Saturday, 7 March 2015

പരിസ്ഥിതിയും ഇസ്‌ലാമും

പരിസ്ഥിതി സംരക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടി-രിക്കുന്നുണ്ട് ഇന്ന്. രണ്ടു തരം തീവ്രതകളില്‍ നിന്നുകൊണ്ടാണ് ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്.
ഒന്ന് പുരോഗതിയാണ് പ്രധാനമെന്നും പരി-സ്ഥിതി സംരക്ഷണ-ത്തിന്റെ പേരില്‍ നാഗരികവും സാങ്കേ-തികവുമായ പുരോഗ-തികളെ തടയിടാന്‍ പാടില്ലെന്നുമുള്ള വീ-ക്ഷണമാണ്. പുരോഗതി തന്നെ മാനവികവിരുദ്ധമാണെന്നും പുരോഗതിയുടെയും ശാസ്്രത്തി-ന്റെയും പേരില്‍ നടക്കുന്നത് ചൂഷണമാണെന്നും പരിസ്ഥിതിയെ താറുമാറാക്കുന്നതുകൊണ്ടുതന്നെ സാങ്കേതിക പുരോഗതിയെ ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നുമുള്ള വീക്ഷണമാണ് രണ്ടാമത്തേത്. ഇസ്‌ലാം ഈ രണ്ട് വീക്ഷണങ്ങളുടെയും നടുവില്‍ നില്‍ക്കുന്നുവെന്നാണ് പ്രമാണങ്ങള്‍ പഠിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. സംസ്‌കരണത്തിലൂടെയുള്ള പുരോഗതി-തസ്‌കിയത്ത്-യെന്ന ഇസ്‌ലാമികാശയത്തിന്റെ പ്രയോഗവല്‍-ക്കരണമാണ് ആധുനിക സമൂഹത്തിന് അനിവാര്യമായിരിക്കുന്ന-ത്.
അന്വേഷണത്തിനും ആലേഖനത്തിനുമുള്ള കഴിവുകളാണ് നാഗരികതകള്‍ നിര്‍മിക്കുവാന്‍ മനുഷ്യരെ പ്രാപ്തമാക്കിയത്. പുരോഗമിക്കുവാന്‍ കഴുയുന്ന ഒരൊറ്റ മൃഗമേ നമ്മുടെ അറിവിലുള്ളൂ- മനുഷ്യന്‍. പ്രകൃതിയുടെ ഭാഗം മാത്രമായി ജീവിക്കുന്ന മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയെ ഉപയോഗിക്കുവാ-നും തനിക്ക് അനുകൂലമായി പരിവര്‍ത്തിപ്പിക്കുവാനും ഒരു പരിധിവരെ കഴിയുമെന്നതാണ് മനുഷ്യന്റെ വ്യതിരിക്തത. ഈ കഴിവാണ് മാനവരാശി ഇന്നുവരെ നേടിയെടുത്ത സകല നേട്ടങ്ങളുടെയും നിദാനം. ശാസ്ത്ര-സാങ്കേതിക പുരോഗതികളെ നിഷേധിക്കുകയെന്നാല്‍ ഈ നേട്ടങ്ങളെയെല്ലാം നിഷേധിക്കുക-യെന്നാണര്‍ഥം. മൃഗങ്ങളെപ്പോലെ പൂര്‍ണമായും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുകയെന്നാല്‍ മനുഷ്യാസ്തിത്വത്തിന്റെ അനന്തമായ സാധ്യതകളെ അവഗണിക്കുകയെന്നല്ലാതെ മറ്റൊരു അര്‍ഥവും അതിന്നില്ല. പൂര്‍ണമായി പ്രകൃതിക്ക് ഇണങ്ങി ജീവിക്കുവാനായിരുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ അവനാവശ്യമായ എല്ലാ അറിവുകളും കഴിവുകളും പ്രകൃത്യാ തന്നെ അവന് നല്‍കപ്പെടണമായിരുന്നു. ഒരു ജീവിക്കും അതിന്റെ നിലനില്‍പിനാവശ്യമായ ഒരു കാര്യവും അന്വേഷിച്ചുകണ്ടെ-ത്തപ്പെടേണ്ടതായി ഇല്ല. മനുഷ്യന്റെ സ്ഥിതി അതല്ല. അവന് നിലനില്‍ക്കണമെങ്കില്‍ പലതും പഠിക്കണം. പ്രകൃതിയെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയണം. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേ അവനു നിലനില്‍ക്കാനാവൂ. അന്ധമായ പ്രകൃതി മൗലികവാദം മാനവികമല്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
എന്നാല്‍ പുരോഗതിയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിക്കുവാന്‍ ഈ വസ്തുതകളൊന്നും കാരണമായി-ക്കൂടാത്തതാണ്. മനുഷ്യന്‍ പുരോഗമിക്കണം; പ്രകൃതിയെ ചൂഷണം ചെയ്യണം; പ്രപഞ്ച പഠനങ്ങള്‍ നടത്തണം; സാങ്കേതികമായി വളരണം. പക്ഷേ, എങ്ങനെ? മനുഷ്യര്‍ക്ക് കൃത്യമായ മാര്‍ഗര്‍ശനം ആവശ്യമുള്ള മേഖലയാണിത്. സുഖിക്കുവാന്‍ വേണ്ടി മാത്രമായുള്ള പുരോഗതിയാണ് പ്രകൃതിയെ നിശിപ്പിക്കുന്നവനാക്കി മനുഷ്യനെ മാറ്റിയത്. പരമാവധി സുഖിക്കുകയെന്ന ജീവിത തത്ത്വശാസ്ത്രത്തിന്റെ വക്താക്കളുടെ കൈ യിലെ സുഖം നേടിത്തരുന്ന യന്ത്രങ്ങളായി ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം മാറിയപ്പോള്‍ അവ മാനവവിരുദ്ധ-മായിത്തീര്‍ന്നത് സ്വാഭാവികം മാത്രമാണ്- ഭൗതികവാദത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് 'മാനവ പുരോഗതി'യെ മോചിപ്പി-ക്കുകയാണ് ഈ പതനത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം.
ഭൂമിയിലെ ഖലീഫയായി (2:30) മനുഷ്യനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ മനുഷ്യാസ്തി ത്വത്തിന്റെ അനന്തമായ സാധ്യതകളിലേക്കും നശീകരണാത്മകമായ പതനത്തിലേക്കും ഒരേ പോലെ വെളിച്ചം വീശിയിട്ടുണ്ട്. 'തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു' (95:4,5) എന്നാണ് അല്ലാഹു പറയുന്നത്. മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള സ്വതന്ത്രമായ കൈകാര്യകര്‍തൃത്തിനുള്ള കഴിവ് ഒരു അമാനത്താണെന്നും അത് ദൈവികമാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഉപയോഗിക്കുന്നത് വമ്പിച്ച നാശങ്ങ-ള്‍ക്ക് നിമിത്തമാകുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം'(30:41). ദൈവികമാര്‍ഗ ദര്‍ ശന പ്രകാരമുള്ള ജീവിതമാണ് പ്രകൃതിക്ക് അനുയോജ്യമായ വക്രതയില്ലാത്ത മതമെന്നും പ്രസ്തുത ജീവിതം വഴിമാത്രമെ പൂര്‍ണാര്‍ഥത്തിലുള്ള ജീവിത സാക്ഷാത്കാരത്തിന് കഴിയൂവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല' (30:30).
'ജീവിതായോധനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നീ ഭൂമിയില്‍ എന്നെന്നും ജീവിക്കുന്നവനെപ്പോലെ പെരുമാ-റുക'യെന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. തനിക്ക് ലഭിച്ച ജീവിതത്തിനകത്ത് പരമാവധി സുഖിക്കുവാന്‍ പ്രകൃതിയെയും പരിസ്ഥിതിയെയും തീരെ പരിഗണിക്കാതെ അവയെ തകര്‍ത്തും, അടുത്ത തലമുറയ്ക്കും ജീവിക്കുവാനുണ്ടെന്ന ബോധമില്ലാതെ ഭൂമിയെത്തന്നെ നശിപ്പിച്ചുമുള്ള പുരോഗതിയല്ല വേണ്ടതെന്ന സന്ദേശം ഈ വചനങ്ങള്‍ക്കകത്തുണ്ട്. അമിതത്വവും ധൂര്‍ത്തും ഇസ്‌ലാം തികച്ചും നിരോധിച്ചിട്ടുണ്ട്. 
'ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല' (7:31).
'കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്തുകളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു'' (17:26,27).
പ്രകൃതി വിഭവങ്ങളോടുള്ള മനുഷ്യരുടെ സമീപനമെന്താ-കണമെന്ന് ഈ വചനങ്ങള്‍ വ്യക്തമായും മനസ്സിലാക്കി-ത്തരുന്നുണ്ട്. ജീവിതത്തിന്റെ ഓരോ രംഗത്തേക്കുമുള്ള പ്രവാച-കന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിസ്ഥിതി സംരക്ഷണ-ത്തിലൂന്നിക്കൊണ്ട് എങ്ങനെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാമെന്ന് പഠിപ്പിക്കുന്നുണ്ട്.
പരിസ്ഥിതി പഠനങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ സമൂഹത്തില്‍ നിലവിലുള്ള പ്രകൃതി ചൂഷണത്തിന്റെയും പ്രകൃതി മൗലിക വാദത്തിന്റെയും ആത്യന്തികതകളിലേക്ക് പോകാതിരിക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ള പ്രകൃതി ചൂഷണമെന്നതാണ് ഇവ്വിഷയകമായ ഇസ്‌ലാമിക കാഴ്ചപ്പാട്; പൂര്‍ണാര്‍ഥത്തിലുള്ള മാനവിക വീക്ഷണവും ഇതു തന്നെ.

0 comments:

Post a comment