുക്കുകയുമാണ് പ്രവാചക(ൃ)ന്റെ ദൗത്യം. ദൈവികഗ്രന്ഥത്തെ സ്വന്തം താല്‍പര്യപ്രകാരം വ്യാഖ്യാനിക്കുകയല്ല മുഹമ്മദ്(ൃ) ചെയ്തത്. അല്ലാഹുതന്നെ അദ്ദേഹത്തിന് നല്‍കിയ ബോധനങ്ങള്‍ പ്രകാരമാണ് അവന്റെ വചനങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചത്. ദിവ്യഗ്രന്ഥത്തി ന്റെ അവതരണവും ക്രോഡീകരണവും സംരക്ഷണവും വ്യാഖ്യാനവുമെല്ലാം അല്ലാഹു തന്നെ സ്വയം ബാധ്യതകളായി ഏറ്റെടുത്തിട്ടുള്ളതാണ്. അല്ലാഹു പറയു ന്നത് കാണുക: 
''തീര്‍ച്ചയായും നാം ആണ് ആ ഉദ് ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതു മാണ്'' (15:9).
''നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍വേണ്ടി അതുംകൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയാ യും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകു ന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ച്തരലും നമ്മുടെ ബാധ്യതയാ കുന്നു'' (75: 16-19).
വേദഗ്രന്ഥം ഓതിക്കേള്‍പ്പിക്കുക മാത്രമായിരുന്നില്ല പ്രവാചകദൗത്യം. അത് വിശദീകരിച്ചുകൊടുക്കുകകൂടി അദ്ദേ ഹത്തില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാ ദിത്തമായിരുന്നു: 
''നിനക്ക് മുമ്പ് മനുഷ്യന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവ ര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ ക്ക് അറിഞ്ഞു കൂടെങ്കില്‍ (വേദംമുഖേന) ഉദ്‌ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോ ദിച്ചു നോക്കുക. വ്യക്തമായ തെളിവു കളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്കു നാം ഉദ്‌ബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങള്‍ ക്കായി അവതരിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍വേണ്ടിയും അവര്‍ ചിന്തിക്കാന്‍വേണ്ടിയും'' (16:43,44).
ഈ വിശദീകരണമാണ് നബിചര്യ. ഖു ര്‍ആനില്‍ ഹിക്മത്ത് എന്ന് പ്രയോഗിച്ചി രിക്കുന്നത് നബിചര്യയെക്കുറിക്കുന്നതിനുവേണ്ടിയാണ് എന്നാണ് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. വേദത്തോടൊപ്പം ഹിക്മത്തും ദൈവാവതീര്‍ണമായതാണെ ന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
''നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ചുതരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും (ഹിക്മത്ത്) പഠിപ്പിച്ചുതരി കയും നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങ ള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന നിങ്ങ ളുടെ കൂട്ടത്തില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെതന്നെയാകുന്നു ഇതും'' (2:151).
''നിന്റെമേല്‍ അല്ലാഹുവിന്റെ അനു ഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെ ങ്കില്‍ അവരിലൊരു വിഭാഗം നിന്നെ പിഴ പ്പിച്ചുകളയുവാന്‍ തുനിഞ്ഞിരിക്കുകയാ യിരുന്നു. (വാസ്തവത്തില്‍) അവര്‍ അവ രെത്തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും (ഹിക്മത്ത്) അവതരിപ്പിച്ച് തരികയും നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കു കയും ചെയ്തിരിക്കുന്നു. നിന്റെമേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായ താകുന്നു'' (4:113).
''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാ രിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസ ന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധ നം മാത്രമാകുന്നു'' (53:3,4).
''മിഖ്ദാമിബ്‌നു മഅ്ദി ()േനിവേദനം: തിരുമേനി പറഞ്ഞു: അറിയുക, എനിക്ക് വേദഗ്രന്ഥവും അതിനോടൊപ്പം അതു പോലുള്ള മറ്റൊന്നും നല്‍കിയിരിക്കുന്നു. അറിയുക, എനിക്ക് ഖുര്‍ആനും അതി ന്റെ കൂടെ അതുപോലുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നു'' (മുസ്‌നദ് അഹ്മദ്, ഹദീഥ്: 16546).
ഖുര്‍ആനും നബിചര്യയുമനുസരിച്ച് ജീവിക്കുകയത്രെ മനുഷ്യര്‍ വിമോചിതരാവാനുള്ള മാര്‍ഗം. അവ രണ്ടിനും മാത്രമേ മാനവികതയെ ദീപ്തമാക്കാനാവൂ; മനുഷ്യവര്‍ഗത്തെ നയിക്കാന്‍ കഴിയൂ.
തെറ്റുപറ്റാത്ത പ്രമാണങ്ങള്‍
ബുദ്ധിയുടെ പരിമിതിയെക്കുറിച്ച് നമുക്കറിയാം. പദാര്‍ഥാതീതമായ യാതൊന്നി നെക്കുറിച്ചും കൃത്യമായ ഒരു നിഗമനത്തി ലെത്താന്‍ ബുദ്ധിമാത്രം ഉപയോഗിച്ചു കൊണ്ട് സാധ്യമല്ല. അതിന് ദൈവികമാ ണെന്ന് ഉറപ്പുള്ള പ്രമാണങ്ങള്‍ അനിവാ ര്യമാണ്. അന്തിമപ്രവാചകന്നു ശേഷമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം ആ ധ്യാത്മികജ്ഞാനത്തിന്റെ വിഷയത്തി ല്‍ പൂര്‍ണമായി ആശ്രയിക്കാവുന്ന അടി സ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്ന ത്തുമാണ്. മനുഷ്യരുടെ കരവിരുതുകളി ല്‍നിന്ന് മുക്തമായി നമുക്ക് ലഭ്യമാകുന്ന പ്രമാണങ്ങളാണവ. അവ ദൈവികമാ ണോയെന്നും എത്രത്തോളം സ്വീകാര്യമാ ണെന്നും പരിശോധിക്കുവാന്‍ നമുക്ക് കഴിയും. ഖുര്‍ആനിന്റെ ദൈവികത യെയും മുഹമ്മദ് നബി(ൃ)യുടെ പ്രവാച കത്വത്തെയും കുറിച്ച് അപഗ്രഥനാത്മക മായി പഠിക്കുന്ന ഒരാള്‍ക്കും ആധ്യാത്മി കജ്ഞാനത്തിന്റെ കാര്യത്തില്‍ സ്വീക രിക്കാവുന്ന പ്രമാണങ്ങളാണവയെന്ന വസ്തുത നിഷേധിക്കാനാവില്ല. ആധുനി കമോ പൗരാണികമോ ആയ ഏതു മാനദ ണ്ഡങ്ങളുപയോഗിച്ച് പരിശോധിച്ചാലും ഖുര്‍ആനിന്റെ ദൈവികതയും മുഹമ്മ ദി(ൃ)ന്റെ പ്രവാചകത്വവും സുതരാം ബോധ്യമാവും.
പ്രമാണങ്ങളുടെ ക്രോഡീകരണം
ഖുര്‍ആനും സുന്നത്തുമാണല്ലോ നന്മ തിന്മകളെക്കുറിച്ച അറിവു നല്‍കുന്ന നമ്മു ടെ കൈവശമുള്ള പ്രമാണങ്ങള്‍. ഇതില്‍ ഖുര്‍ആന്‍ ദൈവവചനമാണ്. ദൈവിക ബോധനപ്രകാരം ജീവിക്കുകയും സംസാ രിക്കുകയും ചെയ്ത അന്തിമപ്രവാചക ന്റെ ചെയ്തികളും മൊഴികളും അനുവാ ദവുമാണ് സുന്നത്ത്. വിവിധ സന്ദര്‍ഭങ്ങ ളിലും അവസരങ്ങളിലും അവതരിപ്പിക്ക പ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ അവ അവ തരിപ്പിക്കപ്പെടുമ്പോള്‍തന്നെ ഏത് അധ്യാ യത്തില്‍ എത്രാമത്തെ സൂക്തമായാണ് അവയെ പരിഗണിക്കേണ്ടതെന്നും ദൈ വിക നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ ദേശപ്രകാരം മുഹമ്മദ് നബി(ൃ) തന്റെ അനുചരന്മാരെ ഖുര്‍ആന്‍ പഠിപ്പിക്കു കയും അവരില്‍ പലരും അത് ഹൃദിസ്ഥ മാക്കുകയും ചെയ്തിരുന്നു. മുഹമ്മദ് നബി(ൃ)യുടെ വിയോഗസമയത്ത് ഖുര്‍ ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായി രുന്നു. അവരാണ് ലോകത്തിന്റെ വ്യത്യ സ്ത ഭാഗങ്ങളില്‍ ഖുര്‍ആന്‍ പഠിപ്പിച്ചത്. പ്രവാചകന്നു ശേഷം ഒന്നാം ഖലീഫ അബൂബക്കറി(്യ)ന്റെ കാലത്ത് രണ്ടു ചട്ടകള്‍ക്കുള്ളിലുള്ള ഒരു ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടു. ഇങ്ങനെ രണ്ടു ചട്ടകള്‍ക്കുള്ളിലാക്കിയ ഖുര്‍ആനി നെയാണ് മുസ്ഹഫ് എന്നു പറയുന്നത്. മൂന്നാം ഖലീഫയായിരുന്ന ഉസ്മാനി()േ ന്റെ കാലത്ത് മുസ്ഹഫിന്റെ കോപ്പിക ളെടുക്കുകയും തന്റെ ഭരണപ്രദേശത്തെ വ്യത്യസ്ത പ്രവിശ്യകളിലെത്തിക്കുകയും ചെയ്തു. പ്രസ്തുത മുസ്ഹഫുകള്‍ ഇന്നും പുരാവസ്തു കേന്ദ്രങ്ങളിലുണ്ട്. ഇന്ന് ഉപയോഗിക്കുന്ന മുസ്ഹഫുകള്‍ അവയുടെ ശരിപ്പകര്‍പ്പുകളാണ്.
മുഹമ്മദ് നബി(ൃ)യുടെ മൊഴികളും ചെയ്തികളും അനുവാദവുമൊന്നും അദ്ദേ ഹത്തിന്റെ കാലത്ത് രേഖപ്പെടുത്തപ്പെട്ടി രുന്നില്ല. എന്നാല്‍, മുഹമ്മദ് നബി(ൃ) യില്‍നിന്ന് കണ്ടും കേട്ടും പഠിച്ച കാര്യ ങ്ങള്‍ പരസ്പരം കൈമാറുകയും ഉപദേ ശിക്കുകയും ചെയ്യാന്‍ പ്രവാചകാനുച രന്മാര്‍ ഔല്‍സുക്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പ്രവാചക(ൃ)ന്റെ കൃത്യമായ മാര്‍ഗനിര്‍ദേശം കാണുക:
 അനസ്ബ്‌നു മാലിക് (്യ) നിവേദനം: നബി(ൃ) പറഞ്ഞു: ''എന്നെക്കുറിച്ച് ബോധപൂര്‍വം ആരെങ്കിലും നുണപറ യുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ ഒരു ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ'' (സ്വഹീഹുമുസ്‌ലിം,ഹദീഥ്:3).
ഈ പ്രവാചകവചനം ശരിക്കും ഉള്‍ ക്കൊണ്ട അനുചരന്മാര്‍ അദ്ദേഹത്തില്‍ നിന്ന് ഏതു കാര്യം നിവേദനം ചെയ്യുമ്പോ ഴും ശരിക്കും സൂക്ഷ്മത പാലിച്ചിരുന്നു. പ്രവാചക വിയോഗത്തിനുശേഷം അനു ചരന്മാര്‍ അടുത്ത തലമുറക്കും അവര്‍ അടുത്ത തലമുറക്കും ആ തലമുറയിലു ള്ളവര്‍ അടുത്ത തലമുറക്കും പ്രവാചക ന്റെ സുന്നത്ത് പഠിപ്പിച്ചുകൊടുത്തു. ഹിജ്‌റ 99 മുതല്‍ 101 വരെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകനായിരുന്ന ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കാലത്തു തന്നെ ഹദീഥുകള്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും തലമുറകളിലെ ചില ത്യാഗിവര്യ ന്മാരാണ് വ്യാപകമായ രീതിയില്‍ ഹദീഥുകള്‍ ക്രോഡീകരിച്ചുകൊണ്ട് ഇന്ന് നിലവിലുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ രചിച്ചത്. വളരെ സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു കര്‍മമായിരുന്നു ഇത്. മുഹമ്മദ് നബി(ൃ) യുടേതായി ഒരാള്‍ ഒരു വചനം ഉദ്ധരി ച്ചാല്‍ അതിന്റെ സ്രോതസ്സിനെയും സ്രോ തസ്സിന്റെ സത്യസന്ധതയെയും കുറിച്ച് ശരിക്ക് അന്വേഷിക്കുകയും പൂര്‍ണമായി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടവ മാത്രം പ്രമാണമായി സ്വീകരിക്കുകയു മാണ് ഹദീഥുകള്‍ ക്രോഡീകരിച്ച പണ്ഡിതന്മാര്‍ ചെയ്തത്. ഹദീഥുകളുടെ സ്വീകരണത്തിന് അവര്‍ സ്വീകരിച്ച മാനദണ്ഡം തികച്ചും ശാസ്ത്രീയമാ യിരുന്നു. നാലാം തലമുറയില്‍പെട്ട ഒരാള്‍ പ്രവാചകനില്‍നിന്ന് ഒരു ഹദീഥ് ഉദ്ധരി ക്കുമ്പോള്‍ അയാള്‍ക്ക് അത് എവിടെ നിന്ന് കിട്ടിയെന്നും ആ കിട്ടിയ വ്യക്തി ആരില്‍നിന്നാണ് കേട്ടത് എന്നും കൃത്യ മായി അന്വേഷിച്ച് ആ പരമ്പര പ്രവാചക നില്‍ എത്തുന്നുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നു. പ്രവാചകനില്‍(ൃ) നിന്ന് ഹദീഥ് റിപ്പോര്‍ട്ട് ചെയ്ത വ്യക്തി വരെയുള്ള പരമ്പരയില്‍ വല്ല വിള്ളലുമു ണ്ടെങ്കില്‍ അത് അസ്വീകാര്യമായ ഹദീഥി ന്റെ ഗണത്തില്‍പെടുത്തുന്നു. പരമ്പര യില്‍ വിള്ളലില്ലെങ്കില്‍ തന്നെ അത് റിപ്പോ ര്‍ട്ട് ചെയ്തവരിലെ ഏതെങ്കിലും ഒരു തലമുറയിലുള്ള ഒരാള്‍ കളവ് പറയാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതും അസ്വീകാര്യമായ ഹദീഥായി പരിഗണിക്കുന്നു. സത്യസന്ധന്മാരും സൂക്ഷ്മതക്കുറവില്ലാത്തവരുമായ നിവേ ദകന്മാരിലൂടെ മുറിയാതെ വന്ന പരമ്പര യിലുള്ള ഹദീഥുകളാണ് സ്വീകാര്യമായ ഹദീഥുകളുടെ ഗണത്തില്‍പെടുത്തിയത്. ഇത്രയും സൂക്ഷ്മവും സത്യസന്ധവു മായി മറ്റൊരാളുടെയും ജീവിതം രേഖപ്പെ ടുത്തപ്പെട്ടിട്ടില്ല. ഏതൊരു അമ്ലപരീക്ഷണ ത്തെയും അതിജീവിക്കാന്‍ കഴിയുന്ന വിധം ശാസ്ത്രീയമായാണ് ഹദീഥുകള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
യുക്തി ഏതുവരെ?
ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാ ണങ്ങളുടെ സത്യതയും ദൈവികതയും പരിശോധിക്കാന്‍ യുക്തിയെയും ബുദ്ധി യെയും ഉപയോഗപ്പെടുത്താമെന്നും അപ ഗ്രഥനാത്മകമായി വിശകലനം  ചെയ്യുന്ന ഒരാള്‍ക്കും ഇവയുടെ പ്രാമാണികത നിഷേധിക്കാനാവില്ലെന്നും നാം മനസ്സി ലാക്കി. ആധ്യാത്മികജ്ഞാനത്തിന്റെ വിഷയത്തില്‍ നമ്മുടെ കൈവശമുള്ള പ്രമാദമുക്തമായ പ്രമാണങ്ങളാണിവ. ഇന്ദ്രിയങ്ങളുപയോഗിച്ച് മനസ്സിലാക്കാ നാവാത്ത കാര്യങ്ങളാണല്ലോ ആധ്യാ ത്മികജ്ഞാനത്തിന്റെ പരിധിയില്‍ വരു ന്നത്. അതുകൊണ്ടുതന്നെ, നമ്മുടെ ഇന്ദ്രി യങ്ങള്‍ക്ക് ചെന്നെത്തുവാനോ മസ്തിഷ് കത്തിന്റെ അപഗ്രഥനത്തിന് വിധേയമാ ക്കുവാനോ കഴിയാത്ത കാര്യങ്ങളെക്കു റിച്ച് ഈ പ്രമാണങ്ങള്‍ പറഞ്ഞു തരുന്നത് അപ്പടി സ്വീകരിക്കുക മാത്രമേ നിര്‍വാഹ മുള്ളൂ. ദൈവികസത്തയെയും നാമ ഗുണ വിശേഷണങ്ങളെയും മരണാനന്തര സംഭ വങ്ങളെയും ധര്‍മാ ധര്‍മങ്ങളെയും സംബ ന്ധിച്ച് ഖുര്‍ആനും സുന്നത്തും എന്തു പറ ഞ്ഞുതരുന്നുവോ അത് അപ്പടി സ്വീകരി ക്കുകയാണ് വേണ്ടതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ഖുര്‍ആനിലോ സുന്നത്തിലോ പറ യുന്ന ഏതെങ്കിലും കാര്യങ്ങള്‍ യുക്തി ക്കോ ബുദ്ധിക്കോ എതിരാണെന്നല്ല ഇപ്പറ ഞ്ഞതിനര്‍ഥം; ഇന്ദ്രിയാതീതമായ ലോക ത്തെക്കുറിച്ച അറിവ് എല്ലാവരുടെയും എല്ലായ്‌പ്പോഴുമുള്ള യുക്തിക്ക് വഴങ്ങി ക്കൊള്ളണമെന്നില്ലെന്നു മാത്രം. മനുഷ്യ ന്റെ യുക്തിബോധവും ബൗദ്ധിക നില വാരവുമെല്ലാം ആപേക്ഷികമാണല്ലോ. ഇന്നലെ നമ്മുടെ സ്വപ്നങ്ങള്‍ക്കുപോലും അന്യമായിരുന്ന കാര്യങ്ങള്‍ ഇന്ന് യാഥാര്‍ ഥ്യമായിത്തീരുന്നു. നാം യുക്തിക്ക് വിരു ദ്ധമെന്ന് കരുതിയ പല കാര്യങ്ങളും സത്യമാണെന്ന വസ്തുത അംഗീകരിക്ക പ്പെട്ടുകൊണ്ടിരിക്കുന്നു. തികച്ചും ആപേ ക്ഷികമായ യുക്തിയെയും ബുദ്ധിയെയു മുപയോഗിച്ച് ഇന്ദ്രിയാതീതമായ വസ്തു തകളെ അപഗ്രഥനം ചെയ്യാനോ വ്യാഖ്യാ നിക്കുവാനോ കഴിയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയല്ലാതെ നിര്‍വാഹമില്ല. ആധ്യാത്മികജ്ഞാനത്തിന്റെ വിഷയ ത്തില്‍ ഖുര്‍ആനും സുന്നത്തും പറഞ്ഞുത രുന്നത് അപ്പടി സ്വീകരിക്കുകയല്ലാതെ അതിനെ ബൗദ്ധിക വിശകലനത്തിനും വ്യാഖ്യാനത്തിനും വിധേയമാക്കുന്നത് വഴികേടിലേക്ക് നയിക്കുമെന്ന് പറയുന്നത് ഇതു കൊണ്ടാണ്.
വ്യക്തവും സൂക്ഷമവുമായ മാനദണ്ഡം
ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രതിജ്ഞാവാക്യമുരുവിടുമ്പോള്‍ മുഹമ്മദി(ൃ)നെ ദൈവദൂതനായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ദൈവികബോധങ്ങള്‍ക്കനുസൃതമായി സംസാരിക്കുകയും മാതൃകാപരമായി ജീവിക്കുകയും ചെയ്ത മഹാനായിരുന്നുവെന്ന് അംഗീകരിക്കുക. ഇത് അംഗീകരിക്കുന്ന മുസ്‌ലിം, അദ്ദേഹത്തിന്റെ ജീവിതരീതി പിന്തുടരാന്‍ നിര്‍ബന്ധിതനാണ്. അവനെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയും തമ്മിലുള്ള വേര്‍തിരിവ് അത് പ്രവാചകന്‍ അനുവദിച്ചുവോയെന്നുള്ളതാണ്. പ്രവാചകന്‍ നിര്‍ബന്ധമായി കല്‍പിച്ച കര്‍മങ്ങളൊന്നും അവന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നില്ല. അദ്ദേഹം നിരോധിച്ച കാര്യങ്ങളൊന്നും അവന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല. ഒരു മുസ്‌ലിം മദ്യം ഒഴിവാക്കുന്നതും ഒരു ഗാന്ധിയന്‍ അങ്ങിനെ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പ്രവാചകന്‍ നിരോധിച്ചുവെന്നതിനാലാണ് മുസ്‌ലിം മദ്യം കഴിക്കാതിരിക്കുന്നത്. ഗാന്ധിയനോ ശരീരത്തിനും മനസ്സിനും ഹാനികരമാണെന്നതിനാലാണ് അതില്‍നിന്നും വിട്ടുനില്‍ക്കുന്നത്. ഇസ്‌ലാം നിരോധിച്ച കാര്യങ്ങളെല്ലാം മനു ഷ്യരെ തിന്മയിലേക്കും പാപങ്ങളിലേക്കും നയിക്കുന്നവയാണെന്ന വസ്തുത ഇന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും ഗവേഷണം ചെയ്ത് നന്മ തിന്മകള്‍ തീരുമാനിക്കുന്നതിന് പകരം സര്‍വശക്തന്‍ പറഞ്ഞത് അപ്പടി സ്വീകരി ക്കുകയെന്ന നിലപാട് യഥാര്‍ഥ മാനവി കതയിലേക്കാണ് നയിക്കുകയെന്നര്‍ഥം. ധര്‍മത്തെയും അധര്‍മത്തെയുംകുറിച്ച വ്യക്തമായ ഒരു അതിര്‍വരമ്പുണ്ടാകുന്നത് ഇസ്‌ലാമില്‍ മാത്രമാണ്. പ്രവാചകന്‍ അനുവദിച്ച കാര്യങ്ങളെല്ലാം നന്മയും നിരോധിച്ചതെല്ലാം തിന്മയും. നന്മതിന്മകളെ പ്രവാചക ജീവിതവുമായി ബന്ധപ്പെടുത്താത്ത ഏതൊരു രീതിശാസ്ത്രവും പരാജയപ്പെടും. ദേശീയതക്കോ വംശീയതക്കോ ഭാഷക്കോ ഒന്നുംതന്നെ സ്ഥായിയായ നന്മയെക്കുറിച്ച്പറയാന്‍ കഴിയില്ല. യുക്തിയും തഥൈവ. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, പ്രവാചകന്റെ ചെയ്തികളും മൊഴികളുമെല്ലാം നമുക്കുമുന്നില്‍  തുറന്ന് കിടക്കുന്നുണ്ട്. ഓരോ വിഷയങ്ങളിലും എന്താണ് നന്മയെന്ന് നമുക്ക് അവയിലേക്ക് നോക്കിയാല്‍ മതി. ദൈവിക ബോധനത്തിന്റെയടിസ്ഥാനത്തിലല്ലാതെ നന്മതിന്മകളെ വിവേചിക്കാന്‍ പുറപ്പെട്ടാല്‍ ദിവസങ്ങള്‍ കഴിയുംതോറും നന്മതിന്മകള്‍ മാറ്റിമാറ്റി നിര്‍വചിക്കേണ്ടിവരും. അഹിംസാവാദത്തിനുമുതല്‍ യുക്തിവാദത്തിനുവരെ സംഭവിച്ചത് അതാണ്.
നന്മതിന്മകളെക്കുറിച്ച വ്യക്തവും ദൃഢവുമായ കാഴ്ചപ്പാട് മനുഷ്യരെ നന്മക്കുവേണ്ടി നിലകൊള്ളാന്‍ പ്രേരിപ്പിക്കുകയും തിന്മയില്‍നിന്ന് മുക്തമാകാന്‍ സഹായിക്കുകയും ചെയ്യും. അതാണ് ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സംഭവിച്ചത്. മുസ്‌ലിംകളുടെ ചെയ്തികള്‍ക്ക് അവര്‍ പ്രതിഫലം കാംക്ഷിച്ചത് പരലോകത്തുനിന്ന് കൂടിയായപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥതയും അര്‍പ്പണ സന്നദ്ധതയും വളരുകയും ലോകമാന്യം തീരെയില്ലാതാവുകയും ചെയ്തു.
മനം മാറ്റത്തിലൂടെ സാമൂഹ്യ വിപ്ലവം
മനുഷ്യജീവിയെ ചരിത്രം സൃഷ്ടിക്കുന്ന-അതിന്ന് കഴിയുന്ന ഏകജീവിയായാണ് ഇസ്‌ലാം കാണുന്നത്. ചരിത്രം മനുഷ്യനെ സൃഷ്ടിക്കുകയല്ല; മനുഷ്യന്‍ ചരിത്രത്തെ സൃഷ്ടിക്കുകയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സമൂലമായ പരിവര്‍ത്തനത്തിന് വ്യക്തിയുടെ മനസ്സിലാണ് മാറ്റമുണ്ടാവേണ്ടതെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ഭരണചക്രം പിടിക്കുന്ന കൈകളാണ് ആദ്യമായി പരിവര്‍ത്തിതമാവേണ്ടതെന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനാദര്‍ശവുമായി ഇസ്‌ലാം വിയോ ജിക്കുന്ന മേഖലകളിലൊന്ന് ഇതാണ്. വ്യവസ്ഥിതി മാറുന്നതിനുമുമ്പ് ജനങ്ങളുടെ മനസ്ഥിതി മാറേണ്ടതുണ്ടെന്ന് ഇസ്‌ലാം വാദിക്കുന്നു. മനം മാറ്റത്തിന് മാത്രമെ സ്ഥായിയായ പരിവര്‍ത്തനത്തിനുള്ള ഹേതുവായി മാറാന്‍ കഴിയൂ എന്നത് സിദ്ധാന്തിക്കുന്നു. അതുകൊണ്ടുതന്നെ, വ്യക്തിയുടെ സംസ്‌കരണത്തിലാണ് ഇസ്‌ലാം പ്രാഥമികമായി ഊന്നല്‍ നല്‍കുന്നത്. വ്യക്തിയാണ് കുടുംബത്തിന്റെ യും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയുമെല്ലാം അടിസ്ഥാന യൂണിറ്റെന്നതിനാല്‍ അവനിലുണ്ടാകുന്നമാറ്റം കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയുമെല്ലാം സംസ്‌കരണത്തിന് നിദാനമാകുമെന്നാണ് ഇസ്‌ലാമിന്റെപക്ഷം. ജനം സോഷ്യലിസ്റ്റുകളാവാതെ രാഷ്ട്രം സോഷ്യലിസ്റ്റായതാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുള്ള കാരണമെന്ന ബുദ്ധിജീവികളില്‍ ചിലരുടെ വിലയിരുത്തല്‍ ഇവ്വിഷയകമായി ഇസ്‌ലാമിനുള്ള അംഗീകാരമാണെന്നതില്‍ സംശയമില്ല.
അചഞ്ചലമായ ദൈവവിശ്വാസവും ദൈവത്തിന് മുന്നില്‍ മാത്രമെ തലകുനിക്കാന്‍ പാടുള്ളൂവെന്ന ബോധവും പ്രവാചക വചനങ്ങള്‍ അനുസരിക്കുന്നതാണ് മോചന ത്തിനുള്ള മാര്‍ഗമെന്ന ചിന്തയും ഇഹലോകം നശ്വരമാണെന്നും അനശ്വരമായ പരലോകത്തിലെ ശാന്തിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇഹലോക ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നുമുള്ള വിശ്വാസവും വ്യക്തിയില്‍ ശക്തമായ സ്വാധീനങ്ങളാണുണ്ടാക്കുക. രഹസ്യവും പരസ്യവുമറിയാവുന്ന സര്‍വശക്തനെക്കുറിച്ച ബോധവും ഇവിടെനിന്നുള്ള നന്മ തിന്മകള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന ചിന്തയും തെറ്റുകള്‍ ചെയ്യുന്നതില്‍നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്നു. അഥവാ മനുഷ്യസഹജമായ ചാപല്യങ്ങള്‍ക്കടിമപ്പെട്ട് തെറ്റുകളിലേര്‍പ്പെട്ട് പോയാല്‍ തന്നെ സര്‍വശക്തനുമുന്നില്‍ പൊട്ടിക്കരഞ്ഞ് പശ്ചാത്തപിക്കുന്ന അവസ്ഥ സംജാതമാകുന്നു. നന്മയെയും തിന്മയെയും വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ നിയോഗിക്കപെട്ട പ്രവാചകനെ നിരുപാധികം അനുസരിക്കുന്നതിലൂടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും വര്‍ധിക്കു ന്നു. ഇതാണ് പ്രവാചകന്റെ അനുയായിവൃന്ദത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഏകദൈവാരാധനയും പരലോക ചിന്തയും പ്രവാചകനോടുള്ള അനുസരണ മനോഭാവവും വ്യക്തികളെ എത്രത്തോളം ഉന്നതരാക്കി എന്നതിനുള്ള ഉദാഹരണങ്ങള്‍!
ഇസ്‌ലാം എങ്ങനെയാണ് വ്യക്തിസം സ്‌കരണത്തിലൂടെ സാമൂഹിക പരിവര്‍ത്തനം സാധിക്കുന്നതെന്ന് പ്രവാചകന്റെ അനുയായി വൃന്ദംതന്നെ സുന്ദരമായി വരച്ചുകാണിച്ചിട്ടുണ്ട്. അവിടെ നമുക്ക് അ ബൂബക്കറി()േനെയും ഉമറി()േനെയും ഉസ്മാനെ()േയും കാണാന്‍ കഴിയുന്നു;  സമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടി തങ്ങള്‍ക്കുണ്ടായിരുന്ന സമ്പത്ത് ചെലവഴിക്കാന്‍ തയ്യാറായ മഹത്‌വ്യക്തിത്വങ്ങള്‍.
അലി ()േയെയും ഹംസ ()േയെയും ഖാലിദ് ()േയെയും നാം അവിടെ കാണു ന്നു; സത്യമതസംരക്ഷണത്തിനു വേണ്ടി പോരാടിയവരില്‍ ധീരതയ്ക്കു പേരു കേട്ടവര്‍.
യാസിറും ()േ അമ്മാറും ()േ ബിലാ ലും ()േ അവിടെയുണ്ട്; മര്‍ദനങ്ങളുടെ തീചൂളയിലും വിശ്വാസം കൈവിടാത്ത മഹത്തുക്കള്‍.
മാഇസ്ബ്‌നു മാലിക് അസ്‌ലമി()േ യും ഗാമിദിയ ഗോത്രക്കാരിയുമുണ്ടവിടെ. തങ്ങള്‍ ചെയ്ത തെറ്റ് സ്വയം ഏറ്റ് പറഞ്ഞ് ശിക്ഷയേറ്റുവാങ്ങി പശ്ചാത്താപ ചരിത്രത്തിലെ അപൂര്‍വ പ്രതിഭാസങ്ങളായി മാറിയ വ്യക്തികള്‍.
അനസുബ്‌നു നദ്‌റും()േ ഉമൈറുബ്‌നു ഹുമാമും()േ അംറ്ബിന്‍ ജുമൂഹും()േ പ്രവാചകന്റെ അനുയായി വൃന്ദത്തിലെ അര്‍പ്പണബോധനത്തിന്റെ ഉദാഹരണങ്ങള്‍. സ്വര്‍ഗത്തിന്റെ പരിമളം അനുഭവിച്ചുകൊണ്ട് യുദ്ധഭൂമിയിലേക്ക് എടുത്തുചാടി വീരമൃത്യുപ്രാപിച്ച മഹാത്മാക്കള്‍.
അബൂദുജാന()േ: അനുയായികളിലെ പ്രവാചക സ്‌നേഹത്തിന്റെ പ്രതിനിധി. ഉഹ്ദില്‍വെച്ച് പ്രവാചകന്‍ അപകടത്തിലകപ്പെട്ടപ്പോള്‍ സ്വന്തം പുറം ഒരു കവചമായി വെച്ചുകൊടുത്ത് തന്റെ മാംസത്തിലൂടെ അസ്ത്രങ്ങളെ തുളച്ചുകയറാനനുവദിച്ച മഹാന്‍.
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങ ള്‍! ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും പ്രവാചകനോടുള്ള അനുസരണയും വ്യക്തികളെ എത്രത്തോളം ഉന്നതരാക്കിയെന്ന് ഇവ മനസ്സിലാക്കിത്തരുന്നു. അവരെയത് ധൈര്യശാലികളും അര്‍പ്പണബോധമുള്ളവരുമാക്കി മാറ്റി. ദൈവത്തിന് മുന്നില്‍ മാത്രം തല കുനിക്കുന്ന അവസ്ഥ അവരെ ആത്മാഭിമാനമുള്ളവരാക്കി, മാനമുള്ളവരാക്കി. ഭൗതികാലങ്കാരങ്ങളുടെ വര്‍ണപ്പൊലിമ അവരിലൊരു മതിപ്പുമുളവാക്കിയില്ല. ആരുടെ മുമ്പിലും തലകുനിക്കാനവര്‍ തയാറായിരുന്നില്ല. നജ്ജാശിയുടെ കൊട്ടാരത്തിലെത്തിയ മുസ്‌ലിംകളോട് ചക്രവര്‍ത്തിക്ക് മുന്നില്‍ മുട്ടുകുത്താനാവശ്യപ്പെട്ട പുരോഹിതരോട്  ജഅ്ഫര്‍()േ പറഞ്ഞപദങ്ങള്‍ ശ്രദ്ധേയമാണ്: 'ഞങ്ങള്‍ മുസ്‌ലിംകള്‍ അല്ലാഹു വിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും മുട്ടുകുത്താറില്ല'.
സ്വഹാബിമാരെ അറിയുക
ഇവരാണ് പ്രവാചകാനുചരന്മാര്‍! സര്‍ വശക്തനായ അല്ലാഹു തന്നെ താന്‍ അവ രില്‍ സംതൃപ്തനായിരിക്കുന്നുവെന്ന് പറ ഞ്ഞവരാണ് പ്രവാചകാനുചരന്മാര്‍. ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും പ്രഥ മസംബോധിതര്‍ അവരാണ്; ഈ പ്രമാണ ങ്ങള്‍ പ്രകാരം ജീവിച്ച് ലോകത്തിന് മാതൃകയായിത്തീര്‍ന്നവര്‍. ഖുര്‍ആനി ന്റെയും സുന്നത്തിന്റെയും പ്രയോക് താക്കളായിത്തീരുക വഴി ലോകത്തിന് മുഴുവന്‍ നന്മകല്‍പിക്കുകയൂം തിന്മവിരോ ധിക്കുകയും ചെയ്യുവാന്‍ കഴിയുന്ന, മനു ഷ്യകത്തിനുവേണ്ടി ഉയര്‍ത്തെഴുന്നേല്‍ പിക്കപ്പെട്ട ഉത്തമസമുദായമെന്ന് അല്ലാഹു വിനാല്‍ അഭിസംബോധന ചെയ്യപ്പെട്ടവര്‍ 
''മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകു ന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പി ക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുക യും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (3:110).
ഈ പ്രവാചകാനുചരന്മാരാണ് അന്തി മ പ്രവാചകനില്‍നിന്ന് നേരിട്ട് മതമെന്താ ണെന്ന് മനസ്സിലാക്കിയവര്‍. ലോകജനങ്ങ ള്‍ക്ക് മതം എത്തിച്ചുകൊടുക്കുവാനുള്ള ചുമതലയും അവരുടെമേലാണ് നിക്ഷിപ് തമായിരിക്കുന്നത്.
''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജന ങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂ ല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി'' (2:143).
അന്തിമ പ്രവാചകന്റെ അനുചരന്മാര്‍ അല്ലാഹുവില്‍ സംതൃപ്തരാണെന്നും അവരില്‍ അല്ലാഹു സംതൃപ്തനാണെന്നു മാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
''മുഹാജിറുകളില്‍നിന്നും അന്‍സാ റുകളില്‍നിന്നും ആദ്യമായി മുന്നോട്ടുവന്ന വരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവ നെപ്പറ്റി അവരും സംതൃപ്തരായിരിക്കു ന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊ ണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരി ക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാ സികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (9:100).
തന്റെ അനുചരന്മാരെക്കുറിച്ച മുഹ മ്മദ് നബി(ൃ)യുടെ പ്രകീര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക:
''അബൂബുര്‍ദാ()േ അബൂമൂസല്‍ അശ്അരിയില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഒരിക്കല്‍ നബി(ൃ) യോടൊപ്പം മഗ്‌രിബ് നമസ്‌കരിച്ചു. പിന്നെ ഞങ്ങള്‍ പറഞ്ഞു: 'തിരുമേനിയോടൊപ്പം ഇശാ നമസ്‌കരിക്കുന്നതുവരെ നാം ഇവി ടെ ഇരുന്നാലോ'. അങ്ങനെ ഞങ്ങള്‍ അവി ടെതന്നെ ഇരുന്നു. പിന്നീട് തിരുമേനി ഞങ്ങളുടെ അടുത്തേക്ക് വന്ന് ചോദിച്ചു: 'നിങ്ങള്‍ ഇതുവരെയും ഇവിടെതന്നെ യായിരുന്നോ?' ഞങ്ങള്‍ പറഞ്ഞു: 'പ്രവാ ചകരേ ഞങ്ങള്‍ അങ്ങയോടൊപ്പം മഗ്‌രി ബ് നമസ്‌കരിച്ചു. പിന്നെ ഞങ്ങള്‍ പറ ഞ്ഞു. തിരുമേനിയോടൊപ്പം ഇശാ നമ സ്‌കരിക്കുന്നതുവരെ നാം ഇവിടെ തന്നെ ഇരിക്കുക'. അവിടുന്ന് പറഞ്ഞു: 'നിങ്ങള്‍ ചെയ്തത് വളരെ നല്ലത്'. അദ്ദേഹം (അബൂമുസ അല്‍ അശ്അരി) പറഞ്ഞു: അപ്പോള്‍ തിരുമേനി തന്റെ മുഖം ആകാ ശത്തേക്ക് ഉയര്‍ത്തി. അവിടന്ന് പല പ്പോഴും ആകാശത്തേക്ക് മുഖം ഉയര്‍ത്താ റുണ്ടായിരുന്നു. എന്നിട്ട് പറഞ്ഞു: 'നക്ഷ ത്രങ്ങള്‍ ആകാശത്തിനുള്ള സുരക്ഷിതത്വ മാണ്. നക്ഷത്രങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍ ആകാശത്തിന് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി. ഞാന്‍ എന്റെ അനുചരന്മാര്‍ക്കുള്ള സുരക്ഷിതത്വമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ അനു ചരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നുഭവിക്കുകയായി. എന്റെ അനുചര ന്മാര്‍ എന്റെ സമുദായത്തിനുള്ള സുര ക്ഷിതത്വമാണ്. എന്റെ അനുചരന്മാര്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തി നും മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നുഭവി ക്കുകയായി'' (സ്വഹീഹുമുസ്‌ലിം, ഹദീഥ്: 4596). 
''അബ്ദുല്ലാ()േ നിവേദനം: നബി(ൃ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍എന്റെ തലമുറയാണ്. പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്:3378).
''അബൂസഈദ് അല്‍ ഖുദ്‌രി()േ നിവേദനം: തിരുമേനി പറഞ്ഞു: എന്റെ അനുചരന്മാരെ നിങ്ങള്‍ പഴിപറയരുത്. നിങ്ങളില്‍ ഒരാള്‍ ഉഹ്ദ് മലയോളം സ്വര്‍ ണം ചെലവഴിച്ചാലും അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിനോ (രണ്ട് കൈപ്പ ത്തികള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു വാരല്‍) അതിന്റെ പകുതിക്കോപോ ലുമോ എത്തുകയില്ല'' (സ്വഹീഹുല്‍ ബു ഖാരി, ഹദീഥ്: 3397).
അവസാനത്തെ വേദഗ്രന്ഥവുമായി അയക്കപ്പെട്ട അന്തിമപ്രവാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ദൈവിക മതത്തെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാനായി സര്‍വശക്തന്‍തന്നെ തെരഞ്ഞെടുത്തതാ ണ് പ്രവാചകാനുചരന്മാരെ എന്നാണ് പ്ര മുഖരായ സ്വഹാബിമാര്‍ സൂചിപ്പിക്കുന്നത്.
''അബ്ദുല്ലാഹിബ്‌നു മസ്ഊദ് ()േ പറഞ്ഞു: അല്ലാഹു തന്റെ അടിയാന്മാ രുടെ ഹൃദയങ്ങള്‍ നോക്കി. അടിയാന്മാരു ടെ ഹൃദയങ്ങളില്‍ ഏറ്റവും ഉത്തമം മുഹ മ്മദ് (ൃ)യുടേതാണെന്ന് കണ്ടു. അപ്പോള്‍ തനിക്കുവേണ്ടി അദ്ദേഹത്തെ തെരഞ്ഞെ ടുത്തു. തന്റെ ദൗത്യവുമായി നിയോ ഗിച്ചു. മുഹമ്മദിന്റെ ഹൃദയമൊഴിച്ച് അടി യാന്മാരുടെ ഹൃദയങ്ങള്‍ പിന്നെയും നോക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാരുടെ ഹൃദയങ്ങളെ അടിയന്മാ രുടെ ഹൃദയങ്ങളില്‍ ഏറ്റവും ഉത്തമമായി കണ്ടു. അപ്പോള്‍ അവരെ തന്റെ പ്രവാച കന്മാരുടെ സഹായികളായും തന്റെ ദീനിനുവേണ്ടി യുദ്ധം ചെയ്യുന്നവരായും നിശ്ചയിച്ചു. ആ മുസ്‌ലിംകള്‍ നന്മയായി കണ്ടത് അല്ലാഹുവിന്റെ അടുക്കല്‍ നന്മയാണ്. അവര്‍ മോശമായി കണ്ടത് അല്ലാഹുവിന്റെ അടുക്കല്‍ മോശവു മാണ്'' (മുസ്‌നദ് അഹ്മദ്, ഹദീഥ്: 3418).
സ്വഹാബിമാരുടെ രീതിശാസ്ത്രം
പ്രവാചകനില്‍നിന്ന് മതം പഠിച്ച അനു ചരന്മാരുടെയും അവരെ പിന്തുടര്‍ന്നുവന്ന ആദിമ നൂറ്റാണ്ടുകാരുടെയും മാര്‍ഗത്തിലാ യിരിക്കണം ലോകാവസാനം വരെയുള്ള മുസ്‌ലിംകളെന്നാണ് പ്രവാചകന്‍(ൃ) പഠി പ്പിച്ചത്. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ ത്തയറിയിക്കപ്പെട്ടവരുള്‍ക്കൊള്ളുന്ന ആ സമൂഹത്തെയാണ് സ്വര്‍ഗം കാംക്ഷിക്കു ന്നവര്‍ മാതൃകയാക്കേണ്ടതെന്നും അദ്ദേ ഹം പറഞ്ഞുതന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രഥമ സംബോധി തരെന്ന നിലയ്ക്ക് പ്രവാചകാനുചരന്മാര്‍ എങ്ങനെയാണോ ഈ പ്രമാണങ്ങളെ മനസ്സിലാക്കിയത് ആ രൂപത്തിലാണ് എക്കാലത്തെയും മനുഷ്യര്‍ ഇവയെ ഉള്‍ക്കൊള്ളേണ്ടത്. പ്രഥമ സംബോധി തരുടെ ഭൂമികയില്‍ നിന്നു കൊണ്ടായിരി ക്കും ഏതൊരു ഗ്രന്ഥവും പ്രഭാഷകനും സംസാരിക്കുക. അതുകൊണ്ടുതന്നെ ഏത് പ്രഭാഷണവും പ്രഥമ സംബോധി തന്‍ എങ്ങനെ മനസ്സിലാക്കിയെന്നതാണ് പ്രധാനം. ഖുര്‍ആനിനെയും സുന്നത്തി നെയും അതിന്റെ പ്രഥമ സംബോധിതര്‍ മനസ്സിലാക്കിയ രൂപത്തില്‍ മനസ്സിലാക്കു കയും വ്യാഖ്യാനിക്കുകയും ഉള്‍ക്കൊള്ളു കയും ചെയ്യാതിരിക്കുന്നത് ചിന്താക്കുഴപ്പ ങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണ മാകും. മുസ്‌ലിം ലോകത്തുണ്ടായ കുഴപ്പ ങ്ങളുടെയും ഛിദ്രതകളുടെയുമെല്ലാം മൂലകാരണം അടിസ്ഥാന പ്രമാണങ്ങളെ സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹുകള്‍) മനസ്സിലാക്കിയതിനും വിശദീകരിച്ചതിന്നും വ്യാഖ്യാനിച്ചതിന്നും വിരുദ്ധമായി സ്വന്തമായ വ്യാഖ്യാനാഭാ സങ്ങള്‍ക്ക് വിധേയമാക്കിയതാണെന്നുള്ള താണ് വസ്തുത. അതുകൊണ്ടു തന്നെ, അടിസ്ഥാന പ്രമാണങ്ങളെ സച്ചരിതരായ മുന്‍ഗാമികള്‍ മനസ്സിലാക്കിയതു പോലെ മനസ്സിലാക്കി ആചരിക്കുവാന്‍ സന്നദ്ധ മാവുക വഴിയാണ് എല്ലാതരം വ്യതിയാന ങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പ്രവാചകന്മാ രെല്ലാം പഠിപ്പിച്ച രക്ഷയുടെ പാതയിലെ ത്തിച്ചേരുവാന്‍ കഴിയുക.
അനാചാരങ്ങള്‍ അപകടം
ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാ മിന്റെ പ്രമാണങ്ങളെന്നും ഈ പ്രമാണ ങ്ങളെ മനസ്സിലാക്കുകയും ആചരിക്കു കയും ചെയ്യേണ്ടത് അവയുടെ പ്രഥമ സംബോധിരായ മുന്‍ഗാമികള്‍ ഉള്‍ക്കൊ ള്ളുകയും വിശദീകരിക്കുകയും ചെയ്ത രീതിയിലായിരിക്കണമെന്നും നാം മന സ്സിലാക്കി. ധര്‍മാധര്‍മ വിവേചനത്തിനുള്ള കൃത്യമായ മാനദണ്ഡമാണ്, ഒരു മുസ്‌ലി മിനെ സംബന്ധിച്ചിത്തോളം ഈ പ്രമാ ണങ്ങള്‍. ഈ പ്രമാണങ്ങളാണ് അവനെ മതം പഠിപ്പിച്ചത്; ഇവ പഠിപ്പിക്കുന്നവ യെല്ലാം അവന്‍ പിന്തുടരുന്നു. മതത്തി ന്റെ വിഷയത്തില്‍ ഇതിനു പുറത്തുള്ള യാതൊന്നും പിന്തുടരാന്‍ അവന്‍ സന്ന ദ്ധനല്ല. മുഹമ്മദ് നബി(ൃ) ക്കുശേഷം ആര്‍ക്കുംതന്നെ മതത്തില്‍ ഒന്നും പുതു തായി കൂട്ടിച്ചേര്‍ക്കാന്‍ അവ കാശമില്ല. ഓരോരുത്തരും തങ്ങള്‍ക്കിഷ്ടപ്പെട്ടത് കൂട്ടിച്ചേര്‍ക്കുവാനാരംഭിച്ചാല്‍ മതത്തി ന്റെ പരിശുദ്ധി നഷ്ടപ്പെടും. അതിനാല്‍ മതത്തില്‍ യാതൊന്നുംതന്നെ കൂട്ടി ച്ചേര്‍ക്കാന്‍ പാടില്ലെന്ന് മുഹമ്മദ് നബി(ൃ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മനുഷ്യരെ സംസ്‌കരിക്കുന്നതിനുള്ള പൂര്‍ണവും സമഗ്രവുമായ ഔഷധമാണ് മതം. അതിലെ ഓരോ കര്‍മങ്ങളും ഈ ഔഷധത്തിന്റെ ചേരുവകളാണ്. ഈ ചേരുവകള്‍ നിശ്ചയിച്ചിരിക്കുന്നത് മനു ഷ്യനെയും അവന്റെ സംസ്‌കരണത്തെ യുംകുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹുവാണ്. പ്രവാചകനാ(ൃ)ണ് അവ യെന്തൊക്കെയാണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത്. അല്ലാഹു നിശ്ചയിക്കുകയും പ്രവാചകന്‍ കാണിച്ചുതരികയും ചെയ്ത ചേരുവകളല്ലാതെ മറ്റൊന്നും അതില്‍ കൂട്ടി ച്ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ കൂട്ടിച്ചേര്‍ക്കുന്നത് മതത്തിന്റെ സംതുലിതത്വത്തെ ബാധിക്കും. ഔഷ ധത്തില്‍ ഏതെല്ലാം ചേരുവകള്‍ എത്ര വീതം അനുപാതത്തിലാണ് കൂട്ടേണ്ടതെ ന്ന് കൃത്യമായി കണക്കാക്കപ്പെട്ടുകഴി ഞ്ഞാല്‍ പിന്നെ ആ അനുപാതത്തിനപ്പു റത്തുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ അതിന്റെ ഗുണത്തെ ബാധിക്കുമല്ലോ. ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ചിലപ്പോള്‍ ഔഷധ ത്തിന്റെ ഔഷധഗുണം നശിപ്പിക്കും; മറ്റു ചിലപ്പോള്‍ അതിനെ വിഷമയമാക്കി ത്തീര്‍ക്കും. ഇതുതന്നെയാണ് മതത്തി ന്റെ സ്ഥിതിയും. അനാചാരങ്ങളോട് കര്‍ക്കശ സ്വഭാവം പുലര്‍ത്തണമെന്ന് പ്രവാചകന്‍(ൃ) പഠിപ്പിക്കുവാനുള്ള കാരണവും മറ്റൊന്നല്ല. പ്രവാചകന്‍ (ൃ) പഠിപ്പിച്ചുതന്നപോലെ തന്നെയായിരി ക്കണം ഓരോ കര്‍മങ്ങളുമെന്ന കാര്‍ക്ക ശ്യം വിട്ടാല്‍ പിന്നെ അനാചാരങ്ങള്‍ കട ന്നുവരാന്‍ എളുപ്പമാണ്. ചെറിയ വ്യതിയാ നങ്ങളിലൂടെയാണ് അനാചാരങ്ങള്‍ കടന്നു വരിക. ഓരോ അനാചാരങ്ങളും മനുഷ്യരെ മതത്തിന്റെ തെളിമയാര്‍ന്ന വിശുദ്ധിയില്‍ നിന്ന് അകറ്റും. അവ വര്‍ധിക്കുമ്പോള്‍ ഒരു പുതിയ മതം രൂപം കൊള്ളുകയാകും ഫലം. അനാചാരങ്ങള്‍ കടന്നുവരുമ്പോള്‍ തന്നെ നിശിതമായി അതിനെ നേരിടണമെന്നും അതിനോട് അയഞ്ഞ സമീപനം പാടില്ലെന്നും പറയാ നുള്ള കാരണമിതാണ്.
അനാചാരങ്ങള്‍ ആത്മീയതയുടെ മുഖമൂടിയുമായാണ് പലപ്പോഴും പ്രത്യക്ഷ പ്പെടുക. ഇസ്‌ലാമിനെ സംബന്ധിച്ചി ടത്തോളം ആത്മീയോല്‍കര്‍ഷത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞുതരേണ്ട അവസാനത്തെ വ്യക്തി മുഹമ്മദ് നബി(ൃ)യാണ്. അദ്ദേഹത്തിനു ശേഷം ആര്‍ക്കും ഒരു ആചാരവും സൃഷ്ടിക്കു വാന്‍ യാതൊരു അവകാശവുമില്ല. മുഹ മ്മദ് നബി(ൃ)യുടെ ജീവിതപാന്ഥാവ് പിന്‍പറ്റുകയാണ് ആത്മീയമായ ഔന്നത്യ ത്തിലെത്തുവാനുള്ള മാര്‍ഗം. ആ മാര്‍ ഗമാകട്ടെ ജീവിതനിഷേധത്തിന്‍േറതല്ല; പ്രത്യുത ദൈവിക വിധിവിലക്കുകള്‍ക്കു ള്ളില്‍ നിന്നുകൊണ്ടുള്ള ജീവിതാസ്വാദന ത്തിന്‍േറതാണ്. ആത്മീയമായ ഔന്നത്യം നേടിയെടുക്കുന്നതിനായി സ്വന്തമായ സാധനകള്‍ സ്വീകരിക്കുന്നതിനെയും ജീവിതനിഷേധത്തിന്റെ പാത തെരഞ്ഞെ ടുക്കുന്നതിനെയും മുഹമ്മദ് നബി(ൃ) ശക്തമായി വിലക്കിയിട്ടുണ്ട്. ഒരു സംഭവം കാണുക:
''അനസ്ബ്‌നു മാലിക് ()േ നിവേദനം: മൂന്ന് ആളുകള്‍ നബി(ൃ)യുടെ  ആരാധന കളെസംബന്ധിച്ച് അന്വേഷിച്ചറിയാനായി പ്രവാചകപത്‌നിമാരുടെ വീടുകളില്‍ ചെന്നു. അങ്ങനെ അവര്‍ അതേക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തിരുമേനിയുടെ ആരാധനകള്‍ നന്നേ കുറവാണെന്ന് അവര്‍ക്ക് തോന്നി. ഞങ്ങളും നബി(ൃ) യും എവിടെനില്‍ക്കുന്നുവെന്നും തിരുമേ നിക്ക് കഴിഞ്ഞതും വരാനുള്ളതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കു കയാണല്ലോ എന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അവരിലൊരാള്‍ പറഞ്ഞു: 'ഞാന്‍ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കും'. മറ്റൊരാള്‍ പറഞ്ഞു: 'ഞാന്‍ എന്നെന്നും നോമ്പ് അനുഷ്ഠിക്കും. അത് ഉപേക്ഷിക്കു കയേയില്ല'. ഇതരന്‍ പറഞ്ഞു: 'ഞാന്‍ വിവാഹം കഴിക്കാതെ സ്ത്രീകളുമായി വിട്ടുനില്‍ക്കും'. വിവരമറിഞ്ഞപ്പോള്‍ നബി (ൃ) അവരുടെ അടുത്തു ചെന്ന് ചോദിച്ചു: 'ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാ ണോ? എന്നാല്‍ നിങ്ങളില്‍ അല്ലാഹുവെ ഏറ്റവും അധികം ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനും ഞാനാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും ഉപേക്ഷിക്കുക യും രാത്രി നമസ്‌കരിക്കുകയും ഉറങ്ങു കയും സ്ത്രീകളെ വിവാഹം കഴിക്കുക യും ചെയ്യുന്നു. ആരെങ്കിലും എന്റെ ചര്യ നിരാകരിക്കുന്നുവെങ്കില്‍ അവന്‍ നമ്മില്‍ പെട്ടവനല്ല'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 4675, സ്വഹീഹു മുസ്‌ലിം, ഹദീഥ്: 2487).
അനാചാരങ്ങളോടുളള പ്രവാചക(ൃ) ന്റെ നിലപാട് വളരെ നിഷ്‌കൃഷ്ടമായിരു ന്നു. സാധാരണ അവസരങ്ങളില്‍ കണ്ണ് മുകളിലേക്ക് ഉയര്‍ത്തി പ്രാര്‍ഥിക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നമസ്‌കാരത്തില്‍ കണ്ണ് മുകളിലേക്ക് ഉയര്‍ത്തുന്നതിനെ മുഹമ്മദ് നബി(ൃ) നിശിതമായി വിമര്‍ശിച്ചതായി നമുക്ക് ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. നിയതമായ രീതിയില്‍ പഠിപ്പിക്കപ്പെട്ട ആരാധനാകര്‍മങ്ങളില്‍ പ്രവാചകന്‍(ൃ) പറഞ്ഞു തന്ന രീതിയില്‍ തന്നെ അംഗങ്ങള്‍ ചലിപ്പിക്കുകയും പറഞ്ഞിടത്തേക്കു തന്നെ നോ ക്കുകയും ചെയ്യണമെന്ന കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചയും പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അനാചാരങ്ങളെയും അതിന്റെ ദുഷ്ഫല ങ്ങളെയും കുറിച്ച് മുഹമ്മദ് നബി(ൃ) വ്യക്തമാക്കി:
''ജാബിര്‍()േ നിവേദനം: നബി(ൃ) അവിടത്തെ പ്രസംഗങ്ങളില്‍ (ആമുഖ മായി) ഇപ്രകാരം പറയാറുണ്ടായിരുന്നു. വചനങ്ങളില്‍ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ചര്യകളില്‍ ഏറ്റവും ഉത്തമമായത് മുഹമ്മദിന്റെ ചര്യ യുമാണ്. കാര്യങ്ങളില്‍ ഏറ്റവും ചീത്തയാ യത് അതില്‍ പുതുതായി ചേര്‍ക്കപ്പെടു ന്നവയാണ്. പുതുതായി ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അനാചാരമാണ്. ഓരോ അനാചാരവും ദുര്‍മാര്‍ഗമാണ്'' (സ്വഹീഹു മുസ്‌ലിം, ഹദീഥ്: 1435).
ഈ ഹദീഥിനോടൊപ്പം ''ഓരോ ദുര്‍മാ ര്‍ഗവും നരകത്തിലുമാണ്'' എന്ന വചനം കൂടി ബൈഹഖിയിലെ റിപ്പോര്‍ട്ടിലുണ്ട്. 

അനാചാരങ്ങള്‍; സ്വഹാബികളുടെ നിലപാട്
മുഹമ്മദ് നബി(ൃ)യില്‍ നിന്ന് മതം പഠിച്ച സ്വഹാബികളും അനാചാരങ്ങളോട് നിഷ്‌കൃഷ്ടമായ  നിലപാട് തന്നെ തുടര്‍ന്നു. പ്രവാചകന്‍(ൃ) പഠിപ്പിക്കാത്ത കാര്യ ങ്ങള്‍ മതത്തില്‍ കടന്നുകൂടരുത് എന്ന് നിര്‍ബന്ധമുള്ളവരായിരുന്നു സഹാബിമാര്‍. അതുകൊണ്ടുതന്നെ അനാചാരങ്ങളോടുള്ള അവരുടെ നിലപാട് കര്‍ക്കശമായിരുന്നു. കാരണം, അവര്‍ പഠിപ്പിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു.
ആഇശ ()േ നിവേദനം ''നബി(ൃ) പറഞ്ഞു നമ്മടെ ഈ (മത) കാര്യത്തില്‍ അതി ല്‍പ്പെടാത്ത വല്ലതും വല്ലവനും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 2499, സ്വഹീഹുമുസ്‌ലിം, ഹദീഥ്: 3242).
''ജാബിര്‍()േ നിവേദനം: കാര്യങ്ങളില്‍ഏറ്റവും നികൃഷ്ടമായത് മതത്തില്‍ പുതുതായി കെട്ടിയുണ്ടാക്കിയവയാണ്, ദീനില്‍ പുതുതായി കെട്ടിയുണ്ടാക്കിയ എല്ലാം ദുര്‍മാര്‍ഗവുമാകുന്നു'' (സ്വഹീഹുമുസ്‌ലിം, ഹദീഥ്:1435).
ഒരു സംഭവം നോക്കുക:
''അബൂ മൂസ അല്‍ അശ്അരി ()േ പറ യുന്നു: ഞാന്‍ പള്ളിയില്‍ ഒരുപറ്റം ആളു കള്‍ നമസ്‌കാരം പ്രതീക്ഷിച്ച് വട്ടമിട്ട് ഇരി ക്കുന്നത് കണ്ടു. അവരുടെ കൈകളില്‍ ചെറിയ കല്ലുണ്ട്. ഓരോ വൃത്തത്തിലും ഒരാളുമുണ്ട്. അയാള്‍ പറയുന്നു: നിങ്ങള്‍ നൂറ് തവണ തക്ബീര്‍ ചൊല്ലുക. അപ്പോ ള്‍ അവര്‍ നൂറ് തവണ തക്ബീര്‍ ചൊല്ലു ന്നു. അപ്പോള്‍ അയാള്‍ പറയുന്നു: നിങ്ങള്‍ നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലുക. അപ്പോള്‍ അവര്‍ നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാ എന്ന് ചൊല്ലുന്നു. അയാള്‍ പറയുന്നു: നിങ്ങള്‍ നൂറ് തവണ സുബ്ഹാനല്ലാ എന്ന് ചൊല്ലുക. അപ്പോള്‍ അവര്‍ നൂറ് തവണ സുബ്ഹാനല്ലാ എന്ന് ചൊല്ലുന്നു. (ഇബ്‌നുമസ്ഊദ്) അദ്ദേഹ ത്തോട് ചോദിച്ചു: എന്നിട്ട് നിങ്ങള്‍ എന്താ ണ് അവരോട് പറഞ്ഞത്? അദ്ദേഹം പറ ഞ്ഞു: നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ച്, നിങ്ങളുടെ കല്‍പന പ്രതീക്ഷിച്ച് ഞാനൊ ന്നും അവരോട് പറഞ്ഞില്ല. അവരുടെ തിന്മകള്‍ എണ്ണാന്‍ നിങ്ങള്‍ക്കെന്തേ അവ രോട് കല്‍പിച്ചുകൂടായിരുന്നോ? എങ്കില്‍ അവരുടെ നന്മയൊന്നും പാഴായിപ്പോവുക യില്ലെന്ന് ഉറപ്പ് നല്‍കിക്കൂടായിരുന്നില്ലേ? അങ്ങനെ ഇബ്‌നു മസ്ഊദ് ()േ നടന്നു നീങ്ങി; ഞങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ യും. അങ്ങനെ അദ്ദേഹം ആ വൃത്തങ്ങളി ലൊന്നിന്റെ അടുത്ത് ചെന്നുനിന്ന് ചോദിച്ചു: നിങ്ങള്‍ എന്ത് ചെയ്യുന്നതാണ് ഞാന്‍ ഈ കാണുന്നത്? അവര്‍ പറഞ്ഞു: അബൂഅബ്ദുറഹ്മാന്‍, ഞങ്ങള്‍ തക്ബീ റും ലാ ഇലാഹ ഇല്ലല്ലായും തസ്ബീഹും ചൊല്ലുമ്പോള്‍ കല്ലുകള്‍ ഉപയോഗിച്ച് എണ്ണുകയാണ്. അദ്ദേഹം പറഞ്ഞു: എങ്കി ല്‍ നിങ്ങള്‍ നിങ്ങളുടെ തിന്മകളെ എണ്ണു ക. നിങ്ങളുടെ നന്മകളൊന്നും പാഴായി പ്പോവുകയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം. മുഹമ്മദ് നബി(ൃ) യുടെ സമൂഹ മേ, നിങ്ങള്‍ക്ക് നാശം; എത്ര പെട്ടെന്നാണ് നിങ്ങളുടെ പതനം; നിങ്ങളുടെ പ്രവാചക ന്റെ അനുചരന്മാര്‍ പൂര്‍ണമായും ജീവിച്ചി രിക്കുന്നു. ഇതാ അവിടുത്തെ വസ്ത്രങ്ങള്‍ ദ്രവിച്ചുതുടങ്ങിയിട്ടില്ല. അവിടുത്തെ പാത്ര ങ്ങള്‍ ഉടഞ്ഞുപോയിട്ടില്ല. എന്റെ ആത് മാവ് ആരുടെ കൈകളിലാണോ അവനാ ണ് സത്യം. നിങ്ങള്‍ മുഹമ്മദ് നബി(ൃ)യു ടെ മാര്‍ഗത്തെക്കാള്‍ നല്ലൊരു മാര്‍ഗമാ ണോ (നോക്കുന്നത്)? അതോ വഴികേടി ന്റെ കവാടം തുറക്കുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്ദുറഹ്മാന്‍, അല്ലാ ഹുവാണെ സത്യം. ഞങ്ങള്‍ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം പ്രതിവചി ച്ചു: എത്രയെത്രപേര്‍ നന്മ ഉദ്ദേശിച്ചിട്ട് അവ ര്‍ക്കൊരിക്കലും അത് കിട്ടാതെ പോകു ന്നു. തീര്‍ച്ചയായും നബി (ൃ) ഞങ്ങളോട് പറഞ്ഞിരിക്കുന്നു: ഒരുപറ്റം ആളുകള്‍ ഖുര്‍ ആന്‍ പാരായണം ചെയ്യും. അത് അവരു ടെ തൊണ്ടക്കുഴിയില്‍ നിന്ന് താഴേക്ക് ഇറ ങ്ങുകയില്ല. അല്ലാഹുവാണേ സത്യം. എനിക്കറിയില്ല, ഒരുപക്ഷേ, അവരില്‍ അധികപേരും നിങ്ങളില്‍പെട്ടവര്‍ തന്നെ യായിരിക്കാം. ഇത്രയുംപറഞ്ഞ് അദ്ദേഹം അവരുടെ അടുക്കല്‍നിന്ന് പിരി ഞ്ഞുപോ ന്നു. (സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന) അംറു ബ്‌നു സലമ പറഞ്ഞു: ആ വട്ടമിട്ടിരുന്നവ രെയെല്ലാംതന്നെ ഞങ്ങള്‍ പിന്നെ കണ്ടത് നഹ്‌റുവാന്‍ യുദ്ധദിനത്തില്‍ ഖവാരിജുക ളുടെ കൂടെനിന്ന് ഞങ്ങളെ കുത്തുന്നതാ യിട്ടാണ്'' (മുസ്‌നദ് ദാരിമി, ഹദീഥ്:206).

രക്ഷയുടെ സംഘം
അനാചാരങ്ങള്‍ സമുദായത്തെ ഭിന്നി പ്പിക്കുമെന്നും അത്തരം ഭിന്നതയുണ്ടാകു മ്പോള്‍ പ്രവാചകനും അനുചരന്മാരും നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊള്ളുക യാണ് വേണ്ടതെന്നും അവര്‍ നിലകൊണ്ട മാര്‍ഗത്തെ അനുധാവനം ചെയ്യുന്ന വിഭാഗം മാത്രമെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹരാകൂ വെന്നും പ്രവാചകന്‍(ൃ) പഠിപ്പിച്ചിട്ടുണ്ട്.
''അബ്ദുല്ലാഹിബ്‌നു ഉമര്‍ ()േ നിവേ ദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ചെരുപ്പിന്റെ ഇണ തുണയോടൊത്ത പോലെ ഇസ്‌റാഈല്യര്‍ക്ക് വന്നുഭവിച്ച അവസ്ഥാവിശേഷം എന്റെ സമുദായ ത്തിനും വന്നെത്തുന്നതാണ്. പരസ്യമായി തന്റെ മാതാവിനെ (ലൈംഗിക താല്‍പര്യ ത്തോടെ) സമീപിച്ചവന്‍ അവരിലുണ്ടായി രുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവന്‍ പോലും എന്റെ സമുദായത്തില്‍ ഉണ്ടാവു ക തന്നെ ചെയ്യും. ഇസ്രാഈല്യര്‍ 72 ക ക്ഷികളായി ഭിന്നിച്ചു. എന്നാല്‍ എന്റെ സമുദായം 73 കക്ഷികളായി പിളരും. അവ രില്‍ ഒന്നൊഴികെ മറ്റുകക്ഷികളെല്ലാം നരകത്തിലാണ്. അവര്‍ ചോദിച്ചു: അല്ലാ ഹുവിന്റെ ദൂതരേ അതാരാണ്? അവിടന്ന് പ്രതിവചിച്ചു: ഞാനും എന്റെ സ്വഹാബ ത്തും ഏതൊന്നില്‍ നിലകൊള്ളുന്നുവോ അതില്‍ നിലകൊള്ളുന്നവരാണ് അത്'' (ജാമിഉത്തിര്‍മിദി, ഹദീഥ്:2565).
തൗഹീദില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചുകൊണ്ട് സ്വര്‍ഗപ്രവേശം നേടണം എന്ന് ആഗ്രഹിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആ നും തിരുസുന്നത്തും അനുസരിച്ചുകൊ ണ്ട് ജീവിതത്തെ വിമലീകരിക്കുകയാണ് വേണ്ടത്. ഖുര്‍ആനിനെയും സുന്നത്തിനെ യും സ്വന്തം താല്‍പര്യത്തിനോ സമൂഹതാ ല്‍പര്യത്തിനോ അവസരത്തിനോ അനു സരിച്ച് മനസ്സിലാക്കുകയോ വ്യാഖ്യാനി ക്കുകയോ ചെയ്യാതെ സച്ചരിതരും അല്ലാ ഹു തൃപ്തിപ്പെട്ടവരുമായ പ്രവാചകാനുച രന്മാര്‍ മനസ്സിലാക്കുകയും അനുഷ്ഠി ക്കുകയും ചെയ്ത രീതിയില്‍ അനുധാ വനം ചെയ്യുകയാണ് വേണ്ടതെന്ന വസ് തുത പ്രവാചകന്‍തന്നെ പഠിപ്പിച്ചിട്ടുണ്ട്. 
''ഥൗബാന്‍()േല്‍നിന്ന് നിവേദനം: നബി (ൃ) പറഞ്ഞു: എന്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തില്‍ നിലകൊ ള്ളുന്നവരായിക്കൊണ്ടേയിരിക്കും. അവരെ വഞ്ചിക്കുന്നവര്‍ അവര്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെയും അവര്‍ ഇപ്രകാരം തന്നെയായിരിക്കും'' (സ്വഹീഹുമുസ്‌ലിം, ഹദീഥ്:3544).

0 comments:

Post a Comment