ഇസ്ലാം മാത്രമാണ് സത്യമതമെന്ന് പൂര്ണബോധ്യമുള്ളവനാ-കണം പ്രബോധകന്. അല്ലാഹുവിന്റെ നിയമങ്ങളോരോന്നും അപ്രമാദിതവും അവക്രവും അജയ്യവുമാണെന്നും അവയാണ് യഥാര്‍ഥത്തില്‍ മാനവികത പ്രദാനം ചെയ്യുന്നതെുമുള്ള ദൃഢബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം മറ്റുള്ളവരെ ഈ മാര്ഗത്തലേക്ക് ക്ഷണിക്കുന്നത്. ദൈവികമതത്തെ തെറ്റിദ്ധരിപ്പിക്കുവാനും തമസ്കരിക്കുവാനുമുള്ള പരിശ്രമങ്ങളുടെ ബലിയാടുകളായി മുസ്ലിം കളെ മാറ്റുവാന്‍ വേണ്ടിയുള്ള തത്രപ്പാടുകളാണ് ലോകമെങ്ങും നാം കണ്ടുകൊണ്ടിരിക്കുന്നത്.
മതബബോധമുള്ള മുസ്ലിംക-ളില്‍ തന്നെ ഇസ്ലാമിക നിയമങ്ങളെക്കുറിച്ച അപകര്-ഷത വളര്‍ത്തുവാനുതകുന്ന സംഭവങ്ങളെയും വാര്ത്തക-ളെയും സൃഷ്ടിച്ചുകൊണ്ടാണ് ഇസ്ലാം വിരുദ്ധ ലോബി അതിന്റെ ആശയ പ്രകാശനം നിര്‍വഹിക്കുന്നത്. മുസ്ലിംകളെ-ത്തന്നെ ഇസ്ലാം വിരുദ്ധ ആശയങ്ങളുടെ പ്രചാരകരാക്കുവാന് ഇതുവഴി കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇസ്ലാമിനെ സംരക്ഷിക്കണമെങ്കില്‍ ചില ഇസ്ലാമിക നിയമങ്ങളുടെയെങ്കിലും അജയ്യതയും അന്യൂനതയും സാര്‍വ-കാലികത്വവും തള്ളിപ്പറഞ്ഞേ മതിയാവൂവെന്ന് മുസ്ലിംകള്ക്ക് സ്വയം തോന്നിപ്പിക്കുന്ന രീതിയിലാണ് അവര്‍ കാര്യങ്ങളെ അവതരിപ്പിക്കുക. ആധുനികമെന്നും മാനവികമെന്നും പേരിട്ടുവിളിക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി ഇസ്ലാമിക നിയമങ്ങളെ വെട്ടിയും തിരുത്തിയും അവതരിപ്പിക്കേണ്ടതാ-ണെന്ന ധാരണയാണ് അവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത്. ഇസ്ലാമിക നിയമങ്ങളല്ല, ഇവര്‍ പൂമാലയണിയിക്കുന്ന ആധുനിക നിയമങ്ങളാണ് അടസ്ഥാനരഹിതമെന്ന ബോധവും ബോധ്യവുമില്ലെങ്കില് അവരൊരുക്കുന്ന കെണിയില്‍ ആരും വീണുപോകും. അത്രയ്ക്കും സമര്‍ഥമായാണ് കെണിയൊ-രുക്കപ്പെടുന്നത്. അനന്തരാവകാശികളില്ലാതെ വാലറ്റു പോയവ-നാണ് മുഹമ്മദ് നബി (ല)യെന്ന പരിഹാസത്തിന് അല്ലാഹു മറുപടി പറയുമ്പോള്‍ പരിഹസിക്കുവര്‍ തെന്നയാണ് വാലറ്റവരെന്ന് പ്രഖ്യാപിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ഇസ്ലാം വിമര്‍ശകരുടെ സ്ഥിതിയും ഇതാണ്. അതു മനസ്സിലാക്കുന്നവനാ-കണം പ്രബോധകന്. അല്ലാത്ത പക്ഷം ശത്രു ഒരുക്കുന്ന കെണിയില്‍ അവനും പെട്ടുപോകും. ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂക്തത്തിലെ വരികളുടെ സാരം നമുക്ക് നല്‍കേണ്ട ആത്മവിശ്വാസം ഇത്തരത്തിലുള്ളതാണ്: ''തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വച്ചു പുലര്ത്തു-ന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (108:11-3).
നൗഷാദിന്റെ കണ്ണ് ഒരു വലിയ ചര്‍ച്ചയും പ്രശ്നവുമായപ്പോള് ഇത് ഇസ്ലാം വിരുദ്ധരൊരുക്കുന്ന കെണിയാണെ് മനസ്സിലാക്കു-ന്നതില്‍ പലരും പരാജയപ്പെട്ടുവെന്നാണ് പ്രതികര-ണങ്ങള്‍ നമ്മെ തെര്യപ്പെടുത്തിയത്. ഇസ്ലാമിക ശിക്ഷാ സമ്പ്രദായം കാടവും അപരിഷ്കൃതവുമാണെന്ന് വരുത്തിത്തീര്-ക്കുവാന്‍ വേണ്ടി പടച്ചെടുക്കപ്പെട്ട കെണിയില-കപ്പെട്ട് ഇസ്ലാമിക പ്രബോധനത്തിന്റെ പോസ്റ്ററൊട്ടിച്ച പലരും മോങ്ങുതാണ് കാണാന്‍ കഴിഞ്ഞത്. കണ്ണിന് കണ്ണ് എന്ന ശിക്ഷാ സമ്പ്രദായം പ്രാകൃതമാണെന്ന് പ്രചരിപ്പിക്കുവാന്‍ പേനയുന്തിയവരില് ഏറെ ആേവശം കാണിച്ചത് ഇസ്ലാമിന്റെ ബാഡ്ജും പേറി നടക്കുവരായിരുന്നുവെന്നതിന്റെ അടിസ്ഥാന-ത്തിലാണ് ഈ വിലയിരുത്തല്‍. ശത്രുവൊരുക്കിയ കെണിയില്‍ അവര്‍ അബദ്ധത്തില്‍ വീണു പോവുകയായി രുന്നുവെന്നതാണ് യാഥാര്‍ഥ്യം. ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച രാഷ്ട്രത്തോടുള്ള അന്ധമായ വിരോധവും ഇസ്ലാമിനകത്തു നിന്നുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനികാടിത്തറ തകര്‍ക്കുവാന്‍ വേണ്ടി ശ്രമിക്കുവരോടൊപ്പമുള്ള അനുരാഗാത്മക സഹവാസവും ഈ വീഴ്ചക്ക് സ്നിഗ്ധത പകര്ന്നിട്ടുണ്ടാ കാം. ഈ വീഴ്ച ഇല്ലാതെയാകണമെങ്കില്‍ ഇസ്ലാം മാത്രമാണ് സത്യമെന്ന് ദൃഢബോധ്യത്തോടെ ഉള്‍ക്കൊള്ളുവാനും വിളിച്ചു പറയുവാനും നമുക്ക് കഴിയണം. പലരും കെട്ടിയേല്‍പ്പിച്ച അപകര്‍ഷക-തയുടെ വിഴുപ്പു ഭാണ്ഡം താഴെയിറക്കാന്‍ അപ്പോള്‍ മാത്രമെ നമുക്ക് കഴിയൂ.
ശത്രുക്കളും കൂട്ടുകാരും എത്രതന്നെ പരിശ്രമിച്ചാലും സത്യദീനിന്റെ പ്രകാശം കെടുകയില്ലെന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ പൂര്‍ണതയും സത്യതയും വിളിച്ചോതുന്നതായി നൗഷാദ് കഥയിലെയും ക്ലൈമാക്സ് എന്നത് അല്ലാഹുവിന്റെ പ്രഖ്യാപന-ത്തിനും നടപടി ക്രമത്തിനും യാതൊരു മാറ്റവുമുണ്ടാകുകയില്ലെന്ന സത്യം ഒരിക്കല്‍ കൂടി ലോകത്തെ ബോധ്യപ്പെടുത്തി. കുറ്റവാളിയുടെ കണ്ണിലൂടെയല്ലാതെ, കുറ്റകൃത്യം വഴി പീഡനം സഹിച്ചവന്റെ ഭൂമികയില്‍ നിന്ന് കുറ്റത്തെയും ശിക്ഷയെയും നോക്കിക്കാണുന്ന ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെ മാനവിക മുഖമാണ് നൗഷാദിന് മാപ്പുകൊടുത്ത സൗദിയുടെ നടപടിയെ-ക്കുറിച്ച് വിവരിച്ച വാര്‍ത്തകള്‍ വ്യക്തമാക്കിയത്. ആ തലത്തില്‍ ചര്ച്ചകൊളൊന്നും നടന്നില്ലെന്നത് സ്വാഭാവികം മാത്രം. പത്രപ്രവര്‍ത്തനത്തിന്റെ പക്ഷപാത സംസ്കാരം നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അവിടെയും ഇസ്ലാമിന്റെ ബാഡ്ജ് കുത്തിയവരും പൊതു സംസ്കാരത്തിന് അപവാദമൊന്നുമു-ണ്ടാക്കിയില്ല. എല്ലാവരും കൂടി അല്ലാഹുവിന്റെ പ്രകാശം കെടുത്താന്‍ ശ്രമിക്കുമ്പോഴും അവന്റെ പ്രകാശം ഉജ്വലമായി വിളങ്ങുക തന്നെയാണ്. അതു വിളങ്ങുകയും ചെയ്യും. അപകര്‍ഷതയില്ലാത്ത ഇസ്ലാമിക പ്രബബോധകരുടെ മനസ്സിനെ അത് ദീപ്തമാക്കും. അവരത് പങ്കുവെക്കുമ്പോ ള്‍ ലോകം സത്യം അറിയും; അനുഭവിക്കും. ഓരോ പ്രതിസന്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുവാനുള്ള ഊര്‍ജ സ്രോതസ്സാണ്, ആവണം പ്രബോധകന്. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.
0 comments:
Post a Comment