Wednesday, 4 March 2015

പ്രവാചക നിന്ദയും പ്രബോധകന്റെ ദൗത്യവും

മുഹമ്മദ് നബി(ﷺ)കേരളത്തിലെ യുക്തിവാദികള്‍ ഈയിടെയായി ഇസ്‌ലാം വിരുദ്ധരുടെ കേവല കളിപ്പാവകള്‍ മാത്രമായിപ്പോകുന്നുവെന്നതാണ് വാസ്തവം. യുക്തിവാദി പ്രസിദ്ധീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും ഇസ്‌ലാം വിരുദ്ധ-മാണ്. ആനുകാലികങ്ങളില്‍ സിംഹഭാഗത്തും ഇസ്‌ലാം വിമര്‍ശം തന്നെ.
തീവ്ര ഹിന്ദുത്വത്തിന്റെ പത്രത്തില്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നതിനായി മാത്രമുള്ള ഒരു പംക്തി കൈകാര്യം ചെയ്യുന്നത് യുക്തിവാദി മാസികകളില്‍ സ്ഥിരം എഴുത്തുകാരനായ ഒരാളാണ്. മുഹമ്മദ് നബി(ﷺ)യെ അപഹ-സിച്ചുകൊണ്ട് രണ്ട് യുക്തിവാദികള്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് ക്രൈസ്തവ മിഷണറിമാരാണ്. 'യുക്തിവാദം = ഇസ്‌ലാം വിരുദ്ധത' എന്ന രൂപത്തിലാണ് ഇന്നത്തെ അവസ്ഥ. കേവലമായ സാമ്പത്തിക ലാഭത്തിനപ്പുറത്ത് ഹിന്ദുതീവ്ര-വാദികളും ക്രിസ്ത്യന്‍ മിഷണറിമാരുമായുള്ള യുക്തിവാദികളുടെ കൂട്ടുകെട്ടിന് മറ്റുചില അര്‍ഥങ്ങള്‍ കൂടിയുണ്ട്. ആഗോളാടി-സ്ഥാനത്തിലുള്ള ഇസ്‌ലാം വിരുദ്ധസാമ്രാജ്യത്വ ലോബിയുടെ ദൃംഷ്ടങ്ങള്‍ക്കകത്താണ് ഈ മൂന്നു കൂട്ടരുമെന്നതാണ് വാസ്തവം.
മുഹമ്മദ് നബി(ﷺ)യെ അപഹസിക്കുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരുമെല്ലാം മനസ്സിലാക്കേണ്ട ചില യാഥാര്‍ഥ്യ-ങ്ങളുണ്ട്. പ്രവാചകത്വ ലബ്ധി മുതല്‍ ഇന്നുവരെയും അന്തിമ പ്രവാചകന്‍(ﷺ)ഭത്സിക്കപ്പെടുകയും നിന്ദിക്കപ്പെ-ടുകയും ചെ-യ്തുകൊണ്ടിരിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വ-ത്തെ മാതൃകയാക്കുന്നവരുടെ എണ്ണം വര്‍ധിച്ചു-കൊണ്ടിരിക്കുകയാണ് എന്ന കാര്യമാണതില്‍ ഒന്നാമത്തേത്. ഏറ്റവുമധികം വളര്‍ന്നുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. ഒരാള്‍ മുസ്‌ലിമാകുമ്പോള്‍ താന്‍ മുഹമ്മദ് നബി(ﷺ)യെ മാതൃകയാ-ക്കാമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസം കഴിയുമ്പോഴും അന്തിമപ്രവാചകന്റെ(ﷺ)മാതൃകയു-ള്‍ക്കൊള്ളു-ന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് സാരം. ചരിത്രത്തില്‍ ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത മഹത്ത്വമാണത്. മുഹമ്മദ് നബി(ﷺ)യെപ്പോലെ മാതൃകയാക്ക-പ്പെടുന്ന മറ്റാരാണുള്ളത്? നിന്ദിക്കപ്പെടുംതോറും അനുയായിവൃന്ദം വര്‍ധിക്കപ്പെടുന്ന അത്ഭുതം മറ്റാരുടെ കാര്യത്തിലാണ് സംഭവിച്ചു-കൊണ്ടിരിക്കുന്നത്?
മുഹമ്മദ് നബി(ﷺ)യുടെ മാതൃകയുടെ സീകാര്യതയെക്കുറിച്ച് പറയുമ്പോഴും മുസ്‌ലിംകള്‍ നടത്തേണ്ട ഒരു ആത്മവിമര്‍ശമുണ്ട്. പരമ്പരാഗതമായി മുസ്‌ലിംകളായവര്‍ പ്രവാചക മാതൃക പിന്‍പറ്റുന്നതില്‍ എത്രത്തോളം ഉല്‍സുകരാണെന്ന് സ്വയം ചോദിക്കണം. നബി നിന്ദകര്‍ക്ക് നല്‍കാനാവുന്ന ഏറ്റവും ശക്തമായ മറുപടി ആ ജീവിതത്തെ സ്വന്തത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ്. ആരു നിന്ദിച്ചാലും മുസ്‌ലിംകള്‍ ആ ജീവിതത്തെ അനുധാവനം ചെയ്യുവാന്‍ മല്‍സരിച്ചുകൊ-ണ്ടിരിക്കുമെന്ന് പ്രായോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രസ്തുത മറുപടി മൂലം, നബിനിന്ദകരുടെ കെണിയില്‍ പെടാന്‍ ഒരുക്കമില്ലാത്തവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ് മുസ്‌ലിംകള്‍. പ്രവാചകനിന്ദക്കെതിരെയുള്ള പ്രതിഷേധ-ങ്ങളില്‍ പോലും നബിയുടെ മാതൃക പൂര്‍ണമായി പിന്‍പറ്റുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം. പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുമ്പോള്‍ പ്രവാചകചര്യയില്‍ നിന്ന് അകലു-കയാണ് ചെയ്യുന്നത്. അപ്പോള്‍ നബിനിന്ദകര്‍ ഉദ്ദേശിക്കുന്നതെ-ന്താണോ അതാണ് സംഭവിക്കുക. മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും ഇസ്‌ലാം അസഹിഷ്ണുതയാണെന്ന് വരുത്തിത്തീര്‍ക്കുകയുമാ-ണല്ലോ അവരുടെ ലക്ഷ്യം.
താന്‍ ഏറ്റവുമധികം നിന്ദിക്കപ്പെട്ട ത്വാഇഫില്‍ വെച്ച് നിന്ദകര്‍ക്ക് നേര്‍മാ ര്‍ഗം കാണിച്ചുകൊടുക്കാവാനായി പ്രാര്‍ഥിച്ച മുഹമ്മദ് നബി(ﷺ)യുടെ മാതൃകയുള്‍ക്കൊണ്ടുകൊണ്ട് പ്രവാചകചര്യയു-ടെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിക്കുവാന്‍ യജ്ഞിക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. പ്രവാചകനും ഇസ്‌ലാമുമെല്ലാം തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ പ്രബോധകരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. പ്രവാചകനിന്ദ ഒരു ചര്‍ച്ചയാവുമ്പോള്‍ അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആദര്‍ശങ്ങളെയും കുറിച്ച് അറിയുവാനുള്ള ഔല്‍സുക്യമുണ്ടാവും. ഈ ഔല്‍സുക്യത്തെ സത്യമതസന്ദേശപ്രചരണത്തിന് ഉപയോഗിക്കുവാന്‍ നമുക്ക് കഴിയണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

0 comments:

Post a comment