
മുസ്ലിംകള് പ്രാകൃതരും ആധുനിക സമൂഹത്തില്‍ ജീവിക്കുവാന്‍ കൊള്ളരുതാത്തവരുമാണ് എന്ന പ്രചരണങ്ങള്‍ ശക്തമായി-ക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്ന-തെന്ന് ഏറെ ശ്രദ്ധേയമാണ്. മുസ്ലിംലോകം ഉല്പാദിപ്പി-ക്കുന്നത് ഭീകരവാദികളെ മാത്രമാണെന്ന പാശ്ചാത്യ മീഡിയയുടെ പ്രചാരണങ്ങള്‍ക്ക് ശക്തവും സൃഷ്ടിപരവുമായ മറുപടിയാണ് ഈ പ്രദര്‍ശനം. ഇംഗ്ലണ്ടിലുള്ള വ്യത്യസ്ത യൂനിവേഴ്സിറ്റികളിലെ ശാസ്ത്രാധ്യാപകരുടെയും ശാസ്ത്ര-ചരിത്ര ഗവേഷകരുടെയും സേവനവും സഹായവും സ്വീകരിച്ചുകൊണ്ട് സംവിധാനിച്ച ഈ പ്രദര്‍ശനം അതിന്റെ സാങ്കേതിക മികവുകൊണ്ടും സംവേദനക്ഷമതകൊണ്ടും കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും മുസ്ലിം ലോകത്തിന്റെ സംഭാവനകള്‍ അംഗീകരിക്കാതിരിക്കാന്‍ അവര്‍ക്ക് സാധ്യമല്ലാത്തവിധം അക്കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, മുസ്ലിംകളെ അപകര്‍ഷതാബോധത്തില്‍ നിന്ന് കരകയറ്റുകയും തങ്ങളുടെ ഭൂതകാലത്തുണ്ടായിരുന്ന ഉജ്വല പാരമ്പര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഖുര്‍ആനിന്റെ സന്ദേശം മുറുകെപിടിക്കുവാന് പ്രേരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ അമുസ്ലിംകള്‍ക്ക് ഇസ്ലാമിക പാരമ്പര്യത്തെക്കുറിച്ച അറിവും ഖുര്‍ആനിന്റെ ഉജ്വ ലതയെക്കുറിച്ച ബോധ്യവും നല്‍കുന്നുണ്ട് ഈ പ്രദര്‍ശനം.
മുസ്ലിംകളെ വികൃതവല്‍ക്കരിക്കുവാന്‍ വേണ്ടിയുള്ള ശത്രുക്കളുടെ പരിശ്രമങ്ങ ള്‍ക്ക് തെളിവു നല്കുന്ന രൂപത്തിലുള്ള മുസ്ലിം പ്രതികരണങ്ങള്‍ക്ക് നടുവില്‍ തികച്ചും സൃഷ്ടിപരവും മുസ്ലിംകള്ക്ക് ഔന്നത്യബോധവും അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് പഠിക്കുവാനുള്ള പ്രചോദനം നല്കുന്ന-തുമായ ഇത്തരം പരി പാടികള്‍ മാതൃകാപരവും വേറിട്ടു നില്‍ക്കുന്നതുമാണ്. ഡെന്മാര്ക്കില് കാര്‍ട്ടൂണ്‍ പ്രശ്നമുണ്ടാ-യപ്പോള്‍ തങ്ങളനുഭവിക്കുന്ന ആദര്‍ശപരവും സാമൂഹികവുമായ പീഡ നങ്ങള്‍ക്ക് നടുവിലും പ്രവാചകനെ(ല)ക്കുറിച്ച് ഡാനിഷ് പുസ്തകം പുറത്തിറക്കി സൗജന്യമായി സകല വീടുക-ളിലുമെത്തിച്ചുകൊടുത്ത് മാതൃക കാണിച്ച അവിടെയുള്ള മുസ്ലിംകള് സ്വീകരിച്ച മാര്‍ഗവും ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കുവാനും ഇരകളാക്കിത്തീര്ക്കുവാനും വേണ്ടിയുള്ള സമര്‍ഥമായ കെണികളൊരുക്കുന്നവരുടെ മുമ്പില്‍ ഈ 'ഈ കെണികളില്‍ വീഴുന്നവരല്ല തങ്ങള്‍' എന്ന് തെളിയിച്ചുകൊടുക്കേണ്ടവരാണ് മുസ്ലിംകള്. മുസ്ലിം ലോകത്ത് ഉയര്‍ന്നു കാണുന്ന സൃഷ്ടിപരവും പ്രബോധന പ്രധാനവുമായ മുന്നേറ്റങ്ങള്‍ കാണുമ്പോള്‍ മുസ്ലിംകള് ശത്രുവിനെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുമെന്ന് മനസ്സിലാവുന്നു. ഏത് പ്രതികൂലമായ കാലാവസ്ഥയെയും പ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുസ്ലിംകളില് ചിലരുടെ കാല്‍വെപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. പ്രബോധ-നമാണ് തങ്ങളുടെ ദൗത്യമെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസ്തുത കാല്വെപ്പുകളുണ്ടാവുന്നത്. മുഹമ്മദ് നബി(ല)യുടെ മാതൃകയുള്ക്കൊള്ളുന്നവര് ചെയ്യേണ്ടത് ഏത് അവസരങ്ങളെയും ഇസ്ലാം മറ്റുള്ളവര്‍ക്ക് എത്തിക്കുവാനുള്ള മാര്ഗമാക്കിത്തീ-ര്‍ക്കുകയാണ്. ബൗദ്ധികവും വിഭവപരവുമായി ഏറെ മുന്നിലുള്ള കേരളീയ മുസ്ലിം സമൂഹത്തിന് ഈ രൂപത്തിലുള്ള പ്രബോധന സംരംഭങ്ങള്‍ ഏറ്റെടുക്കുവാന്‍ കഴിയണം. ഇസ്ലാമിനെ തമസ്കരിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് നാം മറുപടി പറയേണ്ടത് അങ്ങനെയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).
0 comments:
Post a comment