mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

mmakbar.info

M.M Akbar is an Islamic scholar, A Religious oratorand an expert in comparative religion. The Editor of Sneha Samvadam magazine.

Monday, 9 March 2015

നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?

''എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്''. അബൂഹുറയ്‌റ(്യ) നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥ്. ഇസ്‌ലാമാണ് പ്രകൃതിമതമെന്നും മാതാപിതാക്കളും സാഹചര്യങ്ങളുമാണ് മനുഷ്യരെ പ്രകൃതിപൂജകരും ബഹുദൈവാരാധകരുമാക്കിത്തീര്‍ക്കുന്നതെന്നും വ്യക്തമാക്കുന്ന നബിവചനം. ജന്മപാപമെന്ന ക്രൈസ്തവ മിഥ്യയെ തകര്‍ക്കുന്ന തിരുമൊഴി. ഇതിനെല്ലാം അപ്പുറത്ത്, കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും വിശ്വാസദൃഢീകരണത്തിലും മാതാപിതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതല്ലേ ഈ പ്രവാചകാധ്യാപനം? വിദ്യാലയങ്ങള്‍ തുറക്കുകയും കുട്ടികളെല്ലാം പള്ളിക്കുടങ്ങള്‍ക്കനുസരിച്ച് മെരുങ്ങുകയും ചെയ്തുകഴിഞ്ഞ ഈ അവസരത്തില്‍ പ്രസിദ്ധമായ ഈ നബിവചനത്തിന്റെ അത്തരമൊരു പരിപ്രേക്ഷ്യമുള്ള അവലോകനവും പഠനവും അനിവാര്യമാണെന്ന് തോന്നുന്നു. 
കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാ-ണ് മൂന്നുവയസ്സുവരെ-യുള്ള പ്രായമെന്ന് അ-റിയാവുന്ന എത്ര മാ-താപിതാക്കളുണ്ട് നമു-ക്കിടയില്‍? ഈ പ്രായത്തിലാണ് തനി-ക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച കൃത്യമായ അടിസ്ഥാന വിവര-ങ്ങള്‍ കുട്ടി ശേഖരിക്കുന്നത്. ബോധപൂര്‍വമല്ലാതെ നടക്കുന്ന ഈ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന കാര്യങ്ങളെയെല്ലാം മനുഷ്യന്‍ വിലയിരുത്തു ന്നത്. മനുഷ്യമസ്തിഷ്‌കത്തെ ഒരു കംപ്യൂട്ടറിനോട് ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ അവന് ലഭിക്കുന്നത് കേവലം ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. ആദ്യത്തെ മൂന്നുവയസ്സിനുള്ളിലാണ് പ്രസ്തുത ഹാര്‍ഡ്‌വെയറിനകത്തെ പ്രോഗ്രാമിംഗ് രൂപപ്പെ-ടുന്നത്. തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച കേവലവിവരം മാത്രമല്ല; പ്രസ്തുത ലോകത്ത് തന്റെ സ്ഥാനമെന്താണെന്നും ആ സ്ഥാനത്തിനനുസരിച്ച് താന്‍ എങ്ങനെ പ്രതികരിക്കണമെന്നു-മെല്ലാമുള്ള 'അറിവുകള്‍' അവന്‍ അറിയാതെത്തന്നെ ഈ പ്രായത്തിനുള്ളില്‍ അവന്റെ തലച്ചോറ് സ്വാംശീകരിച്ചിരിക്കും. ഈ അറിവിന്റെ അടിസ്ഥാനത്തിലേ പിന്നെയവന് ലോകത്തെ കാണാനാവൂ. മാതാവിന്റെ മടിത്തട്ടാണ് ഈ അറിവിനാവശ്യമായ അടിത്തറയൊരുക്കുന്നത്. മുലപ്പാലിനോടൊപ്പം താന്‍ എന്താണെ-ന്നും എങ്ങനെയാവണമെന്നുമുള്ള വിവരങ്ങള്‍ കൂടി മാതാവിന്റെ മടിത്തട്ടില്‍നിന്ന് അവന്‍ നേടിയെടുക്കുന്നു. 'വിഡ്ഢിപ്പെട്ടി'കൡലെ ക്രിമിനല്‍ കാഴ്ചകളും കലാപങ്ങളും കണ്ടുവളരുന്ന കുട്ടി സാമൂഹ്യദ്രോഹിയാകുന്നുവെങ്കില്‍ അതിന് അവനെ മാത്രം കുറ്റം പറയുന്നതൂകൊണ്ട് കാര്യമൊന്നുമില്ല. നടേ പറഞ്ഞ പ്രവാചക വചനത്തിന്റെ വരുതിയില്‍ സാമൂഹ്യദ്രോഹികളെയും ക്രിമിനലുകളെയും അടയിരുന്ന് ജനിപ്പിക്കുന്ന മാതാപിതാ-ക്കള്‍കൂടി വരുന്നില്ലേയെന്ന് നാം ചിന്തിക്കണം.
ബോധപൂര്‍വം കാര്യങ്ങളെക്കുറിച്ച അറിവ് സമ്പാദിക്കുന്നത് മൂന്നു മുതല്‍ ആറുവരെ വയസ്സുകള്‍ക്കിടയിലാണ്. ഈ സമയത്താണ് നാം അവരെ സ്‌കൂളിലേക്കയക്കുന്നത്.
നല്ല സ്‌കൂളുകളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കണമെന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുകയും വേണം. എന്നാല്‍ നല്ല സ്‌കൂളിന്റെ നിര്‍വചനമെന്താണ്? ഭാഷയും ഗണിതവും ശാസ്ത്രവും നന്നായി ൈകകാര്യം ചെയ്യുന്ന അധ്യാപകരുടെ ശിക്ഷണത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ വളരണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ തന്നെ ഇസ്‌ലാമികമായ സംസ്‌കാരവും മുസ്‌ലിമാണെന്നതില്‍ ഔന്നത്യബോധം നല്‍കുന്നതുമായ ഒരു വിദ്യാഭ്യാസാന്തരീക്ഷത്തിലായിരിക്കണം അവരുടെ വളര്‍ച്ചയെ-ന്നുകൂടി നാം ആഗ്രഹിക്കേണ്ടതല്ലേ? ബഹുദൈവാ-രാധനയോട് ബഹുമാനവും ഇസ്‌ലാമികമൂല്യങ്ങളോട് വെറുപ്പും മുസ്‌ലിമാ-ണെന്നതില്‍ പതിതബോധവും സൃഷ്ടിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എത്ര നന്നായി ഭാഷാപഠനവും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും പകര്‍ന്നു നല്‍കുന്നു-ണ്ടെങ്കിലും അവിടേക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയക്കു-ന്നവര്‍കൂടി നടേ പറഞ്ഞ ഹദീഥിലെ മാതാപിതാക്കളുടെ വരുതിയിലല്ലേയെന്ന് നാം ആലോചിക്കണം.
അടിസ്ഥാനപരമായി വിദ്യാഭ്യാസത്തെക്കുറിച്ച നമ്മുടെ കാഴ്ച-പ്പാടുതന്നെ മാറേണ്ടതുണ്ട്. ഭിഷഗ്വരനെയും സാങ്കേതിക വിദഗ്ധനെയും ഉദ്യോഗസ്ഥനെയുമെല്ലാം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മമെന്ന പൊതുധാരണയ്ക്കനുസരിച്ച് ചിന്തിക്കേണ്ടവനല്ല മുസ്‌ലിം. മനുഷ്യനെ വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. കേവല ശരീരമല്ല മനുഷ്യനെന്നും അവനെ അവനാക്കുന്നത് ആത്മാവാണെന്നും മനസ്സിലാക്കു-വാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആത്മീയമായ ഔന്നത്യ-ത്തിന് ഖൂര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്നതല്ലാത്ത മറ്റെ-ന്തെങ്കിലും മാര്‍ഗമുണ്ടെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ മനുഷ്യാസ്തിത്വത്തിന്റെ പൂര്‍ണ വളര്‍ച്ചയ്ക്ക് ഇസ്‌ലാമികമൂല്യങ്ങള്‍ പാലിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ തന്നെ വിദ്യ അഭ്യസിപ്പിക്കപ്പെടണം. പ്രസ്തുത അന്തരീക്ഷം വീടുകളില്‍ സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയണം. ഇസ്‌ലാമികമൂല്യങ്ങളുള്‍ക്കൊ-ള്ളുന്ന അന്തരീക്ഷത്തിലിരുന്ന് ഭാഷയും ശാസ്ത്രവും ഗണിതവു-മെല്ലാം ഏറ്റവും നന്നായിത്തന്നെ പഠിപ്പിക്കപ്പെടുന്നവരാ-യിത്തീരണം നമ്മുടെ മക്കള്‍. അത്തരത്തിലുള്ള അന്തരീക്ഷമുള്ള സ്ഥാപനങ്ങള്‍ ഉണ്ടായി വരണം. എങ്കില്‍ മാത്രമെ ജൂത-ക്രൈസ്തവരുടെ പതിതാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

നന്മയുടെ വക്താക്കളാവുക

മാഞ്ചസ്റ്ററിലെ 'മ്യൂസിയം ഓഫ് സയന്‍സ് ആന്റ് ഇന്‍ടസ്ട്രി'യില്‍ ഇപ്പോള്‍ ഒരു പ്രത്യേക പവലിയനുണ്ട്.  “1001-INVENTIONS-MUSLIM HERITAGE IN OUR WORLD” എന്നാണ് പവലിയന്റെ പേര്. “FOUNDATION FOR SCIENCE, TECHNOLOGY AND CIVILISATION” എന്ന സംഘടനയാണ് പവലിയന്റെ സംഘാടകര്‍. യൂറോപ്പും പാശ്ചാത്യലോകവും ഇരുട്ടില്‍ തപ്പിയിരുന്ന കാലത്ത് മുസ്‌ലിം ലോകം നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങളെയും കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്നതാണ് പവലിയന്‍. സുന്ദരവും ശാസ്ത്രീയവുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പവലിയന്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. മുസ്‌ലിംകളല്ലാത്ത നിരവധിപേര്‍ പവലിയന്‍ സന്ദര്‍ശിക്കുകയും ശാസ്ത്രചരിത്രത്തിലെവിടെയും അവര്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ട് അത്ഭുതം കൂറുകയും ചെയ്യുന്നുണ്ട്. ഭീകരരും അപരിഷ്‌കൃതരുമായി പരിചയപ്പെടുത്തപ്പെടുന്ന മുസ്‌ലിം ലോകത്തിന് ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ യൂറോപ്യന്‍മാര്‍ക്ക് അത്ഭുതകരമാണ്. പരിശുദ്ധ ഖുര്‍ആനിന്റെ അഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് മുസ്‌ലിംലോകം ശാസ്ത്രീയമായ ഗവേഷണ ങ്ങള്‍ നടത്തിയതെന്ന് അറിയുമ്പോള്‍ ഖുര്‍ആനിനെക്കുറിച്ച് പഠിക്കു-വാനും മനസ്സിലാക്കുവാനുമുള്ള ത്വര അവരുടെ കണ്ണുകളില്‍ കാണാനാവും. പ്രസിദ്ധമായ മ്യൂസിയം ഓഫ് സയന്‍സ് ആന്റ് ഇന്‍ടസ്ട്രിയിലാണ് ഇത് സ്ഥാപിക്ക-പ്പെട്ടിരിക്കുന്നത് എന്നതി-നാല്‍ തന്നെ പറഞ്ഞിരി-ക്കുന്ന കാര്യങ്ങളുടെ വിശ്വസനീയ-തയില്‍ സംശയിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
മുസ്‌ലിംകള്‍ പ്രാകൃതരും ആധുനിക സമൂഹത്തില്‍ ജീവിക്കുവാന്‍ കൊള്ളരുതാത്തവരുമാണ് എന്ന പ്രചരണങ്ങള്‍ ശക്തമായി-ക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്ന-തെന്ന് ഏറെ ശ്രദ്ധേയമാണ്. മുസ്‌ലിംലോകം ഉല്‍പാദിപ്പി-ക്കുന്നത് ഭീകരവാദികളെ മാത്രമാണെന്ന പാശ്ചാത്യ മീഡിയയുടെ പ്രചാരണങ്ങള്‍ക്ക് ശക്തവും സൃഷ്ടിപരവുമായ മറുപടിയാണ് ഈ പ്രദര്‍ശനം. ഇംഗ്ലണ്ടിലുള്ള വ്യത്യസ്ത യൂനിവേഴ്‌സിറ്റികളിലെ ശാസ്ത്രാധ്യാപകരുടെയും ശാസ്ത്ര-ചരിത്ര ഗവേഷകരുടെയും സേവനവും സഹായവും സ്വീകരിച്ചുകൊണ്ട് സംവിധാനിച്ച ഈ പ്രദര്‍ശനം അതിന്റെ സാങ്കേതിക മികവുകൊണ്ടും സംവേദനക്ഷമതകൊണ്ടും കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും മുസ്‌ലിം ലോകത്തിന്റെ സംഭാവനകള്‍ അംഗീകരിക്കാതിരിക്കാന്‍ അവര്‍ക്ക് സാധ്യമല്ലാത്തവിധം അക്കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, മുസ്‌ലിംകളെ അപകര്‍ഷതാബോധത്തില്‍ നിന്ന് കരകയറ്റുകയും തങ്ങളുടെ ഭൂതകാലത്തുണ്ടായിരുന്ന ഉജ്വല പാരമ്പര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഖുര്‍ആനിന്റെ സന്ദേശം മുറുകെപിടിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യത്തെക്കുറിച്ച അറിവും ഖുര്‍ആനിന്റെ ഉജ്വ ലതയെക്കുറിച്ച ബോധ്യവും നല്‍കുന്നുണ്ട് ഈ പ്രദര്‍ശനം.
മുസ്‌ലിംകളെ വികൃതവല്‍ക്കരിക്കുവാന്‍ വേണ്ടിയുള്ള ശത്രുക്കളുടെ പരിശ്രമങ്ങ ള്‍ക്ക് തെളിവു നല്‍കുന്ന രൂപത്തിലുള്ള മുസ്‌ലിം പ്രതികരണങ്ങള്‍ക്ക് നടുവില്‍ തികച്ചും സൃഷ്ടിപരവും മുസ്‌ലിംകള്‍ക്ക് ഔന്നത്യബോധവും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനുള്ള പ്രചോദനം നല്‍കുന്ന-തുമായ ഇത്തരം പരി പാടികള്‍ മാതൃകാപരവും വേറിട്ടു നില്‍ക്കുന്നതുമാണ്. ഡെന്‍മാര്‍ക്കില്‍ കാര്‍ട്ടൂണ്‍ പ്രശ്‌നമുണ്ടാ-യപ്പോള്‍ തങ്ങളനുഭവിക്കുന്ന ആദര്‍ശപരവും സാമൂഹികവുമായ പീഡ നങ്ങള്‍ക്ക് നടുവിലും പ്രവാചകനെ(ല)ക്കുറിച്ച് ഡാനിഷ് പുസ്തകം പുറത്തിറക്കി സൗജന്യമായി സകല വീടുക-ളിലുമെത്തിച്ചുകൊടുത്ത് മാതൃക കാണിച്ച അവിടെയുള്ള മുസ്‌ലിംകള്‍ സ്വീകരിച്ച മാര്‍ഗവും ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുവാനും ഇരകളാക്കിത്തീര്‍ക്കുവാനും വേണ്ടിയുള്ള സമര്‍ഥമായ കെണികളൊരുക്കുന്നവരുടെ മുമ്പില്‍ ഈ 'ഈ കെണികളില്‍ വീഴുന്നവരല്ല തങ്ങള്‍' എന്ന് തെളിയിച്ചുകൊടുക്കേണ്ടവരാണ് മുസ്‌ലിംകള്‍. മുസ്‌ലിം ലോകത്ത് ഉയര്‍ന്നു കാണുന്ന സൃഷ്ടിപരവും പ്രബോധന പ്രധാനവുമായ മുന്നേറ്റങ്ങള്‍ കാണുമ്പോള്‍ മുസ്‌ലിംകള്‍ ശത്രുവിനെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുമെന്ന് മനസ്സിലാവുന്നു. ഏത് പ്രതികൂലമായ കാലാവസ്ഥയെയും പ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുസ്‌ലിംകളില്‍ ചിലരുടെ കാല്‍വെപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രബോധ-നമാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസ്തുത കാല്‍വെപ്പുകളുണ്ടാവുന്നത്. മുഹമ്മദ് നബി(ല)യുടെ മാതൃകയുള്‍ക്കൊള്ളുന്നവര്‍ ചെയ്യേണ്ടത് ഏത് അവസരങ്ങളെയും ഇസ്‌ലാം മറ്റുള്ളവര്‍ക്ക് എത്തിക്കുവാനുള്ള മാര്‍ഗമാക്കിത്തീ-ര്‍ക്കുകയാണ്. ബൗദ്ധികവും വിഭവപരവുമായി ഏറെ മുന്നിലുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന് ഈ രൂപത്തിലുള്ള പ്രബോധന സംരംഭങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയണം. ഇസ്‌ലാമിനെ തമസ്‌കരിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് നാം മറുപടി പറയേണ്ടത് അങ്ങനെയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).

Saturday, 7 March 2015

പരിസ്ഥിതിയും ഇസ്‌ലാമും

പരിസ്ഥിതി സംരക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടി-രിക്കുന്നുണ്ട് ഇന്ന്. രണ്ടു തരം തീവ്രതകളില്‍ നിന്നുകൊണ്ടാണ് ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്.
ഒന്ന് പുരോഗതിയാണ് പ്രധാനമെന്നും പരി-സ്ഥിതി സംരക്ഷണ-ത്തിന്റെ പേരില്‍ നാഗരികവും സാങ്കേ-തികവുമായ പുരോഗ-തികളെ തടയിടാന്‍ പാടില്ലെന്നുമുള്ള വീ-ക്ഷണമാണ്. പുരോഗതി തന്നെ മാനവികവിരുദ്ധമാണെന്നും പുരോഗതിയുടെയും ശാസ്്രത്തി-ന്റെയും പേരില്‍ നടക്കുന്നത് ചൂഷണമാണെന്നും പരിസ്ഥിതിയെ താറുമാറാക്കുന്നതുകൊണ്ടുതന്നെ സാങ്കേതിക പുരോഗതിയെ ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നുമുള്ള വീക്ഷണമാണ് രണ്ടാമത്തേത്. ഇസ്‌ലാം ഈ രണ്ട് വീക്ഷണങ്ങളുടെയും നടുവില്‍ നില്‍ക്കുന്നുവെന്നാണ് പ്രമാണങ്ങള്‍ പഠിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. സംസ്‌കരണത്തിലൂടെയുള്ള പുരോഗതി-തസ്‌കിയത്ത്-യെന്ന ഇസ്‌ലാമികാശയത്തിന്റെ പ്രയോഗവല്‍-ക്കരണമാണ് ആധുനിക സമൂഹത്തിന് അനിവാര്യമായിരിക്കുന്ന-ത്.
അന്വേഷണത്തിനും ആലേഖനത്തിനുമുള്ള കഴിവുകളാണ് നാഗരികതകള്‍ നിര്‍മിക്കുവാന്‍ മനുഷ്യരെ പ്രാപ്തമാക്കിയത്. പുരോഗമിക്കുവാന്‍ കഴുയുന്ന ഒരൊറ്റ മൃഗമേ നമ്മുടെ അറിവിലുള്ളൂ- മനുഷ്യന്‍. പ്രകൃതിയുടെ ഭാഗം മാത്രമായി ജീവിക്കുന്ന മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയെ ഉപയോഗിക്കുവാ-നും തനിക്ക് അനുകൂലമായി പരിവര്‍ത്തിപ്പിക്കുവാനും ഒരു പരിധിവരെ കഴിയുമെന്നതാണ് മനുഷ്യന്റെ വ്യതിരിക്തത. ഈ കഴിവാണ് മാനവരാശി ഇന്നുവരെ നേടിയെടുത്ത സകല നേട്ടങ്ങളുടെയും നിദാനം. ശാസ്ത്ര-സാങ്കേതിക പുരോഗതികളെ നിഷേധിക്കുകയെന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിഷേധിക്കുക-യെന്നാണര്‍ഥം. മൃഗങ്ങളെപ്പോലെ പൂര്‍ണമായും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുകയെന്നാല്‍ മനുഷ്യാസ്തിത്വത്തിന്റെ അനന്തമായ സാധ്യതകളെ അവഗണിക്കുകയെന്നല്ലാതെ മറ്റൊരു അര്‍ഥവും അതിന്നില്ല. പൂര്‍ണമായി പ്രകൃതിക്ക് ഇണങ്ങി ജീവിക്കുവാനായിരുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അവനാവശ്യമായ എല്ലാ അറിവുകളും കഴിവുകളും പ്രകൃത്യാ തന്നെ അവന് നല്‍കപ്പെടണമായിരുന്നു. ഒരു ജീവിക്കും അതിന്റെ നിലനില്‍പിനാവശ്യമായ ഒരു കാര്യവും അന്വേഷിച്ചുകണ്ടെ-ത്തപ്പെടേണ്ടതായി ഇല്ല. മനുഷ്യന്റെ സ്ഥിതി അതല്ല. അവന് നിലനില്‍ക്കണമെങ്കില്‍ പലതും പഠിക്കണം. പ്രകൃതിയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണം. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേ അവനു നിലനില്‍ക്കാനാവൂ. അന്ധമായ പ്രകൃതി മൗലികവാദം മാനവികമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
എന്നാല്‍ പുരോഗതിയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിക്കുവാന്‍ ഈ വസ്തുതകളൊന്നും കാരണമായി-ക്കൂടാത്തതാണ്. മനുഷ്യന്‍ പുരോഗമിക്കണം; പ്രകൃതിയെ ചൂഷണം ചെയ്യണം; പ്രപഞ്ച പഠനങ്ങള്‍ നടത്തണം; സാങ്കേതികമായി വളരണം. പക്ഷേ, എങ്ങനെ? മനുഷ്യര്‍ക്ക് കൃത്യമായ മാര്‍ഗര്‍ശനം ആവശ്യമുള്ള മേഖലയാണിത്. സുഖിക്കുവാന്‍ വേണ്ടി മാത്രമായുള്ള പുരോഗതിയാണ് പ്രകൃതിയെ നിശിപ്പിക്കുന്നവനാക്കി മനുഷ്യനെ മാറ്റിയത്. പരമാവധി സുഖിക്കുകയെന്ന ജീവിത തത്ത്വശാസ്ത്രത്തിന്റെ വക്താക്കളുടെ കൈ യിലെ സുഖം നേടിത്തരുന്ന യന്ത്രങ്ങളായി ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം മാറിയപ്പോള്‍ അവ മാനവവിരുദ്ധ-മായിത്തീര്‍ന്നത് സ്വാഭാവികം മാത്രമാണ്- ഭൗതികവാദത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് 'മാനവ പുരോഗതി'യെ മോചിപ്പി-ക്കുകയാണ് ഈ പതനത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം.
ഭൂമിയിലെ ഖലീഫയായി (2:30) മനുഷ്യനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ മനുഷ്യാസ്തി ത്വത്തിന്റെ അനന്തമായ സാധ്യതകളിലേക്കും നശീകരണാത്മകമായ പതനത്തിലേക്കും ഒരേ പോലെ വെളിച്ചം വീശിയിട്ടുണ്ട്. 'തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു' (95:4,5) എന്നാണ് അല്ലാഹു പറയുന്നത്. മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള സ്വതന്ത്രമായ കൈകാര്യകര്‍തൃത്തിനുള്ള കഴിവ് ഒരു അമാനത്താണെന്നും അത് ദൈവികമാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഉപയോഗിക്കുന്നത് വമ്പിച്ച നാശങ്ങ-ള്‍ക്ക് നിമിത്തമാകുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം'(30:41). ദൈവികമാര്‍ഗ ദര്‍ ശന പ്രകാരമുള്ള ജീവിതമാണ് പ്രകൃതിക്ക് അനുയോജ്യമായ വക്രതയില്ലാത്ത മതമെന്നും പ്രസ്തുത ജീവിതം വഴിമാത്രമെ പൂര്‍ണാര്‍ഥത്തിലുള്ള ജീവിത സാക്ഷാത്കാരത്തിന് കഴിയൂവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല' (30:30).
'ജീവിതായോധനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നീ ഭൂമിയില്‍ എന്നെന്നും ജീവിക്കുന്നവനെപ്പോലെ പെരുമാ-റുക'യെന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. തനിക്ക് ലഭിച്ച ജീവിതത്തിനകത്ത് പരമാവധി സുഖിക്കുവാന്‍ പ്രകൃതിയെയും പരിസ്ഥിതിയെയും തീരെ പരിഗണിക്കാതെ അവയെ തകര്‍ത്തും, അടുത്ത തലമുറയ്ക്കും ജീവിക്കുവാനുണ്ടെന്ന ബോധമില്ലാതെ ഭൂമിയെത്തന്നെ നശിപ്പിച്ചുമുള്ള പുരോഗതിയല്ല വേണ്ടതെന്ന സന്ദേശം ഈ വചനങ്ങള്‍ക്കകത്തുണ്ട്. അമിതത്വവും ധൂര്‍ത്തും ഇസ്‌ലാം തികച്ചും നിരോധിച്ചിട്ടുണ്ട്. 
'ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല' (7:31).
'കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്തുകളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു'' (17:26,27).
പ്രകൃതി വിഭവങ്ങളോടുള്ള മനുഷ്യരുടെ സമീപനമെന്താ-കണമെന്ന് ഈ വചനങ്ങള്‍ വ്യക്തമായും മനസ്സിലാക്കി-ത്തരുന്നുണ്ട്. ജീവിതത്തിന്റെ ഓരോ രംഗത്തേക്കുമുള്ള പ്രവാച-കന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിസ്ഥിതി സംരക്ഷണ-ത്തിലൂന്നിക്കൊണ്ട് എങ്ങനെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാമെന്ന് പഠിപ്പിക്കുന്നുണ്ട്.
പരിസ്ഥിതി പഠനങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ സമൂഹത്തില്‍ നിലവിലുള്ള പ്രകൃതി ചൂഷണത്തിന്റെയും പ്രകൃതി മൗലിക വാദത്തിന്റെയും ആത്യന്തികതകളിലേക്ക് പോകാതിരിക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ള പ്രകൃതി ചൂഷണമെന്നതാണ് ഇവ്വിഷയകമായ ഇസ്‌ലാമിക കാഴ്ചപ്പാട്; പൂര്‍ണാര്‍ഥത്തിലുള്ള മാനവിക വീക്ഷണവും ഇതു തന്നെ.

മുഹമ്മദ് നബി(ﷺ)യെ അറിയുക; നബിനിന്ദകരെയും

പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പത്തെ അ റേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലാതിരുന്ന അവിടെ പാഠശാല കളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
മദ്യത്തില്‍ മുങ്ങിക്കിട-ന്നിരുന്നു അന്നത്തെ സമൂഹം. തന്റെ ശവശരീരം മുന്തിരിവ-ള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞി-ന്റെ മത്ത് ലഭിക്കുമ-ല്ലോ എന്ന് പാടിയ അറേബ്യന്‍ കവിയുടെ വരികള്‍, പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നാരിമാരുടെ നഗ്‌നതാവിവരണമായിരുന്നു അന്നത്തെ കവി-തകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെ ണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്. നഗ്‌നതാപ്രദര്‍ശ നം നടത്തുന്നതില്‍ സ്ത്രീപുരുഷ ഭേദമ ന്യെ യാതൊരു സങ്കോചവും അവര്‍ക്കു ണ്ടായിരുന്നില്ല. കഅ്ബാലയത്തെ സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്‌നരായിക്കൊണ്ടായിരുന്നു പ്രദക്ഷിണം ചെയ്തിരുന്നത്. കലഹങ്ങളും കൊലപാതകങ്ങ ളും ആ സമൂഹത്തില്‍ സര്‍വസാധാരണമായിരുന്നു. ഗോത്രവഴ-ക്കുകളില്ലാത്ത ദിവസ ങ്ങള്‍ തുലോം വിരളമായിരുന്നു. മനുഷ്യര്‍ മനുഷ്യരെ നിഷ്ഠൂരം വധിക്കുന്നതില്‍ അ വര്‍ യാതൊരു തെറ്റും കണ്ടിരുന്നില്ല. ശക് തര്‍ അശക്തരെ വധിക്കുകയും കൊള്ളയ ടിക്കുകയും ചെയ്യുക സാധാരണമായിരുന്നു. ഗോത്രമഹിമയില്‍ അഭിമാനംകൊണ്ടിരുന്ന അറബികള്‍ക്ക് ഗോത്രത്തിന്റെ പേ രില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെ യ്യുന്നതില്‍ യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. അവരുടെ ആരാധ്യവസ്തു-ക്കളാകട്ടെ ശിലാബിംബങ്ങളായിരുന്നു. സ്രഷ്ടാവും സംര-ക്ഷകനുമായ ഏകദൈ വത്തിന്റെ അസ്തിത്വം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍  ഇടയാളന്മാരെ സ്വീകരിക്കുകയെന്ന തത്ത്വമാണ് അവര്‍ അംഗീകരിച്ചിരുന്നത്. ഈ ഇടയാള ന്മാരില്‍ മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങ ള്‍വരെയുണ്ടായിരുന്നു. കല്ലുക-ള്‍ക്കു മുന്നി ലായിരുന്നു അവര്‍ നമസ്‌കരിച്ചിരുന്നത്. 
ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ്(ല) ജനിക്കുന്നത്. മക്കയിലെ ഖു റൈശ് ഗോത്രത്തിലെ ഹാഷിം കുടുംബ ത്തില്‍ അബ്ദുല്ല-ആമിന ദമ്പതിമാരുടെ മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹം ജനിക്കുന്നതിന് മുമ്പുതന്നെ പിതാവും ഏഴ് വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. അതിനാല്‍ തികച്ചും അനാഥ നായിട്ടായിരുന്നു അദ്ദേഹം വളര്‍ന്നത്. മാതാവിന്റെ മരണശേഷം പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തിന്റെ സംരക്ഷണ മേറ്റെടുത്തു. അല്‍പകാല-ത്തിനുശേഷം അദ്ദേഹവും മരണപ്പെട്ടതിനാല്‍ പിതൃസഹോ-ദരനായ അബൂത്വാലിബിന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേ ഹം നാല്‍പതുകാരിയായ ഖദീജ(്യ) യെ വിവാഹം ചെയ്തു. ഇങ്ങനെ അനാഥനായി ജനിച്ച് അനാഥനായി വളര്‍ന്ന മുഹമ്മ ദാണ് ലോകം മുഴുവന്‍ കാത്തുകൊണ്ടിരു ന്ന, പ്രവാചകന്മാര്‍ മുഴുവന്‍ പ്രവചിച്ച മഹാനായ അന്തിമപ്രവാചകനായിത്തീര്‍ന്നത്. 
മാതൃക
അവസാനത്തെ പ്രവാചകനാണ് മുഹ മ്മദ്(്യ), അതുകൊ-ണ്ടുതന്നെ അദ്ദേഹം അവസാനത്തെ മനുഷ്യര്‍വരെയുള്ള സക ലര്‍ക്കും മാതൃകയായിരിക്കണം. അതിനുവേണ്ടി അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ രേഖപ്പെടുത്തപ്പെട്ടിരിക്കണം. അല്ലെ ങ്കില്‍ അദ്ദേഹത്തിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ മോക്ഷ ത്തിന്റെ മാര്‍ഗം പിന്‍പറ്റുന്നതെങ്ങനെ? അ ദ്ദേഹത്തെ പിന്‍തുടരുന്നതെങ്ങനെ? അത്ഭു തം! മുഹമ്മദ് നബി(ല)യുടെ മുഴുജീവിത വും ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധ ത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ല, അദ്ദേഹത്തി-ന്‍േറതുപോലെ ജീവിതത്തിലെ ചെറുതും വലുതമായ മുഴുസംഭവങ്ങ ളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവചരിത്ര-ത്തിലുണ്ടായിട്ടേയില്ല. മുമ്പുള്ള പ്രവാചകന്മാരാരും തന്നെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരു ന്നില്ല എന്ന് പറയാന്‍ പലര്‍ക്കും അവസര മുണ്ടാക്കിയത് ചരിത്രത്തിന്റെ ദൃഷ്ടിയി ല്‍ അവരുടെയെല്ലാം അസ്തിത്വം സംശ യാസ്പദമായതുകൊണ്ടാണ്. എന്നാല്‍, മുഹമ്മദി(ല)ന്റെ അവസ്ഥ തികച്ചും ഭിന്ന മാണ്. 'മുഹമ്മദ് ചരിത്രത്തിന്റെ പൂര്‍ണ മായ പ്രകാശത്തിലാണ് ജനിച്ചതെ'ന്ന ഹിറ്റിന്റെ പ്രസ്താവനതന്നെ അദ്ദേഹത്തിന്റെ ചരിത്രപരതയ്ക്കു-ള്ള വ്യക്തമായ അംഗീകാരമാണ്. മുഹമ്മദ്(ല) ജീവിച്ചില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാതിരിക്കുമാറ് ശക്തവും വ്യക്തവുമാണ് അദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ടുതന്നെ അവസാനനാളുവരെയുള്ള മുഴുവ ന്‍ മനുഷ്യര്‍ക്കും മാതൃകയാകാന്‍ യോഗ്യതയുള്ള ഏകപ്രവാചകന്‍ അദ്ദേഹമാണ്. 
അനാഥനായ മുഹമ്മദ് അന്ന് അറേ ബ്യയില്‍ ലഭ്യമായിരുന്ന സംരക്ഷണങ്ങള്‍തന്നെ ലഭിക്കാതെയാണ് വളര്‍ന്നുവന്നത്. വിദ്യാഭ്യാസം അല്‍പംപോലും ലഭിക്കാത്തതിനാല്‍ എഴുത്തും വായനയും അറിയാത്തവനായിട്ടാണ് അദ്ദേഹം ജീവിച്ചത്. കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആട് മേയ്ക്കുകയും യുവാവായപ്പോള്‍ ക ച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത മുഹമ്മ ദിന്റെ ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെ ത്തന്നെയായിരുന്നു, കള്ളുകുടിയന്മാരും പെണ്ണുപിടിയന്മാരും വിഗ്രഹാരാധകരുമാ യ അറബികളുടെ കൂടെ. എന്നാല്‍, അവരുടെ ദുസ്സ്വഭാവങ്ങളൊന്നുതന്നെ അദ്ദേഹ ത്തിലുണ്ടായിരുന്നില്ല. ഒരിക്കല്‍പോലും വിഗ്രഹങ്ങളുടെ മുന്നില്‍ അദ്ദേഹം നമ്രശിര സ്‌കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍നിന്ന് ആരും ശ്ര വിച്ചിട്ടില്ല. ഒരിക്കലെങ്കിലും അദ്ദേഹം കള വോ വഞ്ചനയോ ചെയ്തതായി ആരും ആ രോപിച്ചിട്ടില്ല. സ്വബോധം വന്നശേഷം അ ദ്ദേഹത്തെ ആരുംതന്നെ നഗ്‌നനായി ക ണ്ടിട്ടില്ല. അന്യരുടെ ഒരു കാശുപോലും അദ്ദേഹം അന്യായമായി എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ദുഃഖിക്കുന്നവരോടൊ പ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം അനാഥകളെയും അഗതികളെ യും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. വിധവകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്അറിഞ്ഞ് സഹായിക്കാനായി അദ്ദേ ഹം പ്രയത്‌നിച്ചുകൊണ്ടിരുന്നു.  വിശക്കു ന്നവര്‍ക്ക് ഭക്ഷണം നല്‍കാനും യാത്രക്കാരെ ശുശ്രൂഷിക്കാനും അദ്ദേഹം ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശണ്ഠയും സംഘട്ടന ങ്ങളും ഉണ്ടാകുമ്പോള്‍ സന്ധിക്കും യോജിപ്പിനുംവേണ്ടി അദ്ദേഹം പരിശ്രമിച്ചു. എല്ലാവിധ മാലിന്യങ്ങളുടെയും കൂത്തര ങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യവും തൊട്ടുതീണ്ടാത്തവ നായി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ഈ നല്ല സ്വഭാവങ്ങളെല്ലാം സമൂഹം അംഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് സൂക്ഷിക്കാന്‍ കൊടുക്കാന്‍മാത്രം അദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ അവര്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതക്കുള്ള അംഗീകാരമെന്നോണം ആസമൂഹം അല്‍ അമീന്‍-വിശ്വസ്തന്‍- എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
പ്രവാചകത്വം
നാല്‍പതാമത്തെ വയസ്സുവരെ ഈ രൂപത്തില്‍ വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ്(ല) തന്റെ സമൂഹത്തിലുള്ള അ ജ്ഞതാന്ധകാരങ്ങളില്‍നിന്ന് അകന്ന് ജനവാസസ്ഥല-ങ്ങളില്‍നിന്ന് ദൂരെ നില്‍ക്കുന്ന 'ഹിറാ' എന്ന പര്‍വതഗുഹക്കുള്ളി ല്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്‌നനായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്ത ജീവിതം ഇഷ്ട പ്പെട്ട അദ്ദേഹം ഭക്ഷണം തയാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കൈയില്‍ കരുതിയ ഭക്ഷണപദാര്‍ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയാറാക്കി മട ങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം!
ഒരുദിവസം അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു. (അദ്ദേഹം) ആവശ്യപ്പെട്ടു: 'ഓതുക'. മുഹമ്മദ് പ്രതിവചിച്ചു: 'എനിക്ക് ഓതാനറിയില്ലല്ലോ'. അപരിചിത ന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പര ന്നുനില്‍ക്കുന്ന മുഹമ്മദിനെ അദ്ദേഹം മാറോട് ചേര്‍ത്ത് ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്‍പിച്ചു: 'ഓതുക.' മുഹമ്മദ് ആവര്‍ത്തിച്ചു: 'എനിക്ക് ഓതാനറിയില്ല'. വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തി ക്കൊണ്ട് ആഗതന്‍ പറഞ്ഞുകൊടുത്ത വചനങ്ങള്‍, മുഹമ്മദ് പാരായണംചെയ്യാന്‍ തുടങ്ങി. 'സൃഷ്ടിച്ചവനായ നിന്റെ നാഥ ന്റെ നാമത്തില്‍ ഓതുക, മനുഷ്യനെ അവ ന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക; നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു' (ഖുര്‍ആന്‍ 96: 1-5). അവസാനത്തെ വേദഗ്രന്ഥത്തിലേ ക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചന ങ്ങളായിരുന്നു ഇവ. 
പരസ്യപ്രബോധനം
മുഹമ്മദ് ദൈവത്തിന്റെ ദൂതനും അ ന്തിമ പ്രവാചകനുമായി നിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം കല്‍പി ക്കപ്പെട്ടു. സഫാ മലക്ക് മുകളില്‍ കയറിനിന്നുകൊണ്ട് തന്റെ ഗോത്രത്തിലെ കുടും ബശാഖകളില്‍ പെട്ടവരെ അദ്ദേഹം പേരെ ടുത്ത് വിളിക്കാന്‍ തുടങ്ങി. അല്‍അമീനിന്റെ വിളികേട്ട് അവരെല്ലാവരും സസ ന്തോഷം പാഞ്ഞെത്തി. അവരോട് അദ്ദേ ഹം ചോദിച്ചു: ''ഈ മലയുടെ എതിര്‍വശ ത്ത് ഒരുവലിയ അശ്വസേന നിങ്ങളെ ആ ക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വ സിക്കുമോ?'' അവര്‍ ഒരേ സ്വരത്തില്‍ ഉത്ത രം പറഞ്ഞു: ''തീര്‍ച്ചയായും. കാരണം ഇ തിനുമുമ്പ് നീ കളവുപറയുന്നതായി ഞങ്ങ ളാരും കേട്ടിട്ടില്ലല്ലോ''. അല്‍ അമീന്‍ തുട ര്‍ന്നു: ''എങ്കില്‍ മരണാനന്തരജീവിതത്തിലെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക''. ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കൈയൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്ന ത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയ ങ്കരനായിരുന്ന മുഹമ്മദിനെ ഉപേക്ഷിക്ക ണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കൈയൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത. ഈ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(ല)ന്റെ പിതൃ വ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു: ''നിനക്ക് നാശമുണ്ടാകട്ടെ! ഇതിനുവേണ്ടിയായിരുന്നോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?''
അന്തിമപ്രവാചകനോടുള്ള സമൂഹ ത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനം കൂടി യായിരുന്നു അത്; ഇന്നും തുടര്‍ന്നുെകാ-ണ്ടിരിക്കുന്ന പ്രവാചകനിന്ദയുടെ ആരംഭവും!  മുഹമ്മദി(ല)ന്റെ റുഖിയ, ഉമ്മുഖു ല്‍സൂം എന്നീ പുത്രിമാരെ വിവാഹംചെയ്തിരുന്ന അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്തുകൊണ്ട് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്നലെവരെ സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ക്ക് പാത്രമായിരുന്ന മുഹമ്മദിനെ പ്രപഞ്ചത്തിലെ ഏറ്റവും വലി യ യാഥാര്‍ഥ്യം പറഞ്ഞു എന്നതിന്റെ പേ രില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്, സമൂഹത്തെ നേര്‍വഴി യിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെ ന്ന ഏകകാരണത്താല്‍ ഭ്രാന്തനെന്നും മാര ണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങ-ള്‍ക്ക് വിധേയമാക്ക പ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാ ലോചന നടത്തപ്പെട്ടു. അദ്ദേഹം പ്രബോധ നം ചെയ്ത തത്ത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. ചിലര്‍ സ്വവസതികളില്‍നിന്ന് പുറത്താക്കപ്പെട്ടു. മറ്റുചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്‌ക-രിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്നുകൊണ്ട് ജീവന്‍ നിലനിര്‍ത്തിയ ദിനരാത്ര ങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമ തത്തിന്റെ സന്ദേശപ്രചാരണത്തില്‍നിന്ന്അദ്ദേഹം പിന്നോട്ടു-പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതി-നുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതി-നുവേണ്ടി, പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പ ലായനം ചെയ്യേണ്ടിവന്നു, അദ്ദേഹത്തിന്. 
പീഡനങ്ങള്‍, പ്രലോഭനങ്ങള്‍
അക്രമത്തിന്റെയും മര്‍ദനങ്ങളുടെ യും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഭീഷ ണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുക-യാണെന്ന് കണ്ട് ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണ നങ്ങളുടെയും പാതയും പരീക്ഷിച്ചുനോ ക്കി. സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരുദിവസം നബിയുടെ അടുക്കല്‍ചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: ''നീ സമ്പത്താണ് കൊതി ക്കുന്നതെങ്കില്‍ നിനക്ക് ആവശ്യമുള്ളത്ര ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആ ഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൗന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാനു ള്ള അവസരം ഉണ്ടാക്കിത്തരാം''. ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്ന പ്രലോഭനങ്ങള്‍! ഒരൊറ്റ വാക്കു പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടുകാര്‍ മുഴുവനും തന്റെ രാജധാനിയിലെത്തി ത നിക്ക് പാദസേവ ചെയ്യും. സൗന്ദര്യധാമ ങ്ങള്‍ തനിക്ക് മുന്നില്‍ നൃത്തമാടും. പക്ഷേ, പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: 'അ ധികാരമോ കവര്‍ച്ചമുതലോ എനിക്കാവ ശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാര നായിട്ടാണ് സ്രഷ്ടാവായ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശ മാണ് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്ന ത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോക ത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവികസന്ദേശം സ്വീകരിക്കാത്തവര്‍ക്കി ടയില്‍ തീര്‍പ്പുകല്‍പിക്കുന്നത് അവന്‍ത ന്നെയാണ്''. 
ഗോത്രത്തലവന്മാരുടെയും പൗരപ്രധാനികളുടെയും നിര്‍ബന്ധ-ത്തിന് വഴങ്ങി ത ന്റെ ദൗത്യം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബി നോട് അദ്ദേഹം പ്രതിവചിച്ചു: ''പ്രിയ പി തൃവ്യാ, വലതുകൈയില്‍ സൂര്യനെയും ഇടതുകൈയില്‍ ചന്ദ്രനെയും അവര്‍ വെ ച്ചുതന്നാല്‍പോലും ഞാനെന്റെ ദൗത്യനി ര്‍വഹണത്തില്‍ നിന്ന് പിന്മാറുകയില്ല. ഒ ന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈ വികസംതൃപ്തി കരഗതമാക്കുക. അല്ലെ ങ്കില്‍ ആ ശ്രമത്തിലേര്‍പ്പെട്ടുകൊണ്ട് നശിച്ചുപോകുക. രണ്ടിലൊന്ന് സംഭവിക്കുന്ന ത്‌വരെ ഞാനിത് തുടരുകതന്നെ ചെയ്യും''. 
പ്രലോഭനങ്ങളും പ്രീണനങ്ങളും വില പ്പോകുകയില്ലെന്ന് മനസ്സിലാക്കിയ ഖുറൈ ശികള്‍ അക്രമത്തിന്റെയും മര്‍ദനങ്ങളു ടെയും മാര്‍ഗംതന്നെ പിന്തുടരാന്‍ തീരുമാ നിച്ചു. പക്ഷേ, സത്യമതത്തിലേക്ക് ജനം പ്രവഹിച്ചുകൊണ്ടിരുന്നു. അവരില്‍ അടിമ കളും ഉടമകളും ഉണ്ടായിരുന്നു; പണക്കാരും പണിക്കാരുണ്ടായിരുന്നു; കറുത്തവരും വെളുത്തവരുമുണ്ടായി-രുന്നു. പൗരോഹി ത്യവും പ്രമാണിത്തവും സൃഷ്ടിച്ച വേലിക്കെട്ടുകള്‍ ഭേദിച്ച് സത്യാന്വേഷികളെല്ലാം സത്യമാര്‍ഗത്തി-ലെത്തിച്ചേര്‍ന്നു. ഖുറൈ ശികള്‍ക്കിടയിലെ പ്രമുഖരും പ്രഗല്‍ഭരുമാ യ പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങി. ശക് തരും ധീരരുമായ ഉമറിന്റെയും ഹംസയുടെയും ഇസ്‌ലാമാശ്ലേഷണം അണികളില്‍ ആവേശവും ഉണര്‍വുമുണ്ടാക്കി. 'സമൂഹ ത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന' മുഹമ്മദിനെ വധിക്കുവാനായി ഊരിപ്പിടിച്ച വാളുമായി ഇറങ്ങിപ്പുറപ്പെട്ട ഉമര്‍, ഇസ്‌ലാംമത വിശ്വാസിയായ സ്വസഹോദരിയില്‍നിന്ന് ഖുര്‍ആ ന്‍ വചനങ്ങള്‍ ശ്രവിച്ചപ്പോള്‍ 'ഇത് ദൈവ വചനമല്ലാതെ മറ്റൊന്നുമല്ല' എന്ന് ആത്മ ഗതം ചെയ്യുകയും പ്രവാചകനെ ചെന്നുകണ്ട് ഇസ്‌ലാമാശ്ലേ-ഷിക്കുകയുമാണുണ്ടായത്. ഉമറിന്റെയും ഹംസയുടെയും മനം മാറ്റത്തോടുകൂടി മനസ്സില്‍ വിശ്വാസവുമായി കഴിഞ്ഞിരുന്ന പലരും പരസ്യമായി വിശ്വാസപ്രഖ്യാപനം നടത്താന്‍ സന്നദ്ധരായി: വിറളിപിടിച്ച ശത്രുക്കള്‍ പൂര്‍വാധികം ശക്തി-യോടെ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു.
മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന നീചമായ മര്‍ദനമുറകള്‍. ഇരുമ്പുപഴുപ്പിച്ച് മുന്‍ദ്വാരത്തിലൂടെ കുത്തിക്കയറ്റികൊണ്ട് കൊലചെയ്യപ്പെട്ട ധീരവനിത സുമയ്യ(്യ). തീകൊണ്ട് കരിക്കപ്പെടുകയും ഉരുകിയൊലിക്കുന്ന മുറിവുകളോടുകൂടി ചുട്ടു-പൊള്ളുന്ന മണലില്‍ കിടത്തുകയും പിന്നീട് എടുത്തുവെള്ളത്തില്‍ മുക്കുകയും ചെയ്യ പ്പെട്ടുകൊണ്ടിരുന്ന അമ്മാറുബ്‌നുയാസിര്‍(്യ). കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മലര്‍ത്തിക്കിടത്തി മാറത്ത് മലപോലുള്ള കല്ല് കയറ്റിവെച്ച് മര്‍ദിക്കപ്പെട്ടപ്പോഴും ദൈ വം ഏകനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ബിലാലുബ്‌നുറബാഹ്(്യ). ഇങ്ങനെ  എത്രയെത്ര ഉദാഹരണങ്ങള്‍. സത്യമത ത്തില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ മാത്രം മര്‍ദിക്കപ്പെട്ടവരായിരുന്നു ഇവരെ ല്ലാംതന്നെ.
ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു?മൃഗീയമായി മര്‍ദിക്കപ്പെടാ-നും നാട്ടില്‍നിന്നും അടിച്ചോടിക്കപ്പെടാനും മാത്രം എന്തുതെ-റ്റായിരുന്നു ആ പ്രവാചകന്‍ ചെയ്തത്? സമൂഹത്തില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെടാന്‍ മാത്രം എന്ത് തത്ത്വങ്ങളാണ് അദ്ദേഹം പ്രബോധനംചെയ്തത്? 'സൂര്യചന്ദ്രനക്ഷത്രാദികളും ഭൂമിയിലെ അചേ തനവും സചേതനവുമായ സകലവസ്തുക്കളും സൃഷ്ടിച്ചവനായ ദൈവം ഏകനാണ്. മനുഷ്യജീവിതത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും വായുവും വെള്ളവും നല്‍കുകയും ആഹാരങ്ങ ള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പെ ടുത്തുകയും ചെയ്ത, ഏവരെയും ജനിപ്പി ക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുക യും ചെയ്യുന്ന ആ ഏകദൈവത്തിനുമാത്ര മേ ആരാധനകളര്‍പ്പിക്കാവൂ. നിങ്ങളാരാധി ച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും ശവകുടീകരങ്ങളും പുണ്യാത്മാക്കളുമൊന്നും ത ന്നെ ആരാധനക്കര്‍ഹമല്ല. അവയെ മുഴുവന്‍ കൈവെടിഞ്ഞ് ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ. അവന്‍ എന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കടമ ദൈവികസന്ദേശം നിങ്ങള്‍ക്കെത്തിച്ച് തരിക മാത്രമാകുന്നു. എ നിക്ക് ലഭിക്കുന്ന ദൈവികബോധനങ്ങള്‍ അംഗീകരിക്കുക എന്റെയും നിങ്ങളുടെ യും ബാധ്യതയാകുന്നു. ദൈവത്തോട് ഭയ ഭക്തി പ്രകടിപ്പിക്കുകയും അവനവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും അവ ന്‍ കല്‍പിക്കുന്ന വിധിവിലക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ വിജയിച്ചിരിക്കുന്നു. സമാധാനസമ്പൂര്‍ണമായ ഒരു ഭൗതികജീവിതം മാത്രമല്ല ശാശ്വതവും ക്ലേശലേ ശമില്ലാത്ത-തുമായ പരലോകജീവിതം കൂടി അവന്നു ലഭിക്കും. മറിച്ച്, ആരാധനകള്‍ ദൈവസൃഷ്ടികള്‍ക്കര്‍പ്പിക്കുകയും ദൈവികസ-ന്ദേശങ്ങളെ തൃണവത്കരിക്കുകയും അവന്റെ വിധിവിലക്കുകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്ന് അത്യാര്‍ത്തിയും അര-ക്ഷിതബോധവും സൃഷ്ടിക്കുന്ന അസമാധാനം ഇഹലോകത്തും ശാശ്വതനരകവാസം പരലോകത്തും പ്രതിഫലമായി ലഭിക്കും. മരണാനന്തര ജീവിതം മിഥ്യയായ ഒരു സങ്കല്‍പമല്ല. സൃഷ്ടികര്‍ത്താവ് അറിയിച്ചുതന്നിരിക്കുന്ന അതിമഹത്തായ ഒരു യാഥാര്‍ഥ്യമത്രെ അത്. ത്രികാലജ്ഞാനിയായ സര്‍വശ-ക്തനായിരിക്കും ആ ലോകത്തിന്റെ വിധികര്‍ത്താവ് എന്നതിനാല്‍ ശുപാര്‍ശകളോ മറ്റ് പ്രലോഭനങ്ങളോ അവിടെ വില-പ്പോവുകയില്ല'.
ഇത് പറഞ്ഞതിന്റെ പേരിലായിരുന്നു മര്‍ദനങ്ങളെല്ലാം. ഈ മര്‍ദനങ്ങളില്‍ പ്രവാചകന്റെ വീര്യം ചോര്‍ന്നുപോയില്ല. സത്യമതപ്രബോധനം നിര്‍ത്തിവെക്കാന്‍ അ ദ്ദേഹം തീരുമാനിച്ചില്ല. എന്തിനധികം! ഇ ത്രയെല്ലാം തന്നെ മര്‍ദിച്ച ആ സമൂഹത്തിന്റെ നന്മക്കുവേണ്ടിയായിരുന്നു ആ പ്രവാചകന്‍ പ്രാര്‍ഥിച്ചത്. അല്‍ഭുതം! ഏതൊരു സമൂഹത്തിന്റെ ശാശ്വതമോക്ഷത്തിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിക്കുന്നുവോ, അതേ സമൂഹംതന്നെ അദ്ദേ ഹത്തെ കല്ലെടുത്തെറിയുന്നു. അപ്പോള്‍ പോലും ആ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ സമുദായത്തിന്റെ  നന്മക്ക്‌വേണ്ടി പ്രാര്‍ഥി-ക്കുകയായിരുന്നു. 
പ്രബോധകന്റെ മാതൃക
മര്‍ദിക്കപ്പെടുമ്പോള്‍ ആ മര്‍ദിതര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണമേ എന്ന് പ്രാര്‍ഥിക്കുന്ന കാരുണ്യത്തിന് മാന വചരിത്രത്തില്‍ വേറെ മാതൃകയുണ്ടോ? ത്വാഇഫില്‍ വെച്ചാണ് സംഭവം. പെറ്റുവളര്‍ന്ന നാട്ടില്‍, സത്യമതസന്ദേശം എത്തിച്ചു എന്നതിന്റെ പേരില്‍ മര്‍ദനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചത് പിതൃ വ്യന്‍ അബൂത്വാലിബും ഭാര്യ ഖദീജയു മായിരുന്നു. അവര്‍ രണ്ടുപേരുടെയും മരണം അദ്ദേഹത്തിനേറ്റ കനത്തൊരു ആഘാതമായി. ഈ അവസരത്തിലാണ് കുടുംബക്കാരായ സഖീഫ് ഗോത്രത്തിന്റെ സഹായവുംതേടി അദ്ദേഹം ത്വാഇ ഫിലെത്തിയത്. അവഹേളനങ്ങളില്‍നിന്നും അപമാനങ്ങളില്‍നിന്നും അല്‍പം ആശ്വാസംതേടി തങ്ങളുടെ പ്രദേശത്തെ ത്തിയ ബന്ധുവിനെ കൂടുതല്‍ അവഹേളിക്കുകയാണ് ത്വാഇഫുകാര്‍ ചെയ്തത്.  തന്റെ കുടുംബക്കാര്‍ ഇളക്കിവിട്ട അങ്ങാ ടിപ്പിള്ളേരും റൗഡികളും കൂടി കൂവിവിളി ച്ചും പുലഭ്യംപറഞ്ഞും പരിഹസിച്ചും അദ്ദേഹത്തെ പിന്‍തുടര്‍ന്നു. അദ്ദേഹത്തിന്റെ പാദങ്ങളില്‍നിന്ന് മുറിവേറ്റ് ചോരവാ ര്‍ന്നൊഴുകി. തളര്‍ന്നു കുഴങ്ങിയ അദ്ദേഹം നീണ്ട മൂന്ന് നാഴിക ദൂരത്തെ കൂവിവിളികള്‍ക്കും കല്ലേറുകള്‍ക്കും ശേഷം ഉത്ബ ത്തുബിന്‍ റബീഅയുടെ തോട്ടത്തില്‍ അഭയംതേടി. അവിടെനിന്നദ്ദേഹം പ്രാര്‍ഥിച്ചു: 'അല്ലാഹുവേ ഇവര്‍ക്ക് നീ സന്മാര്‍ഗം കാണിച്ചുകൊടുക്കേണമേ. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്കുതന്നെ അറിയില്ല'. 
പലായനം
അവസാനം ആദര്‍ശസുരക്ഷിതത്വത്തിനുവേണ്ടി നാടുവിടുക-യല്ലാതെ ഗത്യന്ത രമില്ലെന്ന അവസ്ഥയുണ്ടായി. പ്രവാച കനും അനുചരന്മാര്‍ക്കും അഭയം നല്‍കാമെന്നേറ്റ യഥ്‌രിബിലേക്ക് ചെറുസംഘങ്ങ ളായി ആദ്യം അനുയായികളാണ് യാത്രതിരിച്ചത്. മുസ്‌ലിംകള്‍ മിക്കവാറും പോയിക്കഴിഞ്ഞു. ഈ അവസരത്തില്‍ ശത്രുക്കള്‍ ആ മഹാനായ പ്രവാചകനെ വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കാനായി ശത്രുക്കള്‍ വീടുവളഞ്ഞു. പക്ഷേ, ദൈവസഹായത്താ ല്‍ അവരൊന്നും കാണാതെ തികച്ചും വിസ്മയാവഹമായി പ്രവാചകന്‍(ല) തന്റെ സന്തതസഹചാരിയായ അബൂബക്കറി നോ(്യ)ടൊപ്പം യഥ്‌രിബിലെത്തിച്ചേര്‍ന്നു. ഈ സംഭവത്തോടുകൂടി യഥ്‌രിബ് പട്ടണം മദീനത്തുറസൂല്‍-ദൈവദൂതന്റെ പട്ടണം -ആയി അറിയപ്പെട്ടു. ആ പട്ടണത്തിലുണ്ടായിരുന്നവര്‍ അന്‍സ്വാറുകളും -സഹാ യികള്‍-മക്കയില്‍നിന്നുവന്നവര്‍ മുഹാജിറുകളു-പലായനംചെയ്തവര്‍-മായി അറിയപ്പെട്ടു. നാടും വീടും കുടുംബവും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് വിശ്വാസസംരക്ഷണത്തിനുവേണ്ടി നടത്തപ്പെട്ട ഈ മഹത്തായ പലായന- ഹിജ്‌റ-ത്തിന്റെ കണക്കുപിടിച്ചുകൊണ്ടാണ് ഹിജ്‌റ വര്‍ഷമെന്ന കാലഗണനാ സമ്പ്രദായം ആരംഭിച്ചത്. 
മദീനയില്‍ ഒരു പുതിയ സമൂഹം രൂപം കൊള്ളുകയായിരുന്നു. മുഹാജിറുകളുയെ ടും അന്‍സ്വാറുകളുടെയും സമ്മിശ്രമായ ഒരു പുതിയ സമൂഹം. ഈ സമൂഹത്തിന് ആതിഥ്യമൊരുക്കിയത് അന്‍സാറുകളായിരുന്നു. സത്യവിശ്വാസികളായതിനാല്‍ നാടു-വിടേണ്ടിവന്ന സഹോദരന്മാരായ മുഹാജിറുകളുമായി സ്വന്തം വീടും നാടും സമ്പ ത്തും കുടുംബവുമെല്ലാം പങ്കുവെക്കാന വര്‍ സന്നദ്ധരായി. ഇസ്‌ലാം വിഭാവനം ചെ യ്യുന്ന ഒരു മാതൃകാസമൂഹത്തിന്റെ സൃഷ്ടിയായിരുന്നു അവിടെ നടന്നത്. ആ സമൂഹത്തില്‍ നിന്ന് ആദ്യം ഉന്മൂലനം ചെയ്യപ്പെട്ടത് സൃഷ്ടികളോടുള്ള ആരാധനയായിരുന്നു. ആ സമൂഹത്തില്‍ ആദ്യം വേരുറപ്പിച്ചത് അചഞ്ചലമായ ഏകദൈവ വിശ്വാസവും പരലോകബോധവുമായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തി ലെത്തിച്ചേര്‍ന്ന ആ സമൂഹത്തില്‍ പിന്നെ യുണ്ടായ പരിവര്‍ത്തനങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. ഏകദൈവത്തിന്റെ മുന്നില്‍ ഏവരും സമന്മാരാണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍ മക്കക്കാരനെന്നും മദീനക്കാരനെന്നുമുള്ള പ്രാദേശികത്വത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് അവര്‍ രണ്ടുകൂട്ടരും സഹോദരന്മാരായി മാറി. വിശ്വാസികള്‍ സഹോദരന്മാരാണെന്ന് മനസ്സിലാക്കപ്പെട്ടപ്പോള്‍ അന്‍സാറുകള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന ഔസ്-ഖസ്‌റജ് ഗോത്രവൈര്യം അവസാനിപ്പിച്ചുകൊണ്ട് ആലിംഗനം ചെയ്തു. സ്ത്രീകളും പുരുഷന്മാരെപ്പോലെ സ്വാതന്ത്ര്യവും അവകാശങ്ങളും ആശ കളുമെല്ലാമുള്ളവരാണെന്ന് പ്രഖ്യാപിക്ക പ്പെട്ടപ്പോള്‍ ആഭിജാത്യത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന സമ്പ്രദായത്തിന് അറുതിവന്നു. മദ്യപാനവും ചൂതാട്ടവും ലൈംഗികദുരാചാരങ്ങളും പിശാചിന്റെ പ്രവര്‍ത്തനങ്ങളും അവ നരകത്തിലേക്ക് അടുപ്പിക്കുന്നവയുമാണെന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ മസ്തിഷ്‌കത്തെയും സമ്പത്തിനെയും വികാരങ്ങളെയും അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായങ്ങളില്‍നിന്ന് ആ സമൂഹം മുക്തമായി. പലിശയും സാമ്പത്തികചൂഷണങ്ങളും നിരോധിക്ക പ്പെട്ടതോടെ ആ സമൂഹത്തിലെ സാമ്പത്തി കപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമുണ്ടായി. 
മാറ്റങ്ങള്‍! മാറ്റങ്ങള്‍!!
എത്ര പെട്ടന്നായിരുന്നുവെന്നോ ഈ മാറ്റങ്ങള്‍! നിമിഷങ്ങള്‍കൊണ്ടാണ് പല നിയമങ്ങളും പ്രചാരത്തില്‍വന്നത്. സര്‍വ ശക്തനും സര്‍വകാലജ്ഞാനിയും അതോടൊപ്പം പരമകാരുണികനുമായ ഒരു ദൈവത്തിലും അവന്ന് മാത്രം അധികാരമുള്ള മരണാനന്തരജീവിതത്തിലും അവ ര്‍ക്കുള്ള വിശ്വാസം രൂഢമൂലമായപ്പോള്‍ ആ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ എളുപ്പമായിരുന്നു. മദ്യപാനികളായ; അല്ല, മദ്യത്തില്‍ മുങ്ങിക്കുളിച്ചിരുന്ന അറബിക ളോട് 'നിങ്ങളതില്‍നിന്ന് വിരമിക്കുവാനൊരുക്കമുണ്ടോ'(5:91)യെന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, അവരതില്‍നിന്ന് സമ്പൂര്‍ണമായി മുക്തരായി. ആ കല്‍പന വന്നപ്പോള്‍ മദീനയിലെ മദ്യമുത ലാളിമാരാരും തങ്ങള്‍ നിര്‍മിച്ചുവെച്ച മദ്യമെങ്കിലും വില്‍ക്കാന്‍ അനുവദിക്കണമെ ന്ന് നിവേദനം നല്‍കിയില്ല. അവിടെയുള്ള മദ്യത്തൊഴിലാളികളാരും തന്നെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് മുദ്രാവാക്യം മുഴക്കിയില്ല. റവന്യൂവരുമാനം നഷ്ട പ്പെടുമെന്ന് ആരുംതന്നെ ഗിരിപ്രഭാഷണം നടത്തിയില്ല. ദൈവികകല്‍പന ശ്രവിക്കേ ണ്ട താമസം അവിടെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി. വീപ്പകള്‍ മറിഞ്ഞുവീണു. മദീന യിലെ തെരുവീഥികളിലൂടെ മദ്യത്തിന്റെ ചാലുകള്‍ ഒഴുകി. ഇതായിരുന്നു പ്രവാചക ന്‍ സൃഷ്ടിച്ച വിപ്ലവം. അദ്ദേഹത്തിന്റെ ആയുധങ്ങള്‍ വാളോ അമ്പോ വെടിയുണ്ട കളോ ആയിരുന്നില്ല. ഏകദൈവത്തിലുള്ള വിശ്വാസവും പരലോകബോധവും മാത്രം. 
എല്ലാ അര്‍ഥത്തിലും പ്രവാചകനെ അനുസരിക്കുന്ന ഒരു സമൂഹം അവിടെയുണ്ടായി. അവര്‍ക്ക് പാരത്രികസൗഖ്യത്തി നുവേണ്ട ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കടമ. പ്രത്യു ത ആ സമൂഹത്തിന്റെ നിലനില്‍പിനാവ ശ്യമായ നിയമനിര്‍ദേശങ്ങള്‍ നല്‍കുക കൂടി അദ്ദേഹത്തിന്റെ കര്‍ത്തവ്യമായി മാറി. വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കാനായി അവിശ്വാസികളായ മക്കക്കാര്‍ സക ലവിധ തന്ത്രങ്ങളുമാവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ സമൂഹത്തിന് ശക്തമായ ഒരു ഭരണനേതൃത്വംതന്നെ ആവ ശ്യമായിരുന്നു. അങ്ങനെ അന്തിമപ്രവാച കന്‍ ആ സമൂഹത്തിന്റെ ഭരണാധിപന്‍ കൂടിയായി. 
പടയോട്ടങ്ങള്‍
മദീനയില്‍ ഇസ്‌ലാമികസമൂഹം വളര്‍ന്നുവെന്നറിഞ്ഞ മക്കാമുശ്‌രിക്കുകള്‍ക്ക് കലികയറി. തങ്ങളുടെ പിതാക്കളില്‍നിന്ന് ലഭിച്ച വിശ്വാസാചാരങ്ങളുടെ സംരക്ഷണ ത്തിനായി പുതിയ മതത്തെ ഉന്മലൂനം ചെ യ്യാനവര്‍ തീരുമാനിച്ചു. മദീനയിലെ ജൂത ന്മാരുമായി ഉപജാപത്തിലേര്‍പ്പെട്ടും ഗൂഢാ ലോചനകള്‍ നടത്തിയും മുസ്‌ലിംസമൂഹ ത്തെ നശിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു.
നിലനില്‍പിനുവേണ്ടി വാളെടുക്കുക യല്ലാതെ മറ്റൊരു മാര്‍ഗവും മുസ്‌ലിം സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നില്ല. അങ്ങ നെ അന്തിമപ്രവാചകന്റെ കാലഘട്ടത്തിലെ ആദ്യത്തെ യുദ്ധമുണ്ടായി. സര്‍വവിധ സന്നാഹങ്ങളുമായി വന്ന ആയിരത്തില്‍പരം ആളുകളുണ്ടായിരുന്ന ശത്രുസൈന്യവുമായി പരിമിതമായ സജ്ജീകരണങ്ങള്‍ മാത്രമുണ്ടായിരുന്ന മൂന്നൂറ്റിപ്പതിമൂന്ന് പേരുള്ള വിശ്വാസികളുടെ സൈന്യം ബദ്‌റില്‍വെച്ച് ഏറ്റുമുട്ടി. പ്രവാചകന്‍ കരളുരുകിക്കൊണ്ട് പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ഈ ചെറുസംഘം ഇന്ന് നശിച്ചുപോകുകയാണെങ്കില്‍ പിന്നെ നിന്നെമാത്രം ആരാധിക്കുന്നവരാരും ഭൂമുഖത്തുണ്ടാകില്ല. നീ ഞങ്ങളെ അനുഗ്രഹിക്കേണമേ''. യുദ്ധം നടന്നു. ഇസ്‌ലാമിന്റെ പ്രഥമയുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ബദ്‌റില്‍വെച്ച് എ ഴുപത് അവിശ്വാസികള്‍ മരണപ്പെട്ടപ്പോള്‍ സത്യവിശ്വാസികളില്‍പ്പെട്ട പതിനാലുപേര്‍ രക്തസാക്ഷികളായി. പിന്നെയും പ്രവാച കനും അനുയായികള്‍ക്കും യുദ്ധംചെയ്യേ ണ്ടിവന്നു. ഉഹ്ദ്, ഖന്‍ദഖ്, അഹ്‌സാബ്, ഖൈബര്‍, ഹുനൈന്‍ തുടങ്ങി ഏതാനും യുദ്ധങ്ങള്‍. ഇവയൊന്നുംതന്നെ നാട്‌വെട്ടിപ്പിടിക്കാനോ സാമ്രാജ്യം വിസ്തൃതമാക്കാനോ വേണ്ടിയായിരുന്നില്ല. വിശ്വാസസംരക്ഷണത്തിനും ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയായിരുന്നു. 
പ്രവാചകന്‍ ഒരു മഹത്തായ വിപ്ലവമാണ് നയിച്ചതെന്ന കാര്യത്തില്‍ ചരിത്രമറിയുന്നവര്‍ക്കൊന്നും സംശയമുണ്ടാകാനിട യില്ല. തികച്ചും സംസ്‌കാരശൂന്യരായ ഒരു ജനതയെ ലോകത്തിനുമുഴുവന്‍ മാതൃക യായ ഒരു സമൂഹമായി മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങളാണ്. ഈ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന രൂപത്തിലുള്ള എതിര്‍പ്പുകള്‍ എഴുതപ്പെട്ട ചരിത്രത്തില്‍ ആര്‍ക്കും നേരിടേണ്ടിവന്നിട്ടില്ല. സ്വന്തം വിശ്വാസാദ ര്‍ശങ്ങള്‍ സംരക്ഷിക്കാനായി സമരം ചെ യ്യേണ്ടിവന്ന നബി(ല) പങ്കെടുത്ത യുദ്ധ ങ്ങളിലെല്ലാംകൂടി കൊല്ലപ്പെട്ടത് കേവലം ആയിരത്തിപതിനെട്ടു പേര്‍ മാത്രമായിരുന്നു! വിപ്ലവങ്ങളുടെ പേരില്‍ ഈ ഭൂമിയില്‍ ചിന്തപ്പെട്ട ചോരയുമായി താരതമ്യംചെയ്യു മ്പോള്‍ ഇതെത്രമാത്രം നിസ്സാരമാണ്. ഫ്ര ഞ്ച്‌വിപ്ലവത്തില്‍ കൊല്ലപ്പെട്ടത് അറുപ ത്താറ് ലക്ഷം മനുഷ്യരാണ്. ഒരുകോടിയി ലധികംപേരുടെ ചോരചിന്തിക്കൊണ്ടാണ് റഷ്യയിലെ 'മഹത്തായ' വിപ്ലവം നടന്നത്. ഒന്നാംലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ എഴുപത്തിമൂന്ന് ലക്ഷമായി-രുന്നുവെങ്കില്‍ രണ്ടാംലോകമഹായുദ്ധ ത്തിലത് നൂറ്റിയാറ് ലക്ഷമായിരുന്നു. ഈ വിപ്ലവങ്ങളെക്കൊണ്ട് മനുഷ്യനെന്ത് നേ ടി? നാഗരികതയ്ക്ക് എന്തെന്ത് സംഭാവന കളാണ് ഈ വിപ്ലവങ്ങള്‍ നല്‍കിയത്? ഉ ത്തരം വട്ടപ്പൂജ്യമെന്നാണ്. ഇവ നയിച്ച മഹാത്മാക്കള്‍ക്കെതിരെ ആ രാജ്യങ്ങളിലുള്ള ജനങ്ങളുടെതന്നെ രോഷം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 'മഹ ത്തായ വിപ്ലവ'ത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹത്തിനു ശ്രമിച്ചവരുടെ പ്രതിമകള്‍ക്കുനേരെ കല്ലെറിഞ്ഞുകൊണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ അവരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ അവരുടെ സിദ്ധാന്ത ങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഭരണാധികാരികള്‍ അവരോടുള്ള അവജ്ഞ അവതരിപ്പിക്കുന്നു. അപ്പോള്‍ ആ വിപ്ലവങ്ങള്‍ക്കുവേ ണ്ടി ചിന്തപ്പെട്ട രക്തം മുഴുവന്‍ വൃഥാവിലായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. എന്നാല്‍ പ്രവാചകന്റെ വിപ്ലവമോ? വെറും ആയിരത്തിപതിനെട്ട് പേര്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ട് നടന്ന ആ മഹത്തായ സാംസ്‌കാരികവിപ്ലവത്തിന് തുല്യമായ ഒരു വിപ്ലവം മാനവച-രിത്രത്തിലുണ്ടോ? ഇല്ല എന്നാണ് ഉത്തരം. 
മക്കാവിജയം
മദീനയില്‍ ഒരു ഇസ്‌ലാമിക സമൂഹം രൂപംകൊണ്ടു കഴിഞ്ഞിരുന്നു. അടിമകളും ഉടമകളും സമന്മാരായി മാറിയ സമൂഹം. മദ്യത്തില്‍നിന്നും ചൂതാട്ടങ്ങളില്‍നിന്നും തികച്ചും മുക്തമായ ഒരു സമൂഹം. അക്രമിയായ രാജാവിന്റെ മുന്നിലും സത്യം തുറ ന്നുപറയാന്‍ ധൈര്യം കാണിക്കുന്ന സമൂഹം. സര്‍വോപരി സര്‍വശക്തന്റെ മുന്നി ല്‍മാത്രം ശിരസ്സ് നമിക്കുന്ന ഒരു സമൂഹം. ഈ സമൂഹത്തെ തകര്‍ക്കാനാണ് മക്കയിലെ പാരമ്പര്യ വിശ്വാസികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പലതരം ആക്രമണങ്ങളും സ ത്യവിശ്വാസികള്‍ സഹിച്ചു. സന്ധിസംഭാഷണങ്ങള്‍ക്ക് അവര്‍ സന്നദ്ധരായി. പക്ഷേ, അവിശ്വാസികള്‍ അവരുടെ സകലവിധ സമ്പത്തും ശക്തികളും ഇസ്‌ലാമികസമൂഹത്തെ നശിപ്പിക്കാന്‍വേണ്ടി സമാഹരിച്ചുകൊണ്ടിരുന്നു. മക്കയിലേക്ക് ഒരു പടയോട്ടം നടന്നില്ലെങ്കില്‍ മദീനയിലെ മാതൃകാസമൂഹത്തെ നാമാവശേ-ഷമാക്കാന്‍ സര്‍വസന്നാഹങ്ങളോടുംകൂടി അവിശ്വാസികള്‍ കടന്നുവരുമെന്ന് ഉറപ്പായിരുന്നു. അവ സാനം അതുതന്നെ സംഭവിച്ചു. പ്രവാചക നും സമൂഹവും പ്രതികരിച്ചു. വിശ്വാസിക ളുടെ ഒരു വന്‍സൈന്യം മക്കയിലേക്ക് നീങ്ങി. 'അല്ലാഹുവാകുന്നു ഏറ്റവും വലിയവ ന്‍' എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ട് ആ സേന മക്കയിലേക്ക് കടന്നു. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുവാനായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ഭവനം സ്ഥിതിചെയ്യുന്ന പട്ടണത്തിലേക്ക്; സ്രഷ്ടാവായ ദൈവംതമ്പുരാനെ മാത്രം ആരാധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരി ല്‍ പ്രവാചകനും അനുയായികളും പുറ ത്താക്കപ്പെട്ട പ്രദേശത്തേക്ക്; 'ദൈവമാകുന്നു ഏറ്റവും വലിയവന്‍'-അല്ലാഹു അക് ബര്‍- എന്ന ശബ്ദം അന്തരീക്ഷത്തില്‍ പ്ര കമ്പനംകൊണ്ടു. ആ മുദ്രാവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവരായിരുന്നു അവര്‍. പരമ്പരാഗതമായി ആരാധിച്ചുവന്നിരുന്ന വിഗ്രഹങ്ങളെയും ശവകുടീര ങ്ങളെയും വ്യാജദൈവങ്ങളെയും കൈ യൊഴിച്ചവര്‍; ദൈവത്തെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പെ റ്റുവളര്‍ന്ന സ്വന്തംനാടുപേക്ഷിച്ചവര്‍; വീടും കുടുംബവും വേണ്ടെന്നുവെച്ചവര്‍; ജീവിതകാലമത്രയും സമ്പാദിച്ച സ്വത്ത് മുഴുവന്‍ ആദര്‍ശത്തിനുവേണ്ടി ചിലവഴിച്ചവര്‍. അവരല്ലാതെ മറ്റാരാണ് 'അല്ലാഹു അക്ബര്‍' എന്ന് പറയാന്‍ അര്‍ഹതയുള്ളവര്‍? മക്കയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പതിനായിരത്തോളംപേര്‍ വരുന്ന ആ സൈന്യം കൈയില്‍ തീപന്തങ്ങളുമായി മക്കയുടെ പ്രാന്തങ്ങളിലേക്ക് പ്രവേശിച്ചു. 
കാരുണ്യത്തിന്റെ മഹനീയ മാതൃക
സത്യവിശ്വാസികളുടേതായ ആ സൈ ന്യം മക്ക കീഴടക്കി. എതിര്‍പ്പിന്‍േറതായ ആരവങ്ങളോ രക്തത്തിന്റെ പ്രവാഹമോ ഇല്ലാതെ തികച്ചും ശാന്തമായിക്കൊണ്ടായിരുന്നു ലോകചരിത്രത്തിലെ അതുല്യമായ ആ വിപ്ലവം നടന്നത്. തികച്ചും സമാധാന പരമായിരുന്നു അത്. പ്രവാചകന്റെ സേന യുടെ നായകനായിരുന്ന സഅ്ദുബ്‌നു ഉബാദ(്യ) ആവേശത്താല്‍ മക്കക്കടുത്തുനിന്ന് വിളിച്ചുപറഞ്ഞു: 'ഇത് രക്തച്ചൊരിച്ചിലിന്റെ ദിവസമാകുന്നു'. സമാധാനത്തിന്റെ പ്രവാചകന്‍ അത് തിരുത്തി. 'അല്ലാ! ഇന്ന് അനുഗ്രഹത്തിന്റെയും കരുണയുടെയും ദിനമാകുന്നു'. 
കാരുണ്യത്തിന്റെ പ്രവാചകനുമുന്നി ല്‍ ഇതാ കൂറേ മനുഷ്യര്‍ പഞ്ചപുച്ഛമ ടക്കി നില്‍ക്കുന്നു. ആരാണിവരെന്നല്ലേ? സത്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നബിയെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍. തിരുമേനി നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തിയവര്‍. അദ്ദേ ഹത്തെ എറിഞ്ഞോടിച്ചവര്‍. അദ്ദേഹത്തിന്റെ പിതൃവ്യനും ഇസ്‌ലാമിന്റെ സിംഹ വുമായിരുന്ന ഹംസ(്യ)യെ ഉഹ്ദില്‍ വെ ച്ച് ചതിച്ചുകൊന്ന വഹ്ശി. ഹംസയുടെ ചെവിയും മൂക്കും അരിഞ്ഞെടുത്ത് മാല കോര്‍ത്തണിഞ്ഞ് ഇസ്‌ലാമിനോടുള്ള വൈര്യം പ്രകടിപ്പിച്ച സ്ത്രീകള്‍. ഇസ്‌ലാമിന്റെ ആ സിംഹത്തിന്റെ നെഞ്ചു കുത്തിപ്പിളര്‍ത്തി കരള്‍ വലിച്ചെടുത്ത് അത് ചവച്ചുതുപ്പി യുദ്ധഭൂമിയില്‍ അമ്മാനമാടിയ ഹിന്ദ്. സത്യവിശ്വാസികളെ കൊടുംക്രൂരതകള്‍ക്ക് വിധേയരാക്കിയവര്‍. സുമയ്യ (്യ)യെ മൃഗീയമായി വധിച്ചവര്‍. യാസറി(്യ)നെ ക്രൂരമായി കൊന്നവര്‍. ബിലാലിനെ(്യ)യും അമ്മാറി(്യ)നെയും മര്‍ദിച്ചവ ര്‍. സത്യമതത്തെ നശിപ്പിക്കാന്‍ സകലവിധ തന്ത്രങ്ങളും പയറ്റി പരാജയപ്പെട്ടവര്‍. അവരുടെ കയ്യിലിന്ന് അധികാരമില്ല. ഉയ രാന്‍ വാളുകളില്ല. മര്‍ദിക്കാന്‍ ചാട്ടവാറുകളില്ല. പ്രവാചകന്‍ എന്തുപറഞ്ഞാലും അനുസരിക്കാന്‍ സന്നദ്ധതയുള്ള, ആയിര ക്കണക്കിന് അംഗങ്ങളുള്ള സര്‍വസന്നാഹങ്ങളോടും കൂടിയ സൈന്യം അവരെ പൊതിഞ്ഞ് നില്‍ക്കുന്നു. പ്രവാചകന്‍ ഒ രൊറ്റ വാക്കുപറഞ്ഞാല്‍ ഇവരുടെയെല്ലാം തലകള്‍ തന്റെ കാല്‍ക്കീഴില്‍ കിടന്ന് ഉരു ളും. ഇവരുടെ ഓരോരുത്തരുടെയും കരള്‍ കടിച്ചുതുപ്പാന്‍ ആയിരങ്ങള്‍ സന്നദ്ധരാവും. ഇവരുടെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകള്‍ ചാര്‍ത്തപ്പെടും. പക്ഷേ, പ്രവാചകന്‍ വിനയാന്വിതനായി ചോദിച്ചു: ''ഇന്ന് നിങ്ങളെന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?'' അവര്‍ ദയനീയമായി പറഞ്ഞു: ''നന്മ, താങ്കള്‍ മാന്യനും മാന്യന്റെ മകനുമാകുന്നു''. കാരുണ്യത്തിന്റെ, ദയയുടെ, സ്‌നേഹത്തിന്റെ, അനുകമ്പയുടെയെല്ലാം ലോകം കണ്ട ഏറ്റവും വലിയ മാതൃകാപുരുഷന്‍ മൊഴിഞ്ഞു: ''പോവുക, നിങ്ങളെല്ലാവരും സ്വതന്ത്രരാവുന്നു''. സമാധാനത്തിന്റെ ഉത്തുംഗമായ ഉദാഹ രണം! കാരുണ്യത്തിന്റെ തുല്യതയില്ലാത്ത മാതൃക. 
പൂര്‍ണനായ മനുഷ്യന്‍
പ്രവാചകന്‍ പൂര്‍ണനായ ഒരു മനുഷ്യനായിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാവിധ ഗുണങ്ങളും അദ്ദേഹത്തില്‍ സമ്പൂര്‍ണ മായി പ്രകാശിച്ചിരുന്നു. പ്രസംഗങ്ങളും ഉപദേശങ്ങളും മാത്രമായിരുന്നില്ല പ്രവാച കന്‍ ലോകത്തിന് സംഭാവന ചെയ്തത്. സ്വന്തം ജീവിതത്തെ തന്നെ തന്റെ ആദര്‍ശങ്ങള്‍ക്കുള്ള പ്രായോഗികമാതൃകയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. ലാമാര്‍ട്ടിന്‍ എഴുതി: ''തത്ത്വജ്ഞാനി, പ്രസംഗകന്‍, ദൈവദൂതന്‍, നിയമനിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധസങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാരവിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസപ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൗതികസാമ്രാ ജ്യങ്ങളുടെ സ്ഥാപകന്‍-അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദ ണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം: മുഹമ്മ ദിനെക്കാള്‍ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ!'' (ഘമ ങമൃശേിഒശേെീൃശല റല ഹമ ഠൗൃൂൗശല ഢീഹ കക ജമഴല 277).
അദ്ദേഹത്തിന്റെ അധികാരജീവിതം പരിശോധിക്കുക. അധികാരത്തിന്റെ ഉയ ര്‍ന്ന വിതാനത്തിലായിരുന്നപ്പോഴും ശരീര ത്തില്‍ പായക്കണ്ണികള്‍ പാടുകളുണ്ടാക്കുമാറ് പരുപരുത്ത പനയോലപ്പായയില്‍ കിടന്നുറങ്ങിയ പ്രവാചകന്‍. തന്റെ പള്ളിമുറ്റത്ത് യുദ്ധമുതലുകള്‍ കൂമ്പാരമായി കി ടക്കുമ്പോഴും കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ അതില്‍നിന്നെടുക്കാത്ത ദൈവദൂതന്‍. യുദ്ധത്തടവുകാരെ മദീനാനിവാസികള്‍ക്ക് ദാസന്മാരായി ഏല്‍പിച്ചുകൊടുക്കുമ്പോഴും വെള്ളംവലിച്ച വേദനയെക്കുറിച്ച് വേവലാതിപ്പെടുന്ന സ്വന്തംപുത്രി ഫാത്വിമക്ക് ഒരു വേലക്കാരിയെ അതില്‍നിന്ന് സ്വീകരിക്കാന്‍ അനുവാദംകൊടുക്കാത്ത റസൂല്‍. അറേബ്യയുടെ അര്‍ധഭാഗ ത്തിന്റെയും അധികാരികയായിരിക്കുമ്പോഴും തന്റെ വീട്ടില്‍ ഒരുപിടി ധാന്യ വും ഒരു തുകല്‍പാത്രവും മാത്രം ബാക്കിവെച്ചിരുന്ന നബി. ആ ജീവിതത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള ഒരു മാര്‍ഗമായിരുന്നില്ല. പ്രത്യുത നീതിനിര്‍വഹണ ത്തിനുള്ള പാത മാത്രമായിരുന്നു. 
അദ്ദേഹത്തിന്റെ കുടുംബജീവിതം നോക്കുക. ഭാര്യമാരോട് അദ്ദേഹം നീതി പുലര്‍ത്തിയിരുന്നു. സന്താനങ്ങളോട് അ ദ്ദേഹം സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. പേര ക്കുട്ടികളെ വാല്‍സല്യപൂര്‍വം പരിലാളിക്കുവാന്‍ അദ്ദേഹം ആര്‍ത്തികാണിച്ചിരുന്നു. മുഹമ്മദ് എന്ന ഭര്‍ത്താവിനെക്കുറിച്ച് ഒരു പരാതിയും പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കുണ്ടായിരുന്നില്ല. മുഹമ്മദെന്ന പിതാവിനെക്കുറിച്ച് ഒരു കുറ്റവും പറയാന്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കുണ്ടായിരുന്നില്ല. തന്റെ കുടുംബക്കാരോട് അദ്ദേഹം കരുണകാണിച്ചിരുന്നു. കുടുംബബന്ധം പുലര്‍ത്തുവാന്‍ അദ്ദേഹത്തിന് പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു.
ദയാലുവായ സാമൂഹ്യസേവകന്‍ 
സ്‌നേഹനിര്‍ഭരനും ദയാലുവുമായിരുന്നു പ്രവാചകന്‍. സാധാരണ സഞ്ചരിക്കുന്ന വഴിയിലെ ഒരു വീട്ടില്‍നിന്നൊരു ജൂതവനിത എന്നും തന്നെ തുപ്പുന്നുവെങ്കിലും പ്രവാചകന്‍ ഒന്നും പറയുന്നില്ല. ഒരു ദിവസം ആ വഴിയിലൂടെ നടക്കുമ്പോള്‍ തന്റെമേല്‍ തുപ്പല്‍ വന്നുവീഴുന്നത് കാണാത്ത അദ്ദേഹം ചോദിക്കുന്നു: 'എന്റെ സ്‌നേഹിത ഇന്നെവിടെപ്പോയി? അവള്‍ ഇന്നെന്നെ കാണാന്‍ വന്നില്ലല്ലോ.' അവള്‍ അസുഖമായി കിടക്കുകയാണെന്നറിഞ്ഞ അദ്ദേഹം അവളെ സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുന്നു. തന്നെ ഭത്സിച്ചവ രെ ശപിക്കുകയോ പീഡിപ്പിച്ചവരോട് പ്രതികാരംചെയ്യുകയോ ചെയ്തില്ല, അദ്ദേഹം. തന്നെ എറിഞ്ഞോടിക്കുന്നവരുടെ നന്മക്കുവേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുന്നതാണ് നാം കാണുന്നത്. 
ഈ ലോകത്തോട് വിട
ആ മഹാനായ വ്യക്തിത്വം ലോകത്തിനു മുഴുവന്‍ പ്രഭവിതറിക്കൊണ്ട് അറുപ ത്തിമൂന്ന് വര്‍ഷം ജീവിച്ചു. സ്വപത്‌നി ആ ഇശ(്യ)യുടെ മടിയില്‍കിടന്ന് ആ മഹാനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു. അതിനുമുമ്പ്, ഹിജ്‌റ പത്താം വര്‍ഷം ഒരുലക്ഷം അനുയായികളോടൊപ്പം അദ്ദേഹം ആദ്യത്തേതും അവസാനത്തേതുമായ ഹജജ് നിര്‍വഹിച്ചു. അവിടെവെച്ച് അദ്ദേ ഹം ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗമെ ന്ന് പ്രസിദ്ധമായ പ്രസംഗം ചെയ്തു. മഹ ത്തായ ഒരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിനോട് കൂറും ഭക്തിയുമുള്ളവരായി വര്‍ത്തിക്കുവീന്‍. നിങ്ങളുടെ രക്തവും ധനവും അഭിമാനവും പാവനമാകുന്നു. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ നിങ്ങളുടെ ചെയ്തികളെക്കുറിച്ചവന്‍ ചോദ്യംചെയ്യും. പലിശ നിരോധിച്ചിരിക്കുന്നു. അനിസ്‌ലാമികത്വത്തിന്‍േറതായ എല്ലാവിധ രക്തപ്പകകളും പ്രതികാരനടപടികളും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. വഴിപിഴപ്പിക്കാന്‍വേണ്ടി വരുന്ന പിശാചിന്റെ ദുര്‍ബോധന-ത്തെക്കുറിച്ച് ജാഗരൂകരായിരിക്കുക. നിങ്ങളോട് നിങ്ങ ളുടെ പത്‌നിമാര്‍ക്ക് ഒരു കടപ്പാടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോട് കടപ്പാടുണ്ട്. നിങ്ങളുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ചുകൊണ്ടാണ് ഞാന്‍ പോകുന്നത്. അവ മുറുകെ പിടിക്കുന്ന-പക്ഷം എനിക്കുശേഷം നിങ്ങള്‍ പിഴച്ചുപോവുകയില്ല.  അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമത്രെ അത്. മുസ്‌ലിംകള്‍ പരസ്പരം സഹോദരന്മാരാണ്. നിങ്ങള്‍ പരസ്പരം കഴുത്തറുക്കരുത്. മനുഷ്യരേ, നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവൊന്ന്. നിങ്ങളല്ലാം ആദമില്‍നിന്ന്. ആദമോ മണ്ണില്‍നിന്നും. കൂടുതല്‍ ദൈവ ഭക്തിയുള്ളവനാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളുമോ ഭയഭക്തികൊണ്ടല്ലാതെ യാതൊരു മഹ ത്ത്വവുമില്ല. മുസ്‌ലിംകളേ... എനിക്കുശേ ഷം ഒരു പ്രവാചകനില്ല. നിങ്ങള്‍ക്കുശേ ഷം ഒരു സമുദായവുമില്ല. നിങ്ങ-ളുടെ നാഥനെ ആരാധിക്കുക. അഞ്ചുനേരം നമസ്‌കരി-ക്കുകയും വ്രതമനുഷ്ഠിക്കുകയും ഹ ജ്ജ് നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങളി ല്‍നിന്നുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കില്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം''.
ഇനി നാം ചിന്തിക്കുക. നാല്‍പതു വയ സ്സാകുന്നതിനു മുമ്പ് ആരായിരുന്നു മുഹ മ്മദ്(ല)? നിരക്ഷരനായ ഒരു ഇടയബാലന്‍. സത്യസന്ധനായ ഒരു കച്ചവടക്കാരന്‍. ഈ മുഹമ്മദിന്(ല) എവിടെനിന്നാണ് നാല്‍പതാമത്തെ വയസ്സില്‍ ഈ ജ്ഞാ-നമെല്ലാം ലഭിച്ചത്? സര്‍വകാലപ്രസക്തങ്ങളായ ധാര്‍മി-കനിയമങ്ങളെല്ലാം അദ്ദേഹം എങ്ങനെയാണ് മെനഞ്ഞെ-ടുത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് പടച്ചത്? ഒരിക്കലും മാറ്റത്തിരുത്തലുകള്‍ വേണ്ടിവന്നിട്ടില്ലാത്ത സാന്മാര്‍ഗിക തത്ത്വങ്ങള്‍ എവിടുന്നാ-ണദ്ദേഹം ഉണ്ടാക്കിയത്? ഒരേയൊരു വ്യക്തിതന്നെ ഉജ്വലനായ സാമൂഹ്യപരിഷ്‌കര്‍ത്താവും അതിസമര്‍ഥനായ നിയമജ്ഞനും ശൂരനായ സൈന്യാധിപനും അതിശക്തനായ രാജ്യതന്ത്രജ്ഞനും അതിബുദ്ധിമാനായ തത്ത്വജ്ഞാനിയും അതിതീവ്രമായ ഭയഭക്തിയുള്ള വനും സ്‌നേഹ സമ്പന്നനായ ഒരു കുടുംബനാഥനും സ്‌നേഹിതനും എല്ലാമായിരിക്കുക. എന്നിട്ടദ്ദേഹം പറയുന്നു: 'ഇതൊന്നും തന്റെ കഴിവുകൊണ്ടല്ല, ദൈവത്തിന്റെ കഴിവുകൊണ്ട് മാത്രമാണ്. അവന്‍ മാനവരാശിക്ക് മാതൃകയായി എന്നെ നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ എന്നെ അനുസരിക്കുക. അതാണ് മോക്ഷത്തിനുള്ള മാര്‍ഗം'
ഇതാണ് മുഹമ്മദ് നബി(ല). ഇസ്‌ലാമിന്റെ അന്തിമപ്രവാചകന്‍. സത്യത്തിനുവേണ്ടിയാണ് അദ്ദേഹം പോരാടിയത്. നീതിക്കു-വേണ്ടിയാണ് അദ്ദേഹം നിലനിന്നത്. സമാധാനത്തിനു-വേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചത്. തന്നെ ആരാധിക്കുവാന്‍ മുഹമ്മദ് നബി(ല) ആഹ്വാനം ചെയ്തില്ല. തന്റെ ശവകുടീരത്തെ ആരാധനാലയമാക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. തന്റെ ചിത്രമോ രൂപങ്ങളോ അദ്ദേഹം അവശേഷിപ്പിച്ചില്ല; അദ്ദേഹം ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചത് തന്റെ ജീവിതമായിരുന്നു. ധവളമായ ആ ജീവിതത്തില്‍ പുഴുക്കുത്തുകള്‍ ആരോപിക്കുവാന്‍ വിമര്‍ശകര്‍ക്കൊന്നും കഴിയില്ല. ദൈവിക ബോധനപ്രകാരമുള്ള ജീവിതമാണ് തന്നെ വിമലീകരി-ക്കുന്നതെന്നും അതിനാല്‍ തന്റെ ജീവിതത്തെ മാതൃകയാ-ക്കുകയാണ് മറ്റുള്ളവര്‍ ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം ഉപദേശിച്ചത്. സ്വന്തം ജീവിതത്തെ മാതൃകയാക്കി ഉയര്‍ത്തിക്കാണിക്കാന്‍ മാത്രം വിശുദ്ധമായ ജീവിതം നയിച്ച എത്ര പേരെ ചൂണ്ടിക്കാണിക്കാന്‍ ചരിത്രത്തിന് കഴിയും? മുഹമ്മദ് നബി(ല)യുടെ ജീവിതമാതൃകയാവട്ടെ കോടിക്കണക്കിന് മനുഷ്യര്‍ അനുധാവനം ചെയ്യുവാന്‍ വേണ്ടി ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദരവിന്റെ പൂര്‍ണവും ഋജുവുമായ രൂപമാണ് നാം ഇവിടെ കാണുന്നത്. ആരാധനയിലേ ക്ക് വഴിമാറാത്ത ആദരവ്! ആ മഹല്‍ ജീവിതത്തെ അനുധാവനം ചെയ്തുകൊണ്ടുള്ള ബഹുമാനം! ഇത്തരമൊരു ആദരവിന് പാത്രമാക്കപ്പെടുന്ന മറ്റേതെങ്കിലും മനുഷ്യരുണ്ടോ?
പ്രവാചകനിന്ദയുടെ ചരിത്രം
മുഹമ്മദ് നബി(ല)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്ക പ്പെട്ടിട്ടുണ്ട്. അബൂലഹബാണ് അന്തിമപ്ര-വാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുെകാണ്ടിരിക്കുന്നു. സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നവത്രെ അയാളുടെ മരണം! പിന്നീടങ്ങോട്ട് പ്രവാചകന്‍(ല) നിന്ദിക്കപ്പെട്ടിട്ടുണ്ട്; അപമാനി-ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്; ക്രൂരവും നിന്ദ്യവുമായ രീതിയി ല്‍ ഭത്സിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മുഹമ്മദ് നബി(ല)യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭത്സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല. അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിുലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.  
എന്തുകൊണ്ടാണ് മുഹമ്മദ് നബി(ല) ഇത്രയധികം നിന്ദിക്ക-പ്പെടുന്നത്? ഇത്രയ ധികം അപഹസിക്കപ്പെടുവാന്‍ മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ: ''മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായ-മില്ല. എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം! അത് കളവാണ്. അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്''. മുഹമ്മദ് നബി(ല) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോച-കമാണ്. ഈ അരോചകത്വമാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത്- ഇന്നലെ അത് കവിതകളുടെയും അസഭ്യവ-ര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് കാര്‍ട്ടൂണുകളുെടയും കാരിക്കേച്ചറുകളുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധി-ഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ്; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത്. നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേ-രെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വഭാവികമായും തകര്‍ന്നുവീണത് ദൈവ-ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാര-ങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ്. ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് രണ്ടുമുഖ-മുണ്ട്. രണ്ടും ഭീകരമെങ്കിലും മീഡിയ അവയെ പൗഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവി-തത്തിന്റെ എല്ലാ മേഖലകളെയും ൈദവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്‌ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെസാംസ്‌കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൗന്ദര്യപ്രകാശനം, സ്വതന്ത്രലൈംഗികത തുടങ്ങിയ, മാ ര്‍ക്കറ്റിനെ സ്‌നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്‌ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് 'സ്വതന്ത്ര വിപണി' നിലനില്‍ക്കുന്നതു തന്നെ. ഇവയുടെയെല്ലാം നേരെ ഇസ്‌ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറി-സത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്‌ലാ-മികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം. ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്‌ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമെ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍. ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്‌ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത്. 
വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം
പ്രവാചകനിന്ദയ്‌ക്കെതിരെയുള്ള സംസാരത്തെ മുസ്‌ലിംകളുടെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുസ്‌ലിംകള്‍ വിമര്‍ശനത്തെ ഭയപ്പെടുന്ന ഭീരുക്കളാണെന്നാണ് അവര്‍ വരുത്തിത്തീര്‍ക്കുന്നത്. വസ്തുതയെ പച്ചയായി വളച്ചൊടിക്കലാണിത്. വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല മുസ്‌ലിംകള്‍. ഖുര്‍ആനിനെയോ പ്രവാചകനെ(ല)യോ ഇസ്‌ലാമി-നെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ്‌ലിംകള്‍ ഒരിക്കലും വാളെടുത്തിട്ടില്ല. എത്രയെത്ര ഇസ്‌ലാം വിമര്‍ശനഗ്രന്ഥ-ങ്ങളാണുള്ളത്, ലോകഭാഷകളില്‍. അവയില്‍ ഉന്നയിക്ക-പ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠവും പ്രമാണബ-ദ്ധവുമായ മറുപടികള്‍ മുസ്‌ലിംലോകം നല്‍കിപ്പോന്നിട്ടുണ്ട്. മലയാളത്തില്‍തന്നെ എയ്രയോ ഇസ്‌ലാം വിമര്‍ശന ഗ്രന്ഥ-ങ്ങളുണ്ട്. അവയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങ-ള്‍ക്കെല്ലാം മലയാളഭാഷയില്‍തന്നെ മറുപടി എഴുതപ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഇസ്‌ലാമി-പ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുകയും ചെയ്യുന്ന-വരാണ് മുസ്‌ലിംകള്‍. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍-ക്കുമുമ്പില്‍ തരിപ്പണമാകുന്നതല്ല ഇസ്‌ലാമികാദര്‍ശമെന്നും അതിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ഖുര്‍ആനും നബിചര്യയും തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അറിയുന്നവര്‍ പിന്നെ എങ്ങനെയാണ് വിമര്‍ശനങ്ങളെ ഭയപ്പെടുക? വിമര്‍ശനങ്ങളോടൊന്നും പുറംതിരിഞ്ഞുനില്‍-ക്കാതെത്തന്നെ സ്വന്തം സത്യത തെളിയിക്കാവുന്നവയാണ് ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളും അവ പ്രദാനം ചെയ്യുന്ന മൂല്യക്രമവുമെന്നതാണ് വസ്തുത. പിന്നെയെന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്?
വിമര്‍ശിക്കലും അപഹസിക്കലും രണ്ടാണ്. ഏതൊരു സംസ്‌കൃതസമൂഹവും അംഗീകരിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ആരും അംഗീകരിക്കാത്തതുമാണ്. ഒന്നാമത്തേത് ബൗദ്ധികമായ ചര്‍ച്ചക്ക് നിമിത്തമാകുന്നു. രണ്ടാമത്തേത് വൈകാരികവിക്ഷോഭത്തിനല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല. ഏത് ചരിത്രപുരുഷനും വിമര്‍ശിക്കപ്പെടാം. അയാള്‍ക്ക് ഉണ്ട് എന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ തകരാറുകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാം. ഇതിനൊന്നും ആരും എതിരല്ല. വിമര്‍ശനമെന്നാല്‍ തെറിവിളിയും അപഹസിക്കലുമാണെന്ന് കരുതുന്നത് അസംസ്‌കൃതമായ മനസ്സിന്റെ ഉടമകളാണ്. അതാണ് ആര്‍ക്കും അംഗീകരിക്കാനാവാത്തത്. 
മുഹമ്മദ് നബി(ല) വിമര്‍ശിക്കപ്പെട്ടുകൂടാ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ആദരിക്കുന്ന, ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ ഏറ്റവുമധികം സ്വാധീനിച്ച മുഹമ്മദ് നബി(ല)യെ അപഹസിക്കുകയും നിന്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ഒരു സംസ്‌കൃതസമൂഹത്തിനും അംഗീകരിക്കാനാവുകയില്ല. മുഹമ്മദ് നബി(ല)യെന്നല്ല, ഒരു മഹാമനുഷ്യനും നിന്ദിക്കപ്പെട്ടുകൂടായെനാണ് മുസ്‌ലിംകളുടെ പക്ഷം. മഹല്‍വ്യക്തികള്‍ നിന്ദിക്കപ്പെടുന്നതുെകാണ്ട് സമൂഹത്തിനോ മാനവതയ്‌ക്കോ എന്താണ് നേട്ടമെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല. പ്രവാചകന്‍(ല) നിന്ദിക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു മുസ്‌ലിംകള്‍ വേദനിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നു. സ്വന്തത്തെക്കാള്‍ മുഹമ്മദ് നബി(ല)യെ സ്‌നേഹിക്കുന്നവരാണ് മുസ്‌ലിംകള്‍. അതുകൊണ്ടുതനെ പ്രവാചകനെ തെറിപറയുന്നത് മുസ്‌ലിംകള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല. കോടിക്കണക്കിന് മുസ്‌ലിംകളെ പ്രയാസപ്പെടുത്തിയിട്ട് തെറിവിളിക്കുന്നവര്‍ നേടുന്നതെന്താണ്? പ്രവാചകനെ തെറിപറയുന്നവരോട് മുസ്‌ലിംകള്‍ക്ക് പറയുവാനുള്ളത് അവര്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ആ മഹല്‍ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയെന്നാണ്. പ്രവാചകജീവിതത്തെ സത്യസന്ധമായി വിലയിരുത്തുവാന്‍ തയാറായവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിപാഠകരായിത്തീര്‍ന്നതായാണ് ചരിത്രം. 
ആവിഷ്‌കാര സ്വാതന്ത്ര്യം?
കോടിക്കണക്കിന് മനുഷ്യരെ പ്രയാസപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ് ത കാര്‍ട്ടൂണ്‍ പ്രവാചകനിന്ദ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ന്യായീകരിക്കപ്പെടുന്നത്. എന്താണീ ആവിഷ്‌കാര സ്വാതന്ത്ര്യം? ഓരോരുത്തര്‍ക്കും തോന്നുന്നതെല്ലാം പറയാനും എഴുതുവാനുമുള്ള സ്വാതന്ത്ര്യമാണ് അതെങ്കില്‍ അത്തരമൊ രു സ്വാതന്ത്ര്യം കാട്ടില്‍ പോലുമുണ്ടാവില്ലെ ന്നതല്ലേ വാസ്തവം? ഏതൊരു സംസ്‌കൃ ത സമൂഹത്തിലും സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോട് ചേര്‍ന്നതാണ് വ്യവഹരിക്കപ്പെടുകയും പ്രയോഗവല്‍ക്കരിക്കപ്പെടുകയും ചെയ്യുക. സ്വാതന്ത്ര്യമെന്നാല്‍ അന്യ നെ അവഹേളിക്കുവാനുള്ള ലൈസന്‍സാണെന്ന് സംസ്‌കൃതനായ ഒരാളും പറയുക യില്ല. ലോകത്തുള്ള 130കോടി മുസ്‌ലിംകള്‍ സ്വന്തത്തെക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകനെ അവഹേളിക്കുവാനും നിന്ദിക്കുവാനുമുള്ള അവകാശമായി ആവിഷ് കാര സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുവാന്‍ സംസ്‌കാരമുള്ള ആര്‍ക്കെങ്കിലും കഴിയുമോ?
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിചയുപയോഗിച്ച് തങ്ങളുടെ വൃത്തികേടുകളെ ന്യായീകരിക്കുന്ന ജില്ലാന്‍ഡ്‌സ്- പോസ്റ്റണ്‍ പത്രം എന്തുകൊണ്ടാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് അയച്ചുകിട്ടിയ യേശുവിന്റെ കാരിക്കേച്ചര്‍ പ്രസിദ്ധീകരിക്കാതിരുന്നത്? ഹോളോകോസ്റ്റി നെ നിരാകരിച്ചുകൊണ്ട് ഒരു ലേഖനമെഴു താന്‍ പോലും ധൈര്യം കാണിക്കുവാന്‍ കഴിയാത്ത യൂറോപ്യന്‍ മാധ്യമ സമൂഹത്തി ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളത്? 'അതിവിശുദ്ധ വസ്തുക്കളെപ്പോലും വിമ ര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കാതലാണ്' എന്നെഴുതിയ ജര്‍മന്‍ പത്രമായ 'ഡൈവെല്‍റ്റ്' പത്രാധിപര്‍ റോജര്‍ കോപ്പ ല്‍ എന്തേ പലസ്തീനീ പൈതങ്ങളെ തി ന്നുന്ന ഭീകരനായി ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ചിത്രീകരി ക്കുന്ന തികച്ചും രാഷ്ട്രീയമായ ഒരു കാര്‍ട്ടൂ ണ്‍ പോലും പ്രസിദ്ധീകരിക്കുവാന്‍ സന്നദ്ധമാവാതെ തിരിച്ചത്? ഹോളോകാസ്റ്റിനെക്കുറിച്ച നിറം പിടിപ്പിച്ച കഥകള്‍ വാസ്തവവിരുദ്ധമാണെന്ന് സമര്‍ഥിച്ച് ലേഖനമെഴുതിയ കാരണത്താല്‍ മൂന്ന് വര്‍ഷമായി ഓസ്ട്രിയന്‍ ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ് ചരിത്രകാരനു വേണ്ടി ശബ്ദിക്കുവാന്‍ സ്വാതന്ത്ര്യത്തിന്റെ കാവലാളുകളായി സ്വ യം പരിചയപ്പെടുത്തുന്ന യൂറോപ്യന്‍ മാധ്യ മവര്‍ഗം എന്തേ തയാറാകാത്തത്? അപ്പോ ള്‍, യൂറോപ്പിന്റെ ഭാഷയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ മുസ്‌ലിംകളെ തെറിപറയുകയും പ്രവാചകനെ(ല) നിന്ദിക്കുക യും ചെയ്യലാണ്. ഇത്തരമൊരു 'സ്വാത ന്ത്ര്യം' അംഗീകരിക്കുവാന്‍ ഏതെങ്കിലുമൊ രു സംസ്‌കൃത സമൂഹത്തിന് സാധിക്കുമോ?
യഥാര്‍ഥത്തില്‍, ഇപ്പോള്‍ ഉയര്‍ന്നുവ ന്ന കാര്‍ട്ടൂണ്‍ വിവാദം ആവിഷ്‌കാരസ്വാത ന്ത്ര്യത്തിന്റെ ബഹിര്‍സ്ഫുരണമൊന്നുമല്ലെന്നും മുസ്‌ലിംകളെയും പ്രവാചകനെ യും നിന്ദിച്ച് മുസ്‌ലിം ജനസാമാന്യത്തെ പ്രകോപിതരാക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട ആസൂത്രിത പദ്ധതിയാണെന്നും സം ഭവത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകും. രണ്ടുല ക്ഷം മുസ്‌ലിംകളുള്ള രാജ്യമാണ് ഡെന്‍മാ ര്‍ക്കെങ്കിലും അതിന്റെ തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ ഒരു മുസ്‌ലിം ദേവാലയമോ ശ്മാശനമോ ഇതുവരെ അനുവദി ച്ചിട്ടില്ല. അവിടുന്ന് പുറത്തിറങ്ങുന്ന ജില്ലാ ന്‍ഡ്‌സ് പോസ്റ്റണ്‍ 2005 സെപ്റ്റംബര്‍ 30 നാണ് വിവാദപരമായ പന്ത്രണ്ട് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത്. അവിടെയുള്ള മു സ്‌ലിംകള്‍ ഈ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഡാനിഷ് പീനല്‍ കോഡി ന്റെ 144, 266 യ വകുപ്പുകള്‍ പ്രകാരം കുറ്റക രമാണ് പ്രവാചകനിന്ദയെങ്കിലും ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അത് ന്യായീകരിക്കുകയാണ് ഡാനിഷ് പ്രധാനമന്ത്രി ആന്‍ഡേഴ്‌സ് ഹോഫ് റാസ്മുസ്സന്‍ ചെയ്തത്. കോപണ്‍ ഹേഗണിലെ മുസ് ലിം രാജ്യങ്ങളുടെ പതിനൊന്ന് അംബാസഡര്‍മാര്‍ ഒക്‌ടോബര്‍ 20 ന് അദ്ദേഹത്തെ ചെന്നുകണ്ട് പ്രവാചക നിന്ദയുടെ ഗൗരവ വും നടപടിയെടുക്കേണ്ടതിന്റെ അനിവാര്യ തയും ബോധ്യപ്പെടു-ത്തിയെങ്കിലും തങ്ങ ള്‍ പത്രസ്വാതന്ത്ര്യത്തില്‍ ഇടുപെടുകയി-ല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 2006 ജനുവരി 10ന് ഒരു നോര്‍വീജിയന്‍ പത്രവുംകൂ ടി പ്രസ്തുത കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാ ര്യത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചതോടെയാണ് രംഗം വഷളായത്. തുടര്‍ന്ന് ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ഇറ്റലി, ആസ്ട്രിയ, നെതര്‍ലാ ന്റ്‌സ് എന്നീ രാജ്യങ്ങിളിലെ നിരവധി പത്രങ്ങള്‍ പ്രസ്തുത കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രതികരണമെന്നോണം ജനുവരി 26 ന് സൗദി അറേബ്യ കോപ്പണ്‍ ഹേഗണിലെ അതിന്റെ അംബാസഡറെ തിരിച്ചുവിളിക്കുകയും ഡാനിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ലോ കമുസ്‌ലിം സമൂഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
മുഹമ്മദ് നബി(ല)യെ ഭീകരനും സ് ത്രീലമ്പടനുമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്കെതിരെ മുസ്‌ലിം ലോകം തിക ച്ചും സമാധാനപരമായാണ് പ്രതികരിച്ചത്. മുസ്‌ലിം സാധാരണക്കാരിലേക്ക് വിഷയമെത്തിക്കാതെ, നയതന്ത്രപരമായിത്തന്നെ ഇത് കൈകാര്യം ചെയ്യാനാണ് മുസ്‌ലിം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പരിശ്രമിച്ച ത്. 2005 സെപ്റ്റംബര്‍ 30ന് ഡെന്‍മാര്‍ക്കില്‍ നടന്ന സംഭവം അതുകൊണ്ടുതന്നെ മുസ് ലിംലോകത്തെ സാധാരണക്കാര്‍ അറിഞ്ഞിരുന്നില്ല, 2006 ജനുവരി 10 വരെ; അ ന്നാണ് പ്രവാചകനിന്ദയുടെ കാര്‍ട്ടൂണ്‍ യൂ റോപ്പ് ഏറ്റെടുക്കുകയും ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് യൂറോപ്യന്‍ മാധ്യമലോകം പ്രഖ്യാപിക്കുകയും ചെയ്തത്. ഇസ്‌ലാമിനെ-തിരെയുള്ള ബോധപൂര്‍വ മായ കടന്നാക്രമണമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിയൊന്നുമാ-വശ്യമില്ല. അതുകൊണ്ടാണ് മുസ്‌ലിം രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കി ല്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചു വി ളിച്ച് അവരുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിഛേദിച്ചതും ഡാനിഷ് ഉല്‍പന്നങ്ങള്‍ ബ ഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തതും. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാ ചാലരാകുന്നവരെന്തേ മുസ്‌ലിംകള്‍ക്ക് പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനുമുള്ള സ്വാതന്ത്ര്യവുമു-ണ്ടെന്ന് അംഗീകരിക്കാത്തത്?
എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു? 
പ്രവാചകനിന്ദയിലധിഷ്ഠിതമായ കാര്‍ട്ടൂണുകള്‍ എതിര്‍ക്ക-പ്പെടാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെത് പ്രാവാചകനെ ചിത്രീകരിക്കുന്നത് ഇസ്‌ലാം എതിര്‍ക്കുന്ന കാര്യമായതുകൊ-ണ്ടാണ്. ശുദ്ധമായ ഏകദൈവാരാധനയില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിച്ചത് പ്രവാചകന്‍മാരുടെയും മഹല്‍ വ്യക്തികളുടെയും ചിത്രീകരണമാണ് എ ന്നതിനാല്‍ പ്രസ്തുത ചിത്രീകരണങ്ങളെ ഇസ്‌ലാം എതിര്‍ക്കുകയും തടയുകയും ചെയ്യുന്നു. യേശുവിന്റേതു മുതല്‍ ശ്രീനാരായണഗുരുവിന്റേതുവരെയുള്ള പ്രതിമക ളും ചിത്രീകരണങ്ങളും അവരുടെ അനുയായികളെ അവരെ ആരാധിക്കുന്നതിലേക്കാണ് നയിച്ചതെന്ന യാഥാര്‍ഥ്യം ഈ ഇ സ്‌ലാമിക നിര്‍ദേശത്തിന്റെ സത്യതയ്ക്ക് കരുത്തുപകരുന്നു. മുഹമ്മദ് നബി (ല)യു ടേതായി ഒരു ചിത്രീകരണവും ഇതുവരെ മുസ്‌ലിം ലോകത്ത് ഉണ്ടാകാതിരിക്കുവാനുള്ള കാരണം അക്കാര്യം ശക്തമായി വി രോധിക്കപ്പെട്ടതുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ അത്തരം ചിത്രീകരണങ്ങള്‍ മുസ്‌ലിംകള്‍ വെറുക്കുന്നു; എതി ര്‍ക്കുന്നു.
രണ്ടാമതായി വിവാദവിഷയമായ കാര്‍ട്ടൂണുകള്‍ പ്രവാചകനിന്ദ-യലധിഷ്ഠിതവും വൃത്തികെട്ടതുമാണ് എന്നതിനാലാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രവാചകനെ ഭീകരനും വൃത്തികെട്ടവനുമായി ചിത്രീകരിക്കുന്നത് ആര്‍ക്കാണ് സ ഹിക്കാന്‍ കഴിയുക? പ്രവാചകന്‍ (ല) ഏ തുതരം ഭീകരതയാണ് പഠിപ്പിച്ചതെന്ന് പറഞ്ഞുതരാന്‍ ഈ പ്രാകൃത കാര്‍ട്ടൂണിസ്റ്റു-കള്‍ക്കെങ്കിലും കഴിയുമോ? തന്നെ പീഡിപ്പിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും നി ന്ദിച്ചവരോട് നന്‍മചെയ്യുകയും നാട്ടില്‍ നി ന്ന് പുറത്തക്കിയവര്‍ക്ക് മാപ്പുനല്‍കുകയും ചെയ്ത മുഹമ്മദ് നബി (ല)യെ പ്രതികാര മൂര്‍ത്തിയായി ചിത്രീകരിക്കുന്നത് കണ്ടുനി ല്‍ക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ഈ പ്രതിഷേധം മുസ്‌ലിംകളുടേതു മാത്രമല്ല. സംസ്‌കൃതരായ മുഴുവന്‍ മനുഷ്യരുടേതുമാണ്; തെറിവിളിയും അപഹാസവും അം ഗീകരിക്കാത്ത മുഴുവന്‍ മനുഷ്യരുടേതും.
പ്രതികരണത്തിന്റെ രീതിശാസ്ത്രം
ഏറ്റവുമധികം വേദനയും പ്രയാസവുമുണ്ടാക്കുന്ന കാര്യമായിട്ടു-പോലും മുസ് ലിംകള്‍ വളരെ സമാധാനപരമായാണ് പ്രവാചകനിന്ദയുടെ കാര്‍ട്ടൂണുകള്‍ക്കു നേരെ പ്രതികരിച്ചത്. 2005 സെപ്റ്റംബര്‍ 30 മുതല്‍ 2006 ജനുവരി 10വരെ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുവാന്‍ മുസ് ലിംകള്‍ ശ്രമിച്ചു. പ്രസ്തുത ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഡെന്‍മാര്‍ക്കുമായി നയതന്ത്രബന്ധങ്ങള്‍ വിഛേദിക്കുവാനും ഡാനിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ് കരിക്കുവാനും മുസ്‌ലിം ലോകം സന്നദ്ധമായത്. പ്രസ്തുത ബഹിഷ്‌കരണം പോലും സമാധാനപരമായിരിക്ക-ണമെന്നാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍ ആഹ്വാനം ചെ യ്തത്.
എന്നാല്‍ കാര്‍ട്ടൂണുകള്‍ക്കെതിരെയു ള്ള പ്രതിഷേധം തെരുവിലേക്കിറങ്ങിയപ്പോള്‍ ചില സ്ഥലങ്ങളിലെങ്കിലും അതി ന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പ്രതിഷേധം കലാപങ്ങളും അക്രമങ്ങളുമായി. മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്ന് പ്രതിഷേധത്തി ന്റെ നേതൃത്വം സാമൂഹ്യദ്രോഹികള്‍ ഏ റ്റെടുക്കുന്ന സ്ഥിതിവിശേഷമുണ്ടായി. നയതന്ത്രകാര്യാലയങ്ങള്‍ കത്തിക്കുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത് ഇസ്‌ലാമികമല്ലെന്ന് പണ്ഡിതന്‍മാര്‍ ഉല്‍ബോധിപ്പിച്ചു. പക്ഷേ, പണ്ഡിതന്‍മാരുടെ ഉല്‍ബോധനമോ മുസ്‌ലിംലോകത്തിന്റെ വിവിധ ഭാ ഗങ്ങളില്‍ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളോ അല്ല മാധ്യമങ്ങള്‍ ഏറ്റുപിടി ച്ചത്. പ്രവാചകസ്‌നേഹത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ കലാപങ്ങ ളും അക്രമങ്ങളും പെരുപ്പിച്ചുകാട്ടി മുസ് ലിംകള്‍ അസ്ഹിഷ്ണുക്കളും ഭീകരരുമാണെന്ന തങ്ങളുടെ പതിവുപല്ലവി ആഘോഷിക്കുവാന്‍ ലഭിച്ച അവസരം മാധ്യമങ്ങള്‍ ശരിക്കും മുതലെടുത്തു. അതോടെ ഇരക ള്‍ അക്രമികളായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയുണ്ടായി. കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ചത്-ഇസ്‌ലാം ഭീകരതയും മുഹമ്മദ് നബി(ല) ഭീകരനുമാണെന്ന സന്ദേശം- ശരിതന്നെയാണെന്നാണ് മുസ്‌ലിം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചവര്‍ എന്തുദ്ദേശിച്ചുവോ അതിനനുസൃതമായിത്തീര്‍ന്നു മുസ്‌ലിം പേരുകളുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍.
എന്തുകൊണ്ടാണിത് സംഭവിച്ചത്? അതിക്രമങ്ങള്‍ക്കും നിന്ദക്കുമെതിരെ എ ങ്ങനെ പ്രതികരിക്കണമെന്ന് ഇസ്‌ലാമിക പാഠം പ്രതിഷേധക്കാരില്‍ ചിലര്‍ വിസ്മരി ച്ചതാണ് ഇതിനു കാരണം. തന്നെ നിന്ദിച്ച വരോടുള്ള മുഹമ്മദ് നബി(ല)യുടെ അനുചരന്‍മാര്‍ എങ്ങനെ പ്രതികരിച്ചുവെന്നോ പ്രതിഷേധക്കാരില്‍ പലരും ശ്രദ്ധിച്ചില്ല. സാമൂഹ്യവിരുദ്ധര്‍ പ്രതിഷേധം ഏറ്റെടുക്കുവാനുണ്ടായ സാഹചര്യമുണ്ടായത് അതുകൊണ്ടാണ്. അതിനാലാണ് മുസ് ലിംവിരുദ്ധ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള വകയുണ്ടായത്. ഇങ്ങനെയെ ല്ലാം നടക്കുമ്പോള്‍ തന്നെ പ്രതികരണം ഇസ്‌ലാമികമാണെന്ന പണ്ഡിതന്‍മാരുടെ ആഹ്വാനം മാധ്യമങ്ങളൊന്നും ശ്രദ്ധിക്കുകയോ ജനങ്ങളിലെത്തിക്കുകയോ ചെയ് തതുമില്ല. മാധ്യമങ്ങള്‍ക്കാവശ്യം മുസ്‌ലിം കള്‍ അസഹിഷ്ണുക്കളാണെന്ന് വരുത്തുകയാണല്ലോ!
മുസ്‌ലിംകള്‍ക്ക് പറയാനുള്ളത്
ആര്‍ക്കും എന്തിനും വിശ്വസിക്കുവാനും വിശ്വസിക്കാതിരി-ക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഏത് വിശ്വാസത്തെയും വിമര്‍ ശിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട്. എ ന്നാല്‍ വിമര്‍ശനം അവഹേളനവും നിന്ദയുമായിക്കൂടാ. മറ്റുള്ളവരുടെ വികരാങ്ങള്‍ വ്രണപ്പെടുത്താതിരിക്കാന്‍ എല്ലാവരും ശ്ര ദ്ധിക്കേണ്ടതുണ്ട്. സ്വാ-തന്ത്ര്യം അര്‍ഥപൂര്‍ ണമാകണമെങ്കില്‍ അത് മറ്റുള്ളവരെ ഹനിച്ചുകൊണ്ടാവരുത്. അല്ലാത്തപക്ഷം വ്യാപകമായ കുഴപ്പങ്ങളായിരിക്കും ഫലം.
വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലിംകള്‍ എതിരല്ല. ആരുടെയെങ്കിലും വിമര്‍ശനങ്ങളെക്കൊണ്ട് തകരുന്ന ആദര്‍ശമല്ല ഇസ്‌ലാം. വിമര്‍ശിക്കുവാന്‍ വേണ്ടി ഇസ്‌ലാമിനെ അവഗാഢമായി പഠിക്കാന്‍ ശ്രമിച്ചവര്‍ അ തിന്റെ അനുയായികളാ-യിത്തീരുകായണുണ്ടായിട്ടുള്ളത്. ഏത് വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാനാവുന്നവിധം ഉജ്വലമാണ് ഇസ്‌ലാമികാദര്‍ശങ്ങള്‍. ഈ ആദര്‍ശങ്ങ ളെ തകര്‍ക്കാന്‍ വിമര്‍ശനങ്ങള്‍ക്കോ അവഹേളനങ്ങള്‍ക്കോ സാധ്യമല്ല. ആര്‍ക്കും കെടുത്താന്‍ കഴിയാത്ത ദിവ്യപ്രകാശമാ ണ് തങ്ങളുടെ കൈകളിലുള്ളതെന്ന പൂര്‍ ണബോധ്യമാണ് വിമര്‍ശനങ്ങളെയും സം വാദങ്ങളെയും സ്വാഗതം ചെയ്യാന്‍ മുസ് ലിംകളെ പ്രേരിപ്പിക്കുന്നത്. 
'അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അ വര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ ത ന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേ-ധികള്‍ക്ക് അത് അ നിഷ്ടകരമായാലും'
'അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമാ-യാലും ശരി'(9: 32,33).

Wednesday, 4 March 2015

പ്രവാചക നിന്ദയും പ്രബോധകന്റെ ദൗത്യവും

മുഹമ്മദ് നബി(ﷺ)കേരളത്തിലെ യുക്തിവാദികള്‍ ഈയിടെയായി ഇസ്‌ലാം വിരുദ്ധരുടെ കേവല കളിപ്പാവകള്‍ മാത്രമായിപ്പോകുന്നുവെന്നതാണ് വാസ്തവം. യുക്തിവാദി പ്രസിദ്ധീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും ഇസ്‌ലാം വിരുദ്ധ-മാണ്. ആനുകാലികങ്ങളില്‍ സിംഹഭാഗത്തും ഇസ്‌ലാം വിമര്‍ശം തന്നെ.
തീവ്ര ഹിന്ദുത്വത്തിന്റെ പത്രത്തില്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നതിനായി മാത്രമുള്ള ഒരു പംക്തി കൈകാര്യം ചെയ്യുന്നത് യുക്തിവാദി മാസികകളില്‍ സ്ഥിരം എഴുത്തുകാരനായ ഒരാളാണ്. മുഹമ്മദ് നബി(ﷺ)യെ അപഹ-സിച്ചുകൊണ്ട് രണ്ട് യുക്തിവാദികള്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് ക്രൈസ്തവ മിഷണറിമാരാണ്. 'യുക്തിവാദം = ഇസ്‌ലാം വിരുദ്ധത' എന്ന രൂപത്തിലാണ് ഇന്നത്തെ അവസ്ഥ. കേവലമായ സാമ്പത്തിക ലാഭത്തിനപ്പുറത്ത് ഹിന്ദുതീവ്ര-വാദികളും ക്രിസ്ത്യന്‍ മിഷണറിമാരുമായുള്ള യുക്തിവാദികളുടെ കൂട്ടുകെട്ടിന് മറ്റുചില അര്‍ഥങ്ങള്‍ കൂടിയുണ്ട്. ആഗോളാടി-സ്ഥാനത്തിലുള്ള ഇസ്‌ലാം വിരുദ്ധസാമ്രാജ്യത്വ ലോബിയുടെ ദൃംഷ്ടങ്ങള്‍ക്കകത്താണ് ഈ മൂന്നു കൂട്ടരുമെന്നതാണ് വാസ്തവം.
മുഹമ്മദ് നബി(ﷺ)യെ അപഹസിക്കുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരുമെല്ലാം മനസ്സിലാക്കേണ്ട ചില യാഥാര്‍ഥ്യ-ങ്ങളുണ്ട്. പ്രവാചകത്വ ലബ്ധി മുതല്‍ ഇന്നുവരെയും അന്തിമ പ്രവാചകന്‍(ﷺ)ഭത്സിക്കപ്പെടുകയും നിന്ദിക്കപ്പെ-ടുകയും ചെ-യ്തുകൊണ്ടിരിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വ-ത്തെ മാതൃകയാക്കുന്നവരുടെ എണ്ണം വര്‍ധിച്ചു-കൊണ്ടിരിക്കുകയാണ് എന്ന കാര്യമാണതില്‍ ഒന്നാമത്തേത്. ഏറ്റവുമധികം വളര്‍ന്നുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. ഒരാള്‍ മുസ്‌ലിമാകുമ്പോള്‍ താന്‍ മുഹമ്മദ് നബി(ﷺ)യെ മാതൃകയാ-ക്കാമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസം കഴിയുമ്പോഴും അന്തിമപ്രവാചകന്റെ(ﷺ)മാതൃകയു-ള്‍ക്കൊള്ളു-ന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് സാരം. ചരിത്രത്തില്‍ ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത മഹത്ത്വമാണത്. മുഹമ്മദ് നബി(ﷺ)യെപ്പോലെ മാതൃകയാക്ക-പ്പെടുന്ന മറ്റാരാണുള്ളത്? നിന്ദിക്കപ്പെടുംതോറും അനുയായിവൃന്ദം വര്‍ധിക്കപ്പെടുന്ന അത്ഭുതം മറ്റാരുടെ കാര്യത്തിലാണ് സംഭവിച്ചു-കൊണ്ടിരിക്കുന്നത്?
മുഹമ്മദ് നബി(ﷺ)യുടെ മാതൃകയുടെ സീകാര്യതയെക്കുറിച്ച് പറയുമ്പോഴും മുസ്‌ലിംകള്‍ നടത്തേണ്ട ഒരു ആത്മവിമര്‍ശമുണ്ട്. പരമ്പരാഗതമായി മുസ്‌ലിംകളായവര്‍ പ്രവാചക മാതൃക പിന്‍പറ്റുന്നതില്‍ എത്രത്തോളം ഉല്‍സുകരാണെന്ന് സ്വയം ചോദിക്കണം. നബി നിന്ദകര്‍ക്ക് നല്‍കാനാവുന്ന ഏറ്റവും ശക്തമായ മറുപടി ആ ജീവിതത്തെ സ്വന്തത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ്. ആരു നിന്ദിച്ചാലും മുസ്‌ലിംകള്‍ ആ ജീവിതത്തെ അനുധാവനം ചെയ്യുവാന്‍ മല്‍സരിച്ചുകൊ-ണ്ടിരിക്കുമെന്ന് പ്രായോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രസ്തുത മറുപടി മൂലം, നബിനിന്ദകരുടെ കെണിയില്‍ പെടാന്‍ ഒരുക്കമില്ലാത്തവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് മുസ്‌ലിംകള്‍. പ്രവാചകനിന്ദക്കെതിരെയുള്ള പ്രതിഷേധ-ങ്ങളില്‍ പോലും നബിയുടെ മാതൃക പൂര്‍ണമായി പിന്‍പറ്റുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുമ്പോള്‍ പ്രവാചകചര്യയില്‍ നിന്ന് അകലു-കയാണ് ചെയ്യുന്നത്. അപ്പോള്‍ നബിനിന്ദകര്‍ ഉദ്ദേശിക്കുന്നതെ-ന്താണോ അതാണ് സംഭവിക്കുക. മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും ഇസ്‌ലാം അസഹിഷ്ണുതയാണെന്ന് വരുത്തിത്തീര്‍ക്കുകയുമാ-ണല്ലോ അവരുടെ ലക്ഷ്യം.
താന്‍ ഏറ്റവുമധികം നിന്ദിക്കപ്പെട്ട ത്വാഇഫില്‍ വെച്ച് നിന്ദകര്‍ക്ക് നേര്‍മാ ര്‍ഗം കാണിച്ചുകൊടുക്കാവാനായി പ്രാര്‍ഥിച്ച മുഹമ്മദ് നബി(ﷺ)യുടെ മാതൃകയുള്‍ക്കൊണ്ടുകൊണ്ട് പ്രവാചകചര്യയു-ടെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിക്കുവാന്‍ യജ്ഞിക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. പ്രവാചകനും ഇസ്‌ലാമുമെല്ലാം തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ പ്രബോധകരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. പ്രവാചകനിന്ദ ഒരു ചര്‍ച്ചയാവുമ്പോള്‍ അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആദര്‍ശങ്ങളെയും കുറിച്ച് അറിയുവാനുള്ള ഔല്‍സുക്യമുണ്ടാവും. ഈ ഔല്‍സുക്യത്തെ സത്യമതസന്ദേശപ്രചരണത്തിന് ഉപയോഗിക്കുവാന്‍ നമുക്ക് കഴിയണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

കണ്ണീരും കാപട്യവും

ഇസ്‌ലാം മാത്രമാണ് സത്യമതമെന്ന് പൂര്‍ണബോധ്യമുള്ളവനാ-കണം പ്രബോധകന്‍. അല്ലാഹുവിന്റെ നിയമങ്ങളോരോന്നും അപ്രമാദിതവും അവക്രവും അജയ്യവുമാണെന്നും അവയാണ് യഥാര്‍ഥത്തില്‍ മാനവികത പ്രദാനം ചെയ്യുന്നതെുമുള്ള ദൃഢബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം മറ്റുള്ളവരെ ഈ മാര്‍ഗത്തലേക്ക് ക്ഷണിക്കുന്നത്. ദൈവികമതത്തെ തെറ്റിദ്ധരിപ്പിക്കുവാനും തമസ്‌കരിക്കുവാനുമുള്ള പരിശ്രമങ്ങളുടെ ബലിയാടുകളായി മുസ്‌ലിം കളെ മാറ്റുവാന്‍ വേണ്ടിയുള്ള തത്രപ്പാടുകളാണ് ലോകമെങ്ങും നാം കണ്ടുകൊണ്ടിരിക്കുന്നത്. 
മതബബോധമുള്ള മുസ്‌ലിംക-ളില്‍ തന്നെ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച അപകര്‍-ഷത വളര്‍ത്തുവാനുതകുന്ന സംഭവങ്ങളെയും വാര്‍ത്തക-ളെയും സൃഷ്ടിച്ചുകൊണ്ടാണ് ഇസ്‌ലാം വിരുദ്ധ ലോബി അതിന്റെ ആശയ പ്രകാശനം നിര്‍വഹിക്കുന്നത്. മുസ്‌ലിംകളെ-ത്തന്നെ ഇസ്‌ലാം വിരുദ്ധ ആശയങ്ങളുടെ പ്രചാരകരാക്കുവാന്‍ ഇതുവഴി കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇസ്‌ലാമിനെ സംരക്ഷിക്കണമെങ്കില്‍ ചില ഇസ്‌ലാമിക നിയമങ്ങളുടെയെങ്കിലും അജയ്യതയും അന്യൂനതയും സാര്‍വ-കാലികത്വവും തള്ളിപ്പറഞ്ഞേ മതിയാവൂവെന്ന് മുസ്‌ലിംകള്‍ക്ക് സ്വയം തോന്നിപ്പിക്കുന്ന രീതിയിലാണ് അവര്‍ കാര്യങ്ങളെ അവതരിപ്പിക്കുക. ആധുനികമെന്നും മാനവികമെന്നും പേരിട്ടുവിളിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി ഇസ്‌ലാമിക നിയമങ്ങളെ വെട്ടിയും തിരുത്തിയും അവതരിപ്പിക്കേണ്ടതാ-ണെന്ന ധാരണയാണ് അവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങളല്ല, ഇവര്‍ പൂമാലയണിയിക്കുന്ന ആധുനിക നിയമങ്ങളാണ് അടസ്ഥാനരഹിതമെന്ന ബോധവും ബോധ്യവുമില്ലെങ്കില്‍ അവരൊരുക്കുന്ന കെണിയില്‍ ആരും വീണുപോകും. അത്രയ്ക്കും സമര്‍ഥമായാണ് കെണിയൊ-രുക്കപ്പെടുന്നത്. അനന്തരാവകാശികളില്ലാതെ വാലറ്റു പോയവ-നാണ് മുഹമ്മദ് നബി (ല)യെന്ന പരിഹാസത്തിന് അല്ലാഹു മറുപടി പറയുമ്പോള്‍ പരിഹസിക്കുവര്‍ തെന്നയാണ് വാലറ്റവരെന്ന് പ്രഖ്യാപിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാം വിമര്‍ശകരുടെ സ്ഥിതിയും ഇതാണ്. അതു മനസ്സിലാക്കുന്നവനാ-ണം പ്രബോധകന്‍. അല്ലാത്ത പക്ഷം ശത്രു ഒരുക്കുന്ന കെണിയില്‍ അവനും പെട്ടുപോകും. ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂക്തത്തിലെ വരികളുടെ സാരം നമുക്ക് നല്‍കേണ്ട ആത്മവിശ്വാസം ഇത്തരത്തിലുള്ളതാണ്: ''തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വച്ചു പുലര്‍ത്തു-ന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (108:11-3). 
നൗഷാദിന്റെ കണ്ണ് ഒരു വലിയ ചര്‍ച്ചയും പ്രശ്‌നവുമായപ്പോള്‍ ഇത് ഇസ്ലാം വിരുദ്ധരൊരുക്കുന്ന കെണിയാണെ് മനസ്സിലാക്കു-ന്നതില്‍ പലരും പരാജയപ്പെട്ടുവെന്നാണ് പ്രതികര-ണങ്ങള്‍ നമ്മെ തെര്യപ്പെടുത്തിയത്. ഇസ്‌ലാമിക ശിക്ഷാ സമ്പ്രദായം കാടവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീര്‍-ക്കുവാന്‍ വേണ്ടി പടച്ചെടുക്കപ്പെട്ട കെണിയില-കപ്പെട്ട് ഇസ്‌ലാമിക പ്രബോധനത്തിന്റെ പോസ്റ്ററൊട്ടിച്ച പലരും മോങ്ങുതാണ് കാണാന്‍ കഴിഞ്ഞത്. കണ്ണിന് കണ്ണ് എന്ന ശിക്ഷാ സമ്പ്രദായം പ്രാകൃതമാണെന്ന് പ്രചരിപ്പിക്കുവാന്‍ പേനയുന്തിയവരില്‍ ഏറെ ആേവശം കാണിച്ചത് ഇസ്‌ലാമിന്റെ ബാഡ്ജും പേറി നടക്കുവരായിരുന്നുവെന്നതിന്റെ അടിസ്ഥാന-ത്തിലാണ് ഈ വിലയിരുത്തല്‍. ശത്രുവൊരുക്കിയ കെണിയില്‍ അവര്‍ അബദ്ധത്തില്‍ വീണു പോവുകയായി രുന്നുവെന്നതാണ് യാഥാര്‍ഥ്യം. ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച രാഷ്ട്രത്തോടുള്ള അന്ധമായ വിരോധവും ഇസ്‌ലാമിനകത്തു നിന്നുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനികാടിത്തറ തകര്‍ക്കുവാന്‍ വേണ്ടി ശ്രമിക്കുവരോടൊപ്പമുള്ള അനുരാഗാത്മക സഹവാസവും ഈ വീഴ്ചക്ക് സ്‌നിഗ്ധത പകര്‍ന്നിട്ടുണ്ടാ കാം. ഈ വീഴ്ച ഇല്ലാതെയാകണമെങ്കില്‍ ഇസ്‌ലാം മാത്രമാണ് സത്യമെന്ന് ദൃഢബോധ്യത്തോടെ ഉള്‍ക്കൊള്ളുവാനും വിളിച്ചു പറയുവാനും നമുക്ക് കഴിയണം. പലരും കെട്ടിയേല്‍പ്പിച്ച അപകര്‍ഷക-തയുടെ വിഴുപ്പു ഭാണ്ഡം താഴെയിറക്കാന്‍ അപ്പോള്‍ മാത്രമെ നമുക്ക് കഴിയൂ. 
ശത്രുക്കളും കൂട്ടുകാരും എത്രതന്നെ പരിശ്രമിച്ചാലും സത്യദീനിന്റെ പ്രകാശം കെടുകയില്ലെന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ പൂര്‍ണതയും സത്യതയും വിളിച്ചോതുന്നതായി നൗഷാദ് കഥയിലെയും ക്ലൈമാക്‌സ് എന്നത് അല്ലാഹുവിന്റെ പ്രഖ്യാപന-ത്തിനും നടപടി ക്രമത്തിനും യാതൊരു മാറ്റവുമുണ്ടാകുകയില്ലെന്ന സത്യം ഒരിക്കല്‍ കൂടി ലോകത്തെ ബോധ്യപ്പെടുത്തി. കുറ്റവാളിയുടെ കണ്ണിലൂടെയല്ലാതെ, കുറ്റകൃത്യം വഴി പീഡനം സഹിച്ചവന്റെ ഭൂമികയില്‍ നിന്ന് കുറ്റത്തെയും ശിക്ഷയെയും നോക്കിക്കാണുന്ന ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ മാനവിക മുഖമാണ് നൗഷാദിന് മാപ്പുകൊടുത്ത സൗദിയുടെ നടപടിയെ-ക്കുറിച്ച് വിവരിച്ച വാര്‍ത്തകള്‍ വ്യക്തമാക്കിയത്. ആ തലത്തില്‍ ചര്‍ച്ചകൊളൊന്നും നടന്നില്ലെന്നത് സ്വാഭാവികം മാത്രം. പത്രപ്രവര്‍ത്തനത്തിന്റെ പക്ഷപാത സംസ്‌കാരം നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അവിടെയും ഇസ്‌ലാമിന്റെ ബാഡ്ജ് കുത്തിയവരും പൊതു സംസ്‌കാരത്തിന് അപവാദമൊന്നുമു-ണ്ടാക്കിയില്ല. എല്ലാവരും കൂടി അല്ലാഹുവിന്റെ പ്രകാശം കെടുത്താന്‍ ശ്രമിക്കുമ്പോഴും അവന്റെ പ്രകാശം ഉജ്വലമായി വിളങ്ങുക തന്നെയാണ്. അതു വിളങ്ങുകയും ചെയ്യും. അപകര്‍ഷതയില്ലാത്ത ഇസ്‌ലാമിക പ്രബബോധകരുടെ മനസ്സിനെ അത് ദീപ്തമാക്കും. അവരത് പങ്കുവെക്കുമ്പോ ള്‍ ലോകം സത്യം അറിയും; അനുഭവിക്കും. ഓരോ പ്രതിസന്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുവാനുള്ള ഊര്‍ജ സ്രോതസ്സാണ്, ആവണം പ്രബോധകന്. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത

ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ അത്ര എതിര്‍ക്കപ്പെടേണ്ട കാര്യമല്ലെന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
കൊച്ചിയടക്കമുള്ള ഇന്ത്യയിലെ പ്രധാ
പ്പെട്ട നഗരങ്ങളെ കേന്ദ്രമാക്കി രണ്ടു വന്‍കിട ആനുകാലി
ങ്ങള്‍ നടത്തിയ സര്‍വ്വെ വെളിെപ്പടു
ത്തുന്നത്, വിവാഹവും ലൈംഗികതയും രണ്ടായി കാണണമെന്നതാണ് പുതിയ തലമുറയുടെ അഭിപ്രായമെന്നാണ്. പ്രത്യുല്‍പാദനത്തിലും മക്കള്‍ക്ക് വളരുവാനുള്ള സാഹചര്യമൊരുക്കുന്നതിലും ഒതുങ്ങി നില്‍ക്കുന്ന സ്ഥാപനമായി കുടുംബം മാറണമെന്നും ലൈംഗികാസ്വാദനത്തിന് പ്രസ്തുത സ്ഥാപനം വിലങ്ങുതടിയായിക്കൂടെന്നുമുള്ള വാദം പരസ്യമായിത്തന്നെ 'സാംസ്‌കാരിക' പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവുമധികം പേര്‍ വായിച്ച മലയാള പുസ്തകമെന്ന ഖ്യാതിയിലേക്ക് ഒരു 'ലൈംഗികത്തൊഴിലാളി'യുടെ ആത്മകഥ നടന്നടുത്തുകൊണ്ടിരിക്കുന്നു. ഭാര്യമാര്‍ അനുഭവിക്കുന്നതിനെക്കാള്‍ സ്വാതന്ത്ര്യവും വിമോചനവുമനുഭവി
ക്കുന്നത് തങ്ങളാണെന്ന് തുറന്നെഴുതുന്ന അഭിസാരികകള്‍ക്ക് മുഖ്യധാരാ ആനുകാലിങ്ങള്‍ തന്നെ സ്ഥിരം കോളം പതിച്ചു നല്‍കുന്നു. സെക്‌സ് ടൂറിസത്തിന്റെ 'സ്വര്‍ഗ'മാക്കി കേരളത്തെ മാറ്റുവാനുള്ള 'ദാര്‍ശനിക' ചര്‍ച്ചകള്‍ക്കും പ്രായോഗിക നടപടികള്‍ക്കും പിന്നില്‍ ആരാണെന്ന വസ്തുത ആര്‍ക്കും രഹസ്യമല്ല. ആഗോളീകരണത്തോടനുബന്ധിച്ച വാണിജ്യവത്ക
ണ ചിന്തകളില്‍ 'എങ്ങനെ വില്‍ക്കാം' എന്നതു മാത്രമാണല്ലോ കടന്നു വരുന്നത്. വില്‍ക്കപ്പെടുന്നത് അമ്മയാണോ പെങ്ങളാണോയെന്നൊന്നും നോക്കുവാന്‍ 'നിലനില്‍പി'ന് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് നേരമില്ല.
ലൈംഗികതയെക്കുറിച്ച ചര്‍ച്ചകളില്‍ പ്രതിയാക്കപ്പെടുന്നത് പ്രധാനമായും മതം തന്നെയാണ്. ബ്രഹ്മചര്യത്തിന് വിലക്കു കല്‍പിച്ച ഇസ്‌ലാമികാദര്‍ശം,ആത്മീയതയുടെ പേരില്‍ ലൈംഗികതയെ വിലക്കിയ മതങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിയാക്കപ്പെടാന്‍ തീരെ യോഗ്യമല്ലെന്നതാണ് വാസ്തവം. എങ്കിലും ഇത്തരം ചര്‍ച്ചകളിലെല്ലാം പ്രധാനമായും ഭത്‌സിക്കപ്പെടുന്നത് ഇസ്‌ലാം തന്നെയാണെന്നതാണ് സത്യം. മതത്തിന്റേതായി 'സെക്കുലര്‍ ലോകം' കണക്കാക്കി തിട്ടപ്പെടുത്തിയ തിന്മകളെല്ലാം അതിന്റെ പൂര്‍ണവും ഭീബല്‍സവുമായ രൂപത്തില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിലാ
ണെന്ന 'വാര്‍പ്പുമാതൃക'യില്‍ നിന്നുകൊണ്ടാണ് സാഹിത്യ-ബുദ്ധിജീവികള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത്. ചെന്നായയെ വകവരുത്തുകയല്ല, പ്രത്യുത ചെന്നായയെന്ന് വിളിച്ച് ആട്ടിന്‍കുട്ടിയെ ഇരയാക്കുകയാണല്ലോ പുലിയുടെ ലക്ഷ്യം.
ലൈംഗികതയെ ഏറെ സൃഷ്ടിപരവും മാനവികവുമായി വിലയിരുത്തുന്ന ദര്‍ശനമാണ് ഇസ്‌ലാം. തന്റെ ഇണയുമൊത്ത് രതിസുഖം പങ്കുവെക്കുന്നത് സര്‍വശക്തന്റെ പ്രതിഫലത്തിന് പാത്രമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണെ ന്ന് പഠിപ്പിച്ചയാളാണ് മുഹമ്മദ് നബി(ല). ഈ രംഗത്തെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ നൂറ് ശതമാനം മാനവികമാണെന്നതാണ് വാസ്തവം. ആധുനികലൈംഗിക ശാസ്ത്രജ്ഞന്മാര്‍ ഏറെ നാളത്തെ ഗവേഷണ പഠനങ്ങള്‍ക്കു ശേഷം നല്‍കുന്ന ലൈംഗിക നിര്‍ദേശങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്‍(ല) നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെയാണെന്ന് കാണാന്‍ കഴിയും. ഹദീഥ് ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുമെല്ലാം ലൈംഗികതയെപ്പറ്റി വ്യാപകമായിത്തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഇന്നത്തെ ചര്‍ച്ചകള്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ നമുക്ക് മനസ്സിലാകും, പ്രവാചകന്‍(ല) പഠിപ്പിച്ച ചിട്ടകളും മര്യാദകളും പാലിക്കാത്തതാണ് ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള മൂലകാരമെന്ന് .
ലൈംഗിക ദാരിദ്ര്യം സൃഷ്ടിക്കുന്ന മാനസിക- സാമൂഹിക പ്രശ്‌നങ്ങളെ നേരിടാന്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദേശം വ്യാപകമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വളരെ സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശമാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുക സ്വാഭാവികമാണ്. പക്ഷേ, സെക്‌സ് എഡ്യൂക്കേഷന്റെ പേരില്‍ സ്വതന്ത്ര ലൈംഗികതയുടെ പാഠങ്ങളാണ് ഇളംതലമുറയെ അഭ്യസിപ്പിക്കുവാന്‍ 'സാംസ്‌കാരിക  കേരളം' ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലികങ്ങള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ലൈംഗിക വിദ്യഭ്യാസം ആവശ്യമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ അത് ആര്‍, എങ്ങനെ, ഏത് അടിത്തറയില്‍ നല്‍കുമെന്ന കാര്യം സൂക്ഷ്മ വിശകലനത്തിന്
വിധേയമാക്കേണ്ടതാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചി
ത്തോളം, ലൈംഗിക വിദ്യഭ്യാ
സം നേടന്‍ 'സെക്യുലര്‍

 ഗുരു'ക്കളെ ആശ്രയിക്കേണ്ട യാതൊരു ആവശ്യവുമില്ല. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്‍(ല) തന്നെ ഈ രംഗത്ത് ആവശ്യമായ അറിവ് നമുക്ക് പകര്‍ന്നു തന്നിട്ടുണ്ട്. പ്രസ്തുത അറിവ് നമ്മുടെ തലമുറക്ക് മനസ്സിലാകുന്ന രീതിയില്‍ പകര്‍ന്നു നല്‍കുകയാണ് പണ്ഡിതന്മാരും പ്രബോധകന്മാരും ചെയ്യേണ്ടത്. പ്രസ്തുത ബാധ്യത ഏറ്റെടുക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ സന്നദ്ധരായില്ലെങ്കില്‍ 'സ്വതന്ത്ര ലൈംഗികത'യുടെ വക്താക്കളായിത്തീരും പിന്നെ ഈ രംഗത്തെ മാര്‍ഗദര്‍ശികള്‍. അവരുടെ 

'മാര്‍ഗദര്‍ശന'മാണ് പാശ്ചാത്യ നാടുകളില്‍നിന്നു തുടങ്ങി നമ്മുടെ മെട്രോ പോളിറ്റന്‍ നഗരങ്ങളെ വരെ ഇന്നു കാണുന്ന അവസ്ഥയിലാക്കിയത്. അധാര്‍മികതയുടെ അടിയൊഴുക്കില്‍ നിന്ന് അടുത്ത തലമുറയെ രക്ഷിക്കണമെങ്കില്‍ ഇസ്‌ലാമികമായ ലൈംഗിക വിദ്യാഭ്യാസം നല്‍കിയേ തീരൂ. അതിന്നാവശ്യമായ ശക്തമായ കാല്‍വെപ്പുകളാണ് ഇന്നാവശ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).